ഇനി Digraph Game കളിക്കാം

ന്ന്​ Digraph Game പരിചയ​പ്പെടാം. ഈ ഗെയിമിന്​ വേണ്ടത്​ ഒരു ചതുരംഗകട്ട (dice) മാ​ത്രം. മൊബൈൽ ഫോണിൽ പ്ലേസ്​റ്റോർ ഉപയോഗിച്ച്​ നല്ല DICE ഇൻസ്​റ്റാൾ ചെയ്​താലും മതി.

പ്രൈമറി ക്ലാസിലെ കുട്ടികൾക്ക്​ കൂട്ടുകാരോടൊപ്പം കളിക്കാൻ പറ്റിയ രസകരമായ ഒരു ഗെയിമാണ്​ Digraph Game. ഇംഗ്ലീഷ്​ വാക്കുകളുടെ ഉച്ചാരണം എളുപ്പത്തിൽ പഠിക്കാൻ സഹായിക്കുന്നു.

A digraph is two letters that make one sound. The digraph can be made upto vowels or consonants. രണ്ടക്ഷരങ്ങൾ കൂടിച്ചേർന്ന്​ ഒറ്റ ശബ്​ദമായി മാറുന്നു. ഇത്തരം അക്ഷരക്കൂട്ടിനെ Diagraph എന്നു പറയുന്നു.

ഉദാഹരണം: CHAIR (CH), SHOWER (SH).

എങ്ങനെ കളിക്കാം?

ഒന്നാമത്തെ വ്യക്തി Dice മുകളിലേക്ക്​ ഇട്ടപ്പോൾ കിട്ടിയ നമ്പർ 1 ആണെന്ന്​ കരുതുക

CH തുടങ്ങുന്ന ഒരു വാക്ക്​ എഴുതുകയും മറ്റു കളിക്കാർക്ക്​ വായിച്ചുകൊടുക്കുകയും ചെയ്​താൽ ഒരു മാർക്ക്​ കിട്ടും. ഉദാഹരണം: chain.

CH എന്ന വാക്കിൽ അവസാനിക്കുന്ന വാക്കുകൾ എഴുതിയാലും മാർക്ക്​ കൊടുക്കണം. ഉദാഹരണം: Bench.

ഇനി 5 കിട്ടിയാൽ WRഇൽ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്ന വാക്കുകൾ പറയാം. ഉദാഹരണം: Write, Wrong.

ഏറ്റവുമാദ്യം 50 മാർക്ക്​ ലഭിക്കുന്ന കുട്ടി ഒന്നാമതെത്തുന്നു. കളിച്ചുനോക്കാം അല്ലേ... 

1. CH

2. SH

3. TH

4. KN

5. WR

6. SS

(തയാറാക്കിയത്: ഷൗക്കത്ത് അലി ഉള്ളണം)

Tags:    
News Summary - Digraph Game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.