അബുദാബി: കിങ്‌സ് ഇലവൻ പഞ്ചാബിെൻറ കന്നി െഎ.പി.എൽ കിരീടമെന്ന സ്വപ്നവും തച്ചുടച്ച് ഇൗ സീസണിനോട് വിട പറയുന്ന ചെന്നൈ സൂപ്പർ കിങ്സിൽ ഇനി തല ധോണിയുടെ സാന്നിധ്യമുണ്ടാവുമോ...?? ആരാധകരും ക്രിക്കറ്റ് പ്രേമികളും ആകാംക്ഷയിലായിരുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ ധോണി അടുത്ത സീസണില്‍ ടീമിനൊപ്പം ഉണ്ടാവില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയും ചെയ്തു. മഹി എതിര്‍ ടീമിലെ താരങ്ങള്‍ക്ക് ജഴ്‌സി സമ്മാനിക്കുന്നതും ഓട്ടോഗ്രാഫ് നല്‍കുന്നതുമെല്ലാം ചൂണ്ടിക്കാട്ടി പലരും താരത്തിെൻറ അവസാന സീസണാണ് ഇതെന്ന് ഉറപ്പിച്ചു.
എന്നാൽ, അതിനെല്ലാം ഉത്തരവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മുൻ ന്യൂസീലൻഡ് ക്രിക്കറ്റർ ഡാനി മോറിസണാണ് ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷക്ക് പരിഹാരമുണ്ടാക്കിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ഈ സീസണില്‍ ചെന്നൈയുടെ അവസാനത്തെ മല്‍സരത്തിനു മുമ്പായിരുന്നു ധോണി തെൻറ ഭാവിയെക്കുറിച്ച് തുറന്നു പറഞ്ഞത്.
ടോസ് ലഭിച്ച ശേഷം കമേൻററ്റര്‍ ഡാനി മോറിസൺ ആ ചോദ്യം ധോണിയോടു ചോദിച്ചു. 'മഞ്ഞക്കുപ്പായത്തില്‍ ഇതു നിങ്ങളുടെ അവസാനത്തെ മല്‍സരമായിരിക്കുമോ ഇതെന്നായിരുന്നു ചോദ്യം. 'തീർച്ചയായും അല്ല...' എന്നായിരുന്നു ധോണി ചിരിച്ചുകൊണ്ട് രണ്ടേരണ്ട് വാക്കിൽ മറുപടി നൽകിയത്. ഇതോടെ തല മഞ്ഞ ജഴ്സിയിൽ വീണ്ടുമെത്തുമെന്ന് ഉറപ്പായി.
െഎ.പി.എൽ ചരിത്രത്തിൽ ആദ്യമായി പ്ലേഒാഫ് കാണാതെ പുറത്തായ ചെന്നൈ അടുത്ത സീസണിൽ വമ്പൻ മാറ്റങ്ങളോടെയാകും എത്തുക. ഇൗ സീസണിൽ ഞെട്ടിക്കുന്ന പ്രകടനങ്ങൾ കാഴ്ച്ചവെച്ച റുതുരാജ് ഗെയ്ക്വാദ്, ദീപക് ചഹര്‍, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, സാം കറെന്‍, ഫാഫ് ഡുപ്ലെസി, എന്നിവരെ എന്തായാലും നിലനിർത്തിയേക്കും. എന്നാൽ, കേദാര്‍ ജാദവ്, ഷെയ്ന്‍ വാട്‌സന്‍, ഡ്വയ്ന്‍ ബ്രാവോ, പിയൂഷ് ചൗള, ഇമ്രാന്‍ താഹിര്‍ എന്നിവർക്ക് ടീമിൽ നിന്നും പുറത്തേക്കുള്ള വാതിൽ തുറന്നേക്കും. സീസണിൽ നിന്നും വിട്ടുനിന്ന സുരേഷ് റെയ്ന, ഹർഭജൻ സിങ് എന്നിവരെയും നിലനിർത്താനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.