മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു നാസയുടെ അപ്പോളോ 11. 1969 ജൂലൈ 16ന് ഫ്ളോറിഡയിൽനിന്നാണ് പേടകം വിക്ഷേപിക്കപ്പെട്ടത്. യാത്രികരായി ഉണ്ടായിരുന്നത് നീൽ ആംസ്േട്രാങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവർ.
ജൂലൈ 20ന് ആംസ്േട്രാങ്, ആൽഡ്രിൻ എന്നിവർ ചന്ദ്രനിൽ കാലുകുത്തി. പ്രശാന്തിയുടെ സമുദ്രം എന്ന സ്ഥലത്താണ് അവർ ഇറങ്ങിയത്. 21 മണിക്കൂറും 31 മിനിട്ടും അവർ ചന്ദ്രോപരിതലത്തിൽ ചെലവഴിച്ചു. ഈ സമയമത്രയും കൊളംബിയ എന്ന നിയന്ത്രണ പേടകത്തിൽ കോളിൻസ് ചന്ദ്രനെ പ്രദക്ഷിണംെവച്ചുകൊണ്ടിരുന്നു.
'ലോകത്തേറ്റവും ഏകാന്തത അനുഭവിച്ച മനുഷ്യൻ' എന്നായിരുന്നു മൈക്കൽ കോളിൻസിെൻറ ആത്മകഥയിൽ സ്വയം വിശേഷിപ്പിച്ചത്. അത് വളരെ ശരിയും ആയിരുന്നു.
ബഹിരാകാശ പേടകത്തിൽ ഒറ്റക്ക് ഒരാൾ... ഒന്ന് ആലോചിച്ചാൽ തെന്ന ആ ഏകാന്തത എത്രത്തോളമായിരുന്നു എന്ന് മനസ്സിലാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.