മരങ്ങൾ തിങ്ങിനിറഞ്ഞ വനത്തിന് നടുവിൽ വിചിത്രവും കൗതുകകരവുമായ തടികൊണ്ടുള്ള നിരവധി ശിൽപങ്ങൾ. ഓരോ ശിൽപങ്ങളും അവിടെയെത്തുന്നവരെ നാടോടി കഥകളിലൂടെയും ഐതിഹ്യങ്ങളിലൂടെയും കൂട്ടിക്കൊണ്ടുപോകും. ലിേത്വനിയയിലെ ജൂഡ്ക്രാന്റിക് പ്രദേശത്തിനടുത്ത് സ്ഥിതിചെയ്യുന്ന രഗാനു കൽനാസ് ശിൽപ പാർക്കാണ് സഞ്ചാരികളെ മറ്റൊരു ലോകത്തെത്തിക്കുക. പാർക്ക് വരുന്നതിനുമുമ്പ് ഈ ഇടം അറിയപ്പെട്ടിരുന്നത് മന്ത്രവാദിനികളുടെ കുന്ന് (Hill of Witches)എന്നായിരുന്നു.
1979 കാലഘട്ടത്തിൽ ആരംഭിച്ച ഈ പാർക്കിൽ ലിേത്വനിയൻ നാടോടി കഥകളും ഐതിഹ്യങ്ങളുമാണ് ശിൽപങ്ങളിലൂടെ ഒരുക്കിയിരിക്കുന്നത്. അതിനാൽതന്നെ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം കൂടിയാണിത്.
ലിേത്വനിയൻ കടൽത്തീര പ്രദേശത്തെ പ്രശസ്ത ഇടമായ കുറോണിയൻ ലഗൂണിന്റെ ഏകദേശം 0.5 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തുള്ള വനപ്രദേശത്താണ് പാർക്ക്. തടികൊണ്ടുള്ള എൺപതോളം ശിൽപങ്ങളും തിങ്ങിനിറഞ്ഞ മരങ്ങൾക്കിടയിലൂടെ അവ നടന്നു കാണാനുള്ള പാതകളും അടങ്ങിയതാണ് പാർക്ക്. ലിേത്വനിയൻ ഐതിഹ്യങ്ങളിൽനിന്നും പുരാതന ഗ്രീക്ക് മതമായ പാഗൻ പാരമ്പര്യങ്ങളിൽ നിന്നുമുള്ള കഥാപാത്രങ്ങളുടെ തടിയിൽ കൊത്തിയ കൗതുകകരമായ രൂപങ്ങൾ ഈ പാർക്കിലുണ്ട്.
ആദ്യകാലങ്ങളിൽ പാഗൻ മതവിഭാഗക്കാരുടെ ഒത്തുചേരലുകളും ആഘോഷങ്ങളും ഈ പ്രദേശത്ത് അരങ്ങേറാറുണ്ടായിരുന്നു. കാലങ്ങൾക്കുശേഷം ലിേത്വനിയയിൽ ക്രിസ്തുമതം വന്നതോടെ അത്തരം ആഘോഷങ്ങൾ സെന്റ് ജോനാസ് ഫെസ്റ്റിവൽ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. എങ്കിലും പാഗൻ മതത്തിന്റെ പാരമ്പര്യത്തിന്റെ അംശങ്ങൾ അവിടെ കാണാൻ സാധിക്കും. എല്ലാ വർഷവും ജൂണിൽ ലിേത്വനിയക്കാർ ഇവിടെയെത്തുകയും നൃത്തങ്ങളും മറ്റ് ആഘോഷങ്ങളും സംഘടിപ്പിക്കുകയും ചെയ്യും. ലിേത്വനിയൻ രാജ്യത്തിന്റെ പഴയ നാടോടി പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.