ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹം -ചന്ദ്രൻ
സ്വാഭാവിക ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ട് ചന്ദ്രന്റെ സ്ഥാനം -അഞ്ച്
തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത് -ചൊവ്വ
ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ -ബുധൻ, ശുക്രൻ
മനുഷ്യൻ കാലുകുത്തിയ ഗ്രഹം -ചന്ദ്രൻ
വസ്തുക്കൾക്ക് ഏറ്റവും ഭാരം അനുഭവപ്പെടുന്ന ഗ്രഹം -വ്യാഴം
ലൂണ എന്ന പദത്തിന്റെ അർഥം -ചന്ദ്രൻ
ഏറ്റവും ദൈർഘ്യമേറിയ വർഷമുള്ള ഗ്രഹം -നെപ്ട്യൂൺ
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം -ഗാനിമീഡ്
സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും തിളക്കമുള്ള നക്ഷത്രം -സിറിയസ്
ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം -ടൈറ്റൻ (ശനിയുടെ ഉപഗ്രഹം)
അന്താരാഷ്ട്ര ബഹിരാകാശ ദിനം -ഏപ്രിൽ 12
അന്താരാഷ്ട്ര ചാന്ദ്രദിനം -ജൂലൈ 20
ചാന്ദ്രദിനം ഇന്ത്യയിൽ -ജൂലൈ 21 (ഇന്ത്യൻ സമയമനുസരിച്ച് ജൂലൈ 21നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയത്)
ചന്ദ്രനെ കുറിച്ചുള്ള പഠനം -സെലനോളജി
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം -384401 കി. മീ
സൂര്യനിൽ നിന്ന് ഒരു പ്രകാശകിരണം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം -8. 2 മിനിറ്റ്
ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി -ലെബനിട്സ്
ചന്ദ്രൻ ഒരു വർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും? -13 തവണ
ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ -ഹിജ്റ കലണ്ടർ
ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം -ടൈറ്റാനിയം
ചന്ദ്രനിലെ മണ്ണ് അറിയപ്പെടുന്ന പേര് -റിഗോലിത്ത്
ഒരു വ്യാഴവട്ടക്കാലം എത്ര വർഷം -12 വർഷം
ചന്ദ്രനിൽ ധാരാളമായി അടങ്ങിയ മൂലകം -സിലിക്കൺ
ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത് -ഒളിമ്പസ് മോൺസ്
ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു -ലൂണ 2
ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ വ്യക്തി -നീൽ ആംസ്ട്രോങ്
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യം -അപ്പോളോ 11
മനുഷ്യനെ വഹിച്ചു കൊണ്ട് ചന്ദ്രനിൽ എത്തിയ ആദ്യ പേടകം -അപ്പോളോ-11 ( 1969 ജൂലൈ 21)
ചന്ദ്രനിലേക്ക് പോകുന്നതിന് നീൽ ആംസ്ട്രോങ്ങും കൂട്ടരും ഉപയോഗിച്ച ബഹിരാകാശ വാഹനം -അപ്പോളോ 11
അപ്പോളോ-11 നിയന്ത്രിച്ച ബഹിരാകാശസഞ്ചാരി -മൈക്കിൾ കോളിൻസ്
രണ്ടാമതായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി-എഡിൻ ആൾഡ്രിൻ
നീൽ ആംസ്ട്രോങ്ങും എഡിൻ ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത്? -പ്രശാന്തിയുടെ സമുദ്രം
അപ്പോളോ 11 വിക്ഷേപിച്ചത് എവിടെനിന്ന്? -കെന്നഡി സ്പേസ് സെന്റർ ഫ്ലോറിഡ (യു.എസ്.എ)
അപ്പോളോ 11ലെ ബഹിരാകാശ സഞ്ചാരികൾ -നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ്
ചാന്ദ്ര ഉടമ്പടിയുടെ വർഷം -1979
ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ -രാകേഷ് ശർമ്മ
രാകേഷ് ശർമ ശൂന്യാകാശത്തിലെത്തിയ വാഹനം -റഷ്യൻ നിർമ്മിത സോയൂസ് ടി-11 (1984 ഏപ്രിൽ 2)
ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് -വിക്രംസാരാഭായ്
ഐഎസ്ആർഒയുടെ ആദ്യത്തെ മലയാളി ചെയർമാൻ -എം.ജി.കെ. മേനോൻ
ഐ.എസ്.ആർ.ഒയുടെ നിലവിലെ ചെയർമാൻ -ഡോ. എസ്. സോമനാഥ്
ഐ.എസ്.ആർ.ഒയുടെ ആദ്യ ചെയർമാൻ -വിക്രം സാരാഭായ്
ബഹിരാകാശയാത്ര നടത്തിയ ആദ്യ വനിത -വാലന്റീന തെരഷ്കോവ
പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണ്’എന്നു പറഞ്ഞത്? -കൽപ്പന ചൗള
ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വനിത -കല്പനചൗള
2003ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ മരണമടഞ്ഞ ഇന്ത്യൻ വനിത -കല്പനചൗള
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ ഇന്ത്യൻ വനിത -സുനിതാ വില്യംസ്
ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കൂടിയ വനിത -പെഗ്ഗി വിറ്റ്സൺ
ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കിയ ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞൻ -ആര്യഭടൻ
‘ആകാശത്തിന്റെ നിയമജ്ഞൻ’ എന്നറിയപ്പെടുന്നത് -കെപ്ലർ
ആദ്യമായി ബഹിരാകാശത്ത് യാത്ര നടത്തിയ മനുഷ്യൻ -യൂറിഗഗാറിൻ
ബഹിരാകാശത്തെ കൊളംബസ് -യൂറി ഗഗാറിൻ
യൂറി ഗഗാറിൻ ഭൂമിയെ ഒരു തവണ ചുറ്റാനെടുത്ത സമയം -108 മിനിറ്റ്
യൂറി ഗഗാറിൻ ബഹിരാകാശ യാത്ര നടത്തിയ വർഷം -1961 (റഷ്യ)
ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ -സരിഷ ബാൻഡ്ല
ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി -അനൗേഷ അൻസാരി
ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയായ അനൗഷേ അൻസാരിയുടെ ജന്മസ്ഥലം -ഇറാൻ
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരിയാവാൻ തെരഞ്ഞെടുക്കപ്പെട്ട മലയാളി -സന്തോഷ് ജോർജ് കുളങ്ങര
ഗ്രഹചലന നിയമങ്ങൾ ആവിഷ്കരിച്ചത് -കെപ്ലർ
ടെലസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ -ഗലീലിയോ ഗലീലി
ചന്ദ്രനിലെ ഗർത്തങ്ങൾ ആദ്യമായി നിരീക്ഷിച്ച ഇറ്റാലിയൻ ശാസ്ത്രജ്ഞൻ -ഗലീലിയോ ഗലീലി
ചന്ദ്രനിൽ വലിയ ഗർത്തങ്ങളും പർവ്വതങ്ങളും ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ -ഗലീലിയോ ഗലീലി
ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് -കോപ്പർനിക്കസ്
ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ -ജോൺ ഗ്ലെൻ (77 വയസ്സ്)
മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി ഇറങ്ങിയ സമയത്തെ അമേരിക്കൻ പ്രസിഡന്റ് -റിച്ചാർഡ് നിക്സൺ
ചന്ദ്രനിലേക്ക് ചാന്ദ്ര പര്യവേക്ഷണ പേടകം വിക്ഷേപിച്ച ആദ്യ രാജ്യം -റഷ്യ
ലൂണ എന്ന പേരിൽ പര്യവേഷണ വാഹനങ്ങൾ വിക്ഷേപിച്ച രാജ്യം -റഷ്യ
ആദ്യമായി ചന്ദ്രനിൽ ഇടിച്ചിറങ്ങിയ വാഹനം -ലൂണ 2 (1959)
ചന്ദ്രന്റെ വിദൂര വശം ചിത്രീകരിച്ച ആദ്യ ദൗത്യം -ലൂണ 3
ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹമായ സുപുട്ക് 1 വിക്ഷേപിച്ച രാജ്യം -റഷ്യ
ബ്രിട്ടന്റെ പ്രഥമ ചാന്ദ്രദൗത്യം -മൂൺ ലൈറ്റ്
ചന്ദ്രനിൽ ദേശീയ പതാക നാട്ടിയ രണ്ടാമത്തെ രാജ്യം -ചൈന
വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ആസ്ഥാനം -തുമ്പ (തിരുവനന്തപുരം)
തുമ്പയിൽനിന്നു വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ് -നൈക്ക് അപ്പാച്ചെ
ശ്രീഹരികോട്ട സ്ഥിതിചെയ്യുന്നതെവിടെ? -നെല്ലൂർ (ആന്ധ്ര പ്രദേശ്)
ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്നത്? -ശ്രീഹരിക്കോട്ട
ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം -ചാന്ദിപൂർ (ഒഡീഷ്യ)
ഐ.എസ്.ആർ.ഒയുടെ ആസ്ഥാനം -ബാംഗ്ലൂരിലെ അന്തരീക്ഷ ഭവൻ
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട്ര സഭക്ക് സമർപ്പിച്ച പ്രധാനമന്ത്രി -ഇന്ദിരാഗാന്ധി
ബഹിരാകാശത്ത് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ പദ്ധതി -ഗഗൻയാൻ
ബഹിരാകാശത്ത് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ പദ്ധതി -ഗഗൻയാൻ
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപിച്ച വാഹനം -GSLV MARK-3 ( 2019 ജൂലൈ- 22)
ചന്ദ്രയാൻ -2 ലെ റോവറിന്റെ പേര് -പ്രഗ്യാൻ
ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എവിടെനിന്ന്? -സതീഷ് ധവാൻ സ്പേസ് സെന്റർ (ആന്ധ്രപ്രദേശ്)
ചന്ദ്രയാൻ 1 വിക്ഷേപിച്ച വാഹനം -PSLV C- 11
ഇന്ത്യയുടെ ചാന്ദ്ര പദ്ധതിക്ക് ചാന്ദ്രയാൻ എന്ന പേര് നിർദ്ദേശിച്ചത് -എ.ബി. വാജ്പേയ്
രോഹിണി എന്ന ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചത് എവിടെനിന്ന്? -ശ്രീഹരികോട്ട
ഇന്ത്യയുടെ കൃത്രിമോപഗ്രഹമായ ഭാസ്കരക്ക് എത്ര മുഖങ്ങൾ ഉണ്ട്? -26
ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയ ഉപകരണം -മൂൺ മിനറോളജി മാപ്പർ
ചന്ദ്രനെ കുറിച്ച് പഠിക്കാൻ ഇന്ത്യ അയച്ച ആദ്യ ബഹിരാകാശ പേടകം -ചന്ദ്രയാൻ
ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം -ചന്ദ്രയാൻ 1
ചന്ദ്രനിൽ ഇറങ്ങാൻ ലക്ഷ്യമാക്കിയ ആദ്യ ഇന്ത്യൻ ദൗത്യം -ചന്ദ്രയാൻ-2
ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം -കല്പന-1
കല്പന-1 എന്ന പേരിൽ പുനർനാമകരണം ചെയ്ത ഉപഗ്രഹം -മെറ്റ് സാറ്റ്
ലോകത്തിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം -എക്കോ
1993 ഏപ്രിൽ 3ന് ഇന്ത്യ ഇൻസാറ്റ് ഇ എന്ന ഉപഗ്രഹം വിക്ഷേപിച്ചത് എവിടെനിന്ന്? -ഫ്രഞ്ച് ഗയാന
ഭൂമിയിലേക്കു പതിച്ച ചൈനയുടെ ബഹിരാകാശ നിലയം -ടിയാൻ ഗോ ങ് -1
സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള ആദ്യ ഇന്ത്യ ഫ്രഞ്ച് സംരംഭം -സരൾ
കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം -റഷ്യ
ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ -അപ്സര
വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം -എഡ്യുസാറ്റ്
വ്യാഴത്തിൽ ഇടിച്ച ഒരു വാൽനക്ഷത്രം -ഷൂമാക്കർ ലെവി 9
ആദ്യ കൃത്രിമോപഗ്രഹം -സ്പുനിക് -1 (1957 റഷ്യ)
കാലാവസ്ഥ ഉപഗ്രഹം -മേഘാട്രോപിക്സ്
ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ ദൃശ്യമാകൂ അതിന്റെ കാരണം -ചന്ദ്രൻ സ്വയം ഭ്രമണത്തിനും പരിക്രമണ ത്തിനും തുല്യസമയം എടുക്കുന്നതിനാൽ
ബഹിരാകാശത്ത് എത്തുന്ന സഞ്ചാരികൾ അന്യോന്യം ആശയവിനിമയം നടത്തുന്നത് എങ്ങനെ? -റേഡിയോ സന്ദേശങ്ങൾ വഴി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.