Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മഹാത്​മാ ഗാന്ധി: അറിയേണ്ടതെല്ലാം
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightമഹാത്​മാ ഗാന്ധി:...

മഹാത്​മാ ഗാന്ധി: അറിയേണ്ടതെല്ലാം

text_fields
bookmark_border

ലോകത്തിനൊരു പാഠപുസ്​തകമാണ്​ ഗാന്ധിജിയുടെ ജീവിതം. വളർന്നുവരുന്ന തലമുറ തീർച്ചയായും അറിഞ്ഞിരിക്കണം അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ. ആഗോളതലത്തിൽ ഇത്രയേറെ ആദരിക്കപ്പെടുന്ന ഒരു രാഷ്​ട്രീയ നേതാവില്ലെന്ന്​ നിസ്സംശയം പറയാം. ഒക്​ടോബർ രണ്ട്​ ഗാന്ധിജിയുടെ ജന്മദിനമാണെന്ന്​ അറിയാമല്ലോ. കലാലയങ്ങളിൽ സേവനപരമായും മറ്റും ഇതാഘോഷിക്കാറുണ്ട്​. അത്തരം ആഘോഷങ്ങൾ നടക്ക​െട്ട. അതോടൊപ്പം ഗാന്ധിജിയുടെ വാക്കുകൾ പ്രവൃത്തികളിൽ പ്രതിഫലിപ്പിക്കാൻ നമുക്ക്​ ശ്രമിക്കാം.

മഹാത്​മാഗാന്ധി ഒറ്റനോട്ടത്തിൽ

  • ജനനം: 1869 ഒക്​ടോബർ 2
  • മുഴുവൻ പേര്​: മോഹൻദാസ്​ കരം ചന്ദ്​ ഗാന്ധി
  • ജനനസ്​ഥലം: പോർബന്തർ, ഗുജറാത്ത്​
  • പിതാവ്​: കരംചന്ദ്​ ഗാന്ധി
  • മാതാവ്​: പുത്​ലിഭായി ഗാന്ധി
  • ഭാര്യ: കസ്​തൂർബ ഗാന്ധി
  • മക്കൾ: ഹരിലാൽ, മണിലാൽ, രാംദാസ്​, ദേവ്​ദാസ്​
  • വിദ്യാഭ്യാസം: നിയമബിരുദം (യൂനിവേഴ്​സിറ്റി കോളജ്​ ലണ്ടൻ)
  • ജനന ദിവസത്തി​െൻറ പ്രാധാന്യം: ഗാന്ധിജയന്തി^പൊതുഅവധി, ഇൻറർനാഷനൽ ഡേ ഒാഫ്​ നോൺ വയലൻസ്​
  • മറ്റു പേരുകൾ: ബാപ്പു, മഹാത്​മ (Great Soul)
  • അറിയപ്പെടുന്നത്​: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അഹിംസയിലൂന്നിയ പുതിയ സമരമുറ
  • ആത്​മകഥ: എ​െൻറ സത്യാന്വേഷണ പരീക്ഷണങ്ങൾ
  • മരണം: 1948 ജനുവരി 30ന്​

മഹാത്​മാഗാന്ധി എഴുതിയ ആദ്യ പുസ്​തകമായ ഹിന്ദ്​ സ്വരാജ്​ അഥവാ ഇന്ത്യൻ ഹോം റൂളിനെ കുറിച്ച്​

1909ലാണ്​ ഗാന്ധിജി ത​െൻറ ആദ്യ പുസ്​തകമായ ഹിന്ദ്​ സ്വരാജ്​ രചിച്ചത്​. ലണ്ടനിൽനിന്ന്​ ദക്ഷിണാഫ്രിക്കയിലേക്കുള്ള കപ്പൽയാത്രയിലാണ്​ ത​െൻറ മാതൃഭാഷയായ ഗുജറാത്തിയിൽ ഗാന്ധിജി പുസ്​തകരചന നടത്തിയത്​. 1909 നവംബർ 13 മുതൽ 22 വരെ തുടർച്ചയായി എഴുതി ഗാന്ധിജി പുസ്​തകം പൂർത്തീകരിച്ചു. 271 കൈയെഴുത്ത്​ പേജുകളുള്ള ഹിന്ദ്​ സ്വരാജി​െൻറ 50 പേജുകൾ ഇടതുകൈകൊണ്ടാണ്​ എഴുതിത്തീർത്തത്​.

1909ൽ ദക്ഷിണാഫ്രിക്കയിൽനിന്നും പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ ഒപീനിയൻ വാരികയിൽ ഹിന്ദ്​ സ്വരാജ്​ ഖണ്ഡശ്ശയായി ആദ്യം പ്രസിദ്ധീകരിച്ചു.

1910ലാണ്​ ഹിന്ദ്​ സ്വരാജ്​ പുസ്​തകരൂപത്തിൽ ഗുജറാത്തി ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്​. അന്നത്തെ ബോംബെ സർക്കാർ, ഹിന്ദ്​ സ്വരാജ്​ ഇന്ത്യയിൽ നിരോധിച്ചതിനെ തുടർന്ന്​ നിരോധനത്തിനുള്ള തിരിച്ചടിയായി ആ വർഷം തന്നെ ഗാന്ധിജി ഹിന്ദ്​ സ്വരാജി​െൻറ ഇംഗ്ലീഷ്​ പരിഭാഷ പ്രസിദ്ധീകരിച്ചു. മഹാത്​മാഗാന്ധി നേരിട്ട്​ ഇംഗ്ലീഷിലേക്ക്​ പരിഭാഷപ്പെടുത്തിയ ഒരേയൊരു പുസ്​തകവും ഹിന്ദ്​ സ്വരാജാണ്​.

പത്രാധിപരും വായനക്കാരനും തമ്മിൽ സംവാദം നടത്തുന്ന പ്രതിപാദന ശൈലിയാണ്​ പുസ്​തക രചനക്കായി ഗാന്ധിജി തിരഞ്ഞെടുത്തത്​. ഹിന്ദ്​ സ്വരാജിലുടനീളം ഗാന്ധിജി ത​െൻറ മഹത്തായ ആശയമായ അഹിംസവാദത്തിനാണ്​ ഉൗന്നൽ നൽകിയത്​. ചെറുതെങ്കിലും ഇൗ കൃതിയിലാണ്​ അഹിംസ തത്ത്വങ്ങളുടെ സ്വീകാര്യതയെക്കുറിച്ച്​ തനിക്കുള്ള യുക്​തിപരമായ നിഗമനങ്ങൾ ഗാന്ധിജി അവതരിപ്പിച്ചിരിക്കുന്നത്​. ഗാന്ധിജി ഹിന്ദ്​ സ്വരാജിനെ വിശേഷിപ്പിച്ചിരിക്കുന്നത്​, വെറുപ്പി​െൻറ സ്​ഥാനത്ത്​ സ്​നേഹത്തെ പ്രതിഷ്​ഠിക്കുന്ന സുവിശേഷമാണെന്നാണ്​.


ദണ്ഡിയാത്രയും ഉപ്പ്​ സത്യഗ്രഹവും

ബ്രിട്ടീഷുകാർ നടപ്പാക്കിയ ഉപ്പുനിയമം ലംഘിക്കുന്നതിന്​ വേണ്ടിയായിരുന്നു ഗാന്ധിജിയുടെ നേതൃത്വത്തിൽ ദണ്ഡിയാത്ര നടന്നത്​. ഉപ്പി​െൻറ നിർമാണവും വിൽപനയും ഗവൺമെൻറി​െൻറ കുത്തകയായിരുന്നു. മാത്രമല്ല, ഉപ്പിനുമേൽ വിൽപന നികുതിയും ചുമത്തിയിരുന്നു. 1930 മാർച്ച്​ 12ന്​ ഗാന്ധിജിയും അനുയായികളും ദണ്ഡി കടപ്പുറത്തേക്ക്​ യാത്രയായി. ഏപ്രിൽ ആറാം തീയതി ദണ്ഡി കടപ്പുറത്തുനിന്ന്​ ഉപ്പുണ്ടാക്കി ഗാന്ധിജി ഉപ്പുനിയമം ലംഘിച്ചു.

ഗാന്ധിജി കേരളത്തിൽ

ദേശീയ പ്രസ്​ഥാനത്തെ ശക്​തിപ്പെടുത്താൻ ഗാന്ധിജി അഞ്ചുതവണ കേരളം സന്ദർശിച്ചിട്ടുണ്ട്​.

1. 1920 ആഗസ്​റ്റ്​ 18. ഖിലാഫത്ത്​ നേതാവായിരുന്ന ഷൗക്കത്ത്​ അലിയോടൊപ്പം കോഴിക്കോട്​ കടപ്പുറത്ത്​ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്​തു.

2. 1925 മാർച്ച്​ 8. വൈക്കം സത്യഗ്രഹത്തിന്​ പരിഹാരം കാണാനായിരുന്നു ഇൗ സന്ദർശനം. ഗാന്ധിജി ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്​ച നടത്തി.

3. 1927 ഒക്​ടോബർ 9. വിവിധ പൊതുയോഗങ്ങളിൽ പ​െങ്കടുത്തു.

4. 1934 ജനുവരി 10. ഹരിജൻ ഫണ്ട്​ ശേഖരണാർഥം ഗാന്ധിജി കേരളത്തിലെത്തി.

5. 1937 ജനുവരി 12. ക്ഷേത്രപ്രവേശന വിളംബരത്തി​െൻറ പശ്ചാത്തലത്തിലായിരുന്നു ഇൗ സന്ദർശനം. ക്ഷേത്രപ്രവേശന വിളംബരത്തെ 'ഇൗ നൂറ്റാണ്ടിലെ മഹാദ്​ഭുതം' എന്നാണ്​ ഗാന്ധിജി വിശേഷിപ്പിച്ചത്​. അയ്യങ്കാളിയുമായി കൂടിക്കാഴ്​ച നടത്തി.

അഹിംസ ദിനം

ഒക്​ടോബർ രണ്ട്​ അന്താരാഷ്​ട്ര അഹിംസ ദിനമായി ആചരിക്കാനുള്ള തീരുമാനത്തിന്​ ​െഎക്യരാഷ്​ട്രസഭക്ക്​ പ്രചോദനമായത്​ അഖിലേന്ത്യ കോൺഗ്രസ്​ കമ്മിറ്റി ഡൽഹിയിൽ സംഘടിപ്പിച്ച സത്യഗ്രഹ ശതാബ്​ദി സമ്മേളനമാണ്​. 30ഒാളം രാജ്യങ്ങളിൽനിന്ന്​ 400ൽപരം വിദേശ പ്രതിനിധികൾ ആ സമ്മേളനത്തിൽ പ​​െങ്കടുത്തു. 142 വിദേശ രാജ്യങ്ങളുടെ സഹകരണത്തോടെ അന്നത്തെ വിദേശകാര്യ സഹമന്ത്രി ആനന്ദ്​ ശർമ അവതരിപ്പിച്ച പ്രമേയം 191 അംഗങ്ങളുള്ള ​െഎക്യരാഷ്​ട്ര പൊതുസഭ 2007 ജൂൺ 15ന്​ ​െഎകകണ്​ഠ്യേന അംഗീകരിച്ചു.


ഗാന്ധിജിയും മലയാള സാഹിത്യവും

1. ഗാന്ധിജിയെക്കുറിച്ച്​ 'ധർമസൂര്യൻ' എന്ന കൃതി രചിച്ചത്​: അക്കിത്തം

2. ഗാന്ധിജിയെക്കുറിച്ച്​ 'എ​െൻറ ഗുരുനാഥൻ' എന്ന കവിത രചിച്ചത്​: വള്ളത്തോൾ

3. ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന്​ ' ആ ചുടലക്കളം' എന്ന കൃതി രചിച്ചത്​: ഉള്ളൂർ

4. 'ഗാന്ധിജിയും ഗോദ്​സെയും' എന്ന കൃതി രചിച്ചത്​: എൻ.വി. കൃഷ്​ണവാര്യർ

5. 'ഗാന്ധിജിയും കാക്കയും ഞാനും' രചിച്ചത്​: ഒ.എൻ.വി

6. 'ഗാന്ധിഭാരതം' എന്ന കവിത രചിച്ചത്​: പാല നാരായണൻ നായർ

7. 'ഗാന്ധി' എന്ന കവിത രചിച്ചത്​: വി. മധുസൂദനൻ നായർ

8. ഗാന്ധിജിയെക്കുറിച്ച്​ 'മഹാത്​മാവി​െൻറ മാർഗം' എന്ന കൃതി രചിച്ചത്​: സുകുമാർ അഴീക്കോട്​

ദക്ഷിണാഫ്രിക്കൻ ജീവിതം

1888ൽ ദക്ഷിണാ​ഫ്രിക്കയിൽ വക്കീൽ പഠനത്തിനുപോയ ഗാന്ധി ത​െൻറ രാഷ്​ട്രീയ പരീക്ഷണശാലയാക്കി അവിടം മാറ്റി. ഇന്ത്യൻ ഒപീനിയൻ എന്ന പത്രം തുടങ്ങി. 1906ൽ ഗാന്ധിജി ത​െൻറ സത്യഗ്രഹത്തെ പ്രായോഗിക തലത്തിലെത്തിച്ചു. ഏഷ്യാറ്റിക്​ ലോ അമൻമെൻറ്​ ഒാർഡിനൻസ്​ ബില്ലിനെതിരെ ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയിൽ സത്യഗ്രഹം നടത്തി.

1893ൽ ഗാന്ധി വീണ്ടും ദക്ഷിണാഫ്രിക്കയിൽ എത്തി. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം അദ്ദേഹത്തി​െൻറ മനസ്സിനെ പുതിയൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. ​ട്രെയിനിൽ ഉയർന്ന ശ്രേണികളിലെ കൂപ്പകളിൽ ഇന്ത്യക്കാരെയോ കറുത്ത വർഗക്കാരെയോ കയറാൻ അനുവദിച്ചിരുന്നില്ല. വെള്ളം കുടിക്കാനുള്ള പൊതുടാപ്പുകളിൽനിന്ന്​ വെള്ളം കുടിച്ചാൽപോലും അക്കൂട്ടർക്ക്​ കടുത്തശിക്ഷ നൽകപ്പെട്ടിരുന്നു.

ഒരിക്കൽ വെള്ളക്കാർക്ക്​ മാത്രം സഞ്ചരിക്കാവുന്ന എ ക്ലാസ്​ കൂപ്പയിൽ യാത്ര ചെയ്​തതിന്​ ഗാന്ധിയെ മർദിക്കുകയും വഴിയിൽ പീറ്റർ മാരിറ്റ്​സ്​ ബർഗിൽ ഇറക്കിവിടുകയും ചെയ്​തു. തുടർന്ന്​ താഴ്​ന്ന ക്ലാസിൽ യാത്ര തുടർന്ന അദ്ദേഹത്തെ ട്രെയിനി​െൻറ ഗാർഡ്​ ഒരു വെള്ളക്കാരനെ​ സ്​ഥലം കൊടുക്കാത്തതിന്​ തല്ലി. ഇൗ സംഭവത്തിനുശേഷം ഗാന്ധി, ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. കുറച്ചു സമയം പ്രാക്​ടീസിനും മറ്റുള്ള സമയം ഇത്തരം പ്രവർത്തനങ്ങൾക്കുമായി നീക്കിവെച്ചു.

ഗ്രാമ സ്വരാജ്​

കേവലം വ​ിദേശ ഉൽപന്നങ്ങൾ ബഹിഷ്​കരിച്ച്​ സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കുക എന്നതല്ല സ്വദേശി പ്രസ്​ഥാനം അർഥമാക്കുന്നത്​. നമുക്ക്​ ആവശ്യമുള്ള കാര്യങ്ങൾ നമ്മുടെ അയൽക്കാരൻ ചെയ്​തുതരുമെങ്കിൽ അയാളെ വിട്ടിട്ട്​ ഇൗ ആവശ്യത്തിന്​ അകലങ്ങളിലെ മറ്റൊരാളെ തേടിപ്പോകുന്നത്​ മനസ്സുകൊണ്ട്​ നിയന്ത്രിക്കാനാണ്​ സ്വദേശി പ്രസ്​ഥാനം ആവശ്യപ്പെടുന്നത്​. സ്വയംപര്യാപ്​തമായ ഗ്രാമങ്ങളും സ്വാശ്രയ ശീലവുമാണ്​ ഗ്രാമസ്വരാജ്​ എന്ന ഗാന്ധിയുടെ സ്വപ്​നത്തി​െൻറ ആകെത്തുക.

'എത്ര മികവുറ്റതാണെങ്കിലും വളരെ അകലെയുള്ളതിനെ ഒഴിവാക്കിക്കൊണ്ട്​ നമ്മുടെ ചുറ്റുപാടുകളിലുള്ളതിനെ ഉപയോഗിക്കാനും സേവിക്കാനും മനസ്സിനെ നിയന്ത്രിക്കുന്ന നമ്മിൽത്തന്നെയുള്ള ചൈതന്യമാണ്​ സ്വദേശി' ^ഗാന്ധിജി.

സത്യഗ്രഹ സങ്കൽപം

'സത്യഗ്രഹം കൊണ്ട്​ ഞാൻ അർഥമാക്കുന്നത്​ സത്യത്തെ മുറുകെപ്പിടിക്കുക എന്നതാണ്​. തിന്മയും തിന്മ ചെയ്യുന്ന ആളും തമ്മിൽ വ്യത്യാസമുണ്ടെന്ന കാര്യം സത്യഗ്രഹി മറക്കാൻ പാടില്ല. തിന്മയെ അല്ലാതെ തിന്മ ചെയ്യുന്നവർക്കെതിരെ വിദ്വേഷമോ പകയോ വെച്ചുപുലർത്തരുത്​. സത്യ​ഗ്രഹി എപ്പോഴും തിന്മയെ നന്മകൊണ്ടും കോപത്തെ സ്​നേഹംകൊണ്ടും അസത്യത്തെ സത്യം കൊണ്ടും കീഴ്​പ്പെടുത്താനാണ്​ ശ്രമിക്കുക. അതുകൊണ്ട്​ സത്യഗ്രഹ സമരത്തിനിരിക്കുന്ന ഒരാൾ കോപം, വിദ്വേഷം തുടങ്ങിയ മാനുഷിക ദൗർബല്യങ്ങളിൽനിന്ന്​ താൻതന്നെ പൂർണമായും വിമുക്​തനാണെന്നും ത​െൻറ സത്യഗ്രഹം ​െകാണ്ട്​ ഇല്ലാതാക്കാനൊരുങ്ങുന്ന തിന്മകൾ തന്നെ പിടികൂടിയിട്ടില്ലെന്നും ഉറുപ്പുവരുത്തേണ്ടതുണ്ട്​. ഇതിനായി സത്യഗ്രഹി ശ്രദ്ധാപൂർവം ആത്​മപരിശോധന നടത്തുകയും ​ചെയ്യണം' ^ഗാന്ധിജി.

നിസ്സഹകരണ പ്രസ്​ഥാനം

ഗാന്ധി 1915ൽ ഇന്ത്യൻ രാഷ്​ട്രീയത്തിൽ വന്നു. ഗാന്ധിജിയുടെ സ്വാധീനമാണ്​ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്​ പുതിയ ദിശാബോധം നൽകിയത്​. ജനങ്ങളോട്​ ബ്രിട്ടീഷ്​ തുണിത്തരങ്ങൾക്ക്​ പകരമായി ഖാദി ഉപയോഗിക്കാൻ ആഹ്വാനം ചെയ്​തു. ബ്രിട്ടീഷ്​ വിദ്യാഭ്യാസ സ്​ഥാപനങ്ങളും കോടതികളും ബഹിഷ്​കരിക്കാനും സർക്കാർ ഉദ്യോഗങ്ങളിൽനിന്ന്​ രാജിവെക്കാനും നികുതി നൽകുന്നത്​ നിർത്താനും ബ്രിട്ടീഷ്​ പട്ടങ്ങളും പദവികളും ഉപേക്ഷിക്കാനും നിസ്സഹകരണ പ്രസ്​ഥാനം ജനങ്ങളോട്​ ആഹ്വാനം ചെയ്​തു. വ്യാപകമായ ജനകീയ പിന്തുണ ഇൗ സമരത്തിന്​ ലഭിച്ചു. സമരത്തി​െൻറ ഫലമായുണ്ടായ അതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജനകീയമുന്നേറ്റം വിദേശ ഭരണത്തിന്​ ഗൗരവമായ വെല്ലുവിളി ഉയർത്തിയെങ്കിലും ചൗരി ചൗരാ സംഭവത്തെ തുടർന്ന്​ ഗാന്ധി സിസ്സഹകരണ പ്രസ്​ഥാനം പിൻവലിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mahatma gandhiIndependanceOctober 2gk quiz in malayalamgk questions
Next Story