പറയാനെന്തോ ബാക്കി വച്ച് പെയ്തൊഴി
ഞ്ഞൊരു മഴയിൽ, ഒരുപുതപ്പിനടിയിൽ
ചൂട് പറ്റുമ്പോഴെല്ലാം....
ബാല്യമധുര്യം നുകർന്നു പിന്നിട്ട വഴിത്താരകൾ
ഇന്നിതാ ഓർമ്മമാത്രം
ഒരു കുടകീഴിൽ കൈകോർത്തു നടന്നകന്ന നാളുകൾ ഓടിയെത്തിയെൻ മനസ്സിൽ
പേമാരിയായ് പെയ്യുന്നൊരു മഴയിൽ
ഇണകൾ തമ്മിൽ
ഉരുമ്മി ഇരിക്കെവെ
ഗോക്കളും മാക്രിയും
കരയുന്നൊരാ നേരത്തു
ഓടുന്നിതാ കുരുന്നുകൾ
അങ്കണത്തിൽ ഇറ്റിറ്റു വീഴുന്നു തുള്ളിയായ്
ഒഴുകുന്നു ചാലുകളായ്
കൈവഴിയായ് ചേരുന്നൊരാ നദിയിൽ
വേർതിരിവില്ലാതെ...
നടന്നകന്ന വഴിയും
വരമ്പും നീരിച്ചാളുകളു-
മെല്ലാം തിരനോട്ടമില്ലാതെ
മായുന്നൊരോർമയായ്
പെയ്തുതീർന്നൊരു മഴയിലും തീരാതെ
പെയ്യുന്നെൻ
ബാല്യത്തിൻ ഓർമ്മകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.