വി.ആർ. സുധീഷിൽ നിന്ന് മനോജ്‌ പറയറ്റ കഥാശ്വാസം കഥാപ്രതിഭ പുരസ്‌കാരം ഏറ്റുവാങ്ങുന്നു

ബന്ന ചേന്ദമംഗല്ലൂരിന്റെ കഥാ ശ്വാസം രണ്ട് പ്രകാശനം ചെയ്തു

കോഴിക്കോട്: ജീവിത വൈപരീത്യങ്ങളെ നോക്കിയുളള ചിരിയാണ് കഥയെന്ന് എഴുത്തുകാരൻ വി.ആർ. സുധീഷ്. ബന്ന ചേന്ദമംഗല്ലൂരിന്റെ കഥാ ശ്വാസം രണ്ടിന്റെ പ്രകാശനത്തിന്റെ ഭാഗമായി നടത്തിയ കഥാകൃത്ത്-ആസ്വാദക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിപണനം മാത്രം ലക്ഷ്യമിട്ട് പ്രസാധകന് വേണ്ടി എഴുതുന്നവരാണിന്ന് ഏറെയും. 25 വാചകങ്ങളിൽ എഴുതേണ്ട കാര്യങ്ങളിൽ 25 പേജുകളിലായി വലിച്ചു നീട്ടുകയാണ്. എല്ലാ കഥകൾക്കും സമാനത തോന്നുന്നു. കല്ലുവെച്ച നുണയാണ് സത്യത്തിൽ കഥ. നുണയെന്ന് തോന്നുന്ന കാര്യങ്ങൾ എഴുതുമ്പോൾ കഥയാവുകയാണെന്നും വി.ആർ. സുധീഷ് പറഞ്ഞു.

ബന്ന ചേന്ദമംഗല്ലൂർ ആ മുഖ ഭാഷണം നടത്തി. പ്രഫ. അക്ബർ പുരസ്കാര പ്രഖ്യാപനം നടത്തി.

Tags:    
News Summary - book release by VR Sudheesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.