• രോഗംകൊണ്ട് കഷ്​ടപ്പെടുന്നവർക്ക് ആശ്വാസം നൽകാൻ കഴിയുന്ന ഡോക്ടറുടെ ജോലി ഞാൻ ഏറെ ബഹുമാനിക്കുകയും ഇഷ്​ടപ്പെടുകയും ചെയ്യുന്നു. പണത്തി​െൻറ കുറവുകൊണ്ട് ആവശ്യമായ ചികിത്സ ലഭിക്കാത്തവർ നമുക്കിടയിൽ ധാരാളമുണ്ട്. അങ്ങനെയുള്ളവർക്ക് ചികിത്സ നൽകുന്നതിനാണ് ഞാൻ സോക്ടറായാൽ മുൻഗണന നൽകുക. ഗ്രാമപ്രദേശങ്ങളിലും യാത്രാസൗകര്യം കുറവുള്ളയിടങ്ങളിലും ചെന്ന് ചികിത്സയും മരുന്നും നൽകാൻ ഞാൻ ശ്രമിക്കും. പലതരത്തിലുള്ള പകർച്ചവ്യാധികളും പടരുന്ന ഇക്കാലത്ത് ആളുകൾക്കിടയിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തുന്നതിനായി ശ്രമിക്കും. വൈദ്യസഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാനും സംശയ നിവാരണത്തിനുമായി പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. സർക്കാരും സന്നദ്ധ സംഘടനകളും നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളോടെല്ലാം സഹകരിച്ച് ജനങ്ങളുടെ പ്രയാസങ്ങൾ അകറ്റാൻ ശ്രമിക്കും.

അലൻ. എസ്.എ.  Std - VII, പ്രസ​േൻറഷൻ എച്ച്​.എസ്​.എസ്​ പെരിന്തൽമണ്ണ


  • രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കി മാത്രമേ ഞാൻ മുന്നോട്ടുപോകൂ. അവരെ നല്ല രീതിയിൽ ചികിത്സിക്കുന്നതിന് പ്രധാന്യം നൽകും. രോഗികൾക്ക് ആത്മവിശ്വാസവും ധൈര്യവും അതിനൊപ്പം നൽകും. അത് അവരുടെ ശാരീരിക ആരോഗ്യത്തിന് പുറമെ മാനസിക ആരോഗ്യം കൂടി മെച്ചപ്പെടുത്തും. ഇപ്പോൾ, രോഗികൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഉയർന്ന ചികിത്സ ചെലവ്. സ്വന്തമായി ഒരു ആശുപത്രി നിർമിച്ചതിന് ശേഷം കുറഞ്ഞ ചിലവിൽ രോഗികളെ ചികിത്സിക്കാൻ മുൻകൈയെടുക്കും. രോഗികൾക്ക് അനാവശ്യമായി മരുന്നുകൾ നൽകാൻ സമ്മതിക്കില്ല. അതിനുപുറമെ ഗുണമേന്മയുള്ളതും ഫലപ്രാപ്തിയുള്ളതുമായ മരുന്നുകൾ മാത്രം രോഗികൾക്ക് നൽകും. പണം ഇൗടാക്കുന്നതിന് വേണ്ടി മാത്രം അവർക്ക് വെറുതെ മരുന്ന് നൽകാൻ ഞാൻ തയാറാകില്ല.

ശിവഗംഗ ഷിജോ, Std - VII, ജി.യു.പി സ്കൂൾ കുമ്മനോട്, എറണാകുളം

  • വലുതാകു​േമ്പാൾ എനിക്കൊരു ഡോക്​ടറാകണം. ഇൗ ലോകത്ത്​ മനുഷ്യജീവൻ നിലനിർത്താൻ ഒരു ഡോക്​ടർക്കാണ്​ ഏറ്റവുമധികം ചെയ്യാൻ കഴിയുക. സമൂഹത്തിലെ നിർധനരായ ജനങ്ങൾക്ക്​ ഒരു കൈത്താങ്ങാവാൻ കഴിയുമെങ്കിൽ അതല്ലേ ഏറ്റവും വലിയ കാര്യം... പണമില്ലാത്തവർക്ക്​ സൗജന്യമായും അല്ലാത്തവർക്ക്​ വളരെ ചുരുങ്ങിയ ഫീസോടുകൂടിയും നല്ല ചികിത്സ നൽകാൻ കഴിയണമെന്നാണ്​ എ​െൻറ ആഗ്രഹം. ചികിത്സ കിട്ടാതെ ആരും ഇൗ നാട്ടിൽ മരിച്ചുവീഴരുത്​.

ദേവ്ന, Std - IV, നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ ഫറോക്ക്​

  • കുഞ്ഞു മക്കളെ ചികിത്സിക്കുന്ന ഒരു കൊച്ചു പീഡിയാട്രീഷ്യൻ ആകണമെന്നാണ് എ​െൻറ സ്വപ്നം. 100 ശതമാനം സാക്ഷരത കൈവരിച്ചെന്ന് പറഞ്ഞാലും നമ്മുടെ നാട്ടിൽ ഇന്നും ആരോഗ്യപരമായും വിദ്യഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഒരുവിഭാഗം കുഞ്ഞുമക്കൾ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ട്. അവർക്ക് വേണ്ടിയാണ് എ​െൻറ പ്രഫഷൻ ഞാൻ ഉപയോഗിക്കാൻ പോകുന്നത്. പോഷകാഹാരത്തി​െൻറ ലഭ്യത ഇല്ലാതെയും, ശുദ്ധജലം കിട്ടാതെയും, വാക്സിൻ എടുക്കേണ്ടതി​െൻറ പ്രധാന്യത്തെപ്പറ്റിയും, അത് കൃത്യ സമയങ്ങളിൽ അവർക്ക് കിട്ടുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും അത് അവരിലേക്ക് എത്തുന്നു എന്ന് ഉറപ്പ് വരുത്തിയും അവരിൽ ഒരാളായി നിന്ന് കൊണ്ട് അത് അവർക്ക് നേടികൊടുക്കുകയും ചെയ്യും. ഇതാണ്​ ഈ ഡോക്​ടേഴ്​സ്​ ദിനത്തിൽ ഞാൻ ചെയ്യുന്ന പ്രതിജ്ഞ.

ദേവനന്ദ സി., Std - IX, ഹയർസെക്കൻഡറി സ്​കൂൾ തച്ചിങ്ങനാടം, മലപ്പുറം

  • ഞാൻ ഒരു ഡോക്​ടറായാൽ രോഗികൾക്കൊപ്പം നിന്ന്​ അവരുടെ ഒാരോ കാര്യങ്ങളും മനസ്സിലാക്കി ചികിത്സനൽകും. പാവപ്പെട്ടവർക്ക്​ ഒരിക്കലും ചികിത്സക്ക്​ പണം നൽകേണ്ടിവരില്ല. പാവപ്പെട്ടവർക്കായി 'സാന്ത്വനം' എന്ന്​ പേരിട്ട്​ ഒരു ആശുപത്രി തുടങ്ങും. എല്ലാ അസുഖങ്ങൾക്കുമുള്ള നല്ല ചികിത്സതന്നെ അവിടെ ലഭ്യമാക്കും. പാവപ്പെട്ട രോഗികൾക്ക്​ എന്നും തുണയായിരിക്കാനാണ്​ ഞാൻ ഇഷ്​ടപ്പെടുന്നത്​.

ഷഹല, Std - IV, നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ ഫറോക്ക്​

  • കോവിഡ്​ എന്ന മഹാമാരിക്കാലത്താണ്​ നമ്മളിപ്പോൾ ജീവിക്കുന്നത്​. നമ്മളെല്ലാവരും മാലാഖമാർ എന്നുവിളിക്കുന്ന ഡോക്​ടർമാരും നഴ്​സ്​മാരും സമൂഹത്തിൽ ചെയ്യുന്ന ഒാരോ പ്രവർത്തനങ്ങളും നമ്മൾ കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഞാൻ ഒരു ഡോക്​ടറായാൽ എ​െൻറ എല്ലാ കഴിവും രോഗികൾക്ക്​ ആശ്വാസം നൽകാനായി ഉപയോഗിക്കും. അതിലെനിക്ക്​ പൂർണ വിശ്വാസവുമുണ്ട്​. എ​െൻറ പ്രവൃത്തികൊണ്ട്​ അവരെ ജീവിതത്തിലേക്ക്​ തിരികെയെത്തിക്കും. അതായിരിക്കും ഒരുപക്ഷേ ഇൗലോകത്ത്​ എനിക്ക്​ ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തരമായ കാര്യം. ഉത്തരവാദിത്തം മുറുകെപ്പിടിച്ച്​ നല്ല ഡോക്​ടറായി ഞാൻ പ്രവർത്തിക്കും.

ദേവിചന്ദന, Std VIII, ജി.എച്ച്​.എസ്​.എസ്​ പാണ്ടിക്കാട്​, മലപ്പുറം

Tags:    
News Summary - july 1 national doctor's day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.