റിയാസ് കാട്ടിലിന്റെ 'ചില മനുഷ്യർ' പുസ്തകം ഷാർജ ഇന്റർനാഷനൽ ബുക്ക്‌ ഫെയറിൽ പ്രകാശനം ചെയ്തു

യു.എ.യിൽ സാമൂഹിക സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യമായ റിയാസ് കാട്ടിലിന്റെ 'ചില മനുഷ്യർ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജ ഇന്റർനാഷനൽ ബുക്ക്‌ ഫെയറിൽ നടന്നു. റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ എസ്. എ സലീമിന്റെ സാന്നിദ്ധ്യത്തിൽ മാധ്യമപ്രവർത്തകൻ ഐപ്പ് വള്ളികാടൻ, ലുലു ഇന്റർനാഷനൽ മാർക്കറ്റിംഗ് ഡയറക്ടറും ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസറുമായ നന്ദകുമാറിന് പുസ്തകത്തിന്റെ കോപ്പി നൽകി പ്രകാശനം നിർവ്വഹിച്ചു.

യു.എ.ഇയിലെ സാമൂഹിക സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ റേഡിയോ ഏഷ്യ ന്യൂസ്‌ എഡിറ്റർ അനൂപ് കീച്ചേരി പുസ്തകം പരിചയപ്പെടുത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ. എ റഹീം, എൽവിസ് ചുമ്മാർ, ഷീബ, നാസർ അൽ ദാന, ബഷീർ തിക്കൊടി, നാസർ അൽ മഹ തുടങ്ങിയവർ ആശംസ അറിയിച്ചു. തിരക്ക് പിടിച്ച ജീവിതത്തിൽ ഒരു പുസ്തക എഴുതി അത് അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തത് വളരെ പ്രശംസനീയമായ കാര്യമാണെന്ന് പുസ്തകം സ്വീകരിച്ച നന്ദകുമാർ പറഞ്ഞു.

Tags:    
News Summary - Riyaz Kattil's book 'Chila Manushyar' was released at the Sharjah International Book Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.