ലോകത്തിനൊരു പാഠപുസ്തകമാണ് ഗാന്ധിജിയുടെ ജീവിതം. വളർന്നുവരുന്ന തലമുറ തീർച്ചയായും അറിഞ്ഞിരിക്കണം അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ. ആഗോളതലത്തിൽ ഇത്രയേറെ ആദരിക്കപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവില്ലെന്ന് നിസ്സംശയം പറയാം. ഒക്ടോബർ രണ്ട് ഗാന്ധിജിയുടെ ജന്മദിനമാണെന്ന് അറിയാമല്ലോ. കലാലയങ്ങളിൽ സേവനപരമായും മറ്റും ഇതാഘോഷിക്കാറുണ്ട്. അത്തരം ആഘോഷങ്ങൾ നടക്കെട്ട. അതോടൊപ്പം ഗാന്ധിജിയുടെ വാക്കുകൾ പ്രവൃത്തികളിൽ പ്രതിഫലിപ്പിക്കാൻ നമുക്ക് ശ്രമിക്കാം.
1909ലാണ് ഗാന്ധിജി തെൻറ ആദ്യ പുസ്തകമായ ഹിന്ദ് സ്വരാജ് രചിച്ചത്. ലണ്ടനിൽനിന്ന് ദക്ഷിണാഫ്രിക്കയിലേക്കുള്ള കപ്പൽയാത്രയിലാണ് തെൻറ മാതൃഭാഷയായ ഗുജറാത്തിയിൽ ഗാന്ധിജി പുസ്തകരചന നടത്തിയത്. 1909 നവംബർ 13 മുതൽ 22 വരെ തുടർച്ചയായി എഴുതി ഗാന്ധിജി പുസ്തകം പൂർത്തീകരിച്ചു. 271 കൈയെഴുത്ത് പേജുകളുള്ള ഹിന്ദ് സ്വരാജിെൻറ 50 പേജുകൾ ഇടതുകൈകൊണ്ടാണ് എഴുതിത്തീർത്തത്.
1909ൽ ദക്ഷിണാഫ്രിക്കയിൽനിന്നും പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ ഒപീനിയൻ വാരികയിൽ ഹിന്ദ് സ്വരാജ് ഖണ്ഡശ്ശയായി ആദ്യം പ്രസിദ്ധീകരിച്ചു.
1910ലാണ് ഹിന്ദ് സ്വരാജ് പുസ്തകരൂപത്തിൽ ഗുജറാത്തി ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്. അന്നത്തെ ബോംബെ സർക്കാർ, ഹിന്ദ് സ്വരാജ് ഇന്ത്യയിൽ നിരോധിച്ചതിനെ തുടർന്ന് നിരോധനത്തിനുള്ള തിരിച്ചടിയായി ആ വർഷം തന്നെ ഗാന്ധിജി ഹിന്ദ് സ്വരാജിെൻറ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചു. മഹാത്മാഗാന്ധി നേരിട്ട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഒരേയൊരു പുസ്തകവും ഹിന്ദ് സ്വരാജാണ്.
പത്രാധിപരും വായനക്കാരനും തമ്മിൽ സംവാദം നടത്തുന്ന പ്രതിപാദന ശൈലിയാണ് പുസ്തക രചനക്കായി ഗാന്ധിജി തിരഞ്ഞെടുത്തത്. ഹിന്ദ് സ്വരാജിലുടനീളം ഗാന്ധിജി തെൻറ മഹത്തായ ആശയമായ അഹിംസവാദത്തിനാണ് ഉൗന്നൽ നൽകിയത്. ചെറുതെങ്കിലും ഇൗ കൃതിയിലാണ് അഹിംസ തത്ത്വങ്ങളുടെ സ്വീകാര്യതയെക്കുറിച്ച് തനിക്കുള്ള യുക്തിപരമായ നിഗമനങ്ങൾ ഗാന്ധിജി അവതരിപ്പിച്ചിരിക്കുന്നത്. ഗാന്ധിജി ഹിന്ദ് സ്വരാജിനെ വിശേഷിപ്പിച്ചിരിക്കുന്നത്, വെറുപ്പിെൻറ സ്ഥാനത്ത് സ്നേഹത്തെ പ്രതിഷ്ഠിക്കുന്ന സുവിശേഷമാണെന്നാണ്.
ദണ്ഡിയാത്രയും ഉപ്പ് സത്യഗ്രഹവും
ബ്രിട്ടീഷുകാർ നടപ്പാക്കിയ ഉപ്പുനിയമം ലംഘിക്കുന്നതിന് വേണ്ടിയായിരുന്നു ഗാന്ധിജിയുടെ നേതൃത്വത്തിൽ ദണ്ഡിയാത്ര നടന്നത്. ഉപ്പിെൻറ നിർമാണവും വിൽപനയും ഗവൺമെൻറിെൻറ കുത്തകയായിരുന്നു. മാത്രമല്ല, ഉപ്പിനുമേൽ വിൽപന നികുതിയും ചുമത്തിയിരുന്നു. 1930 മാർച്ച് 12ന് ഗാന്ധിജിയും അനുയായികളും ദണ്ഡി കടപ്പുറത്തേക്ക് യാത്രയായി. ഏപ്രിൽ ആറാം തീയതി ദണ്ഡി കടപ്പുറത്തുനിന്ന് ഉപ്പുണ്ടാക്കി ഗാന്ധിജി ഉപ്പുനിയമം ലംഘിച്ചു.
ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ ഗാന്ധിജി അഞ്ചുതവണ കേരളം സന്ദർശിച്ചിട്ടുണ്ട്.
1. 1920 ആഗസ്റ്റ് 18. ഖിലാഫത്ത് നേതാവായിരുന്ന ഷൗക്കത്ത് അലിയോടൊപ്പം കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തു.
2. 1925 മാർച്ച് 8. വൈക്കം സത്യഗ്രഹത്തിന് പരിഹാരം കാണാനായിരുന്നു ഇൗ സന്ദർശനം. ഗാന്ധിജി ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തി.
3. 1927 ഒക്ടോബർ 9. വിവിധ പൊതുയോഗങ്ങളിൽ പെങ്കടുത്തു.
4. 1934 ജനുവരി 10. ഹരിജൻ ഫണ്ട് ശേഖരണാർഥം ഗാന്ധിജി കേരളത്തിലെത്തി.
5. 1937 ജനുവരി 12. ക്ഷേത്രപ്രവേശന വിളംബരത്തിെൻറ പശ്ചാത്തലത്തിലായിരുന്നു ഇൗ സന്ദർശനം. ക്ഷേത്രപ്രവേശന വിളംബരത്തെ 'ഇൗ നൂറ്റാണ്ടിലെ മഹാദ്ഭുതം' എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. അയ്യങ്കാളിയുമായി കൂടിക്കാഴ്ച നടത്തി.
ഒക്ടോബർ രണ്ട് അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കാനുള്ള തീരുമാനത്തിന് െഎക്യരാഷ്ട്രസഭക്ക് പ്രചോദനമായത് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി ഡൽഹിയിൽ സംഘടിപ്പിച്ച സത്യഗ്രഹ ശതാബ്ദി സമ്മേളനമാണ്. 30ഒാളം രാജ്യങ്ങളിൽനിന്ന് 400ൽപരം വിദേശ പ്രതിനിധികൾ ആ സമ്മേളനത്തിൽ പെങ്കടുത്തു. 142 വിദേശ രാജ്യങ്ങളുടെ സഹകരണത്തോടെ അന്നത്തെ വിദേശകാര്യ സഹമന്ത്രി ആനന്ദ് ശർമ അവതരിപ്പിച്ച പ്രമേയം 191 അംഗങ്ങളുള്ള െഎക്യരാഷ്ട്ര പൊതുസഭ 2007 ജൂൺ 15ന് െഎകകണ്ഠ്യേന അംഗീകരിച്ചു.
1. ഗാന്ധിജിയെക്കുറിച്ച് 'ധർമസൂര്യൻ' എന്ന കൃതി രചിച്ചത്: അക്കിത്തം
2. ഗാന്ധിജിയെക്കുറിച്ച് 'എെൻറ ഗുരുനാഥൻ' എന്ന കവിത രചിച്ചത്: വള്ളത്തോൾ
3. ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ' ആ ചുടലക്കളം' എന്ന കൃതി രചിച്ചത്: ഉള്ളൂർ
4. 'ഗാന്ധിജിയും ഗോദ്സെയും' എന്ന കൃതി രചിച്ചത്: എൻ.വി. കൃഷ്ണവാര്യർ
5. 'ഗാന്ധിജിയും കാക്കയും ഞാനും' രചിച്ചത്: ഒ.എൻ.വി
6. 'ഗാന്ധിഭാരതം' എന്ന കവിത രചിച്ചത്: പാല നാരായണൻ നായർ
7. 'ഗാന്ധി' എന്ന കവിത രചിച്ചത്: വി. മധുസൂദനൻ നായർ
8. ഗാന്ധിജിയെക്കുറിച്ച് 'മഹാത്മാവിെൻറ മാർഗം' എന്ന കൃതി രചിച്ചത്: സുകുമാർ അഴീക്കോട്
1888ൽ ദക്ഷിണാഫ്രിക്കയിൽ വക്കീൽ പഠനത്തിനുപോയ ഗാന്ധി തെൻറ രാഷ്ട്രീയ പരീക്ഷണശാലയാക്കി അവിടം മാറ്റി. ഇന്ത്യൻ ഒപീനിയൻ എന്ന പത്രം തുടങ്ങി. 1906ൽ ഗാന്ധിജി തെൻറ സത്യഗ്രഹത്തെ പ്രായോഗിക തലത്തിലെത്തിച്ചു. ഏഷ്യാറ്റിക് ലോ അമൻമെൻറ് ഒാർഡിനൻസ് ബില്ലിനെതിരെ ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയിൽ സത്യഗ്രഹം നടത്തി.
1893ൽ ഗാന്ധി വീണ്ടും ദക്ഷിണാഫ്രിക്കയിൽ എത്തി. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം അദ്ദേഹത്തിെൻറ മനസ്സിനെ പുതിയൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. ട്രെയിനിൽ ഉയർന്ന ശ്രേണികളിലെ കൂപ്പകളിൽ ഇന്ത്യക്കാരെയോ കറുത്ത വർഗക്കാരെയോ കയറാൻ അനുവദിച്ചിരുന്നില്ല. വെള്ളം കുടിക്കാനുള്ള പൊതുടാപ്പുകളിൽനിന്ന് വെള്ളം കുടിച്ചാൽപോലും അക്കൂട്ടർക്ക് കടുത്തശിക്ഷ നൽകപ്പെട്ടിരുന്നു.
ഒരിക്കൽ വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കാവുന്ന എ ക്ലാസ് കൂപ്പയിൽ യാത്ര ചെയ്തതിന് ഗാന്ധിയെ മർദിക്കുകയും വഴിയിൽ പീറ്റർ മാരിറ്റ്സ് ബർഗിൽ ഇറക്കിവിടുകയും ചെയ്തു. തുടർന്ന് താഴ്ന്ന ക്ലാസിൽ യാത്ര തുടർന്ന അദ്ദേഹത്തെ ട്രെയിനിെൻറ ഗാർഡ് ഒരു വെള്ളക്കാരനെ സ്ഥലം കൊടുക്കാത്തതിന് തല്ലി. ഇൗ സംഭവത്തിനുശേഷം ഗാന്ധി, ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. കുറച്ചു സമയം പ്രാക്ടീസിനും മറ്റുള്ള സമയം ഇത്തരം പ്രവർത്തനങ്ങൾക്കുമായി നീക്കിവെച്ചു.
കേവലം വിദേശ ഉൽപന്നങ്ങൾ ബഹിഷ്കരിച്ച് സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കുക എന്നതല്ല സ്വദേശി പ്രസ്ഥാനം അർഥമാക്കുന്നത്. നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ നമ്മുടെ അയൽക്കാരൻ ചെയ്തുതരുമെങ്കിൽ അയാളെ വിട്ടിട്ട് ഇൗ ആവശ്യത്തിന് അകലങ്ങളിലെ മറ്റൊരാളെ തേടിപ്പോകുന്നത് മനസ്സുകൊണ്ട് നിയന്ത്രിക്കാനാണ് സ്വദേശി പ്രസ്ഥാനം ആവശ്യപ്പെടുന്നത്. സ്വയംപര്യാപ്തമായ ഗ്രാമങ്ങളും സ്വാശ്രയ ശീലവുമാണ് ഗ്രാമസ്വരാജ് എന്ന ഗാന്ധിയുടെ സ്വപ്നത്തിെൻറ ആകെത്തുക.
'എത്ര മികവുറ്റതാണെങ്കിലും വളരെ അകലെയുള്ളതിനെ ഒഴിവാക്കിക്കൊണ്ട് നമ്മുടെ ചുറ്റുപാടുകളിലുള്ളതിനെ ഉപയോഗിക്കാനും സേവിക്കാനും മനസ്സിനെ നിയന്ത്രിക്കുന്ന നമ്മിൽത്തന്നെയുള്ള ചൈതന്യമാണ് സ്വദേശി' ^ഗാന്ധിജി.
'സത്യഗ്രഹം കൊണ്ട് ഞാൻ അർഥമാക്കുന്നത് സത്യത്തെ മുറുകെപ്പിടിക്കുക എന്നതാണ്. തിന്മയും തിന്മ ചെയ്യുന്ന ആളും തമ്മിൽ വ്യത്യാസമുണ്ടെന്ന കാര്യം സത്യഗ്രഹി മറക്കാൻ പാടില്ല. തിന്മയെ അല്ലാതെ തിന്മ ചെയ്യുന്നവർക്കെതിരെ വിദ്വേഷമോ പകയോ വെച്ചുപുലർത്തരുത്. സത്യഗ്രഹി എപ്പോഴും തിന്മയെ നന്മകൊണ്ടും കോപത്തെ സ്നേഹംകൊണ്ടും അസത്യത്തെ സത്യം കൊണ്ടും കീഴ്പ്പെടുത്താനാണ് ശ്രമിക്കുക. അതുകൊണ്ട് സത്യഗ്രഹ സമരത്തിനിരിക്കുന്ന ഒരാൾ കോപം, വിദ്വേഷം തുടങ്ങിയ മാനുഷിക ദൗർബല്യങ്ങളിൽനിന്ന് താൻതന്നെ പൂർണമായും വിമുക്തനാണെന്നും തെൻറ സത്യഗ്രഹം െകാണ്ട് ഇല്ലാതാക്കാനൊരുങ്ങുന്ന തിന്മകൾ തന്നെ പിടികൂടിയിട്ടില്ലെന്നും ഉറുപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി സത്യഗ്രഹി ശ്രദ്ധാപൂർവം ആത്മപരിശോധന നടത്തുകയും ചെയ്യണം' ^ഗാന്ധിജി.
ഗാന്ധി 1915ൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ വന്നു. ഗാന്ധിജിയുടെ സ്വാധീനമാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധം നൽകിയത്. ജനങ്ങളോട് ബ്രിട്ടീഷ് തുണിത്തരങ്ങൾക്ക് പകരമായി ഖാദി ഉപയോഗിക്കാൻ ആഹ്വാനം ചെയ്തു. ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കോടതികളും ബഹിഷ്കരിക്കാനും സർക്കാർ ഉദ്യോഗങ്ങളിൽനിന്ന് രാജിവെക്കാനും നികുതി നൽകുന്നത് നിർത്താനും ബ്രിട്ടീഷ് പട്ടങ്ങളും പദവികളും ഉപേക്ഷിക്കാനും നിസ്സഹകരണ പ്രസ്ഥാനം ജനങ്ങളോട് ആഹ്വാനം ചെയ്തു. വ്യാപകമായ ജനകീയ പിന്തുണ ഇൗ സമരത്തിന് ലഭിച്ചു. സമരത്തിെൻറ ഫലമായുണ്ടായ അതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജനകീയമുന്നേറ്റം വിദേശ ഭരണത്തിന് ഗൗരവമായ വെല്ലുവിളി ഉയർത്തിയെങ്കിലും ചൗരി ചൗരാ സംഭവത്തെ തുടർന്ന് ഗാന്ധി സിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.