കേരളത്തിലങ്ങോളമിേങ്ങാളം ചെറുതും വലുതുമായ നിരവധി സമരങ്ങൾക്കാണ് 2022 സാക്ഷിയായത്. പലതും ചോരയിൽ മുങ്ങി. സ്ത്രീകൾ സമരത്തിെൻറ മുന്നണിയിൽ നിറഞ്ഞു. സവർണ സംവരണം, യു.എ.പി.എ നിയമം, സർവകലാശാല നിയമനങ്ങൾ , വഖഫ് പ്രശ്നം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സമരം നടന്നെങ്കിലും മുഖ്യ സമരമുഖം കെ-റെയിലിനെതിരെയായിരുന്നു.അദാനി തുറമുഖത്തിനെതിരെ വിഴിഞ്ഞത്തും ശുചിമുറി പ്ലാൻറിനെതിരെ കോഴിക്കോട് ആവിക്കൽതോടും നടന്ന സമരങ്ങൾക്ക് നേരെ അടിച്ചമർത്തലുകൾ നടന്നു. എൻഡോസൾഫാൻ ഇരകൾക്കായി സാമൂഹിക പ്രവർത്തക ദയാബായി നടത്തിയ 18 ദിവസ സത്യഗ്രഹവും ചലനങ്ങളുണ്ടാക്കി.
സംസ്ഥാനത്തിെൻറ പരിസ്ഥിതിയെയും ജീവിതത്തെയും തകർക്കുന്ന കെ-റെയിൽ ^ സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള സമരങ്ങളുമായാണ് വർഷം കടന്നുവന്നത്. പദ്ധതി പ്രേദശങ്ങളിൽ സ്ഥലമെടുപ്പിെൻറ ഭാഗമായി നാട്ടിയ കുറ്റികൾ ജനം പിഴുതെറിഞ്ഞു. കോട്ടയം, തൃശൂർ, കല്ലായി, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. മാർച്ചിലായിരുന്നു സമരങ്ങളുടെ വേലിയേറ്റം. മാർച്ച് 17ന് ചങ്ങനാശ്ശേരിക്കടുത്ത് മടപ്പള്ളിയിൽ പൊലീസ് ലാത്തിച്ചാർജ് നടന്നു. 18ന് ചങ്ങനാശ്ശേരിയിൽ ഹർത്താൽ ആചരിച്ചു.മാർച്ച് 24ന് യൂത്ത്കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ല കലക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തി. കോഴിക്കോടും തൃശൂരും മാർച്ച് സംഘർഷത്തിലെത്തി. കെ-റെയിൽ വിരുദ്ധ ജനകീയ സമരസമിതി മാർച്ച് 24ന് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ മേധാ പടക്റും പങ്കാളിയായി. സമരത്തിനിടെ പൊലീസ് അതിക്രമം നേരിട്ട അഞ്ച് സ്്ത്രീകൾ നേരിട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരജ്വാല തെളിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വളപ്പിൽ പ്രതീകാത്മകമായി ചിലർ കെ-റെയിൽ കല്ലിട്ടു. സിൽവർലൈനിനെതിരെ എണ്ണിയാലൊടുങ്ങാത്ത പ്രതിഷേധം, ധർണ, പിക്കറ്റിങ് എന്നിവ ചെറുഗ്രാമങ്ങളിൽ പോലും നടന്നു. നവംബർ അവസാനത്തോടെ സർക്കാർ കെ-റെയിൽ പദ്ധതി മരവിപ്പിച്ചത് സമരത്തിെൻറ വിജയമായി. എന്നാൽ, സമരക്കാർക്ക് നേരെ എടുത്ത കേസുകൾ പിൻവലിക്കില്ലെന്ന തലതിരിഞ്ഞ ധാർഷ്ട്യവും സർക്കാർ പുറത്തെടുത്തു.
കോഴിക്കോട് ആവിക്കൽതോടിലാണ് ജനകീയ സമരത്തിെൻറ ഉജ്ജ്വല മുഖം കണ്ടത്. ജനം തിങ്ങിപ്പാർക്കുന്ന, വെള്ളയിൽ കടപ്പുറത്തെ ആവിക്കൽതോട് മേഖലയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള കോഴിക്കോട് കോർപറേഷെൻറ നീക്കത്തിന് തുടക്കം മുതൽ എതിർപ്പാണുണ്ടായത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 118 കോടിയുടെ പ്ലാന്റ് നിർമിക്കാൻ സർവേയും മണ്ണു പരിശോധനയും ആരംഭിച്ചപ്പോൾ തന്നെ സമരം തുടങ്ങി. കോർപറേഷൻ ഓഫിസിലേക്കും എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന്റെ വസതിയിലേക്കും മാർച്ച് നടത്തി. ഹൈവേ ഉപരോധിച്ചു. ഉപജീവനത്തിനായി കടലിൽ പോകുന്ന വള്ളങ്ങൾ നിരത്തി പ്ലാന്റിലേക്കുള്ള വഴി തടഞ്ഞു. നിരവധി പേരുടെ പേരിൽ കേസെടുത്തും പൊലീസിനെ വിന്യസിച്ചും സർക്കാർ സമരം അടിച്ചമർത്താൻ നോക്കി. ആവിക്കൽതോടുകാർ ഹർത്താലാചരിച്ചു.ബലിപെരുന്നാൾ ദിനത്തിലും പിറ്റേന്നും ഭീകരമായ പൊലീസ് ലാത്തിച്ചാർജ് നടന്നു.കൺവീനർ ഇർഫാനടക്കം ഒട്ടേറെ പേർക്ക് പരിക്കേറ്റു. നിയമസഭയിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ ആവിക്കൽതോട് നിവാസികളെ തീവ്രവാദികൾ എന്ന് വിശേഷിപ്പിച്ചത് വിമർശം ഉയത്തി.
കിളിമാനൂർ തോപ്പിലിൽ ദലിത് കോളനിവാസികൾ ക്വാറിക്കെതിരെ നടത്തിയ സമരം ഇൗ വർഷം വിജയിച്ചു. മാർച്ച് 15ന് ക്വാറിക്ക് സ്റ്റോപ് മെമ്മോ നൽകാൻ അധികാരികൾ നിർബന്ധിതരായി. ഇൗ വർഷം ക്വാറി ഉടമയുടെ ഗുണ്ടകൾ ജനകീയ മുന്നേറ്റ സമിതിയുടെ പ്രവർത്തകരായ സേതു സമരത്തെയും ഗോപാലനെയും ശാരീരികമായി ആക്രമിച്ചിരുന്നു .
കടൽക്ഷോഭത്തിൽ വലഞ്ഞ ചെല്ലാനത്തെ ജനത ഇൗ വർഷവും സമരത്തിരകൾ തീർത്തു. ഭാഗിക ആശ്വാസനടപടി സർക്കാറിനെക്കൊണ്ട് നടപ്പാക്കാൻ സമരക്കാർക്ക് കഴിഞ്ഞു. ചെല്ലാനം തെക്ക് മുതൽ കണ്ണമാലി വരെ ടെട്രാപോഡ് കടൽഭിത്തി നിർമാണം ആരംഭിച്ചു. എങ്കിലും അതിന് വടക്കോട്ടുള്ള പ്രദേശങ്ങളിൽ കടൽകയറ്റ ഭീഷണി ശക്തമായി നിൽക്കുന്നതുകൊണ്ട് ചെല്ലാനം ^കൊച്ചി ജനകീയ വേദി സമരപ്പന്തൽ മാനാശ്ശേരിയിലേക്ക് മാറ്റി സമരം തുടരുന്നു.
ഒരിടവേളക്കുശേഷം വയനാട്ടിൽ ഭൂമിക്കായുള്ള ആദിവാസികളുടെ സമരം വീണ്ടും ശക്തിപ്പെട്ടു. മുത്തങ്ങ സമരത്തിനുശേഷം കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ആദിവാസി പുനരധിവാസത്തിനായി കേരളത്തിൽ കൈമാറിയ 19,000 ഏക്കറിൽ ഉൾപ്പെടുന്ന മരിയനാട് എസ്റ്റേറ്റ് ആദിവാസികൾ കൈയേറി. മെയ് 31ന് ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ 150 കുടുംബങ്ങൾ തുടങ്ങിവെച്ച കുടിൽകെട്ടി സമരത്തിലേക്ക് ഓരോ ദിവസവും കൂടുതൽ കുടുംബങ്ങളെത്തി.
ഒക്ടോബറിൽ, കാസര്‍കോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ സമരം സർക്കാറിന് അവഗണിക്കാൻ കഴിയാതെ വന്നു. 18 ദിവസം സമരം നീണ്ടു. സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടർന്ന് ഒക്ടോബർ19ന് ദയാ ബായി അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. 82 വയസ്സിന്റെ അവശതകളിലും ആശുപത്രിയില്‍ നിന്ന് സമരപ്പന്തലിലെത്തിയ ദയാബായി വിജയാഹ്ലാദത്തിൽ പങ്കാളിയായി.
വിഴിഞ്ഞം പക്ഷേ, ചോരയിൽ മുങ്ങി. തുറമുഖം സ്ഥാപിക്കുേമ്പാൾ തീരവും ഉപജീവനവും വീടും നഷ്ടപ്പെടുന്ന ജനം സമരരംഗത്തേക്കിറങ്ങി. ഘട്ടംഘട്ടമായി സമരം മുന്നേറി. ആദ്യം സെക്രട്ടേറിയറ്റിനു മുന്നിൽ രണ്ടാഴ്ചയോളം സമരം നടന്നു. പിന്നീട്, മത്സ്യബന്ധന ഉപകരണങ്ങളുമായി ഒരു പകൽ നീണ്ട സമരം സെക്രട്ടേറിയറ്റിനു മുന്നിൽ അരങ്ങേറി. ആഗസ്റ്റ് 16ന് തുറമുഖത്തിനു മുന്നിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. സമരത്തിനിടയിൽ പൊലീസും അദാനി തുറമുഖ അനുകൂല സമരവിരുദ്ധരും ചേർന്ന് ക്രൂരമായി ആക്രമിച്ച് പലരെയും ഗുരുതര പരിക്കേൽപിച്ചു. ഒടുവിൽ സർക്കാറിന് മുട്ടുമടക്കേണ്ടിവന്നു.ഡിസംബർ ആറിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ 138 ദിവസമായി മത്സ്യത്തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു. ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ആറെണ്ണം അംഗീകരിക്കപ്പെട്ടു. തുറമുഖ നിർമാണം നിർത്തിവെച്ച് പഠനം നടത്തണമെന്ന സുപ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
വർഷം അവസാനിക്കുന്നതും സമരേത്താടെയാണ്. കോട്ടയം കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി^വംശീയ വിവേചനത്തിനെതിരെ വിദ്യാർഥികളും ജീവനക്കാരും സമരത്തിലാണ്. തൊഴിലിടത്തെ ലിംഗ^ജാതി വിവേചനം കൂടി ഉയർത്തിക്കാട്ടുന്ന സമരം മൂർധന്യാവസ്ഥയിലാണിപ്പോൾ. സമരത്തിന് ജനപിന്തുണ കൂടി വരുന്നു.
ഒരു വർഷത്തെ സമരചരിത്രത്തിെൻറ വിലയിരുത്തൽ വരും കാലത്തെപ്പറ്റി നല്ല സ്വപ്നങ്ങൾ നൽകുന്നു. അതേ സമയംതന്നെ വിഴിഞ്ഞത്തടക്കം സമരക്കാർ പലരീതിയിൽ വഞ്ചിക്കപ്പെട്ടുവെന്ന് കൂടി യാഥാർഥ്യബോധത്തോടെ തിരിച്ചറിയേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.