മ​ല​യാ​ളി ജീ​വി​ക്കു​ന്ന​ത്​ ബി​ഗ്​​ ബോ​സ്​ ജീ​വി​തം​ത​ന്നെ​യാ​ണോ?; 'വലിയ കളികൾ' ആരുടേതാണ്?

മ​ല​യാ​ളി​യു​ടെ കാ​ഴ്​​ച-​ദൃ​ശ്യ സം​സ്​​കാ​രം എ​ന്താ​ണ്? ബി​ഗ്​​ബി​പോ​ലു​ള്ള കാ​ഴ്​​ച​ക​ൾ വി​നോ​ദ​പ​രി​പാ​ടി​ക​ൾ മാ​ത്ര​മാ​ണോ? മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളോ​ടും സ​മൂ​ഹ​ത്തോ​ടും ഇ​ത്ത​രം ചാ​ന​ൽ പ​രി​പാ​ടി​ക​ൾ എ​ന്താ​ണ്​ പ​റ​യു​ന്ന​ത്​? മ​ല​യാ​ളി ജീ​വി​ക്കു​ന്ന​ത്​ ബി​ഗ്​​ ബോ​സ്​ ജീ​വി​തം​ത​ന്നെ​യാ​ണോ? ^വി​ശ​ക​ല​ന​വും പ​ഠ​ന​വും.സാ​മ്പ​ത്തി​ക ആ​ഗോ​ളീ​ക​ര​ണം സ​മൂ​ഹ​ത്തി​ൽ സൃ​ഷ്ടി​ച്ച ഒ​രു പ്ര​ധാ​ന പ​രി​ണ​ത​ഫ​ല​മാ​ണ് ഉ​പ​ഭോ​ഗ​സം​സ്കാ​രം. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മെ​ന്ന നി​ല​യി​ൽ മ​നു​ഷ്യ​രു​ടെ സാ​മൂ​ഹി​ക ജീ​വി​ത​ഘ​ട​ന​യു​ടെ ഊ​ടും പാ​വു​മാ​ണ് ഈ...

മ​ല​യാ​ളി​യു​ടെ കാ​ഴ്​​ച-​ദൃ​ശ്യ സം​സ്​​കാ​രം എ​ന്താ​ണ്? ബി​ഗ്​​ബി​പോ​ലു​ള്ള കാ​ഴ്​​ച​ക​ൾ വി​നോ​ദ​പ​രി​പാ​ടി​ക​ൾ മാ​ത്ര​മാ​ണോ? മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളോ​ടും സ​മൂ​ഹ​ത്തോ​ടും ഇ​ത്ത​രം ചാ​ന​ൽ പ​രി​പാ​ടി​ക​ൾ എ​ന്താ​ണ്​ പ​റ​യു​ന്ന​ത്​? മ​ല​യാ​ളി ജീ​വി​ക്കു​ന്ന​ത്​ ബി​ഗ്​​ ബോ​സ്​ ജീ​വി​തം​ത​ന്നെ​യാ​ണോ? ^വി​ശ​ക​ല​ന​വും പ​ഠ​ന​വും.

സാ​മ്പ​ത്തി​ക ആ​ഗോ​ളീ​ക​ര​ണം സ​മൂ​ഹ​ത്തി​ൽ സൃ​ഷ്ടി​ച്ച ഒ​രു പ്ര​ധാ​ന പ​രി​ണ​ത​ഫ​ല​മാ​ണ് ഉ​പ​ഭോ​ഗ​സം​സ്കാ​രം. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മെ​ന്ന നി​ല​യി​ൽ മ​നു​ഷ്യ​രു​ടെ സാ​മൂ​ഹി​ക ജീ​വി​ത​ഘ​ട​ന​യു​ടെ ഊ​ടും പാ​വു​മാ​ണ് ഈ ​സാം​സ്‌​കാ​രി​ക ശീ​ലം. കേ​ര​ളീ​യ സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ലെ ഉ​പ​ഭോ​ഗ​ സം​സ്കാ​ര​ശീ​ല​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത വി​നോ​ദ​ശീ​ല​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് ടെ​ലി​വി​ഷ​ൻ എ​ന്ന മാ​ധ്യ​മം. മ​ല​യാ​ളി ഉ​പ​രി-​മ​ധ്യ വ​ർ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ള​രെ വേ​ഗം ജ​ന​പ്രീ​തി നേ​ടാ​നും കേ​ര​ള​ത്തി​ലെ വീ​ടു​ക​ളി​ൽ ഒ​രു സ്ഥി​രം ഗൃ​ഹോ​പ​ക​ര​ണ​മാ​യി മാ​റാ​നും കേ​വ​ലം ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ൾ​കൊ​ണ്ട് ടെ​ലി​വി​ഷ​ന് സാ​ധി​ച്ചു. ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ൾ മ​ല​യാ​ളി​ക​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു വി​ജ​യി​ച്ച വി​നോ​ദ​ങ്ങ​ളു​ടെ ഭാ​വ​നാ​ലോ​കം (Virtual Reality) ജ​ന​പ്രി​യ​ത​കൊ​ണ്ടും സ്വീ​കാ​ര്യ​ത​കൊ​ണ്ടും കേ​ര​ളീ​യ​സ​മൂ​ഹ​ത്തെ വ​ള​രെ​യ​ധി​കം സ്വാ​ധീ​നി​ച്ച ഒ​രു ഘ​ട​ക​മാ​ണ്. പ്രേ​ക്ഷ​ക​രി​ൽ​നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് മ​ല​യാ​ളി​ക​ൾ വ​ള​രെ വേ​ഗ​ത്തി​ൽ പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടു. ആ ​മാ​റ്റം ടെ​ലി​വി​ഷ​ൻ വി​നോ​ദ​വി​പ​ണി​യെ കേ​ര​ള​ത്തി​ൽ വ​ലി​യതോ​തി​ൽ വ​ള​ർ​ത്തു​ക​യും പു​തി​യ വി​നോ​ദ​വി​ഭ​വ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ നി​ര​ന്ത​രം അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. ആ ​ശ്രേ​ണി​യി​ൽ ഏ​റ്റ​വു​മ​ധി​കം സ്വീ​ക​രി​ക്ക​പ്പെ​ട്ട ടെ​ലി​വി​ഷ​ൻ വി​നോ​ദ ഉ​ൽ​പ​ന്ന​മാ​ണ് റി​യാ​ലി​റ്റി ഷോ​ക​ൾ. റി​യാ​ലി​റ്റി ഷോ​ക​ൾ കേ​ര​ള​ത്തി​ൽ നേ​ടി​യ ജ​ന​പ്രി​യ​ത​യെ വി​റ്റ​ഴി​ക്കു​ന്ന​തി​നു​വേ​ണ്ടി മ​ല​യാ​ളി​ക​ൾ​ക്ക് മു​ന്നി​ൽ വ്യ​ത്യ​സ്തത​രം റി​യാ​ലി​റ്റി ഷോ​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ സ്വ​കാ​ര്യ ചാ​ന​ലു​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ കി​ട​മ​ത്സ​ര​ങ്ങ​ൾ​ത​ന്നെ ക്ര​മേ​ണ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു.

ആ​ഗോ​ള മാ​ധ്യ​മകു​ത്ത​ക​യാ​യ സ്റ്റാ​ർ നെ​റ്റ്​വ​ർ​ക്ക്‌ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ സ്വ​കാ​ര്യ ചാ​ന​ൽ ഏ​ഷ്യാ​നെ​റ്റ്‌ ഏ​റ്റെ​ടു​ത്ത​ശേ​ഷം 2018 മു​ത​ൽ മ​ല​യാ​ളി​ക​ൾ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച ഒ​രു റി​യാ​ലി​റ്റി വി​നോ​ദ​പ​രി​പാ​ടി​യാ​ണ് 'ബി​ഗ് ബോ​സ് മ​ല​യാ​ളം'.​ലോ​ക ടെ​ലി​വി​ഷ​ൻ രം​ഗ​ത്തു​ത​ന്നെ വ​ലി​യ ജ​ന​പ്രി​യ​ത നേ​ടു​ക​യും, പി​ന്നീ​ട് ഇ​ന്ത്യ​യി​ൽ പ​ല ഭാ​ഷ​ക​ളി​ൽ വ​ലി​യ വി​പ​ണി​വി​ജ​യ​വും പ്രേ​ക്ഷ​ക​പ്രീ​തി​യും നേ​ടു​ക​യും ചെ​യ്ത 'ബി​ഗ് ബ്ര​ദ​ർ' എ​ന്ന റി​യാ​ലി​റ്റി ഷോ​യു​ടെ മാ​തൃ​ക​യി​ലാ​ണ് ബി​ഗ് ബോ​സ് മ​ല​യാ​ളം വി​ഭാ​വ​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ബി​ഗ് ബോ​സ് മ​ല​യാ​ളം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തി​ന് വ​ള​രെ മു​മ്പ് 2013ൽത​ന്നെ സൂ​ര്യ ടി.​വി 'മ​ല​യാ​ളി ഹൗ​സ്' എ​ന്ന പേ​രി​ൽ സ​മാ​ന​സ്വ​ഭാ​വ​മു​ള്ള ഒ​രു ടെ​ലി​വി​ഷ​ൻ റി​യാ​ലി​റ്റി ഷോ ​സം​പ്രേ​ഷ​ണം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട് അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ നാ​ല് ഭാ​ഗ​ങ്ങ​ൾ (സീ​സ​ണു​ക​ൾ) പൂ​ർ​ത്തി​യാ​ക്കി​യ ബി​ഗ് ബോ​സ് മ​ല​യാ​ളം എ​ന്ന റി​യാ​ലി​റ്റി ഷോ ​കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും പ​ല​പ്പോ​ഴും കാ​ര​ണ​മാ​യി മാ​റു​ക​യും ഓ​രോ വ​ർ​ഷം ക​ഴി​യു​ന്തോ​റും മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ ജ​ന​പ്രി​യ​ത നേ​ടു​ക​യും ഒ​പ്പം വ​ലി​യ ക​ച്ച​വ​ട​വി​ജ​യം കൈ​വ​രി​ക്കു​ക​യുംചെ​യ്തു.

ബിഗ് ബോസ് ഹോം

ജ​ന​ങ്ങ​ളെ ഒ​രു പൊ​തു​വി​കാ​ര​ത്തി​ന്റെ പേ​രി​ൽ ഏ​കോ​പി​പ്പി​ക്കാ​നു​ള്ള ടെ​ലി​വി​ഷ​ന്റെ ശേ​ഷി​യെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ കൃ​ത്യ​മാ​യ നി​ല​യി​ൽ വി​ജ​യി​പ്പി​ച്ചെ​ടു​ക്കാ​ൻ ബി​ഗ് ബോ​സ് എ​ന്ന റി​യാ​ലി​റ്റി ഷോ​ക്ക് സാ​ധി​ച്ച​തി​ന്റെ തെ​ളി​വാ​ണ് മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത. ഷോ​യി​ൽ ഏ​റ്റ​വു​മ​ധി​കം ജ​ന​പ്രീ​തി നേ​ടു​ന്ന മ​ത്സ​രാ​ർ​ഥി​ക​ൾ നി​യ​മ​ലം​ഘ​ന​ത്തി​ന്റെ പേ​രി​ൽ പു​റ​ത്താ​ക്ക​പ്പെ​ടു​മ്പോ​ൾ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ആ​ൾ​ക്കൂ​ട്ട ആ​വേ​ശപ്ര​ക​ട​ന​ങ്ങ​ൾ അ​തി​ന്റെ ദൃ​ഷ്ടാ​ന്ത​മാ​ണ്. മ​ല​യാ​ളി പ്രേ​ക്ഷ​ക​സ​മൂ​ഹ​ത്തി​ന്റെ വൈ​കാ​രി​ക​ത​യെ 'ബി​ഗ് ബോ​സ്' എ​ത്ര​മാ​ത്രം സ്വാ​ധീ​നി​ക്കു​ന്നു എ​ന്ന​ത് വ​ള​രെ ഗൗ​ര​വ​പൂ​ർ​വം നി​രീ​ക്ഷി​ക്കേ​ണ്ട വ​സ്തു​ത​യാ​ണ്. പ്രേ​ക്ഷ​ക​രെ​യ​ല്ല മ​റി​ച്ച് ആ​ക്ര​മ​ണോ​ത്സുക​മാ​യ ആ​ൾ​ക്കൂ​ട്ട​ത്തെ​യാ​ണ് ആ പരിപാടി സൃ​ഷ്ടി​ക്കു​ന്ന​ത്. ഷോ ​സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​രാ​യ ടെ​ലി​വി​ഷ​ൻ ചാ​ന​ലി​നെ​യും കേ​ര​ള​ത്തി​ൽ ഏ​റ്റ​വും പ്ര​ശ​സ്ത​നാ​യ താ​ര​വും ഷോ​യു​ടെ അ​വ​താ​ര​ക​നു​മാ​യ മോ​ഹ​ൻ​ലാ​ലി​നെ​യുംപോ​ലും സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​രാ​ക്കു​ന്നനി​ല​യി​ൽ പ്രേ​ക്ഷ​ക​രെ ഓ​രോ ത​വ​ണ​യും പ​രു​വ​പ്പെ​ടു​ത്താ​ൻ ഈ വി​നോ​ദപ​രി​പാ​ടി​ക്ക് സാ​ധി​ക്കു​ന്നു.

''നി​ങ്ങ​ൾ എ​ന്ത് ചി​ന്തി​ക്ക​ണ​മെ​ന്ന് ടെ​ലി​വി​ഷ​ൻ നി​ങ്ങ​ളോ​ട് പ​റ​യു​ന്നു'' എ​ന്ന റേ ​ബ്രാ​സ്ബ​റി​യു​ടെ നി​രീ​ക്ഷ​ണ​ത്തെ സാ​ധൂ​ക​രി​ക്കു​ന്ന നി​ല​യി​ലാ​ണ് ബി​ഗ് ബോ​സിൽ അ​ര​ങ്ങേ​റു​ന്ന പ​ല സം​ഭ​വ​ങ്ങ​ളോ​ടും നൂ​റുശ​ത​മാ​നം സാ​ക്ഷ​ര​ത അ​വ​കാ​ശ​പ്പെ​ടു​ന്ന മ​ല​യാ​ളി പ്രേ​ക്ഷ​ക സ​മൂ​ഹം പ​ല​പ്പോ​ഴും പ്ര​തി​ക​രി​ക്കു​ന്ന​ത്. ടെ​ലി​വി​ഷ​ന്റെ ക​ട​ന്നു​വ​ര​വോ​ടെ ക്ര​മേ​ണ പ്രേ​ക്ഷ​ക​രി​ൽനി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്കും അ​തി​ൽനി​ന്ന് വി​പ​ണി റി​മോ​ട്ട് കൊ​ടു​ക്കു​ന്ന പാ​വ​ക​ളി​ലേ​ക്കു​മു​ള്ള മ​ല​യാ​ളി പ്രേ​ക്ഷ​ക​സ​മൂ​ഹ​ത്തി​ന്റെ മാ​റ്റ​ത്തി​ന്റെ തു​ട​ക്ക​മാ​യോ കേ​ര​ള​ത്തി​ലെ ടെ​ലി​വി​ഷ​ൻ വി​നോ​ദ​വി​പ​ണി അ​തി​ന്റെ കാ​ഴ്ച​ക്കാ​രാ​യ സ​മൂ​ഹ​ത്തി​നു​മേ​ൽ ചെ​ലു​ത്തു​ന്ന അ​പ​ക​ട​ക​ര​മാ​യ സ്വാ​ധീ​ന​ശേ​ഷി​യു​ടെ ദൃ​ഷ്ടാ​ന്ത​മാ​യോ ബി​ഗ് ബോ​സ് എ​ന്ന റി​യാ​ലി​റ്റി​ഷോ​യെയും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പ​ല സം​ഭ​വ​ങ്ങ​ളെ​യും വി​ല​യി​രു​ത്താം. എ​ന്തു ത​ന്നെ​യാ​യാ​ലും ഈ ടെ​ലി​വി​ഷ​ൻ (O.T.T) റി​യാ​ലി​റ്റി ഷോ ​മ​ല​യാ​ളി​യു​ടെ വി​നോ​ദ കാ​ഴ്ച​യെ​യും ആ​സ്വാ​ദ​ന​ത്തെ​യും വ​ലി​യതോ​തി​ൽ സ്വാ​ധീ​നി​ക്കു​ക​യും തൃ​പ്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു എ​ന്ന വ​സ്തു​ത ഇ​തി​ന​കം ആ ​പ​രി​പാ​ടി നേ​ടി​യെ​ടു​ത്ത ജ​ന​സ​മ്മ​തി​യി​ൽ​നി​ന്നും വി​പ​ണി​വി​ജ​യ​ത്തി​ൽ​നി​ന്നും മ​ന​സ്സി​ലാ​ക്കാ​വു​ന്ന​താ​ണ്. നി​ല​വി​ൽ മ​ല​യാ​ള​ത്തി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ടെ​ലി​വി​ഷ​ൻ വി​നോ​ദ​പ​രി​പാ​ടി​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം മു​ട​ക്കു​മു​ത​ലും മൂ​ല​ധ​ന നി​ക്ഷേ​പ​വു​മു​ള്ള പ​രി​പാ​ടി​യാ​ണ് ബി​ഗ് ബോ​സ്. ഇ​ന്ത്യ​യി​ലെ​ത​ന്നെ മി​ക്ക​വാ​റും എ​ല്ലാ ഭാ​ഷ​യി​ലെ വി​നോ​ദ​വി​പ​ണി​യി​ലും വ​ലി​യ വി​ജ​യം നേ​ടി​യ ബി​ഗ് ബോ​സ് എ​ന്ന റി​യാ​ലി​റ്റി ഷോ ​മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ഇ​ത്ര​യ​ധി​കം ബ​ഹു​ജ​ന​പ്രീ​തി നേ​ടി​യ​തി​ന്റെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു അ​ന്വേ​ഷ​ണ​മാ​ണ് ഈ ​ലേ​ഖ​നം.

'ബി​ഗ് ബോ​സ്' എ​ന്ന വി​നോ​ദ ഉ​ൽ​പ​ന്ന​വും വി​ൽ​പ​ന​യും

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ശ​സ്ത​രാ​യ വ്യ​ത്യ​സ്ത​രാ​യ കു​റ​ച്ചു വ്യ​ക്തി​ക​ളെ പു​റം​ലോ​ക​വു​മാ​യി ഒ​രു​ ബ​ന്ധ​വു​മി​ല്ലാ​ത്ത നി​ല​യി​ൽ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ, കാ​മ​റ​ക​ളാ​ൽ നി​രീ​ക്ഷ​ണ​സ​ജ്ജ​മാ​ക്കി​യ ഒ​രു വീ​ടി​നു​ള്ളി​ൽ (വീ​ട് എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന വേ​ദി) നൂ​റു ദി​വ​സം പാ​ർ​പ്പി​ക്കു​ക​യും അ​തി​ന​ക​ത്തു​ള്ള അ​വ​രു​ടെ ജീ​വി​തം ദി​വ​സേ​ന പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യു​ടെ ആ​ശ​യം. എ​ല്ലാ ദി​വ​സ​വും മ​ത്സ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി ഓ​രോ മ​ത്സ​ര​ങ്ങ​ൾ (ടാ​സ്കു​ക​ൾ) മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്നു.​അ​വ​രെ വി​ല​യി​രു​ത്താ​നു​ള്ള എ​ല്ലാ അ​ധി​കാ​ര​വും പ്രേ​ക്ഷ​ക​ർ​ക്ക് ന​ൽ​കി​ക്കൊ​ണ്ട് എ​ല്ലാ ആ​ഴ്ച​യും പ്രേ​ക്ഷ​ക​രു​ടെ വോ​ട്ട് കി​ട്ടാ​തെ ഓ​രോ മ​ത്സ​രാ​ർ​ഥി​ക​ൾവീ​തം വീ​ടി​ന് പു​റ​ത്ത് പോ​വു​ക​യും ഏ​റ്റ​വും കൂ​ടു​ത​ൽ പ്രേ​ക്ഷ​ക​ പി​ന്തു​ണ​യോ​ടെ അ​വ​സാ​നം വ​രെ വീ​ട്ടി​ൽ തു​ട​രു​ന്ന ഒ​രാ​ൾ പ​രി​പാ​ടി​യു​ടെ വി​ജ​യി​യാ​വു​ക​യും ചെ​യ്യു​

ന്നു. ഒരു സാ​ങ്ക​ൽ​പി​ക ഗൃ​ഹ​നാ​ഥ​ന്റെ (അതാണ് ബി​ഗ് ബോ​സ്) കീ​ഴി​ലാ​ണ് അ​വ​ർ പ്ര​ത്യേ​ക​മാ​യി സ​ജ്ജ​മാ​ക്കി​യ ആ ​വീ​ട്ടി​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ ക​ഴി​യു​ന്ന​ത്. ബിഗ് ബോസ് ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് ആ ​വീ​ടി​നു​ള്ളി​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ ജീ​വി​ക്കേ​ണ്ട​തും പെ​രു​മാ​റേ​ണ്ട​തും. ഓ​രോ ദി​വ​സ​വും നി​ർ​ദേ​ശി​ക്ക​പ്പെ​ടു​ന്ന മ​ത്സ​ര​ത്തി​നൊ​പ്പം​ത​ന്നെ വീ​ടി​നു​ള്ളി​ലെ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ല്ലാ പ്ര​വൃ​ത്തി​ക​ളും അ​വ​രു​ടെ അ​തി​ന​ക​ത്തു​ള്ള ദൈ​നം​ദി​ന ജീ​വി​ത​വും സം​പ്രേ​ഷ​ണം ചെ​യ്യ​പ്പെ​ടും. അ​തു​കൊ​ണ്ടു​ത​ന്നെ മ​ത്സ​രാ​ർ​ഥി​ക​ളാ​യി വ​രു​ന്ന ഓ​രോ​രു​ത്ത​രു​ടെ​യും ആ ​വീ​ടി​നു​ള്ളി​ലെ സ്വ​കാ​ര്യ​ജീ​വി​തം​ത​ന്നെ​യാ​ണ് ഷോ​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം.

ടെ​ലി​വി​ഷ​ൻ അ​തി​ന്റെ തു​ട​ക്ക​കാ​ലം മു​ത​ൽ​ക്കു​ത​ന്നെ വി​നോ​ദ​ത്തി​നാ​യി സി​നി​മ​യെ ആ​ശ്ര​യി​ക്കു​ന്ന ഒ​രു സം​വി​ധാ​ന​മാ​ണ്.​ അ​തു​വ​രെ ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യി​രു​ന്ന സി​നി​മ​യു​ടെ വി​പ​ണി​സാ​ധ്യ​ത​യും വി​നോ​ദ​സാ​ധ്യ​ത​യു​മാ​ണ് ടെ​ലി​വി​ഷ​ൻ പ​ല​പ്പോ​ഴും അ​തി​ന്റെ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ധ​ന​മാ​ക്കി​യ​ത്. സി​നി​മ​ക്കും സി​നി​മാ​താ​ര​ങ്ങ​ൾ​ക്കും ബ​ഹു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള വി​ശ്വാ​സ്യ​ത​യും ആ​രാ​ധ​ന​യും ഉ​പ​യു​ക്ത​മാ​ക്കി ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്നം​ വി​റ്റ​ഴി​ക്കു​ക എ​ന്ന സ​മ​വാ​ക്യ​മാ​ണ് വി​നോ​ദ​പ​രി​പാ​ടി​ക​ളു​ടെ വി​പ​ണ​ന​ത്തി​നാ​യി ടെ​ലി​വി​ഷ​ൻ പ​യ​റ്റു​ന്ന​ത്. 16 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു മാ​ത്രം കാ​ണാ​നു​ള്ള ഒ​രു പ​രി​പാ​ടി​യാ​യ ബി​ഗ് ബോ​സ് മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വീ​കാ​ര്യ​ത​യും വി​ശ്വാ​സ്യ​ത​യും നേ​ടി​യെ​ടു​ക്കാ​ൻ അ​തി​ന്റെ നി​ർ​മാ​താ​ക്ക​ൾ തി​ര​ഞ്ഞെ​ടു​ത്ത​ത് കേ​ര​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം വി​പ​ണി​മൂ​ല്യ​മു​ള്ള മോ​ഹ​ൻ​ലാ​ൽ എ​ന്ന താ​ര​ശ​രീ​ര​ത്തെ​യാ​ണ്.

മോഹൻലാൽ ബിഗ് ബോസ് വേദിയിൽ

'നി​ങ്ങ​ളി​ല്ലാ​തെ എ​നി​ക്കെ​ന്ത് ആ​ഘോ​ഷം' എ​ന്നനി​ല​യി​ൽ മോ​ഹ​ൻ​ലാ​ൽ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ നേ​ടി​യെ​ടു​ത്ത താ​ര​പ​ദ​വി​യാ​ണ് ബി​ഗ് ബോ​സ് മ​ല​യാ​ളം അ​തി​ന്റെ പ​ര​സ്യ​ത്തി​നും പ്ര​ചാ​ര​ണ​ത്തി​നു​മാ​യി മു​ന്നോ​ട്ടു​വെ​ച്ച പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ​സി​ൽ​വ​ർ സ്ക്രീ​നി​ന് പു​റ​ത്ത് വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന താ​ര​ശ​രീ​ര​ത്തെ എ​ല്ലാ വാ​രാ​ന്ത്യ​ത്തി​ലും പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ത്തു​ന്നു എ​ന്ന​താ​ണ് ഈ ഷോ പ്രേ​ക്ഷ​ക​ർ​ക്ക് ന​ൽ​കി​യ ഉ​റ​പ്പ്. പ്രേ​ക്ഷ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം എ​ല്ലാ ആ​ഴ്ച​യും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന മോ​ഹ​ൻ​ലാ​ൽ അ​വ​രു​ടെ പ്ര​തി​നി​ധി​യാ​ണ്. അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​പോ​ലും ഈ ​പ​രി​പാ​ടി​യി​ൽ മോ​ഹ​ൻ​ലാ​ലി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് 'ലാ​ലേ​ട്ട​ൻ' എ​ന്ന ബ്രാ​ൻ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെതന്നെ വ്യ​ക്തി​പ്ര​ഭാ​വ​മാ​ണ് ബി​ഗ് ബോ​സി​ന്റെ വി​ൽ​പ​ന​യി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​ത്. എ​ല്ലാ ആ​ഴ്ച​യി​ലും പ്രേ​ക്ഷ​ക​ർ ആ​ഗ്ര​ഹി​ക്കു​ന്ന നി​ല​യി​ൽ താ​ര​ത്തെ അ​വ​ർ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും അ​തു​വ​ഴി പ​ടി​പ​ടി​യാ​യി പ്രേ​ക്ഷ​ക​രു​ടെ വി​ശ്വാ​സ്യ​ത നേ​ടു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് മോ​ഹ​ൻ​ലാ​ലി​ലൂ​ടെ ബി​ഗ് ബോ​സ് നി​ർ​മാ​താ​ക്ക​ൾ ചെ​യ്യു​ന്ന​ത്. രൂ​പ​മി​ല്ലാ​ത്ത ഒ​രു സാ​ങ്ക​ൽ​പി​ക ക​ഥാ​പാ​ത്ര​മാ​ണ് റി​യാ​ലി​റ്റി ഷോ​യി​ലു​ട​നീ​ളം ബി​ഗ് ബോ​സ് എ​ങ്കി​ലും പ്രേ​ക്ഷ​ക​രു​ടെ അ​ബോ​ധ​ത്തി​ൽ മോ​ഹ​ൻ​ലാ​ലാ​ണ് ആ ​ബിം​ബ​ത്തെ പ​ല​പ്പോ​ഴും പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ൻ മാ​ത്ര​മ​ല്ല മോ​ഹ​ൻ​ലാ​ൽ, മ​റി​ച്ച് പ​രി​പാ​ടി​യെ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ൽ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന ഒ​രു മാ​ധ്യ​മം​കൂ​ടി​യാ​ണ്. അ​തി​നാ​യി കോ​ട്ടും സ്യൂ​ട്ടും ധ​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന്റെ ചി​ത്ര​ങ്ങ​ളും ശ​ബ്ദ​വും ഒ​പ്പം പ്ര​ത്യേ​ക​മാ​യി ഷൂ​ട്ട്‌ ചെ​യ്യു​ന്ന പ​ര​സ്യ​ചി​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു.​ മോ​ഹ​ൻ​ലാ​ലി​ന്റെ താ​ര​പ്ര​ഭാ​വ​ത്തെ ബി​ഗ് ബോ​സ് സ​മ​ർ​ഥ​മാ​യി ത​ങ്ങ​ളു​ടെ വി​ൽ​പ​ന​ക്ക് ഉ​പ​യു​ക്ത​മാ​ക്കു​ന്നു.

മോ​ഹ​ൻ​ലാ​ൽ എ​ന്ന താ​ര​ത്തെ മു​ൻ​നി​ർ​ത്തി ഒ​രു വ​ലി​യ വി​പ​ണി​യെ പ​രി​പാ​ടി ല​ക്ഷ്യം വെ​ക്കു​മ്പോ​ൾ കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ പ​രി​പാ​ടി നേ​ടു​ന്ന സ്വീ​കാ​ര്യ​ത​യെ പ​ല​പ്പോ​ഴും മോ​ഹ​ൻ​ലാ​ലും ഉ​പ​യു​ക്ത​മാ​ക്കാ​റു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ദ്യ​ത്തെ ഒ.ടി.ടി റി​ലീ​സ് ചി​ത്ര​മാ​യ 'ദൃ​ശ്യം-2' എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന് ഷോ​യി​ലൂ​ടെ ന​ൽ​കി​യ പ​ര​സ്യ​വും (മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ഒ​രു ടാ​സ്ക് എ​ന്ന നി​ല​യി​ൽ) 'മ​ര​യ്ക്കാ​ർ- അ​റ​ബി​ക്ക​ട​ലി​ന്റെ സിം​ഹം' എ​ന്ന സി​നി​മ​ക്ക് ദേ​ശീ​യ അ​വാ​ർ​ഡ് ല​ഭി​ച്ച വാ​രാ​ന്ത്യ​ത്തി​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ ചെ​യ്ത പ്ര​ത്യേ​ക അ​വ​ത​ര​ണ​വു​മെ​ല്ലാം പു​തി​യ ഒ​രു​ത​രം പ​ര​സ്യ​രീ​തി​ത​ന്നെ​യാ​ണ്. ബി​ഗ് ബോ​സ് അ​വ​ത​ര​ണ​ത്തെ ഒ​രു പെ​ർ​ഫോ​മ​ൻ​സ് എ​ന്ന നി​ല​യി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ കാ​ണു​ന്ന​ത്. സി​നി​മാ സ്‌​ക്രീ​നി​ൽ മ​ല​യാ​ളി​ക​ൾ ക​ണ്ട കു​സൃ​തി​യും ത​മാ​ശ​യും ഗൗ​ര​വ​വും നി​റ​ഞ്ഞ മോ​ഹ​ൻ​ലാ​ലി​നെ​ത്ത​ന്നെ​യാ​ണ് ഈ ​പ​രി​പാ​ടി​യി​ലു​ട​നീ​ള​വും പ്രേ​ക്ഷ​ക​ർ കാ​ണു​ന്ന​ത്. ഒ​രു ഘ​ട്ട​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നെ​ക്കാ​ൾ പ്രേ​ക്ഷ​ക​ർ ഷോ​യി​ലെ മ​ത്സ​രാ​ർ​ഥി​ക​ളി​ലേ​ക്ക് ശ്ര​ദ്ധ പ​തി​പ്പി​ക്കു​മെ​ങ്കി​ലും ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​ഘ​ട​കം എ​ന്ന നി​ല​യി​ൽ​നി​ന്ന് മോ​ഹ​ൻ​ലാ​ൽ മാ​റു​ന്നി​ല്ല. ഈ ​നി​ല​യി​ൽ താ​ര​മെ​ന്നനി​ല​യി​ലും ന​ട​ൻ എ​ന്ന നി​ല​യി​ലും മോ​ഹ​ൻ​ലാ​ൽ നേ​ടി​യെ​ടു​ത്ത ജ​ന​കീ​യ​ത​യെ ഊ​ട്ടി​യു​റ​പ്പി​ക്കു​ക​യാ​ണ് ഈ ​പ​രി​പാ​ടി. പ്രേ​ക്ഷ​ക​രും മ​ത്സ​രാ​ർ​ഥി​ക​ളു​മെ​ല്ലാം ഒ​രു​പോ​ലെ ബ​ഹു​മാ​നി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​നെ ത​ങ്ങ​ളു​ടെ പ​രി​പാ​ടി​യു​ടെ മു​ഖ​മാ​ക്കു​ക വ​ഴി​യാ​ണ് 'ബി​ഗ് ബോ​സ്' വി​പ​ണി​യി​ൽ സ്വീ​കാ​ര്യ​ത​യു​ള്ള ഒ​രു ഉ​ൽ​പ​ന്ന​മാ​കു​ന്ന​ത്.

പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യു​ടെ ഘ​ട​ക​ങ്ങ​ൾ

വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ ഇ​ട​ത്തി​ലേ​ക്ക് (Private space) കാ​മ​റ വെ​ച്ച് അ​തി​നെ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ൽ അ​നാ​വൃ​ത​മാ​ക്കു​ക​യും അ​തു​വ​ഴി പ്രേ​ക്ഷ​ക​രു​ടെ ഒ​ളി​ഞ്ഞു​നോ​ട്ട​ത്വ​ര​യെ (Voyeurism) തൃ​പ്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു എ​ന്ന​തു​ത​ന്നെ​യാ​ണ് ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യു​ടെ വി​ജ​യ​കാ​ര​ണ​ങ്ങ​ളി​ൽ പ്ര​ധാ​ന​ഘ​ട​കം. ആ​ദ്യ മൂ​ന്ന് സീ​സ​ണു​ക​ൾ എ​പ്പി​സോ​ഡ് എ​ന്ന നി​ല​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന രീ​തി​യി​ൽ ആ​യി​രു​ന്നെ​ങ്കി​ലും നാ​ലാം ഭാ​ഗം '24x7 ലൈ​വ്' ആ​യി സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന രീ​തി​യി​ൽ ആ​യി​രു​ന്നു. മു​ഴു​വ​ൻ സ​മ​യ​വും പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ൽ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ സ്വ​കാ​ര്യ​ജീ​വി​തം സം​പ്രേ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്നു എ​ന്ന പ്ര​തീ​തി നാ​ലാം സീ​സ​ൺ മു​ത​ൽ നി​ർ​മാ​താ​ക്ക​ൾ ഉ​റ​പ്പാ​ക്കു​ന്നു.

ത​ങ്ങ​ൾ കാ​ണു​ന്ന​ത് കു​റേ മ​നു​ഷ്യ​രു​ടെ സ്വ​കാ​ര്യ​ജീ​വി​ത​മാ​ണ് എ​ന്ന ആ​ന​ന്ദം പ്രേ​ക്ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​പോ​ലും ആ​ത്യ​ന്തി​ക​മാ​യി ബി​ഗ് ബോ​സ് വീ​ട് എ​ന്ന ഇ​ടം ഒ​രു സ്വ​കാ​ര്യ ഇ​ട​മ​ല്ല. ഒ​രു സ്വ​കാ​ര്യ ഇ​ടം വ്യ​ക്തി​ക്ക് ന​ൽ​കു​ന്ന സ്വാ​ത​ന്ത്ര്യ​മോ വി​വേ​ച​നാ​ധി​കാ​ര​മോ മ​ത്സ​രാ​ർ​ഥി​യാ​യി വ​രു​ന്ന ഒ​രു വ്യ​ക്തി​ക്ക് ബി​ഗ് ബോ​സ് വീ​ട്ടി​ൽ കി​ട്ടു​ന്നി​ല്ല. ത​ങ്ങ​ൾ ദി​വ​സം മു​ഴു​വ​ൻ കാ​മ​റ​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​തി​നു​ള്ളി​ൽ ത​ങ്ങ​ൾ ചെ​യ്യു​ന്ന ഓ​രോ പ്ര​വൃ​ത്തി​യും പ്ര​സ്താ​വ​ന​ക​ളും പു​റ​ത്ത് വ​ലി​യ ജ​ന​സ​ഞ്ച​യ​ത്തി​നു മു​ന്നി​ലേ​ക്ക് പോ​കു​ന്നു​ണ്ട് എ​ന്നു​മു​ള്ള കൃ​ത്യ​മാ​യ ബോ​ധ്യം ഓ​രോ മ​ത്സ​രാ​ർ​ഥി​ക്കും ഉ​ണ്ടാ​കും.​ അ​തി​നാ​ൽ​ത​ന്നെ ബി​ഗ് ബോ​സ് വീ​ടി​നു​ള്ളി​ൽ ഒ​രു വ്യ​ക്തി ചെ​യ്യു​ന്ന ഓ​രോ പ്ര​വൃ​ത്തി​യും ഗെ​യിം (കളി/തന്ത്രം) എ​ന്ന നി​ല​യി​ലാ​കും വി​ല​യി​രു​ത്ത​പ്പെ​ടു​ക.

അ​തി​നൊ​പ്പം ബി​ഗ് ബോ​സ് വീ​ടി​നു​ള്ളി​ലെ മ​ത്സ​രാ​ർ​ഥി​ക​ളെ പ്രേ​ക്ഷ​ക​ർ സ​ദാ നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കാ​യി പ്രേ​ക്ഷ​ക​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ മോ​ഹ​ൻ​ലാ​ൽ വാ​രാ​ന്ത്യ ദി​ന​ത്തി​ൽ അ​വ​രെ അ​റി​യി​ക്കു​ക​യും ചെ​യ്യു​ന്നു. അ​തി​ൽ അ​വ​രു​ടെ മ​ത്സ​ര​രീ​തി മു​ത​ൽ വ​സ്ത്ര​ധാ​ര​ണം വ​രെ ഉ​ൾ​പ്പെ​ടു​ന്നു. രണ്ടാം സീ​സണി​ൽ മ​ത്സ​രാ​ർ​ഥി​ക​ളോ​ട് വ​ള​രെ ഭം​ഗി​യാ​യി വ​സ്ത്രം ധ​രി​ച്ചു​വേ​ണം അ​ക​ത്തു നി​ൽ​ക്കാ​ൻ എ​ന്ന് മോ​ഹ​ൻ​ലാ​ൽ നി​ർ​ദേ​ശം കൊ​ടു​ക്കു​ന്നു​ണ്ട്. അ​ത് പ്രേ​ക്ഷ​ക​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​പ്ര​കാ​ര​മാ​യി​രു​ന്നു). ഇ​പ്ര​കാ​രം മ​റ്റു റി​യാ​ലി​റ്റി ഷോ​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി പ്രേ​ക്ഷ​ക​രെ നി​ഷ്ക്രി​യ​രാ​ക്കാ​തെ നി​ര​ന്ത​രം ഇ​ട​പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രും ത​ങ്ങ​ളു​ടെ ഇം​ഗി​തം അ​നു​സ​രി​ച്ചാ​ണ് ഷോ ​മു​ന്നോ​ട്ടു​പോ​കു​ന്ന​ത് എ​ന്ന തോ​ന്ന​ൽ ഓ​രോ പ്രേ​ക്ഷ​ക​നി​ലും സൃ​ഷ്ടി​ക്കു​ന്നു എ​ന്ന​തു​മാ​ണ് ബി​ഗ് ബോ​സ് നേ​ടു​ന്ന സ്വീ​കാ​ര്യ​ത​യു​ടെ മ​റ്റൊ​രു ഘ​ട​കം. പ്രേ​ക്ഷ​ക​നി​ൽ​നി​ന്ന് നി​രീ​ക്ഷ​ക​രി​ലേ​ക്കും ആ​സ്വാ​ദ​ക​രി​ൽ​നി​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ളി​ലേ​ക്കും കാ​ണി​ക​ളു​ടെ പ​ദ​വി മാ​റ്റു​ന്ന​തി​ലൂ​ടെ​യാ​ണ് ബി​ഗ് ബോ​സ് പ്രേ​ക്ഷ​ക​രി​ൽ ശ​ക്ത​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​ത്.

ടെ​ലി​വി​ഷ​നെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും മൂ​ല്യ​മു​ള്ള പ്ര​ധാ​ന​സ​മ​യ​ത്താ​ണ് (Prime time) ബി​ഗ് ബോ​സ് സം​േപ്രഷണം ചെയ്യുന്നത്. എ​ല്ലാ ദി​വ​സ​വും ര​ണ്ടു മ​ണി​ക്കൂ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള ദൃ​ശ്യ​ഖ​ണ്ഡ​ത്തി​ൽ ഒ​രു​ദി​വ​സം വീ​ടി​നു​ള്ളി​ൽ ന​ട​ക്കു​ന്ന പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ എ​ഡി​റ്റ്‌ ചെ​യ്തു പ്ര​ദ​ർ​ശി​പ്പിക്കു​ന്നു. ഓ​രോ ദി​വ​സം വൈ​കി​യാ​ണ് പ്രേ​ക്ഷ​ക​ർ എ​പ്പി​സോ​ഡ് കാ​ണു​ന്ന​ത്. അ​താ​യ​ത് ഇ​ന്ന് പ്രേ​ക്ഷ​ക​ർ കാ​ണു​ന്ന ദി​വ​സം വാ​സ്ത​വ​ത്തി​ൽ ഇ​ന്ന​ലെ ഷൂ​ട്ട്‌ ചെ​യ്യ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ളാ​യി​രി​ക്കും (ലൈ​വ് ആ​യി കാ​ണു​ന്ന​തും ഇ​തേരീ​തി​യി​ൽ എ​ഡി​റ്റ്‌ ചെ​യ്യ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ളാ​ണ്). എ​ന്നാ​ൽ​ക്കൂ​ടി ഇ​ന്ന് ന​ട​ക്കു​ന്നു എ​ന്നൊ​രു യാ​ഥാ​ർ​ഥ്യ​പ്ര​തീ​തി (Artifactuality) പ്രേ​ക്ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നു.

ടെ​ലി​വി​ഷ​ൻ സം​പ്രേ​ഷ​ണ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന റേ​റ്റി​ങ് ആ​ണ് പ​രി​പാ​ടി ല​ക്ഷ്യം​വെ​ക്കു​ന്ന നേ​ട്ട​ങ്ങ​ളി​ൽ ഒ​ന്ന്. അ​തി​നാ​ൽ കു​ടും​ബ​പ്രേ​ക്ഷ​ക​രെ കൂ​ടു​ത​ലാ​യി പ​രി​പാ​ടി ല​ക്ഷ്യം​വെ​ക്കു​ന്നു​ണ്ട്. അ​പ​രി​ചി​ത​രാ​യ കു​റ​ച്ചു​പേ​ർ ഒ​രു​മി​ച്ചു താ​മ​സി​ക്കു​ന്ന വീ​ട് എ​ന്ന ആ​ശ​യം​ത​ന്നെ ഒ​രു വീ​ടി​നു​ള്ളി​ൽ ന​ട​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ് ത​ങ്ങ​ൾ കാ​ണു​ന്ന​ത് എ​ന്ന പ്രേ​ക്ഷ​ക​രു​ടെ ആ​ഗ്ര​ഹ​ത്തെ തൃ​പ്തി​പ്പെ​ടു​ത്തു​ന്നു. രൂ​പ​മി​ല്ലാ​ത്ത ബി​ഗ് ബോ​സ് എ​ന്ന വ്യ​ക്തി​യാ​ണ് ആ ​വീ​ടി​ന്റെ അ​ധി​കാ​രി എ​ന്ന് പ്രേ​ക്ഷ​ക​ർ​ക്ക​റി​യാം. ഘ​ന​ഗം​ഭീ​ര​മാ​യ ഒ​രു പു​രു​ഷ​ശ​ബ്ദ​മാ​ണ് ബി​ഗ് ബോ​സി​ന്റെ ശ​ബ്ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വാ​രാ​ന്ത്യ​ത്തി​ൽ പ്രേ​ക്ഷ​ക​രു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് മോ​ഹ​ൻ​ലാ​ലും. നീ​തി​മാ​നാ​യ ഒ​രു പു​രു​ഷാ​ധി​കാ​രി​യു​ടെ കീ​ഴി​ലു​ള്ള കു​ടും​ബം എ​ന്ന സ​ങ്ക​ൽ​പ​ത്തെ കൃ​ത്യ​മാ​യി പ്രേ​ക്ഷ​ക​രു​ടെ മ​ന​സ്സി​ൽ സൃ​ഷ്ടി​ച്ചെ​ടു​ത്തു​കൊ​ണ്ട് ഭൂ​രി​പ​ക്ഷം പ്രേ​ക്ഷ​ക​രെ​യും തൃ​പ്തി​പ്പെ​ടു​ത്താ​ൻ ഷോ​യു​ടെ നി​ർ​മാ​താ​ക്ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്.​ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യി​രി​ക്കു​ന്ന കു​ടും​ബ​ സ​ങ്ക​ൽ​പ​ങ്ങ​ളെ ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന നി​ല​യി​ലു​ള്ള രൂ​പ​ക​ൽ​പ​ന​കൂ​ടി​യാ​ണ് മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ബി​ഗ് ബോ​സി​ന് ല​ഭി​ച്ച അം​ഗീ​കാ​ര​ത്തി​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്. ഒ​രു റി​യാ​ലി​റ്റി ഷോ ​എ​ന്ന​ല്ല, മ​റി​ച്ചു ഇ​തൊ​രു കു​ടും​ബ​മാ​ണ് -വീ​ടാ​ണ് എ​ന്ന നി​ര​ന്ത​ര​മു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ൽ മോ​ഹ​ൻ​ലാ​ലി​ലൂ​ടെ നി​ർ​മാ​താ​ക്ക​ൾ പ്രേ​ക്ഷ​ക​രു​ടെ മ​ന​സ്സി​ൽ രൂ​പ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. എ​ല്ലാ​ത​രം വി​കാ​ര​ങ്ങ​ളുമുള്ള ഒ​രു കു​ടും​ബ​ത്തെ​യാ​ണ് ത​ങ്ങ​ൾ ദി​വ​സ​വും കാ​ണു​ന്ന​ത് എ​ന്ന പ്ര​തീ​തി മ​ല​യാ​ളി​പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ഷോ​യു​ടെ സ്വീ​കാ​ര്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.

ബിഗ് ബോസ് തമിഴ് അവതാരകനായി കമൽ ഹാസൻ

ബി​ഗ് ബോ​സ് അ​തി​ന്റെ പ്രേ​ക്ഷ​ക​രി​ൽ ഒ​രു ഉ​ൽ​പ​ന്നം വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ന്ന​തി​ന​പ്പു​റ​ത്തേ​ക്ക് പൂ​ർ​ണ​മാ​യ അ​ധി​കാ​രം കൈ​യാ​ളു​ന്ന​വ​രാ​ണ് ത​ങ്ങ​ൾ എ​ന്ന ബോ​ധ്യം സൃ​ഷ്ടി​ച്ചെ​ടു​ക്കു​ന്നു​ണ്ട്. പ്രേ​ക്ഷ​ക​രു​ടെ അ​ധി​കാ​ര​ത്തെ നി​ര​ന്ത​രം ഓ​ർ​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് പ​രി​പാ​ടി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം മോ​ഹ​ൻ​ലാ​ൽ ഇ​ത് മ​ത്സ​രാ​ർ​ഥി​ക​ളെ​യും പ്രേ​ക്ഷ​ക​രെ​ത്ത​ന്നെ​യും ഓ​ർ​മി​പ്പി​ക്കും. 'ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ' എ​ന്ന പ്ര​യോ​ഗ​മാ​ണ് സാ​ധാ​ര​ണ​യാ​യി അ​തി​നാ​യി ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. പ​രി​പാ​ടി​ക്ക് മേ​ലു​ള്ള പ്രേ​ക്ഷ​ക​രു​ടെ അ​ധി​കാ​ര​ത്തെ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ് എ​ല്ലാ ആ​ഴ്ച​യും മോ​ഹ​ൻ​ലാ​ൽ ന​ട​പ്പാ​ക്കു​ന്ന ഷോ​യു​ടെ എ​ലി​മി​നേ​ഷ​ൻ. എ​ല്ലാ ആ​ഴ്ച​യും വീ​ടി​നു​ള്ളി​ൽനി​ന്ന് ഒ​രാ​ൾ വീ​തം പു​റ​ത്തേ​ക്കു പോ​കും. അ​ത് തീ​രു​മാ​നി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും പ്രേ​ക്ഷ​ക​രു​ടെ വോ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും.​ ത​ങ്ങ​ളു​ടെ ഇ​ഷ്ട​മ​ത്സ​രാ​ർ​ഥി അ​ക​ത്തു തു​ട​രു​ന്ന​തി​ന് മാ​ത്ര​മ​ല്ല, പ​ല​പ്പോ​ഴും വീ​ടി​നു​ള്ളി​ൽ ത​ങ്ങ​ൾ കാ​ണാ​നാ​ഗ്ര​ഹി​ക്കാ​ത്ത മ​ത്സ​രാ​ർ​ഥി​യെ പു​റ​ത്താ​ക്കു​ന്ന​തി​നാ​യാ​ണ് പ്രേ​ക്ഷ​ക​ർ വോ​ട്ട് ഇ​ടു​ന്ന​ത്. പ​ല​ഘ​ട​ക​ങ്ങ​ൾ അ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. പ്ര​ധാ​ന​മാ​യും ത​ങ്ങ​ൾ​ക്ക് പ്രി​യ​പ്പെ​ട്ട മ​ത്സ​രാ​ർ​ഥി​യു​ടെ ശ​ത്രു​പ​ക്ഷ​ത്തോ വെ​ല്ലു​വി​ളി​യാ​യി നി​ൽ​ക്കു​ന്ന​വ​രോ പു​റ​ത്ത് പോ​കാ​ൻ വേ​ണ്ടി പ്രേ​ക്ഷ​ക​ർ വ​ള​രെ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു മേ​ലു​ള്ള പൂ​ർ​ണ​മാ​യ അ​ധി​കാ​രം പ്രേ​ക്ഷ​ക​ർ​ക്കാ​ണ് എ​ന്ന ബോ​ധം ഓ​രോ പ്രേ​ക്ഷ​ക​നി​ലും ന​ൽ​കാ​ൻ ബി​ഗ് ബോ​സി​ന് ക​ഴി​യു​ന്നു​ണ്ട്. പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ഷ്ട​മു​ള്ള രീ​തി​യി​ൽ ഒ​രു ക​ഥാ​പാ​ത്ര​മാ​യി മ​ത്സ​രം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ക എ​ന്ന​താ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു​ള്ള ക​ർ​ത്ത​വ്യം. അ​ക​ത്തു​ള്ള അ​വ​രു​ടെ ജീ​വി​ത​ത്തെ പൂ​ർ​ണ​മാ​യും വി​ല​യി​രു​ത്താ​നും വി​ധി​പ്ര​സ്താ​വം ന​ട​ത്താ​നും പ്രേ​ക്ഷ​ക​ർ​ക്ക് ഷോ ​നി​ർ​മാ​താ​ക്ക​ൾ​ത​ന്നെ ന​ൽ​കു​ന്ന അ​ധി​കാ​രം പ​ക്ഷേ ഷോ​ക്ക് ശേ​ഷ​മു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ജീ​വി​ത​ത്തി​ലും ക​യ​റി അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് ആ​യി പ​ല​പ്പോ​ഴും മാ​റു​ക​യും ഷോ​യി​ൽ പ​ങ്കെ​ടു​ത്ത പ​ല മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും അ​തി​ന​ു​ശേ​ഷം വ​ലി​യതോ​തി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടേ​ണ്ട​ിവരുകയും ചെയ്യുന്ന സാ​ഹ​ച​ര്യ​വും മ​ല​യാ​ളം ബി​ഗ് ബോ​സി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളാ​ണ് ബി​ഗ് ബോ​സ് പ്രേ​ക്ഷ​ക​രു​ടെ, ഷോ​ക്കു മേ​ലു​ള്ള നി​ര​ന്ത​ര ജാ​ഗ്ര​ത അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന മ​റ്റൊ​രു ഘ​ട​കം. വാ​രാ​ന്ത്യ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട വി​ഷ​യ​ങ്ങ​ൾ മു​ത​ൽ ആ​ക്ര​മ​ണോ​ത്സു​ക​മാ​യ ചേ​രി​പ്പോ​രി​ലേ​ക്കു​വ​രെ ഇ​ത്ത​രം പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​ങ്ങ​ൾ പ​ല​പ്പോ​ഴും എ​ത്താ​റു​ണ്ട്. സം​പ്രേ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന ര​ണ്ടു മ​ണി​ക്കൂ​ർ മാ​ത്ര​മ​ല്ല ബി​ഗ് ബോ​സ് എ​ന്ന പ​രി​പാ​ടി​യു​ടെ സ​മ​യം. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കെ​ന്നപോ​ലെ പ്രേ​ക്ഷ​ക​രെ സം​ബ​ന്ധി​ച്ചും നൂ​റു ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഒ​രു വി​നോ​ദ ഉ​ൽ​പ​ന്ന​മാ​ണ് ബി​ഗ് ബോ​സ്. ​ഒ​രേ​സ​മ​യം മ​ത്സ​രം ന​ട​ക്കു​ന്ന​ത് ബി​ഗ് ബോ​സ് വീ​ടി​ന്റെ അ​ക​ത്തു മാ​ത്ര​മ​ല്ല പു​റ​ത്തു​കൂ​ടി​യാ​ണ്. നൂ​റു ദി​വ​സ​വും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് മ​ത്സ​രാ​ർ​ഥി​ക​ളാ​ണെ​ങ്കി​ലും ഓ​രോ പ്രേ​ക്ഷ​ക​നും ത​ങ്ങ​ൾ​കൂ​ടി ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​ണെ​ന്ന ശ​ക്ത​മാ​യ തോ​ന്ന​ൽ പ​രി​പാ​ടി ന​ൽ​കു​ക​യും ആ ​വി​ധം വ​ള​രെ വൈ​കാ​രി​ക​മാ​യി ഷോ ​ഓ​രോ​രു​ത്ത​രെ​യും സ്വാ​ധീ​നി​ക്കു​ക​യുംചെ​യ്യു​ന്നു.

പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ പ​രി​പാ​ടി​യെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത് അ​തി​ലെ മ​ത്സ​രാ​ർ​ഥി​ക​ളാ​യി​രി​ക്കും. ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യാ​ണ് ഈ ​പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന വി​ൽ​പ​ന​വ​സ്തു എ​ന്ന കൃ​ത്യ​മാ​യ ബോ​ധ്യം ഓ​രോ മ​ത്സ​രാ​ർ​ഥി​ക്കു​മു​ണ്ടാ​യി​രി​ക്കും. 24 മ​ണി​ക്കൂ​റി​ലെ സം​ഭ​വ​ങ്ങ​ളി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് കൂ​ടു​ത​ൽ പ്രേ​ക്ഷ​ക​ർ കാ​ണു​ക എ​ന്ന​തു വ​ള​രെ പ്ര​ധാ​ന​മാ​ണ്. 24x7 ത​ത്സ​മ​യ സം​പ്രേ​ഷ​ണം ന​ട​ക്കു​മ്പോ​ൾ​പോ​ലും എ​ഡി​റ്റ്‌ ചെ​യ്യ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ളാ​ണ് അ​പ്പോ​ഴും കാ​ണു​ന്ന​ത്. ആ ​ര​ണ്ടു മ​ണി​ക്കൂ​റി​ൽ ത​ങ്ങ​ളി​ലേ​ക്ക് പ്രേ​ക്ഷ​ക​രു​ടെ (കാ​മ​റ​യു​ടെ) നോ​ട്ട​ത്തെ എ​ത്തി​ക്കു​ക എ​ന്ന​ത് മ​ത്സ​ര​ത്തി​ൽ തു​ട​രാ​ൻ ഓ​രോ മ​ത്സ​രാ​ർ​ഥി​യെ സം​ബ​ന്ധി​ച്ചും വ​ള​രെ ആ​വ​ശ്യ​മാ​ണ്. ത​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​ക​ൾ കാ​മ​റ​യു​ടെ ശ്ര​ദ്ധ/പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ നേ​ടു​ന്ന​തി​ലൂ​ടെ​യാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​പ്പെ​ട്ട​വ​രാ​കു​ന്ന​ത്. ചു​രു​ക്ക​ത്തി​ൽ, നി​രീ​ക്ഷി​ക്ക​പ്പെ​ടു​ക എ​ന്ന​താ​ണ്‌ ബി​ഗ് ബോ​സിൽ തു​ട​രാ​നു​ള്ള യോ​ഗ്യ​ത. കൂ​ടു​ത​ൽ പ്രേ​ക്ഷ​ക​രാ​ൽ നി​രീ​ക്ഷി​ക്ക​പ്പെ​ടു​ക​യും കൂ​ടു​ത​ൽ പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ക​യും ചെ​യ്യു​ന്ന ഒ​രു മ​ത്സ​രാ​ർ​ഥി​യാ​കും അ​ന്തി​മ​വി​ജ​യം നേ​ടു​ക. ബി​ഗ് ബോ​സ് വീ​ടി​ന്റെ ഉ​ള്ളി​ലെ വ്യ​ക്തി​യെ​യാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് ആ​വ​ശ്യം. അ​തി​നു പു​റ​ത്ത് ആ ​വ്യ​ക്തി നേ​ടി​യ ഒ​രുത​ര​ത്തി​ലു​ള്ള നേ​ട്ട​വും പ്രേ​ക്ഷ​ക​രു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​വി​ല്ല. പു​റം​ലോ​ക​വു​മാ​യി ഒ​രു​ബ​ന്ധ​വു​മി​ല്ലാ​ത്ത ഒ​രി​ട​ത്ത് ഒ​രു വ്യ​ക്തി എ​ങ്ങ​നെ അ​തി​ജീ​വി​ക്കു​ന്നു, അ​ങ്ങ​നെ​യൊ​രി​ട​ത്ത് മ​നു​ഷ്യ​രു​ടെ വ്യ​ക്തി​ജീ​വി​തം എ​ങ്ങ​നെ​യാ​യി​രി​ക്കും എ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ പ​ദ​വി​യി​ലി​രു​ന്ന് കാ​ണാ​നു​ള്ള ഇ​ട​മൊ​രു​ക്കു​ക​യാ​ണ് മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് വേ​ണ്ടി ബി​ഗ് ബോ​സ് ചെ​യ്യു​ന്ന​ത്.

വീ​ടു​ക​ളാ​ണ് ടെ​ലി​വി​ഷ​ന്റെ ആ​വാ​സ​വ്യ​വ​സ്ഥ. ഏ​റ്റ​വും ചെ​ല​വ് കു​റ​ഞ്ഞ ഒ​രു വി​നോ​ദ ഉ​പ​ക​ര​ണം​കൂ​ടി​യാ​ണ് അ​ത്. മി​ക്ക​വാ​റും ഒ​രു വീ​ട്ടി​ൽ ടെ​ലി​വി​ഷ​ന്റെ സ്ഥാ​നം ആ ​വീ​ട്ടി​ൽ എ​ല്ലാ​വ​ർ​ക്കും ഒ​രു​മി​ച്ചി​രു​ന്നു കാ​ണാ​ൻ സാ​ധി​ക്കു​ന്ന തു​റ​സ്സാ​യ ഒ​രി​ട​മാ​യി​രി​ക്കും (പ്ര​ധാ​ന​മാ​യും സ്വീ​ക​ര​ണ​മു​റി). ബി​ഗ് ബോ​സ് ഓ​രോ വീ​ട്ടി​ലേ​ക്കും മ​റ്റൊ​രു വീ​ട്ടി​ലേ​ക്കു​ള്ള വാ​തി​ൽ തു​റ​ന്നു​കൊ​ടു​ക്കു​ന്നു. ഒ​രു വീ​ട്ടി​നു​ള്ളി​ൽ എ​ത്ര​ത്തോ​ളം സ​ദാ​ചാ​ര​നി​ഷ്ഠ​യോ​ടെ വ്യ​ക്തി​ക​ൾ പെ​രു​മാ​റു​ന്നു എ​ന്ന​താ​ണ് പ്രേ​ക്ഷ​ക​ർ പ്ര​ധാ​ന​മാ​യും വി​ല​യി​രു​ത്തു​ന്ന​തും കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തും. സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് ആ ​വീ​ടി​നു​ള്ളി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ താ​ൽ​പ​ര്യ​മു​ള്ള സം​ഗ​തി. ബി​ഗ് ബോ​സ് വീ​ട്ടി​ൽ ന​ട​ക്കു​ന്ന ഓ​രോ സം​ഘ​ർ​ഷ​വും പ്രേ​ക്ഷ​ക​ർ​ക്ക് ഇ​തി​നേ​ക്കാ​ൾ സ​മാ​ധാ​നം നി​റ​ഞ്ഞ​താ​ണ് ത​ന്റെ വീ​ട് എ​ന്ന ഉ​പ​ബോ​ധ ധാ​ര​ണ ന​ൽ​കു​ന്നു​ണ്ട്.

കു​ടും​ബം എ​ന്ന സ്ഥാ​പ​ന​ത്തി​ന് ഏ​റ്റ​വു​മ​ധി​കം വേ​രു​റ​പ്പു​ള്ള മ​ധ്യ​വ​ർ​ഗ സ​മൂ​ഹ​ത്തി​ന് വ​ള​രെ വേ​ഗം താ​ദാ​ത്മ്യം പ്രാ​പി​ക്കാ​നു​ള്ള എ​ളു​പ്പ​ത്തി​നു​വേ​ണ്ടി​ത്ത​ന്നെ​യാ​ണ് 'ബി​ഗ് ബോ​സ്' റി​യാ​ലി​റ്റി ഷോ​യെ ഒ​രു മ​ത്സ​രം എ​ന്ന​തി​ന​പ്പു​റം ഒ​രു കു​ടും​ബം എ​ന്ന നി​ല​യി​ൽ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ത്സ​രം ന​ട​ക്കു​ന്ന വേ​ദി​യെ വീ​ട് (Big Boss House) എ​ന്നും മ​ത്സ​രാ​ർ​ഥി​ക​ളെ കു​ടും​ബാം​ഗ​ങ്ങ​ൾ (Housemates) എ​ന്നു​മാ​ണ് വി​ളി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ മു​ന്നി​ൽ ദി​വ​സ​വും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന അ​തി​ഥി​ക​ൾ എ​ന്ന വൈ​കാ​രി​ക​മാ​യ ഇ​ഴ​യ​ടു​പ്പം പ്രേ​ക്ഷ​ക​രും മ​ത്സ​രാ​ർ​ഥി​ക​ളും ത​മ്മി​ൽ ഉ​ണ്ടാ​ക്കാ​നു​ള്ള ഒ​രു വി​ൽ​പ​ന​ത​ന്ത്രം​കൂ​ടി​യാ​ണ് അ​ത്. ബി​ഗ് ബോ​സ് വീ​ടി​ന്റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഇ​ടം അ​തി​ന്റെ സ്വീ​ക​ര​ണ​മു​റി​യും അ​തി​നോ​ടു ചേ​ർ​ന്ന് തു​റ​സ്സാ​യ രീ​തി​യി​ൽ കാ​ണാ​നാ​വു​ന്ന അ​ടു​ക്ക​ള​യു​മാ​ണ്. ഒ​രു വീ​ട്ടി​നു​ള്ളി​ൽ ക​ഴി​യു​ന്ന​വ​ർ പു​ല​ർ​ത്തേ​ണ്ട കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം മ​ത്സ​ര​ത്തി​ൽ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു നി​യ​മ​മാ​ണ്. വീ​ട്ടി​ലെ ജോ​ലി​ക​ൾ കൃ​ത്യ​മാ​യി ചെ​യ്യാ​ത്ത വീ​ട്ടു​കാ​ർ അ​തുകൊ​ണ്ടു​ത​ന്നെ പ്രേ​ക്ഷ​ക​രു​ടെ അ​പ്രീ​തി നേ​ടു​ന്നു. ത​ങ്ങ​ൾ കാ​ണു​ന്ന​ത് ഒ​രു വീ​ടി​ന്റെ ഉ​ള്ളാ​ണെ​ന്ന് പ്രേ​ക്ഷ​ക​രെ നി​ര​ന്ത​രം ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​ത് ആ​വ​ർ​ത്തി​ച്ചു പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന (കാ​ണാ​നാ​വു​ന്ന) അ​ടു​ക്ക​ള​യാ​ണ്. സ്ത്രീ-​പു​രു​ഷ​ഭേ​ദ​മ​ന്യേ എ​ല്ലാ മ​ത്സ​രാ​ർ​ഥി​ക​ളും അ​വി​ടെ ജോ​ലി​യെ​ടു​ക്കു​ക​ത​ന്നെ വേ​ണം. ഒ​രു അ​ന്യ​വീ​ടി​ന്റെ ഉ​ള്ളി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ നേ​രി​ട്ടു കാ​ണു​ന്ന ഗൂ​ഢ​സം​തൃ​പ്തി പ്രേ​ക്ഷ​ക​രു​ടെ അ​ബോ​ധ​ത​ല​ത്തി​ൽ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ൻകൂ​ടി വീ​ട് എ​ന്ന വേ​ദി​യെ പ​ശ്ചാ​ത്ത​ല​മാ​ക്കു​ക വ​ഴി സാ​ധി​ക്കു​ന്നു.

ആ​ന​ന്ദം വ​രു​ന്ന മാ​ർ​ഗ​ങ്ങ​ൾ

എ​ല്ലാ റി​യാ​ലി​റ്റി ഷോ​ക​ളെ​യും​പോ​ലെ പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ക്കു​ക എ​ന്ന ധ​ർ​മം​ത​ന്നെ​യാ​ണ് ബി​ഗ് ബോ​സി​നു​മു​ള്ള​ത്. മ​റ്റു​ള്ള​വ​രു​ടെ ര​ഹ​സ്യം അ​റി​യാ​നു​ള്ള ഒ​ളി​ഞ്ഞു​നോ​ട്ട​ത്വ​ര​യെ തൃ​പ്തി​പ്പെ​ടു​ത്തു​ക എ​ന്ന​തു​ത​ന്നെ​യാ​ണ് പ്ര​ഥ​മ​മാ​യും ബി​ഗ് ബോ​സ് പ്രേ​ക്ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന വി​നോ​ദം.​ക്ലേ കാ​ൾ​വ​ർ​ട്ട് എ​ഴു​തി​യ 'വോ​യ​ർ​നാ​ഷ​ൻ' എ​ന്ന പു​സ്ത​ക​ത്തി​ൽ പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന പ​ല​ത​രം ഒ​ളി​ഞ്ഞു​നോ​ട്ട ത്വ​ര​ക​ളെ​ക്കു​റി​ച്ച് പ​റ​യു​ന്നു​ണ്ട്. അ​തി​ലെ പ്ര​ധാ​ന​പ്പെ​ട്ട Tell All Voyeurism (മ​റ്റു​ള്ള​വ​രു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ കേ​ൾ​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന ആ​ന​ന്ദം), Sexual Voyeurism (മ​ത്സ​രാ​ർ​ഥി​ക​ളു​ടെ സൗ​ന്ദ​ര്യ​വും അ​ഴ​ക​ള​വു​ക​ളും കാ​ണു​ന്ന ആ​ന​ന്ദം) തു​ട​ങ്ങി​യ പ്രേ​ക്ഷ​ക​രു​ടെ ഉ​പ​ബോ​ധ മ​ന​സ്സി​ലെ ത്വ​ര​ക​ളെ​ല്ലാം തൃ​പ്തി​പ്പെ​ടു​ത്താ​ൻപോ​ന്ന ഒ​രു പ​രി​പാ​ടി​യാ​ണ് ബി​ഗ് ബോ​സ്. ​രാ​വി​ലെ ഉ​റ​ക്ക​മു​ണ​രു​ന്ന​തു മു​ത​ൽ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ജീ​വി​താ​നു​ഭ​വ വി​വ​ര​ണ​ങ്ങ​ൾ, ശ​രീ​രം, വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ൾ എ​ന്ന് തു​ട​ങ്ങി മ​ത്സ​രാ​ർ​ഥി​ക​ളെ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ൽ പൂ​ർ​ണ​മാ​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ബി​ഗ് ബോ​സ് ​ഇ​ത്ര​യും ജ​ന​പ്രി​യ​ത നേ​ടാ​നു​ള്ള അ​ടി​സ്ഥാ​ന​കാ​ര​ണം.

ഇ​തി​നെ​ല്ലാ​മൊ​പ്പം നൃ​ത്തം, ഗാ​നം, അ​ഭി​ന​യം, കാ​യി​ക​ക്ഷ​മ​ത, സാ​ഹ​സി​ക​ത തു​ട​ങ്ങി എ​ല്ലാ​ത​രം വി​നോ​ദ ചേ​രു​വ​ക​ളും ഒ​രു​മി​ച്ച് കി​ട്ടു​ന്നു എ​ന്ന വ​സ്തു​ത പ്രേ​ക്ഷ​ക​ർ​ക്കു ബി​ഗ് ബോ​സ് ഷോ​യോ​ടു​ള്ള മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. പു​റം​ലോ​ക​വു​മാ​യി ഒ​രു ബ​ന്ധ​വും പു​ല​ർ​ത്താ​തെ ക​ഴി​യു​ന്ന മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ഉ​ട​ലെ​ടു​ക്കു​ന്ന സൗ​ഹൃ​ദം, പ്ര​ണ​യം, ശ​ത്രു​ത, പ​ക, കി​ട​മ​ത്സ​രം തു​ട​ങ്ങി​യ മാ​നു​ഷി​ക വി​കാ​ര​ങ്ങ​ളാ​ണ് പ​രി​പാ​ടി​യു​ടെ ഏ​റ്റ​വും വി​പ​ണി​മൂ​ല്യ​മു​ള്ള പ്ര​ദ​ർ​ശ​ന​വ​സ്തു​ക്ക​ൾ (Contents). അ​ത്ത​ര​ത്തി​ലു​ള്ള പ്ര​ദ​ർ​ശ​ന​വ​സ്തു​ക്ക​ൾ പ്രേ​ക്ഷ​ക​ർ​ക്ക് കൊ​ടു​ക്കു​ക എ​ന്ന​താ​ണ് മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം. മ​നു​ഷ്യ​ന്റെ ആ​ദി​മ​സ്വ​ഭാ​വ​ങ്ങ​ളി​ലൊ​ന്നാ​യ കിം​വ​ദ​ന്തി പ​റ​യ​ലാ​ണ് പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ക്കു​ന്ന മ​റ്റൊ​രു ഘ​ട​കം. ബി​ഗ് ബോ​സ് വീ​ടി​നു​ള്ളി​ൽ ര​ണ്ടു​പേ​ർ മൂ​ന്നാ​മ​തൊ​രാ​ളെ​ക്കു​റി​ച്ച് പ​റ​യു​ന്ന ര​ഹ​സ്യ​ങ്ങ​ൾ /അ​ഭി​പ്രാ​യ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ കാ​ണു​ക​യും ആ ​സ​മ​യം മൂ​ന്നാ​മ​നെ സ്ക്രീ​നി​ൽ കാ​ണി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ ത​ങ്ങ​ൾ മൂ​ന്ന് മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ ന​ട​ന്ന വ​ലി​യ ഒ​രു ര​ഹ​സ്യം അ​റി​ഞ്ഞു എ​ന്ന ആ​ഹ്ലാ​ദ​മാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം​ത​ന്നെ, മ​ത്സ​രാ​ർ​ഥി​ക​ളു​ടെ സ്വ​കാ​ര്യ​ജീ​വി​ത​വും വ്യ​ക്തി​ജീ​വി​ത​വും സ​മ​ർ​ഥ​മാ​യി വി​ൽപ​ന​ച​ര​ക്കാ​ക്കു​ന്നു​മുണ്ട് ഈ 'കളി'യിൽ.​ ഷോ​യി​ൽ ത​ങ്ങ​ളു​ടെ മു​ന്നി​ൽ ദി​വ​സ​വും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യു​ക​യെ​ന്ന​ത് ഒ​രു അ​വ​കാ​ശ​വും അ​ധി​കാ​ര​വു​മെ​ന്ന​പോ​ലെ പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ക്കു​ന്നു. മ​ത്സ​രാ​ർ​ഥി​ക​ൾ ത​മ്മി​ൽ ഉ​ണ്ടാ​കു​ന്ന വാ​ക്പോ​രു​ക​ളും ബ​ലാ​ബ​ല പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​ണ് ഏ​റ്റ​വു​മ​ധി​കം സ്വീ​കാ​ര്യ​ത​യും വി​റ്റ​ഴി​യു​ന്ന​തു​മാ​യ ദൃ​ശ്യ​വ​സ്തു. അ​ത്ത​ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന വ​ഴ​ക്കു​ക​ൾ​മാ​ത്രം കാ​ണാ​നും അ​നേ​കം പ്രേ​ക്ഷ​ക​ർ ഉ​ണ്ട് എ​ന്ന​താ​ണ് വാ​സ്ത​വം.

ഈ ​കി​ട​മ​ത്സ​ര​ത്തോ​ളം​ത​ന്നെ വ​ലി​യ വി​ഭാ​ഗം പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ക്കു​ന്ന മ​റ്റൊ​രു സം​ഗ​തി മ​ത്സ​രാ​ർ​ഥി​ക​ളാ​യി ബി​ഗ് ബോ​സ് വീ​ടി​നു​ള്ളി​ൽ വ​ന്ന​തി​നു​ശേ​ഷം സ്ത്രീ​പു​രു​ഷ​ന്മാ​ർ​ക്കി​ട​യി​ൽ ഉ​ട​ലെ​ടു​ക്കു​ന്ന വൈ​കാ​രി​ക പ്ര​ണ​യ​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ണ്ടാ​കു​ന്ന ബ​ന്ധ​ങ്ങ​ളെ​ല്ലാം സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദ​ത്താ​ൽ ഉ​ട​ലെ​ടു​ക്കു​ന്ന​വ​യാ​യി​രി​ക്കും. ഹെ​ല​ൻ ഫി​ഷ​ർ എ​ഴു​തി​യ 'Why We Love' എ​ന്ന പു​സ്ത​ക​ത്തി​ൽ മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ പ്ര​ണ​യം സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ൻ ര​ണ്ടുപേ​രെ​ക്കൊ​ണ്ട് സാ​ഹ​സി​ക​വും അ​ല്ലാ​ത്ത​തു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യി​ക്കു​ക വ​ഴി സാ​ധി​ക്കു​മെ​ന്ന് വി​വ​രി​ക്കു​ന്നു​ണ്ട്. വ​ള​രെ സ​മ​ർ​ഥ​മാ​യി വൈ​കാ​രി​ക​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ത​ന്നെ സൃ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന​വ​യാ​യി​രി​ക്കും ബി​ഗ് ബോ​സ് വീ​ട്ടി​ൽ ഉ​ട​ലെ​ടു​ക്കു​ന്ന പ്ര​ണ​യ​ബ​ന്ധ​ങ്ങ​ൾ. പ്രേ​ക്ഷ​ക​രെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന​തി​നുവേ​ണ്ടി​യും അ​തു​വ​ഴി കൂ​ടു​ത​ൽ ദി​വ​സം വീ​ടി​നു​ള്ളി​ൽ നി​ല​നി​ൽ​ക്കാ​നും മ​ത്സ​രാ​ർ​ഥി​ക​ൾ​ത​ന്നെ പ്ര​ണ​യ​ത്തെ ഒ​രു ഗെ​യി​മാ​യി ഉ​പ​യോ​ഗി​ക്കാ​റു​മു​ണ്ട്.

സഹമത്സരാർഥിയെ കൈയേറ്റം ചെയ്തതിനെ തുടർന്ന് 'ബിഗ് ബോസി'ൽനിന്ന് പുറത്താക്കപ്പെട്ട ഡോ. റോബിൻ രാധാകൃഷ്ണൻ ആരാധകർക്കു നടുവിൽ 

മ​ത്സ​രാ​ർ​ഥി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തു മു​ത​ൽ നി​ർ​മാ​താ​ക്ക​ൾ കൃ​ത്യ​മാ​യി പ്രേ​ക്ഷ​ക​രെ ആ​ന​ന്ദി​പ്പി​ക്കാ​നു​ള്ള എ​ല്ലാ ഘ​ട​ക​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തും. പു​റ​ത്ത് പ​ര​സ്യ​മാ​യി​ത്ത​ന്നെ ശ​ത്രു​പ​ക്ഷ​ത്തു നി​ൽ​ക്കു​ന്ന ര​ണ്ടുപേ​രെ ഓ​ടി​പ്പോ​കാ​ൻ പ​റ്റാ​ത്ത​നി​ല​യി​ൽ വീ​ടി​നു​ള്ളി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്നു. വ​ലി​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും നി​ല​പാ​ടു​ക​ളും ഉ​ള്ള​വ​രെ കൃ​ത്യ​മാ​യി തി​ര​ഞ്ഞെ​ടു​ത്താ​ണ് അ​ക​ത്തേ​ക്ക് അ​യ​ക്കു​ന്ന​ത്. ഇ​വ​ർ എ​ങ്ങ​നെ ഒ​രു അ​ട​ഞ്ഞ വീ​ട്ടി​ൽ ഒ​രു​മി​ച്ച് ജീ​വി​ക്കും എ​ന്ന ആ​കാം​ക്ഷ​യാ​ണ് പ്രേ​ക്ഷ​ക​ർ​ക്കു​ള്ള ഷോ​യു​ടെ വി​രു​ന്ന്. നി​ല​നി​ൽ​പി​നു വേ​ണ്ടി ഉ​ട​ലെ​ടു​ക്കു​ന്ന കൂ​ട്ട​ങ്ങ​ളും (Group) അ​വ​യു​ടെ ത​ക​ർ​ച്ച​യും സൗ​ഹൃ​ദ​വും ശ​ത്രു​ത​യു​മെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ പ്രേ​ക്ഷ​ക​രെ ഷോ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന ഘ​ട​ക​മാ​ണ്. ഈ ​നി​ല​യി​ൽ പ്രേ​ക്ഷ​ക​ർ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ല്ലാം അ​വ​ർ​ക്ക് മു​ന്നി​ൽ കൃ​ത്യ​മാ​യി എ​ത്തി​ച്ചു​കൊ​ടു​ക്കു​ക വ​ഴി​യാ​ണ് ബി​ഗ് ബോ​സ് അ​തി​ന്റെ പൊ​തു​സ​മ്മ​തി​യും (Massness) ജ​ന​കീ​യ​ത​യും (Publicness) നി​ല​നി​ർ​ത്തു​ന്ന​ത്.

ബി​ഗ് ബോ​സി​ന്റെ ഏ​റ്റ​വും പ്ര​ധാ​ന ആ​ക​ർ​ഷ​കഘ​ട​കം അ​തി​ന്റെ ദൃ​ശ്യ​ങ്ങ​ളാ​ണ്. വ​ള​രെ സൂ​ക്ഷ്മ​മാ​യി ഓ​രോ മു​ക്കും മൂ​ല​യും ഒ​പ്പി​യെ​ടു​ക്കു​ന്ന കാ​മ​റ​ക​ൾ പ്രേ​ക്ഷ​ക​രു​ടെ ക​ണ്ണി​ന്റെ (നോ​ട്ട​ത്തി​ന്റെ) ധ​ർ​മ​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​ർ ഷൂ​ട്ട്‌ ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ക്കാ​ൻ വേ​ണ്ട ദൃ​ശ്യ​ങ്ങ​ൾ​മാ​ത്രം ആ​ദി​മ​ധ്യാ​ന്ത​പ്പൊ​രു​ത്ത​ത്തോ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​ക​യാ​ണ് പ​തി​വ്. ര​ണ്ടോ അ​തി​ല​ധി​ക​മോ പേ​ർ ഒ​രാ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന രം​ഗം കാ​ണി​ക്കു​മ്പോ​ൾ​ത​ന്നെ തൊ​ട്ട​ടു​ത്ത നി​മി​ഷം ആ ​പ​റ​യു​ന്ന വ്യ​ക്തി ആ ​സ​മ​യം എ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന ദൃ​ശ്യം പ്ര​ത്യ​ക്ഷ​പ്പെ​ടും. ഒ​രു മ​ത്സ​രാ​ർ​ഥി ത​ന്റെ ​ൈക​യി​ലെ ടാ​റ്റൂ​വി​നെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ അ​ടു​ത്ത നി​മി​ഷം കാ​മ​റ ആ ​ടാ​റ്റൂ​വി​ലേ​ക്ക് സൂം ​ചെ​യ്യു​ന്നു. കാ​മ​റ നി​ർ​വ​ഹി​ക്കു​ന്ന​ത് ത​ന്റെ നോ​ട്ട​മാ​ണ് എ​ന്ന് പ്രേ​ക്ഷ​ക​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ഒ​രു ദൃ​ശ്യ​സ്വ​ഭാ​വ​മാ​ണ് ബി​ഗ് ബോ​സ് പു​ല​ർ​ത്തു​ന്ന​ത്. പൊ​തു​വേ​ദി​ക​ളി​ൽ മാ​ത്രം ത​ങ്ങ​ൾ ക​ണ്ടി​ട്ടു​ള്ള മ​നു​ഷ്യ​രു​ടെ/​താ​ര​ങ്ങ​ളു​ടെ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ലെ രൂ​പം കാ​ണാ​നു​ള്ള കൗ​തു​ക​ത്തെ​യും കാ​മ​റ​നോ​ട്ടം തൃ​പ്തി​പ്പെ​ടു​ത്തു​ന്നു​ണ്ട്.​ മ​ത്സ​രാ​ർ​ഥി​ക​ൾ ഉ​റ​ക്ക​മു​ണ​രു​ന്ന​തു മു​ത​ൽ ഉ​റ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ൾ വ​രെ പ​ല​പ്പോ​ഴും സം​പ്രേ​ഷ​ണം ചെ​യ്യ​പ്പെ​ടും. പ്രേ​ക്ഷ​ക​രു​ടെ കാ​മ​ന​ക​ളെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന നി​ല​യി​ൽ​കൂ​ടി കാ​മ​റ പ​ല​പ്പോ​ഴും മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ശ​രീ​ര​ങ്ങ​ളെ പ​ക​ർ​ത്താ​റു​ണ്ട് (സ്ത്രീ​ക​ൾ സ്വി​മ്മി​ങ് പൂ​ളി​ൽ കു​ളി​ക്കു​ന്ന രം​ഗ​ങ്ങ​ൾ വ​ള​രെ​യ​ധി​കം കാ​ണി​ക​ളെ ആ​ക​ർ​ഷി​ക്കാ​റു​ണ്ട്). മ​ത്സ​രാ​ർ​ഥി​ക​ൾ ധ​രി​ക്കു​ന്ന വ​സ്ത്ര​വും വ​സ്ത്ര​ധാ​ര​ണ​രീ​തി​യു​മു​ൾ​പ്പെ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് ആ​സ്വ​ദി​ക്കാ​ൻ വേ​ണ്ടി​യാ​ണ് എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ അ​ലി​ഖി​ത​നി​യ​മം. പ​ല​പ്പോ​ഴും മ​ത്സ​രാ​ർ​ഥി​ക​ൾ ധ​രി​ക്കു​ന്ന വ​സ്ത്ര​ത്തെ​ക്കു​റി​ച്ച് പ്രേ​ക്ഷ​ക​രും സ​ഹ​മ​ത്സ​രാ​ർ​ഥി​ക​ളും അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ​പോ​ലും ന​ട​ത്താ​റു​ണ്ട്. എ​ല്ലാ വാ​രാ​ന്ത്യ​വും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന മോ​ഹ​ൻ​ലാ​ലി​ന്റെ താ​ര​ശ​രീ​രം​പോ​ലും ഈ ​പ്രേ​ക്ഷ​ക/​കാ​മ​റ നോ​ട്ട​ത്തി​ൽ​നി​ന്ന് വ്യ​ത്യാ​സ​പ്പെ​ടു​ന്നി​ല്ല. മോ​ഹ​ൻ​ലാ​ലി​ന്റെ കൈ​യി​ലെ ടാ​റ്റൂ​വി​നെ​ക്കു​റി​ച്ച് ഒ​രു മ​ത്സ​രാ​ർ​ഥി പ​രാ​മ​ർ​ശി​ക്ക​വെ തൊ​ട്ട​ടു​ത്ത നി​മി​ഷം ആ ​കൈ​യി​ലേ​ക്ക് കാ​മ​റ ചു​ഴി​ഞ്ഞു​നോ​ക്കു​ന്നു​ണ്ട്. ഈ ​നി​ല​യി​ൽ പ്രേ​ക്ഷ​ക​രെ ആ​ഹ്ലാ​ദി​പ്പി​ക്കു​ക​യും ഇ​ക്കി​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പ്രേ​ക്ഷ​ക​ർക്കിവിടെ ന​ൽ​കപ്പെടുന്ന​ത്. ഒ​രു ച​ല​ച്ചി​ത്ര​മെ​ന്ന​പോ​ലെ ജീ​വി​തം ത​ങ്ങ​ളു​ടെ മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​ണ് എ​ന്ന അ​യ​ഥാ​ർ​ഥ വി​ശ്വാ​സം (Virtual Belief) പ്രേ​ക്ഷ​ക​രി​ൽ ഉ​ണ്ടാ​ക്കാ​ൻ ബി​ഗ് ബോ​സി​ന് സാ​ധി​ക്കു​ന്ന​ത് അ​തി​ന്റെ ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ്.

വി​പ​ണി​യു​ടെ 'വ​ലി​യ ക​ളി​ക​ൾ'

ഒ​രു സാ​മൂ​ഹി​ക പ​രീ​ക്ഷ​ണം എ​ന്നാ​ണ് ഈ ഷോ​യെ​ക്കു​റി​ച്ച് നി​ർ​മാ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​തെ​ങ്കി​ലും വ്യ​ക്ത​മാ​യും ക​ച്ച​വ​ട​താ​ൽ​പ​ര്യ​ങ്ങ​ളാ​ണ് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നതെന്ന് എളുപ്പത്തിൽ മനസ്സിലാകും. ഒ​രു വി​ൽ​പ​ന​ച്ച​ര​ക്കെ​ന്ന നി​ല​യി​ലാ​ണ് ബി​ഗ് ബോ​സിന്റെ രൂ​പ​ക​ൽ​പ​ന ത​ന്നെ. പൂ​ർ​ണ​മാ​യും ഒ​രു വി​പ​ണി​യെ​യും പ്രേ​ക്ഷ​ക​രെ​ന്ന​തി​ലു​പ​രി കൂ​ടു​ത​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ​യു​മാ​ണ് ഷോ ​ല​ക്ഷ്യംവെ​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ 'ബി​ഗ് ബോ​സ്' പ്ര​ഖ്യാ​പി​ക്കു​ന്ന​തു​ത​ന്നെ മോ​ഹ​ൻ​ലാ​ലി​ന്റെ താ​ര​പ്ര​ഭ​യു​ടെ എ​ല്ലാ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള പ​ര​സ്യ​ത്തോ​ടെ​യാ​ണ്. സം​പ്രേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ ബി​ഗ് ബോ​സ് എ​ന്ന ഷോ​യെ പ്രേ​ക്ഷ​ക​ർ​ക്ക്/​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ട​യി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​ക്കാ​ൻ അ​തി​ന്റെ നി​ർ​മാ​താ​ക്ക​ൾ ശ്ര​ദ്ധി​ക്കു​ന്നു. ആ​രൊ​ക്കെ​യാ​ണ് ഇ​ത്ത​വ​ണ വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​വു​ക എ​ന്ന​താ​ണ് ആ ​ച​ർ​ച്ച​ക​ൾ. ആ​രൊ​ക്കെ​യാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ എ​ന്ന​ത് അ​വ​സാ​ന​നി​മി​ഷം വ​രെ ര​ഹ​സ്യ​മാ​ക്കി​വെ​ച്ചു​കൊ​ണ്ട് പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന വി​പ​ണ​ന​ത​ന്ത്രം തു​ട​ക്കം മു​ത​ൽ​ക്ക് ത​ന്നെ പ​രി​പാ​ടി പ​യ​റ്റു​ന്നു. സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളെ​യാ​ണ് ബി​ഗ് ബോ​

സ് ത​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ടെ​ലി​വി​ഷ​ൻ സം​പ്രേ​ഷ​ണ​ത്തി​ന് പു​റ​മെ ഒ.ടി.ടി പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​കൂ​ടി സ്വീ​കാ​ര്യ​ത നേ​ടാ​ൻ ബി​ഗ് ബോ​സ് ശ്ര​മി​ക്കു​ന്നു. പ്ര​ചാ​ര​ണ​മാ​ണ് (Publicity) ബി​ഗ് ബോ​സ് ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ത് ഗു​ണാ​ത്മ​ക​മോ നി​ഷേ​ധാ​ത്മ​ക​മോ ആ​കാം. അ​തി​നാ​ൽത​ന്നെ വി​വാ​ദ​ങ്ങ​ൾ 'ബി​ഗ് ബോ​സ്' എ​ന്ന പ​രി​പാ​ടി​യു​ടെ ഉ​പോ​ൽ​പ​ന്ന​മാ​യി​രി​ക്കും.

ഓ​രോ സീ​സ​ൺ ക​ഴി​യും​തോ​റും കൂ​ടു​ത​ൽ പ്രേ​ക്ഷ​ക​രി​ലേ​ക്ക് ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ത്തെ എ​ത്തി​ക്കാ​ൻ ബോ​ധ​പൂ​ർ​വം​ത​ന്നെ നി​ർ​മാ​താ​ക്ക​ൾ ശ്ര​മി​ക്കും. പു​രോ​ഗ​മ​ന​വി​രു​ദ്ധ​മാ​യ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് ദൃ​ശ്യ​ത ന​ൽ​കു​ക​യും അ​വ​ർ​ക്ക് സ​മൂ​ഹ​ത്തി​ൽ താ​ര​പ​രി​വേ​ഷം ന​ൽ​കു​ക​യും ചെ​യ്യു​ന്ന പി​ന്തി​രി​പ്പ​ൻ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി എ​ന്ന പ​ല​രു​ടെ​യും വി​മ​ർ​ശ​നം മ​റി​ക​ട​ക്കാ​ൻ, സീ​സ​ൺ 4ൽ ​ലൈം​ഗി​ക ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​യ മ​ത്സ​രാ​ർ​ഥി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി 'New Normal' എ​ന്ന രീ​തി​യി​ൽ പ​രി​പാ​ടി​യെ അ​വ​ത​രി​പ്പി​ച്ച് കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​ൻ നി​ർ​മാ​താ​ക്ക​ൾ ശ്ര​മി​ച്ച​ത് പൂ​ർ​ണ​മാ​യും ക​ച്ച​വ​ട​താ​ൽ​പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ്. വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് തി​രിതെ​ളി​ച്ച ആ ​സീ​സ​ൺ അ​വ​സാ​നി​ച്ച​പ്പോ​ൾ നി​ർ​മാ​താ​ക്ക​ൾ ല​ക്ഷ്യംവെ​ച്ച രീ​തി​യി​ലു​ള്ള പ്ര​ചാ​രം ഷോ​ക്ക് ല​ഭി​ക്കു​ക​യും കൂ​ടു​ത​ൽ പു​തി​യ പ്രേ​ക്ഷ​ക​രെ (ഉ​പ​ഭോ​ക്താ​ക്ക​ളെ) ല​ഭി​ക്കു​ക​യും ചെ​യ്തു.

കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ൽ 'ബി​ഗ് ബോ​സ്' ഏ​റെ വി​വാ​ദ​മാ​യി മാ​റി​യ​ത് ഷോ​യു​ടെ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചുകൊ​ണ്ട് സ​ഹ​മ​ത്സ​രാ​ർ​ഥി​യെ കൈ​യേ​റ്റം ചെ​യ്ത​തി​ന്റെ പേ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​പ്രി​യ​രാ​യ മ​ത്സ​രാ​ർ​ഥി​ക​ൾ പു​റ​ത്താ​ക്ക​പ്പെ​ട്ട സ​മ​യ​ത്താ​ണ്. 2020ൽ ​ര​ജി​ത് കു​മാ​ർ എ​ന്ന മ​ത്സ​രാ​ർ​ഥി ഇ​ത്ത​ര​ത്തി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട​പ്പോ​ൾ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു​കൊ​ണ്ട് സ്വീ​ക​രി​ക്കാ​നെ​ത്തി​യ ആ​ൾ​ക്കൂ​ട്ടം പി​ന്നീ​ടും സ​മാ​ന​മാ​യ മ​റ്റൊ​രു സാ​ഹ​ച​ര്യ​ത്തി​ലും ആ​വ​ർ​ത്തി​ച്ചു എ​ന്ന​ത് ബി​ഗ് ബോ​സ് എന്ന പരിപാടി പ്രേ​ക്ഷ​ക​സ​മൂ​ഹ​ത്തി​ൽ ചെ​ലു​ത്തു​ന്ന സ്വാ​ധീ​നം എ​ത്ര​ത്തോ​ള​മാ​ണെ​ന്ന​തി​ന്റെ തെ​ളി​വാ​ണ്. ഇ​ങ്ങ​നെ സം​ഭ​വി​ക്കു​മ്പോ​ൾ ഷോ ​കാ​ണാ​ത്ത ആ​ൾ​ക്കാ​ർ​ക്കി​ട​യി​ൽ​കൂ​ടി ഈ ​പ​രി​പാ​ടി ച​ർ​ച്ചാ​വി​ഷ​യ​മാ​യി ഉ​യ​ർ​ന്നു​വ​രു​ന്നു. പ​രി​പാ​ടി ല​ക്ഷ്യം​വെ​ക്കു​ന്ന വി​പ​ണ​ന​ത​ന്ത്ര​വും അ​ത് ത​ന്നെ​യാ​ണ്. ഈ ​വി​വാ​ദ​ങ്ങ​ൾ എ​ല്ലാം ഉ​ണ്ടാ​ക്കു​ന്ന ഇ​ന്ധ​ന​വു​മാ​യി ഓ​രോ സീ​സ​ണി​ലും കൂ​ടു​ത​ൽ പ്രേ​ക്ഷ​ക​രെ ഷോ ​നേ​ടു​ന്നു. ഇ​ന്ത്യ​യി​ൽ മ​റ്റു​ഭാ​ഷ​ക​ളെ​ക്കാ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ റേ​റ്റി​ങ് ല​ഭി​ക്കു​ന്ന ബി​ഗ് ബോ​സ് ഷോ​യും മ​ല​യാ​ളം ബി​ഗ് ബോ​സ് ആ​ണ്.

ബിഗ് ബോസ് സീസൺ 4 ജേതാവ് ദിൽഷ പ്രസന്നൻ മോഹൻലാലിനൊപ്പം

ഏ​റ്റ​വു​മ​ധി​കം ഗു​ണ​ഭോ​ക്താ​ക്ക​ളു​ള്ള ഒ​രു പ​രി​പാ​ടി കൂ​ടി​യാ​ണിത്. ബി​ഗ് ബോ​സിന്റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ എ​ന്നാ​ൽ കേ​വ​ലം ആ ​ഷോ​യു​ടെ നി​ർ​മാ​താ​ക്ക​ൾ മാ​ത്ര​മ​ല്ല. ഈ റി​യാ​ലി​റ്റി ഷോ​യെ പി​ൻ​പ​റ്റി നി​ൽ​ക്കു​ന്ന അ​നേ​കം യൂട്യൂ​ബ് ചാ​ന​ലു​ക​ൾ, ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ, സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ൾ എ​ന്നി​വ​കൂ​ടി പ​രി​പാ​ടി സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന കാ​ല​യ​ള​വി​ൽ വ​ലി​യ സാ​മ്പ​ത്തി​ക​ലാ​ഭം നേ​ടു​ന്നു​ണ്ട്.​ പ്രേ​ക്ഷ​ക​രെ ല​ക്ഷ്യം​വെ​ച്ച് അ​വ​ർ കൂ​ടു​ത​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ (പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ, യൂ​ട്യൂ​ബ് വി​ഡി​യോ​ക​ൾ, പ​രി​പാ​ടി​യു​ടെ വി​ല​യി​രു​ത്ത​ലു​ക​ൾ) വി​പ​ണി​യി​ൽ ല​ഭ്യ​മാ​ക്കു​ന്നു. സം​പ്രേ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന നൂ​റു​ദി​വ​സ​വും ബി​ഗ് ബോ​സ് വാ​ർ​ത്ത​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​പ്രി​യ​ത​യു​ള്ള /വാ​യി​ക്ക​പ്പെ​ടു​ന്ന വി​നോ​ദ​വാ​ർ​ത്ത​ക​ളാ​യി മാറുന്നു. ഷോ ​കാ​ണു​ന്ന പ്രേ​ക്ഷ​ക​ർ​ക്ക് അ​ഭി​പ്രാ​യം എ​ഴു​താ​നും ഷോ​യി​ൽ ന​ട​ക്കു​ന്ന പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നും പ​ല മാ​ധ്യ​മ​ങ്ങ​ളും ജാ​ഗ​രൂ​ക​രാ​യി​രി​ക്കും. ഇ​വ​ർ​ക്കൊ​ന്നും ഷോ​യു​ടെ നി​ർ​മാ​താ​ക്ക​ളു​മാ​യി ഒ​രു​ ബ​ന്ധ​വും ഉ​ണ്ടാ​കു​ക​യി​ല്ല. എ​ന്നാ​ലും, വ​ലി​യ സാ​മ്പ​ത്തി​ക​നേ​ട്ടം ഷോ​കൊ​ണ്ട് അ​വ​രും നേ​ടു​ന്നു. മ​ല​യാ​ള ടെ​ലി​വി​ഷ​ൻ വി​നോ​ദ​പ​രി​പാ​ടി​ക​ളി​ൽ ഇ​ത്ര​യ​ധി​കം പേ​ർ​ക്ക് സാ​മ്പ​ത്തി​കനേ​ട്ടം നേ​ടി​ക്കൊ​ടു​ക്കു​ന്ന മ​റ്റൊ​രു റി​യാ​ലി​റ്റി ഷോ ​വേ​റെ​യി​ല്ല.

ഓ​രോ സീ​സ​ണും ഓ​രോ ടാ​ഗ് ലൈ​നോ​ടു​കൂ​ടി​യാ​ണ് പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ൽ വ​രു​ന്ന​ത്. ഒ​രു പു​തി​യ ഉ​ൽ​പ​ന്നം സ​മൂ​ഹ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന രീ​തി​ശാ​സ്ത്ര​ത്തി​ലൂ​ടെ​യാ​ണ് ബി​ഗ് ബോ​സി​ന്റെ​യും മു​ന്നോ​ട്ടു​പോ​ക്ക്. അ​ടി​മു​ടി ഒ​രു 'പ​ര​സ്യ​വീ​ടാ​ണ്' വേ​ദി.​ എ​ങ്ങോ​ട്ട് കാ​മ​റ തി​രി​ഞ്ഞാ​ലും പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​തെ​ങ്കി​ലും ഒ​രു ഉ​ൽ​പ​ന്ന​ത്തി​ന്റെ പ​ര​സ്യം പ്രേ​ക്ഷ​ക​ർ കാ​ണും. എ​ല്ലാ ദി​വ​സ​വും ഒ​രു ഉ​ൽ​പ​ന്ന​ത്തി​ന്റെ പ​ര​സ്യ​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക മ​ത്സ​ര​വും (Sponsored Task) ഉ​ണ്ടാ​കും. അ​തി​ലൂ​ടെ ഷോ​യി​ലെ മ​ത്സ​രാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യെ വി​ൽപന നടത്തി നേ​ടി​യെ​ടു​ക്കു​ന്ന ജ​ന​കീ​യ​ത​യെ​ക്കൂ​ടി പ​ര​സ്യ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ക​ടു​ത്ത നി​യ​മ​ങ്ങ​ളു​ള്ള വീ​ടാ​യ ബി​ഗ് ബോ​സി​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് അ​ടു​ക്ക​ള​യി​ൽ മി​ക്സി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല (അ​തി​നു​വേ​ണ്ടി​യു​ള്ള സം​വി​ധാ​ന​വും അ​ടു​ക്ക​ള​യി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടി​ല്ല), പ​ക്ഷേ ഷോ​യു​ടെ പ്ര​ധാ​ന പ​ര​സ്യ​ദാ​താ​വാ​യ ഒ​രു പ്ര​ശ​സ്ത ക​മ്പ​നി​യു​ടെ മി​ക്സി സ​ദാ അ​ടു​ക്ക​ള​യി​ൽ പ്ര​ദ​ർ​ശ​ന​വ​സ്തു​വാ​യി പ്രേ​ക്ഷ​ക​ർ​ക്ക് കാ​ണാ​ൻ സാ​ധി​ക്കും! ചു​രു​ക്ക​ത്തി​ൽ പ്രേ​ക്ഷ​ക​രു​ടെ ഒ​ളി​ഞ്ഞു​നോ​ട്ട​ത്വ​ര​യെ ചൂ​ഷ​ണംചെ​യ്തു നൂ​റു​ദി​വ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഒ​രു പ​ര​സ്യ​പ്ര​ദ​ർ​ശ​ന പ​രി​പാ​ടി കൂ​ടി​യാ​ണ് ബി​ഗ് ബോ​സ്. മു​ത​ൽ​മു​ട​ക്കി​ന്റെ ഇ​ര​ട്ടി​ലാ​ഭം നേ​ടു​ന്നു എ​ന്ന​തു​കൊ​ണ്ടു​കൂ​ടി​യാ​ണ് ആ ​പ​രി​പാ​ടി നാ​ലു സീ​സ​ണുക​ൾ ക​ഴി​ഞ്ഞും പി​ന്നെ​യും പി​ന്നെ​യും പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ൽ വ​രു​ന്ന​ത്.

അ​ടി​സ്ഥാ​ന​പ​ര​മാ​യി ഒ​ളി​ഞ്ഞു​നോ​ട്ട​ത്വ​ര​യെ തൃ​പ്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ബി​ഗ്ബോ​സ് ഷോ ​ബ​ഹു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​തെ​ങ്കി​ലും 'ബിഗ് ബ്രദർ' അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ളു​ടെ ജ​ന​കീ​യ​ത വി​ശ​ക​ല​നം ചെ​യ്തു​കൊ​ണ്ട് റോ​ബി​ൻ ലാ​ബി ന​ട​ത്തി​യ ഒ​രു പ​ഠ​ന​ത്തി​ൽ ഇ​ത്ത​രം റി​യാ​ലി​റ്റി​ഷോ​ക​ളി​ൽ ഒ​രു മ​ത്സ​രാ​ർ​ഥി വി​ജ​യി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും ഭൂ​രി​പ​ക്ഷം പ്രേ​ക്ഷ​ക​രു​ടെ​യും സ​ഹ​ഭാ​വം (Empathy) നേ​ടു​ക​യും അ​വ​ർ​ക്കു സ്‌​ക്രീ​നി​ൽ ആ ​വ്യ​ക്തി​യോ​ട് ഒ​രു സ്വാ​ത്മ​ഭാ​വം (Self Reflection) നേ​ടാ​ൻ ക​ഴി​യു​ന്ന​തുംകൊ​ണ്ടാ​ണെ​ന്ന് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ സാ​ബു​മോ​ൻ, ഡോ. ​ര​ജ​ത് എ​ന്നി​വ​ർ നേ​ടി​യ ബ​ഹു​ജ​ന​പ്രീ​തി​യും താ​ര​പ​രി​വേ​ഷ​വും മ​ല​യാ​ളി പൊ​തു​ബോ​ധ​ത്തി​ന്റെ​കൂ​ടി പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന് പ​റ​യാം. പു​രു​ഷ​ന്മാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യി​യാ​യി​ട്ടു​ള്ള ഷോ​യി​ൽ 2022ൽ ​ആ​ദ്യ​മാ​യി ഒ​രു വ​നി​താ മ​ത്സ​രാ​ർ​ഥി​യാ​യ ദി​ൽ​ഷ പ്ര​സ​ന്ന​ൻ വി​ജ​യി​യാ​കു​ന്നെ​ങ്കി​ലും അ​ത് ഷോ​യി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട ഒ​രു പു​രു​ഷ മ​ത്സ​രാ​ർ​ഥി​യു​ടെ ആ​രാ​ധ​ക​രു​ടെ വോ​ട്ടു​കൊ​ണ്ടു​കൂ​ടി​യാ​യി​രു​ന്നു (ഈ ​പു​രു​ഷ​മ​ത്സ​രാ​ർ​ഥി​യു​ടെ സു​ഹൃ​ത്തും സം​ര​ക്ഷ​ക​യു​മാ​യാ​ണ്‌ ഷോ​യി​ലു​ട​നീ​ളം ദി​ൽ​ഷ സ്വ​യം അ​വ​ത​രി​പ്പി​ച്ച​ത്). മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ പു​രു​ഷാ​ധി​പ​ത്യ​ബോ​ധ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​നം​കൂ​ടി​യാ​ണ് ബി​ഗ് ബോ​സ് എ​ന്ന റി​യാ​ലി​റ്റി ഷോ. ​ഒ​രു വി​നോ​ദ ടെ​ലി​വി​ഷ​ൻ റി​യാ​ലി​റ്റി ഷോ ​എ​ന്ന​തി​ന​പ്പു​റ​ത്തേ​ക്ക് ബി​ഗ് ബോ​സ് മ​ല​യാ​ളി പ്രേ​ക്ഷ​ക​രി​ൽ സൃ​ഷ്ടി​ക്കു​ന്ന ദൃ​ശ്യ​സം​സ്കാ​ര​വും വി​നോ​ദ സം​സ്കാ​ര​വും ഗൗ​ര​വ​മാ​യ വി​ശ​ക​ല​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​കേ​ണ്ട​തു​ണ്ട്.

നാ​ല് സീ​സ​ൺ പി​ന്നി​ട്ടു ക​ഴി​യു​മ്പോ​ൾ പ​രി​പാ​ടി​യു​ടെ ജ​ന​പ്രി​യ​ത കൂ​ടി​യി​ട്ടേ​യു​ള്ളൂ. എ​ല്ലാ വ​ർ​ഷ​വും ഒ​രു സീ​സ​ൺ എ​ന്ന നി​ല​യി​ൽ കൂ​ടു​ത​ൽ പ്രേ​ക്ഷ​ക​രെ ല​ക്ഷ്യം​വെ​ച്ചു​കൊ​ണ്ടു​ള്ള വി​പ​ണി​യു​ടെ വ​ലി​യ ക​ളി​ക​ളു​ടെ തു​ട​ക്കം​മാ​ത്ര​മാ​ണ് ഇ​തു​വ​രെ​യു​ള്ള ബി​ഗ് ബോ​സ് സീ​സ​ണു​ക​ളു​ടെ വി​ജ​യം. നി​ങ്ങ​ൾ ഇ​ത് കാ​ണു​ക​യോ കാ​ണാ​തി​രി​ക്കു​ക​യോ ചെ​യ്യാം. പ​ക്ഷേ, ഇ​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യാ​തെ നി​ങ്ങ​ൾ​ക്ക് പോ​കാ​ൻ സാ​ധി​ക്കി​ല്ല എ​ന്ന വി​പ​ണി​യു​ടെ പ​രു​ക്ക​ൻ യാ​ഥാ​ർ​ഥ്യ​മാ​ണ് ഈ മത്സരം ​അ​ടി​വ​ര​യി​ട്ട് ഉ​റ​പ്പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഉ​പ​ഭോ​ഗ​സം​സ്കാ​ര​ ശീ​ല​ങ്ങ​ളി​ൽ മ​നു​ഷ്യ​രു​ടെ വൈ​കാ​രി​ക​ത​യെ​യും സ്വ​കാ​ര്യ​ത​യെ​യും ഏ​റ്റ​വും ആ​ദാ​യ​ക​ര​മാ​യ നി​ല​യി​ൽ വി​പ​ണി​വ​ത്ക​രി​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​താ​ണ് പരിപാടിയുടെ വി​ജ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന കാ​ര​ണം.​ ലോ​ക​മെ​മ്പാ​ടും പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ ഒ​രു റി​യാ​ലി​റ്റി ഷോ​ക്ക് കേ​ര​ള​ത്തി​ലെ വി​നോ​ദ​വി​പ​ണി​യി​ലും വി​ജ​യം നേ​ടാ​ൻ സാ​ധി​ച്ച​ത് ആ​ഗോ​ളീ​ക​ര​ണം കേ​ര​ള​ത്തി​ന്റെ വി​നോ​ദ​മേ​ഖ​ല​യി​ൽ നേ​ടി​യ അ​പ്ര​മാ​ദി​ത്ത​ത്തി​ന്റെ കൂ​ടി ദൃ​ഷ്ടാ​ന്ത​മാ​ണ്.

സൂ​ചി​ക

1. ടെ​ലി​വി​ഷ​ൻ പ​ഠ​ന​ങ്ങ​ൾ: ന​മ്മെ​യൊ​ക്കെ​യും ബ​ന്ധി​ച്ച സാ​ധ​നം... - മാ​തൃ​ഭൂ​മി ബു​ക്സ് - സി. ​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​ൻ

2. പ്രൈം ​ടൈം: ടെ​ലി​വി​ഷ​ൻ കാ​ഴ്ച​ക​ൾ - നോ​വി​സ് ബു​ക്സ് -ഡോ. ​രാ​ജ​ൻ പെ​രു​ന്ന

3. ഫോ​ക്ക​സ് സി​നി​മാ​പ​ഠ​ന​ങ്ങ​ൾ - ഗ​യ ബു​ക്സ് -ഡോ. ​ഷീ​ബ എം. ​കു​ര്യ​ൻ 

Tags:    
News Summary - Bigg Boss malayalam show crtics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-30 01:30 GMT
access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT