1.ഇന്ത്യയിൽ ശിശുദിനം ആഘോഷിക്കുന്ന ദിവസം
നവംബർ 14
2. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി?
ജവഹർലാൽ നെഹ്റു
3. ആരുടെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്?
ജവഹർലാൽ നെഹ്റു
4. ആഗോള ശിശുദിനം
നവംബർ 20
5. ജവഹർ ലാൽ നെഹ്റുവിനെ കുട്ടികൾ സ്നേഹത്തോടെ വിളിച്ചിരുന്ന പേര്?
ചാച്ചാജി
6. ജവഹർ ലാൽ നെഹ്റു ജനിച്ച വർഷം
1889
7. ജവഹർ ലാൽ നെഹ്റുവിന്റെ മകളുടെ പേര്
ഇന്ദിര ഗാന്ധി
8. ജവഹർ ലാൽ നെഹ്റുവിന്റെ മാതാപിതാക്കളുടെ പേര്?
മോത്തിലാൽ നെഹ്റു -സ്വരൂപ്റാണി തുസ്സു
9. ജവഹർ ലാൽ നെഹ്റു ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയതെന്ന്? എവിടെ?
1916, ലഖ്നോ കോൺഗ്രസ് സമ്മേളനം
10. ജവഹർ ലാൽ നെഹ്റു പഞ്ചവത്സര പദ്ധതി അവതരിപ്പിച്ച വർഷം
1951
11. ജവഹർലാൽ നെഹ്റുവിന്റെ ചരമദിനം
1964 മേയ് 27
12. നെഹ്റു ഇന്ത്യയെ നയിച്ചിരുന്ന കാലത്ത് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്
ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസ്
13. ദ ഡിസ്കവറി ഓഫ് ഇന്ത്യയുടെ രചയിതാവ്?
ജവഹർലാൽ നെഹ്റു
14. ജവഹർ ലാൽ നെഹ്റുവിന് ഭാരതരത്നം ബഹുമതി ലഭിച്ച വർഷം
1955
15. ആധുനിക ഭാരതത്തിന്‍റെ ശിൽപ്പി
ജവഹർലാൽ നെഹ്റു
16. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന കൃതിയുടെ കർത്താവ്
ജവഹർലാൽ നെഹ്റു
17. ജവഹർ ലാൽ നെഹ്റു ആദ്യമായി കോൺഗ്രസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കെപ്പട്ടത്
1929ലെ കോൺഗ്രസ് സേമ്മളനത്തിൽ
18. സാമ്പത്തിക ആസൂത്രണം, ചേരിചേരാ നയം എന്നിവ ആരുടെ സംഭാവനകൾ
ജവഹർലാൽ നെഹ്റു
19. അലഹബാദിലെ നെഹ്റുവിന്റെ കുടുംബവീട്
ആനന്ദ് ഭവൻ
20. ജയിൽ ജീവിതകാലത്ത് നെഹ്റു മകൾ ഇന്ദിരക്ക് എഴുതിയ കത്തുകളുടെ സമാഹാരം
ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (Glimpses of World History)
21. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്
അമ്പാടി ഇക്കാവമ്മ
22. നെഹ്റു ആരംഭിച്ച പത്രം
നാഷനൽ ഹെറാൾഡ്
23. നെഹ്റുവിൻറെ അന്ത്യവിശ്രമ സ്ഥാനം
ശാന്തിവനം
24. നെഹ്റു പുരസ്കാരം ആദ്യമായി ലഭിച്ച വനിത
മദർ തെരേസ
25. ജവഹർലാൽ നെഹ്റു നിയമപരീക്ഷ ജയിച്ച് ബാരിസ്റ്ററായി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം
1912
26. നെഹ്റു അധ്യക്ഷനായ ഏത് കോൺഗ്രസ് സേമ്മളനത്തിലാണ് ഐ.എൻ.സിയുടെ അന്തിമ ലക്ഷ്യം ഇന്ത്യയുടെ പൂർണ സ്വാതന്ത്രം എന്ന് പ്രഖ്യാപിച്ചത്
ലാഹോർ സമ്മേളനം
27. പഞ്ചായത്ത് രാജ് സംവിധാനത്തിന് ആ പേര് നൽകിയത്
ജവഹർ ലാൽ നെഹ്റു
28. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ചത്
ജവഹർലാൽ നെഹ്റുവും ചൗ എൻ ലായിയും
29. നാണയത്തിൽ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
ജവഹർ ലാൽ നെഹ്റു
30. ജവഹർ ലാൽ നെഹ്റു എത്ര തവണ കോൺഗ്രസ് പ്രസിഡന്‍റായി
എട്ട്
31. പദവിയിലിരിക്കേ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
ജവഹർലാൽ നെഹ്റു
32. 1938ൽ ഐ.എൻ.സി സംഘടിപ്പിച്ച നാഷനൽ പ്ലാനിങ് കമ്മിറ്റിയുടെ അധ്യക്ഷൻ
ജവഹർലാൽ നെഹ്റു
33. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
ജവഹർലാൽ നെഹ്റു
34. 1935ലെ ഗവൺമെന്‍റ് ഓഫ് ഇന്ത്യ ആക്ടിനെ നെഹ്റു വിശേഷിപ്പിച്ചത്
ശക്തിയേറിയ ബ്രേക്കുള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം
35. ആസൂത്രണ കമീഷന്‍റെ ആദ്യ അധ്യക്ഷൻ
ജവഹർലാൽ നെഹ്റു
36. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേര് നൽകിയത്
ജവഹർലാൽ നെഹ്റു
37. മഹാത്മ ഗാന്ധി തന്‍റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് ആരെ?
ജവഹർലാൽ നെഹ്റു
38. സ്വതന്ത്രദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവണ ദേശീയപതാക ഉയർത്തിയ പ്രധാനമന്ത്രി
ജവഹർലാൽ നെഹ്റു
39. സ്വതന്ത്രദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ എത്ര തവണ ജവഹർലാൽ നെഹ്റു ദേശീയപതാക ഉയർത്തി?
17തവണ
40. 1962ൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി
ജവഹർലാൽ നെഹ്റു
41. നെഹ്റു ട്രോഫി വള്ളംകളിയുടെ ആദ്യ പേര്
പ്രൈം മിനിസ്റ്റേഴ്സ് േട്രാഫി
42. ജവഹർലാൽ നെഹ്റുവിന്റെ ജന്മസ്ഥലം
അലഹാബാദ്
43. നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം
ബങ്കിപ്പൂർ സമ്മേളനം
44. ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥ സമർപ്പിച്ചിരിക്കുന്നത് ആർക്ക്?
കമല നെഹ്റു
45. ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്‍റായ വ്യക്തി
ജവഹർലാൽ നെഹ്റു
46. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ
പുന്നമട കായൽ
47. ജവഹർലാൽ നെഹ്റു ഝാൻസി റാണിയെ വിശേഷിപ്പിച്ചത്?
ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു
48. ജവഹർ ലാൽ നെഹ്റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ചത്
ടാഗോർ
49. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയാറാക്കിയത്
ജവഹർലാൽ നെഹ്റു
50. ജവഹർലാൽ നെഹ്റു ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിച്ച സംസ്ഥാനം
മണിപ്പൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.