നിക്ഷേപം സ്വീകരിക്കാനും വായ്പ നൽകാനും മാത്രമോ ബാങ്കുകൾ? ബാങ്കുകളെ അറിയാം

സാമ്പത്തികസേവനങ്ങൾ പ്രദാനം ചെയ്യുന്ന ധനകാര്യ സ്​ഥാപനമാണ്​ ബാങ്കുകൾ. നിക്ഷേപം സ്വീകരിക്കൽ, വായ്പ നൽകൽ എന്നിവയാണ്​ ബാങ്കുകളുടെ പ്രധാന കർത്തവ്യം. ഇന്നത്തെ രീതിയിലെ കറൻസികളും നാണയങ്ങളും ഉണ്ടാവുന്നതിനും മു​േമ്പ ബാങ്കുകൾ പിറവിയെടുത്തിരുന്നു. ആദ്യകാലങ്ങളിൽ ലോഹങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാനാണ്​ ബാങ്കുകളെ ഉപയോഗപ്പെടുത്തിയത്​. ഇന്ന് പലതരം ബാങ്കുകൾ വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. പൊതുമേഖല ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവ അവയിൽ ചിലതാണ്. ബാങ്ക് വിശേഷങ്ങളറിയാം.

ബാങ്കുകളുടെ ബാങ്ക്

റിസർവ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യയെ ബാങ്കുകളുടെ ബാങ്ക്, കേന്ദ്ര ബാങ്ക് എന്നിങ്ങനെ വിശേഷിപ്പിക്കാം. 1935 ഏപ്രിൽ ഒന്നിനാണ് റിസർവ് ബാങ്ക് രൂപംകൊണ്ടത്. ഗവർണറും 18 അംഗങ്ങളുമുൾക്കൊള്ളുന്ന സമിതിയാണ് റിസർവ് ബാങ്കിന്റെ ഭരണം നിർവഹിക്കുന്നത്. ഒ.ഇ. സ്മിത്ത് ആയിരുന്നു റിസർവ് ബാങ്കിന്റെ ആദ്യ ഗവർണർ. ശക്തികാന്ത ദാസ് ആണ് ഇപ്പോഴത്തെ ഗവർണർ.

ദേശസാത്​കരണം

ഇന്ത്യൻ ബാങ്കിങ്ങിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് ബാങ്ക് ദേശസാത്​കരണം. സമ്പന്നർ മാത്രം കടന്നുചെന്നിരുന്ന ബാങ്കിങ് മേഖലയിൽ സാധാരണക്കാരനും കൂടി അവസരം കൊടുത്തത് ദേശസാത്​കരണത്തിലൂടെയാണ്. ഇന്ദിരഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ബാങ്കുകളുടെ ദേശസാത്​കരണം നടപ്പാക്കിയത്. 1969 ജൂലൈ 19 ന്​ 14 ബാങ്കുകളെ പൊതുമേഖല ബാങ്കുകളായി പ്രഖ്യാപിച്ചു.1980 ഏപ്രിൽ 15 ലെ രണ്ടാം ദേശസാത്​കരണത്തിലൂടെ ആറ് ബാങ്കുകൾ കൂടി സർക്കാർ ഉടമസ്ഥതയിലാക്കി.

പൊതുമേഖല ബാങ്കുകൾ

പൊതുമേഖല ബാങ്കുകളുടെ ഭൂരിഭാഗം ഓഹരികളും സർക്കാർ ഉടമസ്ഥതയിലായിരിക്കും. അലഹബാദ് ബാങ്കാണ് ഇന്ത്യയിലെ ആദ്യ പൊതുമേഖല ബാങ്ക്.

ഷെഡ്യൂൾഡ് ബാങ്ക്

റിസർവ് ബാങ്ക് ആക്ട്, 1934 ന്റെ രണ്ടാം ഷെഡ്യൂളിന് കീഴിൽ വരുന്ന ബാങ്കുകളാണിവ. റിസർവ് ബാങ്കി​െൻറ നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കും വിധേയമായിരിക്കും ഇവയുടെ പ്രവർത്തനം. ഷെഡ്യൂൾഡ് ബാങ്ക് അവയുടെ വിവിധതരം നിക്ഷേപങ്ങളുടെ മൂന്നുമുതൽ 15 ശതമാനം വരെ കരുതൽ ശേഖരമായി റിസർവ് ബാങ്കിൽ നിക്ഷേപിക്കാറുണ്ട്. ഷെഡ്യൂൾഡ്​ പബ്ലിക്​ സെക്​ടർ, ഷെഡ്യൂൾഡ്​ പ്രൈവറ്റ്​ സെക്​ടർ, ഷെഡ്യൂൾഡ്​ സ്​മോൾ ഫിനാൻസ്​, ഷെഡ്യൂൾഡ്​ പേ​മെൻറ്​സ്​, ഷെഡ്യൂൾഡ്​ റീജനൽ റൂറൽ ബാങ്കുകൾ എന്നിങ്ങനെ വിവിധങ്ങളായി തിരിക്കാം.

ഗ്രാമീണ ബാങ്കുകൾ

ഗ്രാമപ്രദേശത്തെ തൊഴിലാളികൾ, കർഷകർ തുടങ്ങിയ വിഭാഗത്തെ പിന്തുണക്കുന്നതിനായി സ്ഥാപിതമായ ബാങ്കുകളാണിത്. ഗ്രാമീണ ബാങ്കുകളുടെ 50 ശതമാനം ഓഹരി കേന്ദ്ര സർക്കാറും 15 ശതമാനം ഓഹരി സംസ്ഥാന സർക്കാറും 35 ശതമാനം സ്പോൺസറിങ് ബാങ്കുകളുമാണ് എടുക്കുക. കേരള ഗ്രാമീൺ ബാങ്ക് ഉദാഹരണം.

ഇന്ത്യ പോസ്​റ്റ്​ പേമെൻറ്​ ബാങ്ക്

തപാൽ ഓഫിസുകൾ കേന്ദ്രീകരിച്ച് 2018 സെപ്റ്റംബറിൽ ആരംഭിച്ചവയാണ് ഇന്ത്യ പോസ്​റ്റ്​ പേമെൻറ്​ ബാങ്കുകൾ. സേവനങ്ങൾ ഇടപാടുകാരുടെ വാതിൽപ്പടിയിൽ ലഭ്യമാക്കുന്നുവെന്നത് തപാൽ ബാങ്കി​ന്‍റെ സവിശേഷതയാണ്. മുഴുവൻ ഗ്രാമങ്ങളിലും ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുകയാണ് പോസ്​റ്റ്​ പേ​​െമൻറ്​ ബാങ്കിന്റെ ലക്ഷ്യം.

എക്സിം ബാങ്കുകൾ

കയറ്റുമതി, ഇറക്കുമതി തുടങ്ങിയ വ്യാപാരാവശ്യങ്ങൾക്കായി 1982 ജനുവരി ഒന്നിന് Export Import Bank of India (എക്സിം ) സ്ഥാപിച്ചു. സർക്കാർ മൂലധനത്തിനു പുറമെ ആവശ്യമുള്ളപ്പോൾ റിസർവ് ബാങ്കിൽനിന്നും വായ്പയെടുക്കാൻ ഈ ബാങ്കിന് കഴിയും.

നാഷനൽ ഹൗസിങ് ബാങ്ക്

ഭവനനിർമാണത്തിനു വായ്പ നൽകുന്നതിനും ഇന്ത്യയിലെ ഹൗസിങ് ഫിനാൻസ് കമ്പനികളുടെ നിയന്ത്രണത്തിനുമുള്ള റെഗുലേറ്ററി ബോഡിയാണിത്.1988 ജൂലൈ ഒമ്പതിനാണിത് സ്ഥാപിതമായത്.

സഹകരണ ബാങ്ക്

അതതു സംസ്ഥാനത്തെ സഹകരണ നിയമമനുസരിച്ച് പ്രവർത്തിക്കുന്നവയാണിവ. സംസ്ഥാന സഹകരണ ബാങ്ക്, ജില്ല സഹകരണ ബാങ്ക്, പ്രാഥമിക സർവിസ് സഹകരണ ബാങ്ക് എന്നിങ്ങനെ മൂന്നു തലത്തിൽ സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്.

Tags:    
News Summary - bank financial institution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT