വീട്ടിലിരുന്ന് കളിക്കാൻ ഒരു DICE GAME പരിചയപ്പെട്ടാലോ? ഈ ഗെയിം കളിക്കാൻ ഒരു DICE മാത്രം മതി. മൊബൈൽ ഫോണിൽ നല്ല DICE ഇൻസ്റ്റാൾ ചെയ്താലും മതി.
പല ഇംഗ്ലീഷ് വാക്കുകളും Singularൽനിന്ന് (ഏകവചനം) Plural (ബഹുവചനം) ആക്കാൻ കുട്ടികൾ പ്രയാസപ്പെടാറുണ്ട്. ഈ ലുഡോ ഗെയിം കളിക്കുന്നതിലൂടെ എളുപ്പത്തിൽ നമുക്കിത് പഠിച്ചെടുക്കാം. Singular Plural ആക്കി മാറ്റുമ്പോൾ പാലിക്കേണ്ട ലളിതമായ എട്ടു സൂത്രങ്ങൾ പരിചയപ്പെട്ടാലോ?
1. അധികവാക്കുകളിലും 's' ചേർത്താൽ Plural ആയിമാറും
ഉദാഹരണം: One apple-Two apples, book-books, friend-friends, teacher -teachers, shop-shops
2. ch, sh, s, ss , x, z എന്നീ അക്ഷരങ്ങളിൽ അവസാനിക്കുകയാണെങ്കിൽ 'es' ചേർത്തു കൊടുക്കണം.
Eg. Box-boxes , bench- benches, bus-buses, wish-wishes, ostrich-ostriches, kiss-kisses
3. അവസാന അക്ഷരമായ yക്ക് തൊട്ടുമുമ്പുള്ള അക്ഷരം Consonant ആണെങ്കിൽ 'Y' മാറ്റി 'ies' ചേർത്തു കൊടുക്കുക.
ഉദാഹരണം: city-cities, lady-ladies, berry-berries
ഒരുവാക്കിന്റെ അവസാന അക്ഷരമായ yക്ക് മുന്നിൽ vowels (a, e, i, o, u) ആണെങ്കിൽ 's' ചേർത്തു കൊടുത്താൽ മാത്രം മതി.
ഉദാഹരണം: Boy-Boys , Key-Keys , Holiday -Holidays
4. Noun അവസാനിക്കുന്നത് F, FE എന്നീ വാക്കുകളിലാണെങ്കിൽ F ഒഴിവാക്കി ves ചേർത്തുകൊണ്ട് Plural ഉണ്ടാക്കാം.
ഉദാഹരണം: leaf-leaves, wife -wives, thief -thieves, wolf-wolves
5. Oയിൽ അവസാനിക്കുന്ന മിക്ക വാക്കുകളിലും Plural ഉണ്ടാക്കാൻ ES ചേർത്തു കൊടുത്താൽ മതി.
ഉദാഹരണം: Mango-Mangoes, Cargo-Cargoes,
എന്നാൽ, അപൂർവം ചില വാക്കുകളിൽ ഈ നിയമം പാലിക്കാറില്ല
ഉദാഹരണം: photo-photos, auto-autos, video-videos
6. പ്രത്യേകിച്ച് rules ഒന്നുമില്ലാത്ത ചില വാക്കുകളുണ്ട്. ഇവയാണ് Irregular plurals.
ഉദാഹരണം: Man-Men, Child -Children, Woman- Women, Foot–Feet, Tooth-Teeth, Mouse-Mice
7. എന്നാൽ, ചില വാക്കുകളുടെ Singular, Plural എന്നിവ ഒന്നുതന്നെയാണ്.
Sheep, Fish, aircraft, Accommodation, Advice, Furniture,Trousers, Wood, News, Information.
8. ഈ വാക്കുകൾ പലപ്പോഴും നമ്മെ കൺഫ്യൂഷനാക്കാറുണ്ട്.
Fungus-Fungi, syllabus-syllabi, Nucleus- Nuclei, quiz-quizzes, synopsis-synopses, crisis-crises, bases-basis
Ludo കളിക്കാൻ നിങ്ങൾക്കറിയാമല്ലോ. Ludo കളിയിലെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് ഈ ഗെയിമും കളിക്കേണ്ടത്. രണ്ടോ നാലോ പേർക്ക് ഇരുന്ന് കളിക്കാവുന്ന ഒരു ബോർഡ് ഗെയിമാണ് LUDO. ഇതിൽ കളിക്കാർ നാലുപേരും കട്ടയുരുട്ടി കിട്ടുന്ന സംഖ്യയനുസരിച്ച് തങ്ങളോരോരുത്തരുടെയും കരുക്കളെ ബോർഡിൽ കളി തുടങ്ങുന്ന ഇടം മുതൽ തീരുന്ന ഇടംവരെ മത്സരിച്ചു നീക്കുന്നു.
Ludo boardൽ നീല, പച്ച, മഞ്ഞ, ചുവപ്പ് എന്നീ നാലു നിറങ്ങളാണുള്ളത്. നിറം ഓരോ കളിക്കാരനും തിരഞ്ഞെടുക്കാം. ഓരോ നിറങ്ങളിലും നാലു കരുക്കളുണ്ട് (യോജിച്ച കളർ പേപ്പറുകൾ വെട്ടിയെടുത്തു നിങ്ങൾക്കു കരുക്കൾ ഉണ്ടാക്കാവുന്നതാണ്). നിങ്ങൾ നീല നിറമാണ് തിരഞ്ഞെടുത്തതെന്നു കരുതുക. അങ്ങനെയാണെങ്കിൽ ഓരോ നീല കരുവിനെയും ludo boardനെ ചുറ്റിപ്പോകുന്ന വഴിയിലൂടെ വേണം നീല നിറത്തിന്റെ homeൽ എത്തിക്കാൻ.
Diceൽ ആറെന്ന അക്കം കിട്ടുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ കരുക്കളെ കളത്തിലേക്കിറക്കാം. തുടർന്ന് നിങ്ങൾക്ക് കിട്ടുന്ന അക്കങ്ങൾ അനുസരിച്ചു മുന്നോട്ടുപോകാം. മറ്റു കളിക്കാർക്ക് നിങ്ങളെയും നിങ്ങൾക്ക് മറ്റുള്ളവരുടെ കരുക്കളെയും വെട്ടാൻ സാധിക്കും. വെട്ടിയ കരു കളത്തിൽനിന്ന് പുറത്തു പോകും. വീണ്ടും ആറെന്ന അക്കം ലഭിക്കാതെ കളത്തിലിറങ്ങാൻ കഴിയില്ല.
ആറു ലഭിക്കുന്ന കളിക്കാരന് നാലു കരുക്കളിൽ ഏതെങ്കിലും ഒന്ന് കളത്തിലേക്കിറക്കാം. തുടർന്ന് diceൽ കിട്ടുന്ന അക്കം ഏതാണെന്നു നോക്കുക. അത്ര തവണ കരു മുന്നോട്ടുനീക്കിയാൽ എത്തുന്ന കളത്തിലെ വാക്ക് ശ്രദ്ധിക്കുക ആ വാക്കിന്റെ plural പറഞ്ഞുകഴിഞ്ഞാൽ കളിക്കാരന് കരു ആ സ്ഥാനത്തേക്ക് നീക്കാം. ഇനി കളിക്കാരന് plural അറിയില്ല എങ്കിൽ കരു നീക്കാൻ പാടില്ല. ഉദാ: പച്ച നിറം തിരഞ്ഞെടുത്ത ആൾ Toy എന്ന വാക്കിന്റെ plural form ആയ toys എന്ന് പറഞ്ഞുകൊണ്ടാണ് കളി ആരംഭിക്കേണ്ടത്. പിന്നീട് അതെ കളിക്കാരന് നാലു കിട്ടി എന്നു കരുതുക. നാലിലേക്കു കരു നീക്കണമെങ്കിൽ childന്റെ Plural form ആയ children എന്ന് വ്യക്തമായി പറയണം.
ഇങ്ങനെ നാലു കരുക്കളും homeൽ എത്തിക്കുന്ന കളിക്കാരനാണ് വിജയി. കളിച്ചുനോക്കാം അല്ലേ?
(തയാറാക്കിയത്: ഷൗക്കത്ത് അലി ഉള്ളണം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.