പകർച്ചവ്യാധികൾ മാനവരാശിക്ക് സമ്മാനിക്കുന്ന ദുരിതങ്ങളും ആശങ്കകളും ഏറെയാണ്. മനുഷ്യെൻറ കണ്ണുകൾകൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മജീവികളെ കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രതിരോധമാർഗങ്ങളെല്ലാം തകർത്തുകൊണ്ട് അവ ഇന്നും വ്യത്യസ്ത രൂപങ്ങളിൽ വന്ന് നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. രോഗവാഹകരായ സൂക്ഷ്മജീവികൾ പരത്തുന്ന പകർച്ചവ്യാധികളെക്കുറിച്ചറിയാം.
സാധാരണ ജലദോഷപ്പനി മുതൽ സാർസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം), മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം), ന്യൂമോണിയ എന്നിവ വരെയുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ എന്ന് പൊതുവേ അറിയപ്പെടുന്നത്. ചൈനയിലെ വൂഹാനിലാണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽനിന്ന് പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റേയാളിലേക്ക് പടരാം.
1348ല്‍ യൂറോപ്പില്‍ പടര്‍ന്നുപിടിച്ച പ്ലേഗ് ബാധയാണ് ചരിത്രത്തിലെ ഏറ്റവും വലിയ പ്ലേഗ് ബാധയായി അറിയപ്പെടുന്നത്. ചൈനയില്‍നിന്ന് മധ്യേഷ്യവഴിയാണ് യൂറോപ്പില്‍ പ്ലേഗ് ബാധയെത്തിയതെന്ന് കരുതപ്പെടുന്നു. എലികളെ ആക്രമിക്കുന്ന ചെള്ളുകളാണ് ബാക്ടീരിയ വാഹകർ എന്ന് ശാസ്ത്രം കണ്ടെത്തി. യെർസീനിയ പെസ്റ്റിസ് ആണ് പ്ലേഗ് പരത്തുന്ന ആ ബാക്ടീരിയ.
വേരിയോള എന്ന വൈറസ് പരത്തുന്ന വസൂരി രോഗം വായുവിലൂടെ പകരുന്ന ഒന്നാണ്. പനിയും ഛർദിയുമാണ് രോഗത്തിെൻറ തുടക്കം. തുടർന്ന് ശരീരത്തിൽ ചുവന്ന കുരുക്കൾ പൊന്തിവരുകയും ചെയ്യും. ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ എഡ്വേഡ് ജെന്നർ ആണ് വസൂരിക്കെതിരെ ഫലപ്രദമായ വാക്സിൻ വികസിപ്പിച്ചെടുത്തത്. ഇപ്പോൾ ലോകം വസൂരിമുക്തമാണ്.
മലിനജലത്തിലൂടെ പകരുന്ന രോഗമാണിത്. വിബ്രിയോ കോളറേ എന്ന ബാക്ടീരിയ ആണ് ഈ രോഗത്തിനു പിന്നിൽ. ഇവ ശരീരത്തിൽ എത്തുന്നതോടെ കോളറാടോക്സിൻ എന്ന വിഷപദാർഥം ഉൽപാദിപ്പിക്കുന്നു.
ആഫ്രിക്കയിലെ സയറിലാണ് എബോള രോഗം ആദ്യമായി കണ്ടെത്തിയത്. ശരീരത്തിലെ രക്തക്കുഴലുകൾ പൊട്ടുന്നതിന് എബോള വൈറസുകൾ കാരണമാകുന്നു. ശരീരത്തിലെ രോമങ്ങളിലൂടെ രക്തം വാർന്നുപോകുന്നതാണ് എബോളയുടെ ഗുരുതരമായ അവസ്ഥ.
ചിലയിനം പഴംതീനി വവ്വാലുകളിൽനിന്നു മനുഷ്യരിലേക്ക് പടരുന്ന മാരക വൈറസാണ് നിപ. തലച്ചോറിനെ ബാധിക്കുന്ന എൻസെഫലിറ്റീസ് രോഗം ഉണ്ടാക്കുന്ന വൈറസാണിത്.
പനിയും സന്ധിവേദനയും ലക്ഷണമായി കാണുന്ന ഈ രോഗം കൊതുകുകൾ വഴിയാണ് പടരുന്നത്. ഈഡിസ് ഈജിപ്തി, ഈഡിസ് ആൽബോപിക്റ്റസ് എന്നീ കൊതുകുകളാണ് ഇത് പരത്തുന്നത്. കൊതുകുനിവാരണമാണ് പ്രധാന പ്രതിരോധ മാർഗം.
രക്തവും രക്തഘടകങ്ങൾ വഴിയും തെറ്റായ ലൈംഗികബന്ധത്തിലൂടെയും പടരുന്ന രോഗമാണിത്. Human Immunodeficiency Virus, HIV ആണ് ഇത് പരത്തുന്നത്.
ഈഡിസ് കൊതുകുകൾ വഴി മനുഷ്യനിലേക്ക് പടരുന്ന രോഗമാണിത്. ഗർഭസ്ഥശിശുക്കളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കാറ്. 1947 ലാണ് ഈ വൈറസിനെ കണ്ടെത്തിയത്.
ഡെങ്കി വൈറസ് (DENV) ആണ് ഡെങ്കിപ്പനിക്ക് ഇടയാക്കുന്ന രോഗകാരി. ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തിൽപെട്ട പെൺകൊതുകുകളുടെ കടിയേൽക്കുമ്പോഴാണ് ഡെങ്കി വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. പകൽസമയത്താണ് ഈ കൊതുകുകൾ കടിക്കുക. രോഗാണു ശരീരത്തിലെത്തിക്കഴിഞ്ഞാൽ രണ്ടു മുതൽ ഏഴു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത പനി, കടുത്ത തലവേദന, കണ്ണിനു ചുറ്റുമുള്ള വേദന, പേശികളിലും സന്ധികളിലുമുള്ള കടുത്ത വേദന, ക്ഷീണം, ഛർദി, നിർജലീകരണം എന്നിവയൊക്കെയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
മൈകോ ബാക്ടീരിയം ട്യൂബർക്യുലോസിസ് (എ.എഫ്.ബി) എന്ന രോഗാണുക്കളാണ് രോഗം പരത്തുന്നത്. രോഗി ചുമച്ചുതുപ്പുമ്പോൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്ന രോഗാണുക്കളെ ശ്വസിക്കുമ്പോഴാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. ശ്വാസകോശത്തെയാണ് ബാധിക്കുന്നതെങ്കിൽ കഫത്തോടുകൂടിയ ചുമ, പനി, ശ്വാസംമുട്ടൽ എന്നിവ ഉണ്ടാകാം. ശരീരം മെലിയുകയും ചെയ്യും.
പ്രോട്ടോസോവ വിഭാഗത്തില്‍പെട്ട പ്ലാസ്‌മോഡിയം എന്ന ഏകകോശ ജീവിയാണ് മലമ്പനിക്ക് കാരണം. ഇവ ചുവന്നരക്താണുക്കളില്‍ പെരുകുന്നതാണ് രോഗകാരണം. അനോഫിലിസ് ജനുസിൽപെട്ട പെണ്‍കൊതുകുകളാണ് മലേറിയ രോഗം പകര്‍ത്തുന്നത്. ഇവയുടെ ഉമിനീരില്‍നിന്ന് പ്ലാസ്‌മോഡിയം നമ്മുടെ രക്തത്തില്‍ കലരുമ്പോഴാണ് മലമ്പനിയുണ്ടാകുന്നത്. പനി, വിറയല്‍, വിളര്‍ച്ച, തലവേദന, ഛര്‍ദി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.