ചിത്രീകരണം: സുധീഷ്​ കോ​േട്ട​മ്പ്രം

ചെവിയൂരിലെ നിധി -കഥ

​ന​ൽ, ക​ന​ലെ​ന്ന് കാ​റ്റ് മൂ​ളും കൊ​ടി​യ വേ​ന​ലി​ൽ പ​ഞ്ചാ​യ​ത്ത് കു​ന്നി​​െൻറ ചെ​രു​വി​ലൂ​ടെ പാ​ള ഉ​ത​കു​ക​യാ​യി​രു​ന്നു അ​വ​ർ മൂ​ന്ന് പേ​രും. മൂ​ന്ന് പേ​രെ​ന്ന് പ​റ​ഞ്ഞു​കൂ​ടാ. കു​ഞ്ഞി​മോ​ൻ കു​ന്നി​​െൻറ മ​ണ്ട​യി​ൽ ത​​െൻറ വ​ലി​യ സ​ങ്ക​ട​ത്താ​ൽ കു​ന്തി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ൻ ഒ​രു ക​രി​ങ്ക​ല്ലി​ന് ചു​റ്റും ക​വ​ണ​കൊ​ണ്ട് ക​ണ്ണ് വ​ര​ച്ച് അ​തി​ലേ​ക്ക് ഉ​റ്റുനോ​ക്കി​ക്കൊ​ണ്ടി​രു​ന്നു. നോ​ക്കി​യി​രി​ക്കേ ക​ല്ലി​ന് ആ​ഴം കൂ​ടു​ന്ന​താ​യി കു​ഞ്ഞി​മോ​ന് തോ​ന്നി. അ​വ​ൻ ആ ​ക​ണ്ണ് പാ​ളു​ന്ന ത​​െൻറ ന​ട​യി​ടു​ക്കി​ലേ​ക്ക് കു​നി​ഞ്ഞ് നോ​ക്കി. മ​ട​ക​ളി​ൽനി​ന്നും എ​ത്തിനോ​ക്കു​ന്ന കു​ഞ്ഞുമീ​നി​നെ​പ്പോ​ലു​ള്ള സു​ന്നാ​മ​ണി ക​ണ്ട് അ​വ​​െൻറ സ​ങ്ക​ടം പെ​രു​കി.

 അ​വ​ൻ ഇ​ങ്ങ​നെ​യൊ​ന്നു​മാ​യി​രു​ന്നി​ല്ല. മ​ഹാ പോ​ക്കി​രി. ചേ​മ്പി​ല പ​യ​റ്റി​ലെ വീ​ര​ൻ. ക​ട​കം മ​റി​ഞ്ഞ് എ​തി​രാ​ളി​ക​ളെ ക​ഴു​ത്ത് ഖ​ണ്ഡി​ക്കു​മാ​റ് ഈ​ർ​ക്കി​ൾ വീ​ശു​ന്ന ശൂ​ര​ൻ.

''െൻറ ​ബ​ദ്‌​രീ​ങ്ങ​ളേ ക​ണ്ണ് കൊ​ള്ളോ​ലോ''​ അ​വ​​െൻറ​യു​മ്മ പ​യ​റ്റ് ക​ണ്ട് പേ​ടി​ച്ച് വി​ളി​ച്ച് പ​റ​യും. പ​ക്ഷേ കു​ഞ്ഞി​മോ​ന് പേ​ടി​യി​ല്ല.

''കൊ​ണ്ടോ​ട്ടെ, കൊ​ണ്ട് ത​ല​ക​ൾ ഉ​രു​ണ്ട് വീ​ഴ​ട്ടെ, ഇ​തെ​​െൻറ രാ​ജ്യം'', ത​ല​യ​റ്റ ചേ​മ്പി​ൻത​ണ്ടു​ക​ളി​ലേ​ക്ക് ഈ​ർ​ക്കി​ൾ നീ​ട്ടി അ​വ​ൻ ഉ​മ്മ​യോ​ട് ത​റു​ത​ല പ​റ​യും. അ​ങ്ങ​നെ​യു​ള്ള കു​ഞ്ഞി​മോ​നാ​ണ് വെ​ള്ള​ത്തി​ൽ വീ​ണ കോ​ഴി​യെപ്പോ​ലെ ദുഃ​ഖം തൂ​വി ഇ​രി​ക്കു​ന്ന​ത്. അ​വ​​െൻറ ദുഃ​ഖ​ത്തി​ന് കാ​ര​ണം വാ​ക്കു​ക​ൾകൊ​ണ്ടു​ള്ള പ്ര​ഹ​ര​മാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ? എ​ന്നാ​ൽ അ​താ​ണ് സ​ത്യം.

ഒ​രു കു​ഞ്ഞു സ​ർ​ക്ക​സ് കൂ​ടാ​രംപോ​ലെ കെ​ട്ടി​പ്പൊ​ക്കി​യ മേ​ലാ​പ്പി​നു​ള്ളി​ൽ ഇ​ള​കാ​തെ​യും അ​ന​ങ്ങാ​തെ​യും ശ​രീ​ര​ത്തി​​െൻറ ന​ടു​ക്ക​ഷണം പൊ​തി​ഞ്ഞുവെ​ച്ച നാ​ൽ​പത് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഉ​സ്കൂ​ളി​ലെ​ത്തി​യ അ​ന്നാ​ണ് കു​ഞ്ഞി​മോ​നെ വ​ലി​യ മ​നോ​ദുഃ​ഖ​ത്തി​ലാ​ക്കി​യ ആ ​സം​ഭ​വം ന​ട​ന്ന​ത്. അ​ന്ന് വ​ള​രെ​ക്കാ​ല​ത്തി​ന് ശേ​ഷം കു​ഞ്ഞി​മോ​നെ ക​ണ്ട കു​ട്ടി​ക​ൾ വ​ട്ടം കൂ​ടി ത​ട​ഞ്ഞ് ചോ​ദി​ച്ചു:

''വി​രി​ഞ്ഞാ?''

''എ​ന്ത്?''

''മു​ട്ക.''

ആ ​കൂ​ട്ട ചി​രി കേ​ട്ട് കു​ഞ്ഞി​മോ​​െൻറ കാ​ല് ത​രി​ച്ചു. അ​വ​ൻ എ​ല്ലാ​ത്തി​നെ​യും ശ​രി​പ്പെ​ടു​ത്താ​ൻ ത​ന്നെ തീ​രു​മാ​നി​ച്ചു. അ​പ്പോ​ഴേ​ക്കും കൂ​ട്ട​ത്തി​ൽനി​ന്നാ​രോ ''മു​ക്കാ കു​ക്കാ കു​ഞ്ഞി​മോ​ൻ, മ​റ്റേ പ​റ​മ്പി​ൽ തൂ​റി​ക്കോ'' എ​ന്ന് പാ​ട്ട് പാ​ടി. എ​ല്ലാ​വ​രും അ​ത് ഏ​റ്റുപാ​ടി. പെ​ൺകു​ട്ടി​ക​ളും അ​വ​രു​ടെ കൂ​ടെ ചേ​ർ​ന്നു. കൂ​ട്ട​ത്തി​ൽ ''എ​ല്ലാ​റ്റി​നെ​യും ഇ​ണ​ക​ളോ​ട് കൂ​ടി സൃ​ഷ്​ടി​ച്ച നാ​ഥ​ൻ'' എ​ന്ന ഖു​ർആ​ൻ വാ​ക്യം ഉ​സ്താ​ദ്​ പ​ഠി​പ്പി​ക്കു​മ്പോ​ൾ കു​ഞ്ഞി​മോ​ൻ ഒ​ളി​ക​ണ്ണി​ട്ട് നോ​ക്കി​യ ഷെ​റീ​ന​യും ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രെ​യും അ​ടി​ച്ച് നി​ര​ത്താ​ൻ തു​നി​ഞ്ഞ കു​ഞ്ഞി​മോ​​െൻറ വീ​ര്യ​മെ​ല്ലാം ചോ​ർ​ന്നുപോ​യി. അ​വ​ന് സ​ങ്ക​ട​മാ​യി. ഇ​ത്ര​യും കാ​ലം വ​ള​രെ സു​ന്ദ​ര​മാ​യി ന​ട​ന്ന താ​നി​പ്പോ​ൾ വെ​റു​മൊ​രു മു​ക്കാ​ലാ​ണെ​ന്ന്. അ​തും ഇ​ത്തി​രി​പ്പോ​ന്ന ശ​രീ​ര​ത്തി​ലെ ഇ​ത്തി​രി​പ്പോ​ന്ന മു​ട്ടാ​ണി​മ്മ​ത്തെ ഇ​ത്തി​രി​പ്പോ​ന്ന തൊ​ലി പോ​യ​തി​ന് കൂ​ട്ട​ത്തോ​ടെ ''മു​ക്കാ കു​ക്കാ കു​ഞ്ഞി​മോ​ൻ മ​റ്റേ പ​റ​മ്പി​ൽ തൂ​റി​ക്കോ'' എ​ന്ന് പാ​ട്ട് പാ​ടു​ന്നു. അ​വ​രു​ടെ കൂ​ടെ ബേ​ജാ​ർ അ​ബു​ക്കാ​​െൻറ മോ​ള് വെ​ള്ള​ക്കൂ​റ ഷെ​റീ​ന​യും. പോ​രി​നാ​യി​രു​ന്നെ​ങ്കി​ൽ ഒ​റ്റ​ക്കൊ​റ്റ​ക്ക് വാ​ടാ എ​ന്നു​മ്പ​റ​ഞ്ഞ് ത​ല്ലി തോ​ൽപി​ക്കാ​മാ​യി​രു​ന്നു. ഇ​ത് പ​ക്ഷേ...

''ഹും. ​ദേ​ഷ്യ​മ​ണ്ട​മ്മാ​രേ എ​ല്ലാ​ത്തി​നെ​യും ഞാ​ൻ ശ​രി​യാ​ക്കി​ത്ത​രാം.'' കു​ഞ്ഞി​മോ​ൻ മു​ഷ്​ടി ചു​രു​ട്ടി. ക​രി​ങ്ക​ല്ലി​നെ ഊ​ക്കി​ൽ ച​വി​ട്ടി​ത്തെ​റിപ്പി​ച്ചു. ആ ​ക​ണ്ണ​പ്പോ​ൾ അ​ട​ഞ്ഞു പോ​യി. പ്ര​പ​ഞ്ചം അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​രു​ണ്ടു.

''യാ ​റ​ബ്ബു​ൽ ആ​ല​മീ​നാ​യ ത​മ്പു​രാ​നേ, സൂ​ര്യ​നെ കാ​ണാ​നി​ല്ല.'' പാ​ള ഉ​ത​കി​ക്കൊ​ണ്ടി​രു​ന്ന കു​ട്ട്യാ​വ​യാ​ണ് ആ​ദ്യം അ​ത് ശ്ര​ദ്ധി​ച്ച​ത്. അ​വ​ൻ ഉ​ത​ക​ൽ നി​ർത്തി അ​തി​ശ​യ​ത്തോ​ടെ വാ ​പൊ​ത്തി.

നേ​ര​ാണ​ല്ലോ! ഇ​തെ​ന്ത​ത്ഭു​തം. കു​റ​ച്ച് മു​മ്പ്​ ഉ​ച്ചി​യി​ൽ ത​ക​ത​കാ​ന്ന് ക​ത്തി​ക്കൊ​ണ്ടി​രു​ന്ന സൂ​ര്യ​നെ താ​ൻ ക​ണ്ട​താ​ണ​ല്ലോ എ​ന്ന് കു​ഞ്ഞി​മോ​ൻ ഓ​ർ​ത്തു. ഇ​തെ​വി​ടെ​പ്പോ​യി. ഒ​രു തു​ള്ളി മേ​ഘ​മി​ല്ല. ഇ​ത്ര പെ​ട്ടെ​ന്ന് സൂ​ര്യ​ൻ അ​സ്ത​മി​ച്ചോ അ​തോ...

''ഇ​ന്ന് കി​യാ​മ​ത്ത് 1നാ​ളെ​യ്ക്കാ​രോ?'' കു​ഞ്ഞി​മോ​ന് സം​ശ​യ​മാ​യി. ആ​വ​ണേ എ​ന്ന് സ്വ​കാ​ര്യ​മാ​യി അ​വ​ൻ പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

''മ​ണ്ട, അ​യി​നാ​ദ്യം ദ​ജ്ജാ​ല് 2വ​ര​ണ്ടേ...'' അ​ട​ക്കനാ​റ്റം കു​പ്പാ​യ​ത്തി​ൽ തു​ട​ച്ച് കൈ ​മ​ണ​ത്ത് നോ​ക്കു​ന്ന​തി​​െൻറ ഇ​ട​ക്ക് കു​ട്ട്യാ​വ പ​റ​ഞ്ഞു.

''പ്ഫ ​പാ​യീ​പ്പാ​ത്തീ... അ​പ്പൊ പി​ന്നെ സൂ​ര്യ​നെ​വ്‌​ടെ​പ്പോ​യി?'' ത​ന്നെ മ​ണ്ട​നെ​ന്ന് വി​ളി​ച്ച​ത് കു​ഞ്ഞി​മോ​ന് ഇ​ഷ്​ട​മാ​യി​ല്ല.

''ആ ​അ​ള്ളാ​ക്ക​റി​യാ! ചെ​ല​പ്പോ ചൂ​ട് താ​ങ്ങാ​ണ്ട് പൊ​ടി​ഞ്ഞ് പോ​യ​തേ​യ്ക്കാ​രം'', കു​ട്ട്യാ​വ കൂ​ടു​ത​ൽ ബു​ദ്ധി​പ​ര​മാ​യ ഒ​രു ന്യാ​യം പ​റ​ഞ്ഞു.

''പ​ക്ഷേ പൊ​ടി​യൊ​ന്നും കാ​ണാ​നി​ല്ല​ല്ലോ'', കു​ഞ്ഞി​മോ​ൻ കൈ ​കു​മ്പി​ളാ​ക്കി മു​ക​ളി​ലേ​ക്ക് പി​ടി​ച്ച് ചോ​ദി​ച്ചു.

''മ​ണ്ട, സൂ​ര്യ​ൻ പൊ​ടി​ഞ്ഞാ വെ​ളി​ച്ച​പ്പൊ​ടി മാ​ത്രേ ബാ​ക്കി ഇ​ണ്ടാ​വൂ. ഇ​ഞ്ഞീം ഇ​വ്ടെ നി​ന്നാ എ​ല്ലാ വെ​ളി​ച്ചോം വീ​ണ് ഇ​രു​ട്ടാ​കും, ബാ ​മ്മ​ക്ക് പെ​രേ​പ്പോ​കാ'' -കു​ട്ട്യാ​വ പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ മ​ണ്ട​നെ​ന്നു​ള്ള വി​ളി​ക്ക് കു​ഞ്ഞി​മോ​ൻ പ്ര​തി​ക​രി​ക്കാ​ൻ നി​ന്നി​ല്ല. അ​വ​ൻ ആ​ത്മാ​ർ​ഥ​മാ​യി ലോ​കം അ​വ​സാ​നി​ക്കാ​ൻ പ്രാ​ർ​ഥി​ച്ചു. എ​ല്ലാം ന​ശി​ക്ക​ട്ടെ. എ​ല്ലാ​വ​രും മ​രി​ക്ക​ട്ടെ. എ​ന്നാ ഉ​സ്കൂ​ളി​ക്ക് പോ​ണ്ട​ല്ലോ. മു​ക്കാ​ന്നു​ള്ള വി​ളി​യും കേ​ൾ​ക്ക​ണ്ട. ഉ​ട​നേ ഭൂ​മി കി​ടു​കി​ടാ വി​റ​ക്കു​മെ​ന്നും പ​ർ​വ​ത​ങ്ങ​ൾ ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​കു​മെ​ന്നും ആ​കാ​ശം ഇ​ടി​ഞ്ഞ് വീ​ഴു​മെ​ന്നും കു​ഞ്ഞി​മോ​ൻ ക​രു​തി.

എ​ന്നാ​ൽ, എ​ല്ലാ പ്ര​തീ​ക്ഷ​ക​ളെ​യും ആ​സ്ഥാ​ന​ത്താ​ക്കി​ക്കൊ​ണ്ട് അ​ൽപ​നേ​ര​ത്തി​ന​കം വെ​യി​ലി​​െൻറ നേ​ർ​ത്ത വെ​ളി​ച്ചം അ​വ​രെ ന​ക്കി​ത്തു​ട​ച്ച് ക​ട​ന്നുപോ​യി. അ​വ​ർ മൂ​ന്നുപേ​രും ആ​കാം​ക്ഷ​യോ​ടെ മു​ക​ളി​ലേ​ക്ക് നോ​ക്കി. അ​വ​ർ​ക്കും സൂ​ര്യ​നു​മി​ട​യി​ൽ അ​വ്യ​ക്ത​മാ​യ എ​ന്തോ ഒ​ന്ന് ഇ​ള​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അ​ത് സൂ​ര്യ​നെ തു​പ്പി​യും വി​ഴു​ങ്ങി​യും താ​ഴോ​ട്ട് വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

''പ​ട​ച്ചോ​നേ ജി​ന്ന്...'' കു​ട്ട്യാ​വ പേ​ടി​ച്ച് കു​റ​ച്ച് ദൂ​ര​ത്തേ​ക്ക് മാ​റി നി​ന്നു. കു​ഞ്ഞി​മോ​നും അ​ത് ത​ന്നെ ചെ​യ്തു. എ​ന്നാ​ൽ കൂ​ട്ട​ത്തി​ലെ ചെ​റു​തും മി​ത​ഭാ​ഷി​യും ധൈ​ര്യ​ശാ​ലി​യു​മാ​യ കു​ഞ്ഞാ​വ അ​ന​ങ്ങാ​തെ അ​തി​ലേ​ക്ക് നോ​ക്കി നി​ൽ​ക്കു​ക​യാ​ണ്. അ​വ​ൻ പ​റ​ഞ്ഞു:

''പ​ത്തം...''

ശ​രി​യാ​ണ്. വാ​ലു​ണ്ട്. പ​ക്ഷേ ചി​റ​കു​ക​ളി​ല്ല. ചി​റ​കി​ല്ലാ​തെ പ​ട്ട​മെ​ങ്ങ​നെ പ​റ​ക്കും? ഇ​ത് വേ​റെ എ​ന്തോ ആ​ണ്. അ​ത് താ​ഴേ​ക്ക് പ​തി​ക്കു​ന്ന​തോ​ടെ ഭൂ​മി പി​ള​രു​മെ​ന്നും ലോ​കം ഒ​ടു​ങ്ങു​മെ​ന്നും കു​ഞ്ഞി​മോ​ൻ ക​രു​തി. അ​ത് പ​തി​യെ അ​ല​ഞ്ഞു​ല​ഞ്ഞ് അ​വ​ർ​ക്കി​ട​യി​ലേ​ക്ക് വീ​ണു. കാ​റ്റി​​െൻറ പി​ണ്ഡം നാ​ല് ഭാ​ഗ​ത്തേ​ക്കും തെ​റി​ച്ചു. പ്ര​പ​ഞ്ച​ത്തെ പ്ര​കാ​ശി​പ്പി​ച്ച് സൂ​ര്യ​ൻ സ്വ​ത​ന്ത്ര​മാ​യി വി​ധാ​വി​ൽ നി​ന്നു.

ഇ​ത്ര​യും വ​ലി​യൊ​രു പ​ട്ടം അ​വ​രാ​രും ക​ണ്ടി​ട്ടേ​യി​ല്ല. കു​ഞ്ഞി​മോ​ൻ അ​തി​ലേ​ക്ക് സൂ​ക്ഷി​ച്ച് നോ​ക്കി. ന​ര​ച്ച നീ​ലനി​റം. മൂ​ന്ന് നാ​ല് ആ​ളു​ക​ളു​ടെ വ​ലുപ്പ​മെ​ങ്കി​ലും കാ​ണും. നൂ​ലാ​ണെ​ങ്കി​ലോ വെ​ള്ളം കോ​രു​ന്ന ക​യ​റി​നെ​ക്കാ​ൾ ക​ന​ത്ത​തും. കു​ഞ്ഞി​മോ​ൻ പ​ട്ട​ത്തെ ഭ​യ​ത്തോ​ടെ തൊ​ട്ടു നോ​ക്കി. വ​ലി​യ ഭാ​ര​മി​ല്ല. സാ​ധാ​ര​ണ പ​ട്ടംപോ​ലെ വ​ർ​ണ​ക്ക​ട​ലാ​സുകൊ​ണ്ട് മെ​ന​ഞ്ഞ​ത​ല്ല. വ​റ്റി​​െൻറ പ​ശ​യി​ല്ല. ന​ല്ല മി​നു​സം. ഇ​നി​യെ​ങ്ങാ​നും ആ​കാ​ശ​ത്തി​ന് തു​ണ്ടം വെ​ച്ച​ത് അ​ഴി​ഞ്ഞ് വീ​ണ​താ​യി​രി​ക്കു​മോ. കു​ഞ്ഞി​മോ​ൻ ആ​കാ​ശ​ത്ത് ആ​ക​മാ​നം പ​ര​തി നോ​ക്കി. ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ളാ​യി വെ​യി​ല് കൊ​ണ്ട് നി​ൽ​ക്കു​ന്ന​ത​ല്ലേ. പ​റ​യാ​ൻ പ​റ്റി​ല്ല. കാ​ണാ​നും ന​ര​ച്ചൊ​രു ശീ​ല​പോ​ലു​ണ്ട്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ആ​കാ​ശ​ത്തെ​ങ്ങും ഒ​രു കീ​റ​ൽപോ​ലും കു​ഞ്ഞി​മോ​ൻ ക​ണ്ടി​ല്ല. ചി​ല​പ്പോ​ൾ ഇ​ത് പ​ട്ടം ത​ന്നെ​യാ​യി​രി​ക്കും.

''എ​ന്നാ​ലും ഇ​ത് ആ​ര​തെ​യ്ക്കാ​രം?'' കു​ഞ്ഞി​മോ​ൻ മ​റ്റു​ള്ള​വ​രോ​ട് ചോ​ദി​ച്ചു.

''ജി​ന്നോ​ള​തെ​യ്ക്കാ​രം...'' കു​ട്ട്യാ​വ പ​റ​ഞ്ഞു.

''സ്വ​ർ​ദ​ത്തീ​ന്ന് പൊ​ട്ടി വീ​ണ​തെ​യ്ത്താ​രം'', കു​ഞ്ഞാ​വ പ​റ​ഞ്ഞു.

അ​തെ​ന്താ​യാ​ലും സൂ​ര്യ​ൻ പൊ​ടി​ഞ്ഞി​ട്ടു​മി​ല്ല, ഭൂ​മി​യൊ​ട്ട് പി​ള​ർ​ന്നി​ട്ടു​മി​ല്ല. ''മു​ക്കാ കു​ക്കാ കു​ഞ്ഞി​മോ​ൻ, മ​റ്റേ പ​റ​മ്പി​ൽ തൂ​റി​ക്കോ.'' കു​ഞ്ഞി​മോ​ന് വീ​ണ്ടും ഉ​സ്‌​കൂ​ളി​ൽ പോ​കേ​ണ്ട കാ​ര്യ​മാ​ലോ​ചി​ച്ച് അ​മ​ർ​ഷ​വും സ​ങ്ക​ട​വും തോ​ന്നി. അ​തി​നെ മ​റി​ക​ട​ക്കാ​ൻ അ​വ​ൻ പ​ട്ട​ത്തി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു.

ഇ​ത്ര വ​ലി​യ പ​ട്ടം ആ​രാ​യി​രി​ക്കും പ​റ​ത്തു​ക. കു​ട്ട്യാ​വ പ​റ​ഞ്ഞപോ​ലെ ജി​ന്നു​ക​ളു​ടേ​തോ, കു​ഞ്ഞാ​വ പ​റ​ഞ്ഞ​തുപോ​ലെ സ്വ​ർ​ഗ​ത്തി​ലെ​യോ ആ​യി​രി​ക്കും. അ​ല്ലെ​ങ്കി​ൽ ദു​ന്യാ​വി​​െൻറ അ​റ്റ​ത്ത് ഏ​ഴ് ക​ര​യും ഏ​ഴ് ക​ട​ലും താ​ണ്ടി ദൂ​രെ​യു​ള്ള മ​റ്റേ​തോ രാ​ജ്യ​ത്തെ പ​ട്ട​മാ​യി​രി​ക്കും. അ​വി​ടെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​ഞ്ചാ​റാ​ള് വ​ലു​പ്പ​മെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്കും. അ​ല്ലെ​ങ്കി​ൽ ഇ​ത്ര വ​ലി​യൊ​രു പ​ട്ടം അ​വ​രെ​ങ്ങ​നെ പ​റ​ത്തും. ഇ​നി പ​ണ്ട് പ​ണ്ട് ഉ​മ്മൂ​മ്മ​യൊ​ക്കെ പ​റ​ഞ്ഞപോ​ലെ മു​ള​ങ്കോ​ൽ വ​ലു​പ്പ​ത്തി​നു​ള്ള മ​നു​ഷ്യ​ർ ജീ​വി​ച്ചി​രു​ന്ന കാ​ല​ത്ത് പൊ​ട്ടി​പ്പോ​യ പ​ട്ടം നൂ​റ്റാ​ണ്ടു​ക​ൾ അ​ല​ഞ്ഞ് തി​രി​ഞ്ഞ് വീ​ണ​താ​യി​രി​ക്കു​മോ? പ​ട്ട​ത്തി​​െൻറ കാ​ര്യ​മാ​യ​തുകൊ​ണ്ട് ഒ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ല. ധൃ​തി​യി​ൽ മ​റ്റൊ​രു ചി​ന്ത അ​വ​നെ പി​ടി​കൂ​ടി. ഇ​നി​യെ​ങ്ങാ​നും നൂ​ലി​​െൻറ​യ​റ്റ​ത്ത് ആ​രെ​ങ്കി​ലും ഇ​പ്പോ​ഴും പ​ട്ടം പ​റ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലോ? കു​ഞ്ഞി​മോ​ൻ ക​വ​ണ കീ​ശ​യി​ലേ​ക്കി​ട്ട് പ​ടി​ഞ്ഞാ​റി​ലേ​ക്ക് നീ​ളു​ന്ന ആ ​വ​ലി​യ നൂ​ലി​ൽ പി​ടി​ച്ച് വ​ലി​ച്ചു. അ​ത് അ​ന​ങ്ങി​യി​ല്ല.

''നൂ​ലി​​െൻറ അ​റ്റ​ത്ത് ആ​രോ ഉ​ണ്ട്.'' കു​ഞ്ഞി​മോ​ൻ സ്വ​കാ​ര്യ​മെ​ന്നോ​ണം അ​വ​രോ​ട് പ​യ്യെ പ​റ​ഞ്ഞു.

''ജി​ന്നേ​ക്കാ​രം...'' ​കു​ട്ട്യാ​വ പ​റ​ഞ്ഞു.

''അ​ല്ല മ​ല​ത്തോ​ളെ​യ്ത്താ​രം.'' ​കു​ഞ്ഞാ​വ പ​റ​ഞ്ഞു. അ​ത്ര​യും സാ​ധാ​ര​ണ​മാ​യൊ​രു അ​ഭി​പ്രാ​യവ്യ​ത്യാ​സ​ത്തി​​െൻറ പേ​രി​ൽ അ​വ​ർ ത​മ്മി​ൽ ത​ർ​ക്ക​മാ​യി. അ​ടി​പി​ടി ബ​ഹ​ള​മാ​യി. ആ​ദ്യം അ​വ​ർ നേ​ർ​ക്കു​നേ​ർ പ​ല നാ​ട്ടുമൃ​ഗ​ങ്ങ​ളെ ആ​രോ​പി​ച്ചു. പി​ന്നീ​ട് ചി​ല കാ​ട്ടുമൃ​ഗ​ങ്ങ​ളി​ലേ​ക്കും, ട്ട , ​ക പോ​ലു​ള്ള ക​ടും ക​ട്ടി അ​ക്ഷ​ര​ങ്ങ​ൾ ഉ​ച്ച​രി​ക്കാ​നു​ള്ള കു​ഞ്ഞാ​വ​യു​ടെ ക​ഴി​വു​കേ​ടി​ലേ​ക്കും, നി​ത്യ​വും പാ​യീ​പ്പാ​ത്തു​ന്ന കു​ട്ട്യാ​വ​യു​ടെ ദുഃ​ശീ​ല​ത്തി​ലേ​ക്കും ക​ട​ന്ന് പ​ര​സ്പ​രം ത​ന്ത​ക്ക് പ​റ​യാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ കു​ഞ്ഞി​മോ​ൻ ഇ​ട​പെ​ട്ടു.

''നി​ർ​ത്ത്, ഞ​മ്മ​ക്ക് ആ​രോ​ടേ​ലും ചോ​യി​ച്ച് നോ​ക്കാ.'' കു​ഞ്ഞി​മോ​ൻ അ​വ​രെ മാ​റ്റി നി​ർ​ത്തി.

''ആ​രോ​ട്?'' കു​ട്ട്യാ​വ ചോ​ദി​ച്ചു.

''ഞ​മ്മ​ത്ത് തു​ഞ്ഞി​രാ​മേ​ത്ത​നോ​ദ്‌ ചോ​ദി​ത്താ'', കു​ഞ്ഞാ​വ പ​റ​ഞ്ഞു.

''അ​ത് ശ​രി​യാ.'' കു​ഞ്ഞി​മോ​ന് അ​തൊ​രു ന​ല്ല ആ​ശ​യ​മാ​ണെ​ന്ന് തോ​ന്നി.

''അ​ത് വാ​ണ്ട.'' കു​ട്ട്യാ​വ പ​ക്ഷേ അ​തി​നെ നി​ഷ്ക​രു​ണം എ​തി​ർ​ത്തു.

''ങാ​ഹാ... ഭൂ​രി​പ​ത്ഷം ഞ​ങ്ങ​ത്താ.'' കു​ഞ്ഞാ​വ അ​പ്പ​റ​ഞ്ഞ വാ​ക്കി​ൽ കു​ട്ട്യാ​വ വീ​ണു. ഇ​നി ത​ർ​ക്കി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് അ​വ​ന് മ​ന​സ്സി​ലാ​യി. അ​തു​കൊ​ണ്ട് കു​ഞ്ഞി​രാ​മേ​ട്ട​നോ​ട് ചോ​ദി​ക്കാം എ​ന്ന് എ​തി​ർ​പ്പോ​ടെ​യാ​ണെ​ങ്കി​ലും കു​ട്ട്യാ​വ​യും സ​മ്മ​തി​ച്ചു.


പ​ഞ്ചാ​യ​ത്ത് കു​ന്നി​​െൻറ അ​ങ്ങേ​പ്പു​റ​ത്തെ ആ​ഞ്ഞി​ലി​യു​ടെ പൊ​ത്തി​ലാ​ണ് കു​ഞ്ഞി​രാ​മേ​ട്ട​​െൻറ പ​ക​ലു​റ​ക്കം. വൈ​കു​ന്നേ​രം മാ​ത്ര​മേ കു​ഞ്ഞി​രാ​മേ​ട്ട​ൻ വീ​ട്ടി​ൽ പോ​വു​ക​യൊ​ള്ളൂ. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഇ​രു​ട്ടി​യാ​ലും പോ​കി​ല്ല. ന​ല്ല വ​യ​സ്സ​നാ​ണ്. നീ​ണ്ട താ​ടി​യും മു​ടി​യും വെ​ളു​വെ​ളാ​ന്ന് വെ​ളു​ത്തി​ട്ടാ​ണ്. ഒ​രു​മാ​തി​രി എ​ല്ലാ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും കു​ഞ്ഞി​രാ​മേ​ട്ട​ന് ന​ന്നാ​യി അ​റി​യാം.

എ​പ്പോ​ഴാ​ണ് മ​ഴ പെ​യ്യു​ക, വേ​ന​ൽ എ​പ്പോ​ൾ തു​ട​ങ്ങും, ഇ​ക്കൊ​ല്ലം എ​ന്താ​ണ് കൃ​ഷി​യി​റ​ക്കേ​ണ്ട​ത്. ഏ​ത് സ​മ​യ​മാ​ണ് കൊ​യ്യേ​ണ്ട​ത് അ​ങ്ങനെ എ​ല്ലാ കാ​ര്യ​ത്തി​നും നാ​ട്ടി​ലു​ള്ള​വ​ർ കു​ഞ്ഞി​രാ​മേ​ട്ട​നോ​ട് ചോ​ദി​ച്ചി​ട്ട് മാ​ത്ര​മേ ചെ​യ്യാ​റൊ​ള്ളൂ. ബേ​ജാ​റ് അ​ബു​ക്കപോ​ലും ത​​െൻറ ക​ണ്ണെ​ത്താ​ത്ത പാ​ട​ത്തും പ​റ​മ്പി​ലും കു​ഞ്ഞി​രാ​മേ​ട്ട​നോ​ട് ചോ​ദി​ച്ച് മാ​ത്ര​മേ കൃ​ഷി​യി​റ​ക്കൂ. എ​ന്തി​ന് കു​ഞ്ഞി​മോ​ന് പോ​ലും ഉ​ത്ത​രം കി​ട്ടാ​ത്ത ര​ണ്ട് സം​ശ​യ​ങ്ങ​ൾ​ക്ക് കു​ഞ്ഞി​രാ​മേ​ട്ടനാ​ണ് ഉ​ത്ത​രം ന​ൽ​കി​യ​ത്.

ഒ​രി​ക്ക​ൽ, കു​ഞ്ഞി​മോ​ൻ പ​ഞ്ചാ​യ​ത്ത് കു​ന്നി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​വി​ടെ​യാ​കെ കോ​ട വ​ന്ന് മൂ​ടി. ഈ ​കാ​ണു​ന്ന കോ​ട മൊ​ത്തം എ​വി​ടെ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്നാ​യി അ​വ​​െൻറ ചി​ന്ത. അ​വ​ൻ ഉ​പ്പ​ച്ചി​യോ​ടും ഉ​മ്മ​ച്ചി​യോ​ടും എ​ന്ന് വേ​ണ്ട സ​ക​ല​മാ​ന മ​നു​ഷ്യ​രോ​ടും അ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ചു. ആ​ർ​ക്കും അ​വ​നൊ​രു തൃ​പ്തി​ക​ര​മാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ങ്ങ​നെ അ​വ​സാ​നം അ​വ​ൻ കു​ഞ്ഞി​രാ​മേ​ട്ട​നെ ചെ​ന്ന് ക​ണ്ടു. കാ​ര്യം കേ​ട്ട​തും കു​ഞ്ഞി​രാ​മേ​ട്ട​ൻ പൊ​ട്ടി​പ്പൊ​ട്ടി ചി​രി​ച്ചു​കൊ​ണ്ട് മ​റു​പ​ടി ന​ൽ​കി.

''കു​ഞ്ഞി​മോ​നേ... ഈ ​കാ​ണു​ന്ന കോ​ട മൊ​ത്തം മ​ല​ഞ്ചെ​രു​വി​ൽ ആ​ന ബീ​ഡി വ​ലി​ച്ചു​ണ്ടാ​കു​ന്ന​താ​ണ്.'' യ​ഥാ​ർ​ഥ കാ​ര​ണ​മ​റി​ഞ്ഞ കു​ഞ്ഞി​മോ​ന് തൃ​പ്തി​യാ​യി.

പി​ന്നീ​ടൊ​രി​ക്ക​ൽ, ഒ​രി​ക്ക​ലെ​ന്ന് പ​റ​ഞ്ഞാ​ൽ ഇ​ട​ക്കി​ട​ക്ക്, കു​ഞ്ഞി​മോ​ൻ അ​ർ​ധരാ​ത്രി​യി​ൽ ഞെ​ട്ടി​യു​ണ​രു​ക പ​തി​വാ​യി. അ​തൊ​രു സ്വാ​ഭാ​വി​ക​മാ​യ കാ​ര്യ​മാ​ണെ​ങ്കി​ലും ആ ​സ​മ​യം അ​വ​ൻ കാ​ണു​ന്ന കാ​ഴ്​ച അ​ങ്ങ​നെ​യൊ​ന്നാ​യി​രു​ന്നി​ല്ല. അ​വ​ൻ ഉ​ണ​ർ​ന്ന് കി​ട​ക്കു​മ്പോ​ഴും അ​വ​​െൻറ സ്വ​ന്തം നി​ഴ​ൽ കൂ​ർ​ക്കംവ​ലി​ച്ച് സു​ഖ​മാ​യി ഉ​റ​ങ്ങു​ന്നു. അ​വ​ൻ ക​യ്യ​ന​ക്കി നോ​ക്കി. കാ​ല​ന​ക്കി നോ​ക്കി. പ​ക്ഷേ നി​ഴ​ലി​ന് ഒ​രു അ​ന​ക്ക​വു​മി​ല്ല. പ​ല രാ​ത്രി​ക​ളി​ലും ഇ​ത് ത​ന്നെ സം​ഭ​വി​ച്ച​തോ​ടെ കു​ഞ്ഞി​മോ​ന് പേ​ടി​യാ​യി. അ​വ​ൻ അ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് വേ​റെ ആ​രോ​ടും ചോ​ദി​ക്കാ​നും പ​റ​യാ​നും നി​ന്നി​ല്ല. എ​ന്തി​ന് ചോ​ദി​ക്ക​ണം? കു​ഞ്ഞി​രാ​മേ​ട്ട​നി​ല്ലേ! അ​വ​ൻ നേ​രെ ചെ​ന്ന് ഉ​ണ്ടാ​യ കാ​ര്യ​ങ്ങ​ളെ​ല്ലാം വി​ശ​ദീ​ക​രി​ച്ചു. എ​ല്ലാം കേ​ട്ട് ക​ഴി​ഞ്ഞ​തും കു​ഞ്ഞി​രാ​മേ​ട്ട​​െൻറ ക​ണ്ണി​ൽ ഒ​രു തി​ള​ക്കം. അ​യാ​ൾ അ​വ​നെ ചേ​ർ​ത്ത് നി​ർ​ത്തി പ​റ​ഞ്ഞു:

''നീ ​ക​ണ്ട​ത് നി​​െൻറ ത​ന്നെ ഭാ​വ​ന കൂ​ർ​ക്കം വ​ലി​ച്ചു​റ​ങ്ങു​ന്ന​താ​ണ്. ഒ​രി​ക്ക​ൽ അ​തു​ണ​രു​മ്പോ​ൾ നീ​യൊ​രു വ​ലി​യ ക​ഥാ​കാ​ര​നാ​കും.'' അ​ത് കേ​ട്ട​പ്പോ​ൾ കു​ഞ്ഞി​മോ​ന് സ​ന്തോ​ഷ​മാ​യി. അ​തി​നു ശേ​ഷം ഞെ​ട്ടി​യു​ണ​രു​ന്ന രാ​ത്രി​ക​ളി​ലെ​ല്ലാം അ​വ​ൻ നി​ഴ​ലി​നെ ഉ​പ​ദ്ര​വി​ച്ച് ഉ​ണ​ർ​ത്താ​ൻ ശ്ര​മി​ക്കാ​റു​ണ്ട്. അ​തു​ണ​ർ​ന്നാ​ൽ കു​റേ ക​ഥ​ക​ൾ കേ​ൾ​ക്കാ​മ​ല്ലോ. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഇ​തു​വ​രെ​യും അ​ത് ഉ​റ​ക്കം വി​ട്ട് എ​ഴു​ന്നേ​റ്റി​ട്ടി​ല്ല.

ഇ​ത്ര​യും വ​ലി​യ ജ്ഞാ​നി​യാ​യ ഒ​രാ​ളോ​ട് പ​ട്ട​ത്തെ​ക്കു​റി​ച്ച് ചോ​ദി​ക്കു​ന്ന​തി​ന് കു​ട്ട്യാ​വ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​തി​നു​ള്ള കാ​ര​ണം മ​റ്റൊ​ന്നാ​ണ്. പ​ക്ഷേ ആ ​ഒ​രു കാ​ര​ണംകൊ​ണ്ട് കു​ഞ്ഞി​രാ​മേ​ട്ട​നോ​ട് ഇ​ത്ര​യും വ​ലി​യ വി​രോ​ധം സൂ​ക്ഷി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല എ​ന്നാ​ണ് കു​ഞ്ഞി​മോ​​െൻറ അ​ഭി​പ്രാ​യം.

ഒ​രി​ക്ക​ൽ, ഒ​രി​ക്ക​ലെ​ന്ന് പ​റ​ഞ്ഞാ​ൽ ഇ​ട​ക്കി​ട​ക്ക്, ഇ​ട​ക്കി​ട​ക്കെ​ന്ന് പ​റ​ഞ്ഞാ​ൽ നി​ത്യ​വും കു​ട്ട്യാ​വ പാ​യീ​ പാ​ത്തും. എ​ന്നും രാ​വി​ലെ അ​വ​​െൻറ മൂ​ത്ര​പ്പി​ണ്ടി അ​ല​ക്ക​ലാ​ണ് ഉ​മ്മാ​​െൻറ പ്ര​ധാ​ന പ​ണി. അ​ത് ക​ഴി​ഞ്ഞി​ട്ട് വേ​ണം ബേ​ജാ​ർ അ​ബു​ക്കാ​​െൻറ തൊ​ടൂ​ക്ക് പ​ണി​ക്ക് പോ​കാ​ൻ. അ​വ​സാ​നം സ​ഹി​കെ​ട്ട് അ​വ​നെ നി​ല​ത്ത് കി​ട​ത്താ​ൻ ഉ​ത്ത​ര​വാ​യി. ഒ​റ്റ​ക്ക് കി​ട​ക്കാ​നാ​ണെ​ങ്കി​ൽ കു​ട്ട്യാ​വാ​ക്ക് പേ​ടി​യും. എ​ത്ര കെ​ഞ്ചി പ​റ​ഞ്ഞി​ട്ടും ഉ​മ്മ അ​വ​നെ ക​ട്ടി​ലി​ൽ കി​ട​ത്താ​ൻ ത​യാ​റാ​യി​ല്ല. അ​വ​സാ​നം കു​ഞ്ഞി​മോ​ൻ ഒ​രു ബു​ദ്ധി ഉ​പ​ദേ​ശി​ച്ചു. കു​ഞ്ഞി​രാ​മേ​ട്ട​നെ പോ​യി കാ​ണു​ക. മൂ​പ്പ​രാ​വു​മ്പോ​ൾ എ​ന്തെ​ങ്കി​ലും ഒ​രു വ​ഴി പ​റ​ഞ്ഞ് ത​രാ​തി​രി​ക്കി​ല്ല​ല്ലോ.

എ​ല്ലാം കേ​ട്ടുക​ഴി​ഞ്ഞ​തും കു​ഞ്ഞി​രാ​മേ​ട്ട​ൻ ന​ല്ലൊ​രു പോം​വ​ഴി ഉ​പ​ദേ​ശി​ച്ച് കു​ട്ട്യാ​വാ​നെ ധൈ​ര്യ​പ്പെ​ടു​ത്തി പ​റ​ഞ്ഞു​വി​ട്ടു. അ​ന്നേ ദി​വ​സം മു​ത​ൽ കു​ട്ട്യാ​വ ഉ​റ​പ്പി​ച്ചു. ഇ​നി ഒ​രി​ക്ക​ലും പാ​യീ​പ്പാ​ത്തി​ല്ല. അ​വ​ൻ മു​സാ​യ​പ്പ് പി​ടി​ച്ച് ഉ​മ്മ​യു​ടെ മു​ന്നി​ൽ സ​ത്യം ചെ​യ്തു.

''പ​ട​ച്ച റ​ബ്ബാ​ണേ മു​പ്പ​ത് ജൂ​സാ​ണേ ഇ​നി ഞാ​മ്പാ​യീ പാ​ത്തൂ​ല. സ​ത്യം...സ​ത്യം...സ​ത്യം.'' അ​ങ്ങ​നെ അ​വ​ന് ക​ട്ടി​ലി​ൽ കി​ട​ക്കാ​ൻ അ​നു​മ​തി കി​ട്ടി.

അ​ന്നേ​ ദി​വ​സം ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​മ്പോ​ൾ കു​ട്ട്യാ​വാ​ക്ക് ക​ല​ശ​ലാ​യ മൂ​ത്ര​ശ​ങ്ക​യു​ണ്ടാ​യി. കു​ഞ്ഞി​രാ​മേ​ട്ട​ൻ പ​റ​ഞ്ഞ​തുപോ​ലെ അ​വ​ൻ ആ​രെ​യും ഉ​ണ​ർ​ത്താ​തെ മു​ണ്ട് വാ​രി​ക്കെ​ട്ടി മു​റി​യു​ടെ വാ​തി​ൽ തു​റ​ന്ന് കോ​ലാ​യീ​ൽ ചെ​ന്നു. ഇ​റ​യ​ത്തേ​ക്ക് മൂ​ത്ര​മൊ​ഴി​ക്കാ​ൻ നീ​ട്ടി​യ​പ്പോ​ൾ അ​വ​ന് ഉ​സ്താ​ദ് പ​റ​ഞ്ഞ കാ​ര്യം ഓ​ർ​മ വ​ന്നു.

''വീ​ടി​​െൻറ മു​ന്നി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് ദീ​നു​ൽ ഇ​സ്​ലാം നി​ഷി​ദ്ധ​മാ​ക്കി​യി​രി​ക്കു​ന്നു.'' അ​വ​ൻ വീ​ടി​​െൻറ പു​റ​ത്തേ​ക്കി​റ​ങ്ങി. ന​ല്ല നി​ലാ​വു​ള്ള രാ​ത്രി​യാ​ണ്. അ​ഞ്ചു​ കു​ട്ടി​യും ത​ള്ള​യും, മു​ഴ​ക്കോ​ൽ അ​ര​ക്കോ​ൽ ഇ​ത്യാ​ദി ന​ക്ഷ​ത്ര​ങ്ങ​ളെ​യും തെ​ളി​ഞ്ഞ് കാ​ണാം. അ​വ​ൻ വീ​ടി​​െൻറ അ​രി​ക് പി​ടി​ച്ച് പി​ന്നാ​മ്പു​റ​ത്തെ ആ​ല​യു​ടെ മു​ൻ​വ​ശ​ത്തെ​ത്തി. അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ അ​വ​ന് മ​റ്റൊ​രു സം​ശ​യം. ദീ​നു​ൽ ഇ​സ്‌​ലാം വി​ല​ക്കി​യ​ത് മ​നു​ഷ്യ​രു​ടെ വീ​ട് മാ​ത്ര​മാ​ണോ അ​തോ എ​ല്ലാ​വ​രു​ടെ വീ​ടും അ​തി​ൽപെ​ടു​മോ. അ​വ​സാ​നം അ​വ​ൻ ആ​ല​യു​ടെ പി​ന്നാ​മ്പു​റ​ത്തെ ചാ​ണ​ക​ക്കു​ഴി​യി​ലേ​ക്ക് മൂ​ത്ര​മൊ​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കു​ഞ്ഞി​രാ​മേ​ട്ട​ൻ പ​റ​ഞ്ഞ​തുപോ​ലെ ഇ​തൊ​ന്നും സ്വ​പ്ന​മ​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ൻ കു​ട്ട്യാ​വ കൈ​പ്പ​ള്ള​യി​ൽ നു​ള്ളിനോ​ക്കി. വേ​ദ​നി​ക്കു​ന്നു​ണ്ട്. പി​ന്നെ ഒ​ന്നും നോ​ക്കി​യി​ല്ല. അ​വ​ൻ ശ​റേ​ന്ന് മൂ​ത്ര​മൊ​ഴി​ച്ചു.

ഒ​ന്ന് ന​ന​ഞ്ഞ​പ്പോ​ഴാ​ണ് നു​ള്ളി നോ​ക്കി​യ​തി​​െൻറ വേ​ദ​ന​യ​ട​ക്കം സ്വ​പ​്​നം ക​ണ്ട​താ​ണെ​ന്ന് കു​ട്ട്യാ​വാ​ക്ക് മ​ന​സ്സി​ലാ​യ​ത്.

അ​ന്ന് രാ​വി​ലെ ഉ​മ്മാ​​െൻറ​ട്ത്ത്ന്ന് അ​വ​ന് പൊ​തി​രെ ത​ല്ല് കി​ട്ടി. അ​ന്നു​മു​ത​ൽ അ​വ​ന് കു​ഞ്ഞി​രാ​മേ​ട്ട​നോ​ട് വി​രോ​ധ​മാ​യി.

ഭൂ​രി​പ​ക്ഷ​ത്തി​​െൻറ നി​ർ​ബ​ന്ധം കാ​ര​ണം കു​ട്ട്യാ​വ ത​ന്നെ​യാ​ണ് കു​ഞ്ഞി​രാ​മേ​ട്ട​നെ കൂ​ട്ടി​ക്കൊ​ണ്ട് വ​ന്ന​ത്. അ​ടു​ത്തെ​ത്താ​റാ​യ​പ്പോ​ൾ അ​യാ​ളു​ടെ വേ​ഗ​ത കൂ​ടി. വെ​ളു​ത്ത മു​ണ്ടും വെ​ളു​ത്ത കു​പ്പാ​യ​വു​മാ​ണ് കു​ഞ്ഞി​രാ​മേ​ട്ട​​െൻറ നി​ത്യവേ​ഷം. ഊ​ന്നു​കോ​ലി​ൽ കു​ത്തി​പ്പാ​ഞ്ഞ് വ​രു​ന്ന അ​യാ​ളെ ക​ണ്ട​പ്പോ​ൾ വ​രു​ന്ന​ത് ഒ​രു അ​പ്പൂ​പ്പ​ൻതാ​ടി​യാ​ണെ​ന്ന് കു​ഞ്ഞി​മോ​ന് തോ​ന്നി.

''ദൈ​വ​മേ യു​ദ്ധം.'' അ​ടു​ത്തെ​ത്താ​റാ​യ​പ്പോ​ൾ ഭ​യ​പ്പാ​ടോ​ടെ നെ​ഞ്ച​ത്ത​ടി​ച്ച് കു​ഞ്ഞി​രാ​മേ​ട്ട​ൻ പ​ട്ട​ത്തെ നോ​ക്കി പ​റ​ഞ്ഞു.

അ​പ്ര​തീ​ക്ഷി​ത​മാ​യ​ത് കാ​ണു​ക​യും കേ​ൾ​ക്കു​ക​യും ചെ​യ്ത​വ​രെ​പ്പോ​ലെ അ​വ​ർ പ​ര​സ്പ​രം തു​റി​ച്ച് നോ​ക്കി. തൊ​ട്ട​ടു​ത്തെ​ത്തി​യ​പ്പോ​ൾ താ​ൻ പ​റ​ഞ്ഞ​തി​ലെ അ​മ​ളി മ​ന​സ്സി​ലാ​ക്കി​യ കു​ഞ്ഞി​രാ​മേ​ട്ട​​െൻറ മു​ഖം ശാ​ന്ത​മാ​യി.

''ക്ഷ​മി​ക്ക​ണം ഇ​ത് പ​ട്ടം ത​ന്നെ. ദൂ​രെ നി​ന്ന് ക​ണ്ട​പ്പോ​ൾ ഞാ​ൻ ക​രു​തി പാ​ര​ച്യൂ​ട്ടാ​ണെ​ന്ന്.'' കു​ഞ്ഞി​രാ​മേ​ട്ട​ൻ സ​ശ്ര​ദ്ധം പ​ട്ട​ത്തെ നി​രീ​ക്ഷി​ച്ച് പ​റ​ഞ്ഞു.

കൂ​ടു​ത​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സാ​ധാ​ര​ണ പ​ട്ട​ങ്ങ​ളി​ൽനി​ന്ന് ചി​ല വ്യ​ത്യാ​സ​ങ്ങ​ൾ ഇ​തി​നു​ണ്ടെ​ന്ന് കു​ഞ്ഞി​രാ​മേ​ട്ട​ന് മ​ന​സ്സി​ലാ​യി. അ​യാ​ൾ മു​ഴംകൈകൊ​ണ്ട് വാ​ലും ചി​റ​കും അ​ള​ന്ന് നോ​ക്കി. ചി​ല മ​ന​ക്ക​ണ​ക്കു​ക​ൾ വാ​യു​വി​ൽ വ​ര​ച്ച് കൂ​ട്ടി. അ​യാ​ളു​ടെ മു​ഖം വീ​ണ്ടും വി​വ​ർ​ണ​മാ​യി.

''സാ​ധാ​ര​ണ പ​ട്ട​ങ്ങ​ളു​ടെ ചി​റ​കി​​െൻറ ഇ​ര​ട്ടി​യാ​ണ് അ​തി​​െൻറ വാ​ല്. പ​ക്ഷേ ഈ ​പ​ട്ട​ത്തി​​െൻറ ചി​റ​കു​ക​ൾ കു​ഞ്ഞ​നാ​ണ്, കാ​ത് പോ​ലെ.'' കു​ഞ്ഞി​രാ​മേ​ട്ട​ൻ കു​റ​ച്ച് നേ​രം മൗ​ന​മാ​യി. അ​വ​ർ മൂ​ന്ന് പേ​രും അ​യാ​ളു​ടെ വ​ച​ന​ധാ​ര​യി​ലേ​ക്ക് പ്ര​തീ​ക്ഷ​യോ​ടെ നോ​ക്കി. അ​വ​രു​ടെ നെ​റ്റി​ത്ത​ട​ത്തി​ൽ വി​യ​ർ​പ്പി​​െൻറ ജാ​റ​ങ്ങ​ൾ പൊ​ന്തിവ​ന്നു. ഒ​രു ത​ണു​ത്ത കാ​റ്റ് അ​യാ​ളു​ടെ വെ​ള്ളിമു​ടി​യി​ലൂ​ടെ തൊ​ട്ട് പോ​യി. സൂ​ര്യ​നി​പ്പോ​ൾ ഉ​ച്ചി​യി​ല​ല്ല. ഊ​ന്നു​കോ​ൽ കു​ത്തി​യു​ള്ള കു​ഞ്ഞി​രാ​മേ​ട്ട​​െൻറ നി​ൽ​പ്പ് വി​ചി​ത്ര​മാ​യൊ​രു ഭീ​മ​ൻപ​ക്ഷി​യു​ടെ നി​ഴ​ലു​ണ്ടാ​ക്കി.

''മ​ക്ക​ളേ സൂ​ക്ഷി​ക്ക​ണം. ഇ​ത് ഉ​ണ്ടാ​ക്കി​യ വി​ധം ക​ണ്ടി​ട്ട് ചെ​വി​യൂ​രി​ലേ​താ​കാ​നാ​ണ് സാ​ധ്യ​ത. ക​ണ്ടി​ല്ലേ അ​തി​​െൻറ കാ​ത്. പൊ​ല്ലാ​പ്പി​നൊ​ന്നും നി​ക്കാ​തെ ഇ​തി​വി​ടെ ഉ​പേ​ക്ഷി​ച്ച് പൊ​ക്കോ​ളി​ൻ. അ​താ​ണ് ന​ല്ല​ത്.'' അ​തും പ​റ​ഞ്ഞ് കു​ഞ്ഞി​രാ​മേ​ട്ട​ൻ അ​റ​പ്പു​ള്ള എ​ന്തോ തൊ​ട്ടപോ​ലെ കൈ ​അ​പ്പ​ക്കാ​ടി​ൽ തു​ട​ച്ച് വേ​ഗം തി​രി​കെ പോ​യി.

 ചെ​വി​യൂ​രെ​ന്ന് കേ​ട്ട​തും മ​റ്റു​ള്ള​വ​രു​ടെ ഉ​ള്ളി​ൽ ഭ​യം കു​മി​ഞ്ഞു കൂ​ടി​യെ​ങ്കി​ലും ദുഃ​ഖി​ത​നാ​യ കു​ഞ്ഞി​മോ​​െൻറ ഉ​ള്ളം ഉ​ത്സാ​ഹംകൊ​ണ്ട് തു​ള്ളി​ച്ചാ​ടി. ചെ​വി​യൂ​ര് മൊ​ത്തം നി​ധി​യാ​ണ്. സ്വ​ർ​ണം ഉ​രു​ക്കി​യൊ​ഴി​ച്ച നി​ല​ങ്ങ​ളും വ​ർ​ണ​ക്ക​ല്ലു​ക​ൾ പ​തി​ച്ച മ​കു​ട​ങ്ങ​ളും സ്വ​ത​ന്ത്ര​മാ​യി പാ​റി​പ്പ​റ​ക്കു​ന്ന ആ​ളു​ക​ളു​മു​ള്ള ആ​രും ഇ​ത് വ​രെ കാ​ണാ​ത്ത ഒ​രു മാ​യി​കലോ​കം. അ​വി​ടെ മു​ട്ടാ​ണി മു​റി​ച്ച​വ​ർ​ക്കൊ​ന്നും വ​ലി​യ എ​ട​ങ്ങേ​റു​ണ്ടാ​വി​ല്ലെ​ന്ന് കു​ഞ്ഞി​മോ​ൻ ക​രു​തി. അ​വി​ടെ​പ്പോ​യി വ​ന്ന​വ​രൊ​ക്കെ വ​മ്പ​ൻ പൈ​സ​ക്കാ​രാ​ണ്. ബേ​ജാ​ർ അ​ബു​ക്ക പൈ​സ​ക്കാ​ര​നാ​യ​ത് ചെ​വി​യൂ​ര് പോ​യി​ട്ടാ​ണെ​ന്ന് കു​ഞ്ഞി​മോ​നോ​ട് ഉ​മ്മു​മ്മ പ​റ​ഞ്ഞി​ട്ടു​ണ്ട്. ''അ​ല്ലെ​ങ്കി ഒ​സ്സാ​ൻ അ​ല​വീ​​െൻറ മോ​ന് എ​വ്ട്ന്നാ ഇ​ത്രേം കാ​യി'' എ​ന്നാ​ണ് അ​തേ​ക്കു​റി​ച്ച് ഉ​മ്മൂ​മ്മ​യു​ടെ അ​ഭി​പ്രാ​യം. അ​പ​മാ​നം സ​ഹി​ച്ച് ഇ​നി​യും ഉ​സ്കൂ​ളി​ൽ പോ​കാ​ൻ വ​യ്യ. സു​ഖ​മാ​യി ക​ഴി​യാ​ൻ പൈ​സ​ക്കാ​ര​നാ​യാ​ൽ മ​തി. ചെ​വി​യൂ​രെ​ത്തി​യാ​ൽ ര​ക്ഷ​പ്പെ​ട്ടു. പ​ക്ഷേ അ​വി​ടേ​ക്കെ​ത്താ​നു​ള്ള മാ​ർ​ഗ​മെ​ന്താ​ണെ​ന്നോ, അ​വി​ടേ​ക്ക് എ​ങ്ങ​നെ പോ​കു​മെ​ന്നോ ആ​ർ​ക്കു​മ​റി​യി​ല്ല. അ​വി​ടേ​ക്കെ​ന്ന് പു​റ​പ്പെ​ട്ട് പോ​യ​വ​രാ​രും തി​രി​കെ വ​ന്നി​ട്ടി​ല്ല. നാ​ട്ടി​ൽ കാ​ണാ​താ​വു​ന്ന സാ​ഹ​സി​ക​രാ​യ യു​വാ​ക്ക​ൾ ചെ​വി​യൂ​രി​ലേ​ക്ക് പോ​യെ​ന്നാ​ണ് ആ​ളു​ക​ൾ പ​റ​യു​ക. അ​തു​കൊ​ണ്ടാ​ണ് നാ​ട്ടു​കാ​ർ​ക്കി​ത്ര പേ​ടി. മ​നു​ഷ്യ​രെ മാ​ച്ച് ക​ള​യു​ന്ന സ്ഥ​ല​മാ​ണ് അ​ത​ത്രേ. അ​വി​ടെ അ​ത്രേം സു​ഖ​മാ​യി​രി​ക്കും അ​താ​വും അ​വ​രൊ​ന്നും തി​രി​കെ വ​രാ​ത്ത​തെ​ന്ന് കു​ഞ്ഞി​മോ​ൻ ക​രു​തി. ഇ​പ്പോ​ഴാ​ണെ​ങ്കി​ൽ വ​ഴി​യ​റി​യാ​ത്ത​തി​​െൻറ പ്ര​ശ്ന​വു​മി​ല്ല.

''ന​മു​ക്ക് ചെ​വി​യൂ​ര് പോ​കാ?'' കു​ഞ്ഞി​മോ​ൻ ചോ​ദി​ച്ചു.

''ഞാ​നൊ​ന്നു​മി​ല്ലേ'', കു​ട്ട്യാ​വ പ​റ​ഞ്ഞു.

''ഞാ​ൻ പോ​കും.'' കു​ഞ്ഞി​മോ​ൻ അ​വ​​െൻറ തീ​രു​മാ​നം അ​റി​യി​ച്ചു.

''എ​ങ്ങ​നെ പോ​കും?'' കു​ട്ട്യാ​വ തി​രി​ച്ച് ചോ​ദി​ച്ചു.

''ഈ ​നൂ​ല് പു​ടി​ച്ച് പോ​യാ മ​തി.''

''കൊ​റേ ദൂ​രം ക​യി​ഞ്ഞാ​ൽ നൂ​ല് പൊ​ട്ടീ​ക്ക്ണെ​ങ്കി​ലോ?''

''പൊ​ട്ടീ​ക്ക്ണെ​ങ്കി തി​രി​ച്ച് വ​ര​ണം.''

''തി​രി​ച്ച് വ​രാ​ൻ വ​യ്യ​റീ​ലെ​ങ്കി​ലോ?''

''നൂ​ല് പു​ടി​ച്ച് വ​ന്നാ പോ​രേ.''

''ഞാ​നി​ല്ല ഞാ​മ്പെ​രേ​പോ​കാ'', കു​ട്ട്യാ​വ തീ​ർ​ത്ത് പ​റ​ഞ്ഞു.

''പെ​രേ പോ​താം'', കു​ഞ്ഞാ​വ​യും അ​തി​നെ ശ​രി​വെ​ച്ചു.

''അ​യ്യേ പേ​ടി​ത്തൊ​ണ്ട​മ്മാ​ര്, ഞാ​മ്പോ​വാ '', കു​ഞ്ഞി​മോ​ൻ ഉ​റ​പ്പി​ച്ചു.

''അ​ത് ഭൂ​രി​പ​ത്ഷ​ത്തി​ന് എ​തി​രാ​ണ്'', കു​ഞ്ഞാ​വ പ​റ​ഞ്ഞു.

''ഭൂ​രി​പ​ക്ഷം പോ​യി തു​ല​യ​ട്ടേ.'' കു​ഞ്ഞി​മോ​ൻ പു​റ​പ്പെ​ട്ടു. അ​വ​ൻ നൂ​ലി​ൽ പി​ടി​ച്ച് കു​ന്നി​റ​ങ്ങി.

ചെ​വി​യൂ​രെ​ന്ന പ്ര​ദേ​ശം ഉ​ണ്ടെ​ന്നും ഇ​ല്ലെ​ന്നും, ഉ​ണ്ടി​ല്ലെ​ന്നു​മു​ള്ള വൈ​രു​ധ്യ​ങ്ങ​ൾ​ക്ക് മേ​ൽ വൈ​രു​ധ്യ​ങ്ങ​ൾ നി​റ​ഞ്ഞ പ​ല ക​ഥ​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് കു​ന്നി​ൽ പ്ര​ചാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ചെ​വി​യൂ​രി​നെ​ക്കു​റി​ച്ച് ആ​കെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന ഒ​രേ ഒ​രു ക​ഥ ബേ​ജാ​ർ അ​ബു​ക്കാ​ൻറ​ത് മാ​ത്ര​മാ​ണ്. അ​യാ​ൾ അ​ത് നി​ഷേ​ധി​ച്ചി​ട്ടു​മി​ല്ല. നാ​ട്ടി​ലെ ത​ല മു​തി​ർ​ന്ന ആ​ളു​ക​ൾ അ​താ​ണ് വി​ശ്വ​സി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ അ​തൊ​രു നു​ണ​ക്ക​ഥ​യാ​ണെ​ന്നും അ​ങ്ങ​നെ​യൊ​രു സ്ഥ​ല​മേ ഇ​ല്ലെ​ന്നും ആ​കാ​ശ​ത്തി​​െൻറ ഏ​തോ അ​റ്റ​ത്ത് എ​ണ്ണ​കി​ട്ടു​ന്ന ഒ​രു നാ​ടു​ണ്ടെ​ന്നും വി​മാ​ന​ത്തി​ൽ അ​ങ്ങോ​ട്ടാ​ണ് ബേ​ജാ​ർ അ​ബു​ക്ക പോ​യ​തെ​ന്നു​മാ​ണ് മ​റ്റു ചി​ല​രു​ടെ നി​ഗ​മ​നം.

അ​വ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ ചെ​വി​യൂ​രി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന യു​വാ​ക്ക​ൾ മാ​ഞ്ഞ് പോ​കു​ന്ന​ത​ല്ലെ​ന്നും പോ​ലീ​സ് പി​ടി​ക്കു​ന്ന​താ​ണെ​ന്നും മ​റ്റൊ​രു ക​ഥ​യും നി​ല​നി​ന്നി​രു​ന്നു. എ​ന്താ​യാ​ലും കു​ഞ്ഞി​രാ​മേ​ട്ട​ൻ പ​റ​ഞ്ഞ സ്ഥി​തി​ക്ക് അ​തൊ​രി​ക്ക​ലും നു​ണ​യാ​വാ​ൻ സാ​ധ്യ​ത​യി​ല്ല. ചെ​വി​യൂ​ര് സ​ത്യ​മാ​ണ്. പോ​കേ​ണ്ട വ​ഴി​യും കൃ​ത്യം. നൂ​ലി​ൽ പി​ടി​ച്ച് ന​ട​ന്നാ​ൽ മ​തി. ചെ​വി​യൂ​രെ​ത്തി​യാ​ൽ ര​ക്ഷ​പ്പെ​ട്ടു. എ​ന്തു​വ​ന്നാ​ലും ചെ​വി​യൂ​രെ​ത്തു​കത​ന്നെ.

ക​ല​പ്പ വീ​ണ വ​ര​മ്പു​ക​ൾ താ​ണ്ടി ഊ​ര​ക​ത്തി​​െൻറ ഇ​ല​ക​ൾ അ​ള്ളി മാ​റ്റി ഈ​ങ്ങ മു​ള്ളു​ക​ൾ ചാ​ടി​ക്ക​ട​ന്ന് അ​വ​ൻ നൂ​ലി​നെ പി​ന്തു​ട​ർ​ന്നു.

എ​ല്ലാ മാ​ന്ത്രി​കദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള ക​ഥ​ക​ളി​ലെ​ന്നപോ​ലെ ആ ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചും വി​ചി​ത്ര​മാ​യ ഒ​രു ക​ഥ​യു​ണ്ടാ​യി​രു​ന്നു. അ​വി​ട​ത്തു​കാ​രു​ടെ ചെ​വി നാ​ദ​സ്വ​രംപോ​ലെ നീ​ണ്ടി​ട്ടാ​ണ് എ​ന്ന​താ​യി​രു​ന്നു അ​ത്. അ​തി​ൽ ശി​വാ​ലി​ക​ൾ 3 പോ​ലെ തൊ​ങ്ങ​ലു​ക​ളു​മു​ണ്ട​ത്രേ. അ​തു​കൊ​ണ്ടാ​ണ് ആ​ളു​ക​ൾ ചെ​വി​യൂ​രെ​ന്ന് വി​ളി​ക്കു​ന്ന​ത്. അ​വി​ടെ എ​ത്ര നി​ശ്ശബ്​ദ​മാ​യി പ​റ​ഞ്ഞാ​ലും എ​ല്ലാ​വ​രും എ​ല്ലാം കേ​ൾ​ക്കും. ആ​ർ​ക്കും അ​വി​ടെ ര​ഹ​സ്യ​ങ്ങ​ളി​ല്ല. പ​ര​ദൂ​ഷ​ണ​ത്തി​ന് അ​വി​ടെ പ്ര​സ​ക്തി​യേ ഇ​ല്ല. എ​ല്ലാം കേ​ൾ​ക്കു​ന്ന​തുകൊ​ണ്ട് വ​ലി​യ അ​റി​വാ​ളി​ക​ളാ​ണ് അ​വി​ട​ത്തു​കാ​ർ. കാ​തി​​െൻറ നീ​ളം കാ​ര​ണം പെ​ൺ​കു​ട്ടി​ക​ൾ മു​ടി​യു​മാ​യി മു​ട​ഞ്ഞ് കാ​തി​നെ പി​ന്നി​ലേ​ക്ക് തൂ​ക്കി​യി​ടു​ക​യാ​ണ് പ​തി​വ്. പു​രു​ഷ​ന്മാ​ർ താ​ടി നീ​ട്ടു​ക​യും കാ​തു​മാ​യി മു​ട​ഞ്ഞ് മു​ന്നി​ലേ​ക്ക് തൂ​ക്കി​യി​ടു​ക​യും ചെ​യ്യു​ന്നു. മൗ​ന​മാ​ണ് അ​വി​ടത്തെ ന​ട​പ്പുഭാ​ഷ. സൗ​ന്ദ​ര്യ​ത്തി​ന് മാ​ത്ര​മാ​ണ് അ​വി​ടെ പ്ര​സ​ക്തി. അ​റി​വി​ന് അ​വി​ടെ പു​ല്ല് വി​ല. വെ​റും പ​ച്ച​യാ​യ സൗ​ന്ദ​ര്യം. അ​തി​ലാ​ണ് കാ​ര്യം. ഇ​നി സൗ​ന്ദ​ര്യം അ​ള​ക്കു​ന്ന​തോ കാ​തി​​െൻറ നീ​ളം വെ​ച്ചും. ഏ​റ്റ​വും ചെ​റി​യ കാ​തു​ള്ള ആ​ൾ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ് കേ​ട്ടാ​ൽ മ​തി. എ​ല്ലാ ശ​ബ്​ദ​ത്തെ​യും ആ​ഗി​ര​ണം ചെ​യ്യു​ന്ന വ​ലി​യ കാ​തി​​െൻറ അ​സ​ഹ്യ​ത കാ​ര​ണം അ​വ​ർ ഒ​ന്നും കേ​ൾ​ക്കാ​ത്ത​വ​രെ ആ​രാ​ധി​ച്ച് പോ​ന്നു. ഭ​ര​ണം ഏ​റ്റ​വും കു​റ​ഞ്ഞ് കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രാ​ൾ​ക്കാ​യി​രി​ക്കും. അ​തി​നൊ​രു മ​ത്സ​ര​വും അ​വ​ർ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. മ​ത്സ​രാ​ർ​ഥി​ക​ൾ ത​ന്നെ കാ​ണി​ക​ളാ​യ ച​ട​ങ്ങി​ൽ അ​വ​ർ ഉ​റ​ക്കെ കൂ​വും. കൂ​വി കൂ​വി ശ​ബ്​ദം ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രാ​ൾ രാ​ജാ​വാ​കും. പ്ര​ജ​ക​ൾ മ​ത്സ​ര​ത്തി​​െൻറ ത​ലേ​ന്ന് ത​ന്നെ ചെ​വി​യ​ട​ച്ച് പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ മാ​ള​ങ്ങ​ളി​ൽ പോ​യി ഒ​ളി​ച്ചി​രി​ക്കും. വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ അ​വ​ർ തി​രി​ച്ചെ​ത്തു​ക​യു​ള്ളൂ. രാ​ജാ​വി​നെ തോ​ൽ​പിക്കാ​ൻ മ​റ്റൊ​രാ​ൾ ത​യാ​റാ​വു​ന്ന​ത് വ​രെ വി​ജ​യി ഭ​ര​ണം തു​ട​രും. ത​​െൻറ കാ​ത് കു​ഞ്ഞു കാ​താ​ണ​ല്ലോ എ​ന്നോ​ർ​ത്ത​പ്പോ​ൾ കു​ഞ്ഞി​മോ​ന് സ​ന്തോ​ഷം തോ​ന്നി. ഇ​നി പൊ​രേ​ക്ക് വ​രാ​തെ രാ​ജാ​വി​നെ വെ​ല്ലു​വി​ളി​ച്ച് കൂ​വ​ൽ മ​ത്സ​ര​ത്തി​ൽ തോ​ൽ​പ്പി​ച്ച് അ​വി​ടെ ത​ന്നെ രാ​ജാ​വാ​യി ക​ഴി​ഞ്ഞാ​ലും വേ​ണ്ടി​ല്ല ഉ​സ്‌​കൂ​ളി​ലേ​ക്കി​നി പോ​കാ​ൻ വ​യ്യ. അ​വ​ൻ നൂ​ലി​ൽ പി​ടി​ച്ച് ന​ട​ത്തം തു​ട​ർ​ന്നു.

പോ​കും വ​ഴി, പെ​​െട്ട​ന്നു​ണ്ടാ​യ വ​ള്ളി​യെ സം​ശ​യ​ത്തോ​ടെ പ​രി​ശോ​ധി​ക്കു​ന്ന ചി​ല പ​ക്ഷി​ക​ളെ കു​ഞ്ഞി​മോ​ൻ ക​ണ്ടു. അ​വ​ൻ അ​വ​യെ ആ​ട്ടി​പ്പാ​യി​ച്ചു. ഇ​ട​ക്ക് കു​ര​ങ്ങു​ക​ളെ ക​ണ്ട് മാ​ത്ര​മാ​ണ് അ​വ​ന് പേ​ടി തോ​ന്നി​യ​ത്. എ​ന്നാ​ൽ കു​ര​ങ്ങു​ക​ൾ അ​വ​നെ ക​ണ്ട് പേ​ടി​ച്ച് മ​റ്റു മ​ര​ച്ചി​ല്ല​ക​ളി​ലേ​ക്ക് പാ​ഞ്ഞ് പോ​യ​തോ​ടെ അ​വ​​െൻറ കു​ര​ങ്ങുപേ​ടി ഇ​ല്ലാ​താ​യി.

ഒ​രി​ട​ത്തെ​ത്തി​യ​പ്പോ​ൾ നൂ​ല് ഒ​രു വ​ന്മ​ര​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. അ​വ​ൻ ഇ​ള​ക്കി നോ​ക്കി. നൂ​ല് മ​ര​ത്തി​ൽനി​ന്നും അ​ഴി​യു​ന്ന മ​ട്ടി​ല്ല. വൈ​കു​ന്നേ​ര​മാ​യി. ഉ​ട​നെ വെ​യി​ൽ പോ​കും. പി​ന്നെ ഇ​രു​ട്ടാ​ണ്. നൂ​ലി​ൽ പി​ടി​ക്കാ​തെ ന​ട​ന്നാ​ൽ രാ​ത്രി വ​ഴി തെ​റ്റും. അ​വ​ൻ ക​ല്ലി​ൽ നൂ​ലു​ര​ച്ച് അ​റു​ത്തെ​ടു​ത്തു. മ​ര​ത്തി​ൽനി​ന്നും നൂ​ൽ ഇ​ള​ക്കി അ​ഴി​ച്ചു. അ​റ്റം കൈയി​ൽ ചു​റ്റി​ക്കൊ​ണ്ട് ന​ട​ക്കാ​ൻ തു​ട​ങ്ങി. നൂ​ലി​​െൻറ ഭാ​രം കൂ​ടു​മ്പോ​ഴെ​ല്ലാം അ​വ​ൻ നൂ​ൽ അ​റു​ത്ത് ക​ള​ഞ്ഞു. ദാ​ഹി​ച്ച​പ്പോ​ൾ അ​വ​ൻ ചോ​ലവെ​ള്ളം കു​ടി​ച്ചു. വി​ശ​ന്ന​പ്പോ​ൾ അ​വ​ൻ വേ​ന​ൽ​പ​ഴ​ങ്ങ​ൾ തി​ന്നു. ഒ​രേ​യൊ​രു ല​ക്ഷ്യം ചെ​വി​യൂ​ര് മാ​ത്രം.

പ​ന​ഞ്ചി​റ താ​ണ്ടി, പു​ളി​ങ്കു​ന്ന് താ​ണ്ടി, വ​ടേ​രി താ​ണ്ടി, കാ​ട്ടി​ലൂ​ടെ അ​വ​ൻ ന​ട​ന്നു. നൂ​ല് നീ​ണ്ട് നീ​ണ്ട് നീ​ലി​മ​ല​യു​ടെ മു​ക​ളി​ലേ​ക്ക് ക​യ​റി​പ്പോ​വു​ക​യാ​ണ്. പോ​ക്ക് വെ​യി​ൽ കൂ​ഴ ചി​ത​റി​യപോ​ലെ ചി​ല്ല​ക​ള​രി​ച്ച് വീ​ണ് കി​ട​ന്നു. അ​വ​ൻ വെ​യി​ൽ വീ​ണ നി​ല​ത്ത് മാ​ത്രം ച​വി​ട്ടി ന​ട​ക്കു​ന്ന ക​ളി​യി​ലേ​ർ​പ്പെ​ട്ടു. ഇ​ട​ക്ക് ചാ​ടേ​ണ്ടി​യും ചെ​രി​യേ​ണ്ടി​യും വ​ന്നു. അ​ങ്ങ​നെ ന​ട​ക്കു​മ്പോ​ൾ ച​തു​രം​ഗ​പ​ല​ക​യി​ലെ വെ​ളു​ത്ത ക​ള്ളി​ക​ളി​ലൂ​ടെ ന​ട​ക്കു​ന്ന മ​ന്ത്രി​യാ​ണ് താ​നെ​ന്ന് അ​വ​ന് തോ​ന്നി. കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ൾ വെ​യി​ൽ മാ​ഞ്ഞു. പ​ല​ക​യി​ൽ ക​റു​ത്ത ക​ള്ളി​ക​ൾ മാ​ത്ര​മാ​യി. ക​ട്ട​ക്ക​രി ഇ​രു​ട്ടി​ൽ മ​ല മു​ങ്ങി​പ്പോ​യി. ചു​റ്റും ചീ​വീ​ടു​ക​ളു​ടെ ക​ന​പ്പെ​ട്ട പ്രാ​ർ​ഥ​ന തു​ട​ങ്ങി. കാ​റ്റ​ടി​ച്ച​പ്പോ​ൾ കാ​ട് അ​ത് വ​രെ അ​ട​ച്ച് പി​ടി​ച്ചി​രു​ന്ന അ​തി​​െൻറ നൂ​റാ​യി​രം ക​ണ്ണു​ക​ൾ തു​റ​ന്നു. ആ ​മി​ന്നാ​മി​ന്നി​ക​ൾ ഇ​രു​ട്ടി​നെ കൂ​ടു​ത​ൽ ക​ടു​പ്പ​മാ​ക്കി. അ​വ​ൻ മ​ല ക​യ​റു​ന്ന​ത് തു​ട​ർ​ന്നു. ഒ​ന്നും കാ​ണാ​ൻ വ​യ്യ. കു​റേ നേ​ര​മാ​യു​ള്ള ന​ട​ത്ത​മാ​ണ്. കാ​ലി​ലെ പേ​ശി​ക​ളൊ​ക്കെ ക​ട​ഞ്ഞ് തു​ട​ങ്ങി. ക​യ​റ്റ​ത്തി​നി​ട​ക്ക് ഇ​രു​ട്ടി​ൽ തെ​റി​ച്ചുനി​ന്ന ക​ല്ലി​ൽ വെ​ച്ചു​കു​ത്തി. അ​വ​ന് ന​ന്നാ​യി വേ​ദ​നി​ച്ചു. ഒ​ര​ടി​പോ​ലും പി​ന്നീ​ട് ന​ട​ക്കാ​ൻ വ​യ്യെ​ന്ന അ​വ​സ്ഥ​യാ​യി.

വ​ല്ല പു​ലി​യോ ക​ര​ടി​യോ ത​ന്നെ വ​ന്ന് തി​ന്നു​മോ എ​ന്നാ​ലോ​ചി​ച്ച​പ്പോ​ൾ അ​വ​ന് പേ​ടി തോ​ന്നി. അ​വ​ൻ ഒ​രു വ​ഴു​വ​ഴു​ത്ത പാ​റ​യു​ടെ മു​ക​ളി​ലേ​ക്ക് ഏ​ന്തിവ​ലി​ഞ്ഞ് ക​യ​റി. കു​റ​ച്ച് നേ​രം വി​ശ്ര​മി​ക്ക​ണ​മെ​ന്നേ ക​രു​തി​യി​രു​ന്നുള്ളൂ. പ​ക്ഷേ അ​വ​ൻ ഉ​റ​ങ്ങി​പ്പോ​യി.

ഉ​റ​ക്ക​ത്തി​ൽ അ​വ​ൻ ബീ​ഡി വ​ലി​ക്കു​ന്ന ആ​ന​ക​ളെ സ്വ​പ്നം ക​ണ്ടു. തു​മ്പി​ക്ക​യ്യി​ൽ ബീ​ഡി ചു​രു​ട്ടി​പ്പി​ടി​ച്ച് പു​ക വ​ലി​ച്ചൂ​തി​വി​ട്ട് ആ​ന​ക​ൾ കോ​ട​യു​ണ്ടാ​ക്കി​ക്കൊ​ണ്ടി​രു​ന്നു. കോ​ട ലോ​ക​ത്തെ​യാ​ക​മാ​നം വ​ന്ന് പൊ​തി​യു​ന്നു.

ഉ​ണ​ർ​ന്ന​പ്പോ​ൾ നേ​രം വെ​ളു​ത്തു. നോ​ക്കു​മ്പോ​ൾ അ​വ​ൻ കൊ​ടു​മു​ടി​യു​ടെ തു​ഞ്ച​ത്താ​ണ്. പി​ന്നി​ൽ നി​ന്നും ഊ​ക്കോ​ടെ വെ​യി​ൽ ത​ള്ളി​യ​പ്പോ​ൾ നി​ഴ​ൽ കൊ​ല്ലി​യി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ണു. ദൂ​രെ ദൂ​രെ ക​ട​ല് കാ​ണാം. നൂ​ല് ക​ട​ലി​ലേ​ക്കാ​ണ് നീ​ളു​ന്ന​ത്. താ​ൻ ഉ​റ​ങ്ങി​പ്പോ​യ​ത് ന​ന്നാ​യെ​ന്ന് അ​വ​ൻ ആ​ശ്വാ​സ​പ്പെ​ട്ടു. അ​ല്ലേ​ൽ ക​ണ്ണ് കാ​ണാ​തെ കൊ​ല്ലി​യി​ലേ​ക്ക് വീ​ണ് പോ​യേ​നെ. അ​വ​ൻ പാ​റ​യു​ടെ അ​രി​കി​ലു​ള്ള വ​ള​ർ​ന്ന് മു​റ്റി​യ പാ​റ​ക​ത്തി​ൽ നൂ​ലി​നെ കെ​ട്ടി​യി​ട്ടു. ഇ​നി​യ​ങ്ങോ​ട്ട് എ​ങ്ങ​നെ പോ​കാ​മെ​ന്ന് ആ​ലോ​ചി​ച്ചു. അ​വ​ൻ കീ​ശ​യി​ൽനി​ന്നും ക​വ​ണ​യെ​ടു​ത്ത് തെ​റ്റ​ല​ഴി​ച്ച് നൂ​ലി​ൽ കൊ​ളു​ത്തി. ക​വ​ണ​ക്ക​യ്യി​ൽ പി​ടി​ച്ച് ഊ​ർ​ന്ന് പോ​കാ​ൻ തീ​രു​മാ​നി​ച്ചു. അ​പ്പോ​ഴാ​ണ് താ​ൻ നി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പാ​റ ശ്വാ​സം വി​ടു​ന്ന​താ​യി അ​വ​ന് അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​വ​ൻ പാ​റ​ക്ക് ചു​റ്റും ചെ​റു​താ​യൊ​ന്ന് നോ​ക്കി. ഇ​രു​വ​ശ​ത്തും ര​ണ്ട് മു​റ​ങ്ങ​ൾ മാ​ത്രം. കാ​റ്റ് കൊ​ണ്ടോ മ​റ്റോ അ​ത് ഇ​ട​ക്കി​ട​ക്ക് ഇ​ള​കു​ന്നു​മു​ണ്ട്. മു​റ​ങ്ങ​ളെ​ടു​ത്ത് പ​ക്ഷി​ക​ളെ​പ്പോ​ലെ പാ​റി​പ്പാ​റി പോ​യാ​ലോ എ​ന്ന​വ​ൻ ആ​ലോ​ചി​ച്ചു. വേ​ഗം കൈ ​കു​ഴ​ഞ്ഞ് പോ​കു​മെ​ന്നും വീ​ണാ​ൽ അ​ഗാ​ധ​മാ​യ കൊ​ല്ലി​യി​ലേ​ക്ക് നി​ലം പ​റ്റു​മെ​ന്നും തോ​ന്നി​യ​പ്പോ​ൾ അ​വ​ൻ പ​ഴ​യ പ​ദ്ധ​തി​യി​ൽ ത​ന്നെ ഉ​റ​ച്ച് നി​ന്നു.

അ​വ​ൻ ക​വ​ണ​പ്പി​ടി​ക​ളി​ൽ പി​ടി​ച്ച് ഊ​ർ​ന്ന് തു​ട​ങ്ങി. ഊ​ർ​ന്നൂ​ർ​ന്ന് പോ​ക​വേ കാ​റ്റി​​െൻറ അ​ദൃ​ശ്യ​മാ​യ ഭി​ത്തി അ​വ​നെ ആ​വ​ത് ത​ട​ഞ്ഞ് നോ​ക്കി. അ​വ​​െൻറ കു​പ്പാ​യ​വും മു​ടി​യും പി​ന്നോ​ട്ട് പി​ന്നോ​ട്ട് ഉ​ല​ഞ്ഞു​കൊ​ണ്ടി​രു​ന്നു. താ​ഴെ മ​ര​ങ്ങ​ളെ​ല്ലാം കു​ര​പ്പ​ൻ പാ​യ​ൽപോ​ലെ ഊ​ർ​ധി​ച്ച് നി​ന്നു. കു​ന്നു​ക​ളെ​ല്ലാം പാ​യ​ൽ പ​ട​ർ​ന്ന് മി​നു​സ​മാ​യ ഉ​രു​ള​ൻ ക​ല്ലു​ക​ൾപോ​ലെ.

ഒ​രു നൂ​ൽ നി​യ​ന്ത്രി​ക്കു​ന്ന പോ​ക്കാ​ണെ​ങ്കി​ലും താ​ൻ പ​റ​ക്കു​ക​യാ​ണെ​ന്ന് അ​വ​ന് തോ​ന്നി. സ​ന്തോ​ഷ​ത്തോ​ടെ​യു​ള്ള ആ ​പോ​ക്കി​ൽ അ​വ​ന് സ​മാ​ന്ത​ര​മാ​യി ഒ​രു അ​രി​പ്രാ​വ് പ​റ​ന്നു വ​ന്നു. അ​ത് ത​ല ചെ​രി​ച്ച് കു​ഞ്ഞി​മോ​നെ നോ​ക്കി ചി​രി​ച്ചു.

''എ​ങ്ങോ​ട്ടേ​ക്കാ?'' അ​രി​പ്രാ​വ് ചോ​ദി​ച്ചു.

''ചെ​വി​യൂ​രി​ക്ക്.'' അ​വ​ൻ മ​റു​പ​ടി പ​റ​ഞ്ഞു.

''വ​ഴി​യ​റി​യോ?''

''നൂ​ല് പു​ടി​ച്ച് പോ​യാ മ​തി.''

''ഞാ​നും വ​ര​ട്ടെ...''

''എ​ന്തേ? അ​​േൻറം മു​ട്ടാ​ണി മു​റി​ച്ചോ?''

''ഏ​യ് അ​ത​ല്ല.'' അ​രി​പ്രാ​വി​ന് നാ​ണം വ​ന്നു. ''ചെ​വി​യൂ​രി​ൽ ഇ​ഷ്​ടംപോ​ലെ പ​ഴ​ങ്ങ​ളാ​ണെ​ന്ന് മു​ത്തി​പ്പ​ക്ഷി പ​റ​ഞ്ഞി​ട്ടു​ണ്ട്.''

''ഓ​ഹ്, അ​തി​നെ​ന്താ ക​യ​റി​ക്കോ.'' അ​വ​ൻ കീ​ശ കാ​ണി​ച്ചു​കൊ​ടു​ത്തു. കൂ​ട്ടി​ന് ആ​ളാ​യ​പ്പോ​ൾ കു​ഞ്ഞി​മോ​ന് കൂ​ടു​ത​ൽ ധൈ​ര്യ​മാ​യി.

ക​ട​ൽ അ​ടു​ത്ത​ടു​ത്താ​യി വ​ന്നു​കൊ​ണ്ടി​രു​ന്നു. അ​വ​നൊ​രി​ക്ക​ലും ക​ട​ല് ക​ണ്ടി​രു​ന്നി​ല്ല. ക​ഥ​യി​ലൊ​ഴി​കെ. നൂ​ല് താ​ഴ്ന്ന് തി​ര​മ​ണ​ലി​ൽ കാ​ൽ ത​ട്ടി തെ​റി​ച്ച് വീ​ണു. വീ​ഴു​മ്പോ​ഴും ഹൃ​ദ​യം തെ​റി​ച്ച് വീ​ണേ​ക്കു​മെ​ന്ന ഭ​യംപോ​ലെ അ​വ​ൻ കീ​ശ ഭ​ദ്ര​മാ​ക്കി​പ്പി​ടി​ച്ചു.

''ഒ​ന്നും പ​റ്റി​യി​ല്ല​ല്ലോ?'' അ​വ​ൻ അ​രി​പ്രാ​വി​നോ​ട് ചോ​ദി​ച്ചു.

''ഇ​ല്ല കൂ​ട്ടു​കാ​രാ'', അ​രി​പ്രാ​വ് പ​റ​ഞ്ഞു. നൂ​ല് നീ​ണ്ട് നീ​ണ്ട് തു​രു​മ്പി​ച്ചു പ​ഴ​കി​യ ഒ​രു കു​ഞ്ഞു ക​പ്പ​ലി​ലേ​ക്ക് നീ​ളു​ന്നു​ണ്ടാ​യി​രു​ന്നു. പാ​തി ക​ര​യി​ലും ക​ട​ലി​ലു​മാ​യി കി​ട​ക്കു​ന്ന ആ ​ക​പ്പ​ലൊ​രു മെ​രു​ങ്ങാ​ത്ത മൃ​ഗ​ത്തെ​പ്പോ​ലെ​യാ​ണെ​ന്ന് കു​ഞ്ഞി​മോ​ന് തോ​ന്നി.

അ​വ​ൻ ദേ​ഹ​ത്ത് പ​റ്റി​യ ചീ​ര​വി​ത്ത് പോ​ലു​ള്ള മ​ണ​ൽത​രി​ക​ൾ ത​ട്ടി മാ​റ്റി. തെ​റി​ച്ച് പോ​യ ക​വ​ണ​ക്കൈ കൈയി​ലെ​ടു​ത്ത് താ​ൻ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ആ ​അ​തി​ശ​യ​ത്തെ നോ​ക്കി നി​ന്നു. ക​ട​ൽതി​ര​ക​ൾ. എ​ന്തൊ​രു ഭം​ഗി. ഒ​ാരോ തി​ര​ക്ക് പി​ന്നി​ലും പ​ല തി​ര​ക​ൾ മി​നു​ക്ക​മു​ള്ള ചി​റി കാ​ട്ടി തു​ട​ര​ത്തു​ട​രെ ചാ​ടിവീ​ഴു​ന്നു. തി​ര​ക​ളെ അ​ത്ഭു​ത​ത്തോ​ടെ നോ​ക്കി നി​ൽ​ക്കേ അ​തി​ൽനി​ന്നും പൊ​ന്തി വ​ന്ന മ​ല്ല​ൻ ഞ​ണ്ടു​ക​ളു​ടെ ഇ​റു​ക്കു​കാ​ലു​ക​ൾ ക​ണ്ട​പ്പോ​ൾ കു​ഞ്ഞി​മോ​ന് ഒ​രു കാ​ര്യം മ​ന​സ്സി​ലാ​യി. അ​ത് ശ​രി. അ​പ്പൊ ഞ​ണ്ടു​ക​ളാ​ണ​ല്ലേ തി​ര​ക​ളെ വ​ലി​ച്ചി​ടു​ന്ന​ത്. അ​തോ​ടെ അ​വ​ൻ ക​പ്പ​ലി​ലേ​ക്ക് വേ​ഗം ക​യ​റി. വെ​റു​തേ സ​മ​യം ക​ള​യാ​ൻ. ഉ​ട​നേ ചെ​വി​യൂ​രെ​ത്ത​ണം. പൈ​സ​ക്കാ​ര​നാ​വ​ണം.

അ​വ​ൻ ക​പ്പ​ലി​ലേ​ക്ക് ക​യ​റി​യ​തും അ​ന​ന്ത​മാ​യ ഉ​റ​ക്ക​മു​ണ​ർ​ന്ന് സ​ട​കു​ട​ഞ്ഞെ​ഴു​ന്നേ​റ്റ മൃ​ഗ​ത്തെ​പ്പോ​ലെ അ​ത് ച​ലി​ച്ച് തു​ട​ങ്ങി. താ​നൊ​ഴി​കെ ക​പ്പ​ലി​ൽ മ​റ്റാ​രു​മി​ല്ലെ​ന്ന് കു​ഞ്ഞി​മോ​ൻ മ​ന​സ്സി​ലാ​ക്കു​മ്പോ​ഴേ​ക്കും ന​ടു​ക്ക​ട​ലി​ലേ​ക്ക് പാ​ഞ്ഞ​ടു​ത്ത ക​പ്പ​ൽ ഘോ​ര​മാ​യ കു​മി​ള​ക​ളെ പി​ന്നി​ലേ​ക്ക് തു​പ്പി ക​ട​ലി​ലേ​ക്ക് താ​ഴ്ന്നു. കു​ഞ്ഞി​മോ​ൻ ഭ​യ​പ്പാ​ടോ​ടെ അ​രി​പ്രാ​വു​റ​ങ്ങു​ന്ന കീ​ശ ഭ​ദ്ര​മാ​ക്കി​പ്പി​ടി​ച്ചു. കൂ​ട്ടു​കാ​രാ...​ഒ​രു കു​മി​ള​യി​ല​ക​പ്പെ​ട്ട ഉ​റു​മ്പി​നെ​പ്പോ​ലെ ക​പ്പ​ൽ ക​ട​ലി​​െൻറ പ​ള്ള​യി​ലൂ​ടെ ച​ലി​ച്ചു.

കു​റ​ച്ച് പി​ന്നി​ട്ട​പ്പോ​ൾ വ​യ​റ് നി​റ​യെ ക​ഥ​ക​ളു​ള്ള ഒ​രു ഭീ​മ​ൻ മ​ത്സ്യം തൊ​ട്ടൂ തൊ​ട്ടി​ല്ലെ​ന്ന മ​ട്ടി​ൽ ക​ട​ന്നു​പോ​യി. അ​തി​​െൻറ ഉ​ദ​ര​ത്തി​ൽ പ​ണ്ട് ആ​രോ ക​ത്തി​കൊ​ണ്ട് കീ​റി​യ പാ​ടു​ണ്ടാ​യി​രു​ന്നു. അ​തി​ന് ശേ​ഷം ക​ട​ലാ​കെ വി​ജ​ന​മാ​യി. ഒ​രു പൊ​ടി​മീ​നി​നെ​പ്പോ​ലും കാ​ണാ​നി​ല്ല. പോ​യി​ട്ടും പോ​യി​ട്ടും എ​വി​ടെ​യും എ​ത്തു​ന്നി​ല്ല. കു​മി​ള​ക്കു​ള്ളി​ൽ ത​​െൻറ ശ്വാ​സ നി​ശ്വാ​സ​ങ്ങ​ളെ ത​ന്നെ ശ്വ​സി​ച്ചി​രി​ക്കേ കു​ഞ്ഞി​മോ​ന് ഭ​യം തു​ട​ങ്ങി. അ​വ​ൻ കു​ട്ട്യാ​വ​യെ​യും കു​ഞ്ഞാ​വ​യെ​യും ഓ​ർ​ത്തു. പ​ഞ്ചാ​യ​ത്ത് കു​ന്നി​ലെ അ​വ​രു​ടെ പാ​ള​യു​ത​ക​ൽ ഓ​ർ​ത്തു.

അ​വ​രെ ഇ​നി​യൊ​രി​ക്ക​ലും കാ​ണാ​ൻ പ​റ്റി​ല്ലേ​യെ​ന്നോ​ർ​ത്തു. അ​വ​ർ ത​ന്നെ മ​റ​ന്ന് പോ​കു​മോ എ​ന്നോ​ർ​ത്ത​പ്പോ​ൾ അ​വ​ന് സ​ങ്ക​ട​മാ​യി. തി​രി​ച്ചെ​ത്തി​യാ​ൽ കു​റേ പ​ണം അ​വ​ർ​ക്കും കൊ​ടു​ക്ക​ണം എ​ന്ന​വ​ൻ തീ​രു​മാ​നി​ച്ചു. പ​ക്ഷേ എ​ങ്ങ​നെ പോ​കും. ഇ​തെ​വി​ടെ​യും എ​ത്തു​ന്നി​ല്ല​ല്ലോ. കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ൾ ഒ​റ്റ​ക്കാ​യ മ​നു​ഷ്യ​രെ​പ്പോ​ലെ അ​വ​ന് വി​ചി​ത്ര​മാ​യ പ​ല ആ​ലോ​ച​ന​ക​ളു​മു​ണ്ടാ​യി.

ആ​ദ്യം താ​നാ​യി​രു​ന്നു നൂ​ലി​നെ പി​ന്തു​ട​ർ​ന്ന​ത്. പി​ന്നീ​ട് ക​പ്പ​ൽ നൂ​ലി​നെ പി​ന്തു​ട​ർ​ന്നു. ഇ​പ്പോ​ൾ ഈ ​ഭീ​മ​ൻകു​മി​ള ഒ​രു അ​ന്ത​ർ​വാ​ഹി​നി​യെ​പ്പോ​ലെ അ​തി​​െൻറ​യു​ള്ളി​ൽ ഒ​രു ക​പ്പ​ലി​നെ​യും അ​തി​ൽ ത​ന്നേ​യും ത​​െൻറ കീ​ശ​ക്കു​ള്ളി​ൽ ഒ​രു കു​ഞ്ഞു അ​രി​പ്രാ​വി​നെ​യും വ​ഹി​ച്ച് നൂ​ലി​നെ പി​ന്തു​ട​രു​ന്നു. എ​ന്താ​ണി​തി​​െൻറ​യൊ​ക്കെ അ​ർ​ഥം. ത​ന്നെ ശ​രി​ക്കും ഇ​ത് എ​ങ്ങോ​ട്ടാ​ണ് കൊ​ണ്ടുപോ​കു​ന്ന​ത്. ഇ​നി ഇ​തു കൊ​ണ്ടുപോ​കു​ന്നു​ണ്ടെ​ന്ന​ത് ഒ​രു തോ​ന്ന​ൽ മാ​ത്ര​മാ​ണോ. ചി​ല​പ്പോ​ൾ ഇ​ത് എ​ങ്ങോ​ട്ടും പോ​കു​ന്നി​ല്ലെ​ങ്കി​ലോ. ആ​കാ​ശ​മോ ഭൂ​മി​യോ കാ​ണാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ ഇ​ത് ച​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് മ​ന​സ്സി​ലാ​കു​മാ​യി​രു​ന്നു. അ​ത് ര​ണ്ടു​മി​ല്ലാ​ത്തി​ട​ത്ത് എ​ന്ത് ചെ​യ്യും. കു​റേ നേ​ര​മാ​യി ഒ​രു പ​ര​ലി​നെപോ​ലും കാ​ണാ​നി​ല്ല. മു​ന്നി​ലും പി​ന്നി​ലും നൂ​ലു​ണ്ട്. മു​ന്നോ​ട്ടാ​ണോ പി​ന്നോ​ട്ടാ​ണോ ഇ​ത് ച​ലി​ക്കു​ന്ന​തെ​ന്ന് പ​റ​യാ​ൻ പ​റ്റു​ന്നി​ല്ല. ക​ട​ലി​ലെ ഏ​തോ ഒ​രു സ്ഥ​ല​ത്ത് വെ​ച്ച് ഇ​ത് അ​ന​ങ്ങാ​തി​രി​ക്കു​ക​യാ​ണെ​ങ്കി​ലോ?

മ​ണി​ക്കൂ​റു​ക​ളോ ദി​വ​സ​ങ്ങ​ളോ ക​ഴി​ഞ്ഞ​പ്പോ​ൾ ത​നി​ക്ക് വി​ശ​ക്കാ​ത്ത​തെ​ന്തെ​ന്നും ഉ​റ​ക്ക​മി​ല്ലാ​ത്ത​തെ​ന്തെ​ന്നു​മു​ള്ള ആ​ലോ​ച​ന അ​വ​നു​ണ്ടാ​യി. ഉ​റ​ക്ക​ത്തെ​ക്കു​റി​ച്ച് ഓ​ർ​ത്ത​പ്പോ​ൾ അ​വ​ന് ത​​െൻറ കൂ​ർ​ക്കം വ​ലി​ച്ചു​റ​ങ്ങു​ന്ന നി​ഴ​ലി​നെ​ക്കു​റി​ച്ച് ഓ​ർ​മ വ​ന്നു. അ​വ​ൻ ചു​റ്റും പ​ര​തിനോ​ക്കി. നി​ഴ​ലി​നെ കാ​ണാ​നി​ല്ല. അ​ല്ലാ​ഹ്! എ​​െൻറ പു​ന്നാ​ര നി​ഴ​ലെ​വി​ടെ. അ​വ​ൻ ക​പ്പ​ൽ അ​രി​ച്ചു​പെ​റു​ക്കി. നി​ഴ​ലി​നെ കാ​ണാ​നി​ല്ല. അ​തെ​വി​ടെ​യോ വീ​ണ് പോ​യി. അ​വ​ന് സ​ങ്ക​ടം വ​ന്നു. പ​ക്ഷേ ക​ര​യാ​ൻ ക​ഴി​യു​ന്നി​ല്ല. ഹൃ​ദ​യം ക​ഠി​ന​മാ​യ പാ​റപോ​ലെ ഉ​റ​ഞ്ഞ് നി​ൽ​ക്കു​ന്നു. അ​വ​ൻ ക​ണ്ണു​ക​ള​ട​ച്ചു. കാ​ഴ്​ച മ​റ​യു​ന്നി​ല്ല. എ​ന്താ​ണി​തൊ​ക്കെ. താ​ൻ മ​രി​ച്ച് പോ​യെ​ന്നും ഈ ​അ​ന്ത​ർ​വാ​ഹി​നി ത​ന്നെ പ​ര​ലോ​ക​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​വു​ക​യാ​ണെ​ന്നും കു​ഞ്ഞി​മോ​ന് തോ​ന്നി. പാ​പ ബോ​ധ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള വി​ചാ​ര​മു​ണ്ടാ​യ​പ്പോ​ൾ അ​വ​ൻ കൈ​പ്പ​ള്ള​യി​ൽ നു​ള്ളിനോ​ക്കി. ഹൗ. ​വേ​ദ​നി​ക്കു​ന്നു​ണ്ട്.

അ​തി​നുശേ​ഷം അ​ധി​കം താ​മ​സി​യാ​തെ അലോ​സ​ര​മി​ല്ലാ​ത്ത ശ​ബ്​ദ​ത്തോ​ടെ ക​പ്പ​ൽ ചെ​വി​യൂ​രി​ൽ ചെ​ന്ന് മു​ട്ടി. ചി​ല തു​രു​മ്പ് ക​ട്ട​ക​ൾ നി​ല​ത്തേ​ക്ക് ചാ​ടി. ഇ​ത്ര​കാ​ല​ത്തെ യാ​ത്ര​ക്ക് ശേ​ഷം താ​ൻ എ​ത്തി​പ്പെ​ട്ട​ത് ക​ട​ലി​ന​ടി​യി​ൽ മ​റി​ച്ചി​ട്ട​ത് പോ​ലെ​യു​ള്ള മ​റ്റൊ​രു ലോ​ക​ത്താ​ണെ​ന്ന് കു​ഞ്ഞി​മോ​ന് മ​ന​സ്സി​ലാ​യി. ക​പ്പ​ൽ വ​ന്ന​തി​​െൻറ പാ​ടു​മാ​യി നു​ര​ഞ്ഞ ക​ട​ലാ​ണ് മു​ക​ളി​ൽ. അ​തി​നും മു​ക​ളി​ൽ ആ​കാ​ശം. എ​ങ്ങും ക​ട​ലി​​െൻറ പു​ളി​ച്ച മ​ണം.

'ചീ​വീ​ടു​ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല' എ​ന്നെ​ഴു​തി​യി​രി​ക്കു​ന്ന ഒ​രു വ​ലി​യ ഭി​ത്തി​യാ​ണ് അ​വ​ൻ ആ​ദ്യം ക​ണ്ട​ത്. അ​തി​​െൻറ മു​ക​ളി​ൽ കൂ​ർ​ത്ത ക​മ്പി​ക​ളോ കു​പ്പി​ച്ചി​ല്ലോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​ൻ കൗ​തു​ക​ത്തോ​ടെ ഭി​ത്തി​യി​ലേ​ക്ക് കു​റ​ച്ച് നേ​രം നോ​ക്കി നി​ന്നു. പെ​ട്ടെ​ന്ന് ആ ​എ​ഴു​ത്തു​ക​ൾ ഉ​രു​കി വീ​ണ് അ​പ്പോ​ൾ തെ​ളി​ഞ്ഞ് വ​ന്ന ഒ​രു വി​ഷ​ക്കു​പ്പി​യു​ടെ ഉ​ള്ളി​ലേ​ക്ക് ക​യ​റി. പൊ​ട്ടി​ത്തെ​റി​യു​ടെ ചി​ഹ്ന​ത്തി​ൽ അ​തി​​െൻറ വി​ല​വി​വ​ര​വും പൊ​ന്തിവ​ന്ന​തോ​ടെ അ​തൊ​രു പ​ര​സ്യ​മാ​യി​രു​ന്നെ​ന്ന് കു​ഞ്ഞി​മോ​ന് മ​ന​സ്സി​ലാ​യി.

ആ ​പ​ര​സ്യം മാ​ഞ്ഞ് പോ​യി മ​റ്റൊ​രു പ​ര​സ്യം ഭി​ത്തി​യി​ൽ തെ​ളി​ഞ്ഞ് വ​ന്നു. സൈ​ല​ൻ​സ് എ​ന്നു പേ​രു​ള്ള ഒ​രു പാ​ട്ട്പെ​ട്ടി​യു​ടെ പ​ര​സ്യ​മാ​യി​രു​ന്നു അ​ത്. ഒ​രാ​ൾ​ക്കോ ഒ​രു കു​ടും​ബ​ത്തി​നോ സം​ഗീ​ത​മാ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന വെ​വ്വേ​റെ വ​ലു​പ്പ​ത്തി​നു​ള്ള വ​ലി​യ പാ​ട്ട്പെ​ട്ടി​ക​ളാ​യി​രു​ന്നു ആ ​പ​ര​സ്യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന​ത്. സൈ​ല​ൻ​സ് പാ​ട്ട്പെ​ട്ടി​ക​ളു​ടെ സ​വി​ശേ​ഷ ഗു​ണ​ങ്ങ​ളെ കു​റി​ച്ച് അ​വ​താ​രി​ക ശ​ബ്​ദ​ര​ഹി​ത​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. ആ​ദ്യം ആ ​വ​ലി​യ പാ​ട്ടു​പെ​ട്ടി​ക്ക് അ​ക​ത്തേ​ക്ക് ക​യ​റി ക​ത​ക​ട​ച്ച് അ​തി​നെ നി​യ​ന്ത്രി​ക്കാ​വു​ന്ന വ്യ​ത്യ​സ്ത​മാ​യ ബ​ട്ട​ണു​ക​ളെ അ​വ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. പി​ന്നീ​ട് അ​തി​നു​ള്ളി​ലെ സു​ഷി​ര​ങ്ങ​ളി​ൽ ഘ​ടി​പ്പി​ച്ച അ​നേ​കം തൂ​വ​ലു​ക​ളു​ടെ മി​നു​സ​ത വ​ർ​ണി​ച്ചു. അ​തി​നു ശേ​ഷം ശ​ബ്​ദ​ര​ഹി​ത​മാ​യ താ​ള​ത്തോ​ടെ​യും കൂ​ടു​ത​ൽ ഭം​ഗി​യോ​ടെ​യും എ​ങ്ങ​നെ​യാ​ണ് സൈ​ല​ൻ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് കാ​ണി​ച്ച് ത​ന്നു. വി​വ​സ്ത്ര​യാ​യ അ​വ​ളു​ടെ ശ​രീ​ര​ത്തി​ലൂ​ടെ തൂ​വ​ലു​ക​ൾ ഒ​ഴു​കി ന​ട​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ കു​ഞ്ഞി​മോ​ന് നാ​ണം വ​ന്നു. ഇ​ക്കി​ളി​കൊ​ണ്ടാ​വാം അ​വ​ൾ കീ​ഴ്ചു​ണ്ട് ക​ടി​ച്ച് പി​ടി​ച്ചി​രു​ന്നു. പെ​ട്ടി​യി​ൽനി​ന്നും പു​റ​ത്തേ​ക്ക് വ​ന്ന അ​വ​ൾ പ്ര​ത്യേ​കം പ​രി​ശീ​ല​നം നേ​ടി​യ ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള പ​ര​മ്പ​രാ​ഗ​ത​മാ​യ പാ​ട്ട്പെ​ട്ടി​ക​ളെ​ക്കൂ​ടി പ​രി​ച​യ​പ്പെ​ടു​ത്തി​യ​തോ​ടെ ക​മ്പ​നി​യു​ടെ പേ​രെ​ഴു​തി​ക്കാ​ണി​ച്ചു. ''​സം​ഗീ​തം ഒ​രു സ്പ​ർ​ശ​ന ക​ല​യാ​ണ്'' എ​ന്ന​താ​യി​രു​ന്നു സൈ​ല​ൻ​സി​​െൻറ വേ​ദവാ​ക്യം.

ആ ​പ​ര​സ്യം ക​ഴി​ഞ്ഞ് ചെ​വി​യൂ​രി​ലെ ദേ​ശവാ​ർ​ത്ത​ക​ൾ ഭി​ത്തി​യി​ൽ തെ​ളി​ഞ്ഞു. ശ​ബ്​ദ​പ്പെ​ട്ടി​ക​ൾ​ക്ക് ബാ​റ്റ​റി വാ​ങ്ങി​യെ​ന്ന​തി​​െൻറ പേ​രി​ൽ മു​പ്പ​ത് വ​ർ​ഷ​മാ​യി ത​ട​വി​ൽ ക​ഴി​യു​ന്ന ഒ​രാ​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു ആ ​വാ​ർ​ത്ത. അ​യാ​ൾ ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​രു​തു​ന്ന റേ​ഡി​യോ​യോ ടേ​പ്പ്റെ​ക്കാ​ർ​ഡോ പോ​ലു​ള്ള ഒ​രു കു​ഞ്ഞുപെ​ട്ടി ത​ല​യോ​ട്ടി ചി​ഹ്ന​ത്തോ​ടെ ഇ​ട​ക്കി​ട​ക്ക് മി​ന്നി​മി​ന്നി കാ​ണി​ച്ചി​രു​ന്നു. ശ​ബ്​ദ​വു​മാ​യി കൂ​ട്ടി​ക്കെ​ട്ടി​യു​ള്ള ഒ​രു പു​ളി​ച്ച തെ​റി​യാ​യി​രു​ന്നു അ​യാ​ളെ കു​റി​ക്കാ​ൻ വാ​ർ​ത്ത​യി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ക്ക്.


ഇ​ത്ത​ര​ക്കാ​ർ​ക്ക് മ​ര​ണശി​ക്ഷ ന​ൽ​കു​ന്ന പു​തി​യ നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന ചെ​വി​യൂ​രു​കാ​രു​ടെ കൂ​ടി​വ​ന്ന ആ​വ​ശ്യ​മാ​യി​രു​ന്നു വാ​ർ​ത്ത​യി​ൽ ഉ​ട​നീ​ളം ഉ​ണ്ടാ​യി​രു​ന്ന​ത്.

ഭി​ത്തി​യി​ൽനി​ന്ന് ക​ണ്ണെ​ടു​ത്ത് കു​ഞ്ഞി​മോ​ൻ ചു​റ്റു​മൊ​ന്ന് നോ​ക്കി. അ​പ്പോ​ഴാ​ണ് ക​പ്പ​ലി​​െൻറ വ​ര​വ​റി​ഞ്ഞ് പി​ന്നി​ൽ ത​ടി​ച്ച് കൂ​ടി​യ ചെ​വി​യൂ​രുകാ​രെ കു​ഞ്ഞി​മോ​ൻ കാ​ണു​ന്ന​ത്. പെ​ട്ടെ​ന്നു​ള്ള ശ​ബ്​ദ​ത്തെ ഭ​യ​ന്നി​ട്ടെ​ന്നവ​ണ്ണം അ​വ​ർ ത​ങ്ങ​ളു​ടെ നീ​ണ്ട ചെ​വി​ത്ത​ല​പ്പു​ക​ൾ മു​റു​ക്കി​പ്പൊ​ത്തി​യാ​ണ് നി​ന്നി​രു​ന്ന​ത്. കേ​ട്ട ക​ഥ​ക​ളി​ൽനി​ന്ന് അ​വ​ർ​ക്ക് വ​ലി​യ വ്യ​ത്യാ​സ​മു​ള്ള​താ​യി കു​ഞ്ഞി​മോ​ന് തോ​ന്നി​യി​ല്ല.

കൂ​ട്ട​ത്തെ വി​ല​ക്കിമാ​റ്റി ഒ​രു ചെ​റു ചെ​വി​യ​ൻ അ​ടു​ത്തേ​ക്ക് വ​ന്നു. അ​യാ​ളെ ക​ണ്ട​തും കു​ഞ്ഞി​മോ​ന് അ​യാ​ളാ​യി​രി​ക്കാം രാ​ജാ​വെ​ന്ന് തോ​ന്നി. കി​രീ​ട​മി​ല്ല. ചെ​ങ്കോ​ലി​ല്ല. തി​ക​ച്ചും ആ​ധു​നി​ക​നാ​യ ഒ​രു രാ​ജാ​വ്.

''ങ്ഹാ ​വ​ര​ണം...വ​ര​ണം... നി​ങ്ങ​ളെ പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഞ​ങ്ങ​ൾ.'' അ​യാ​ൾ ഒ​രു ചെ​റു പു​ഞ്ചി​രി​യോ​ടെ പ​റ​ഞ്ഞു.

 എ​ന്നെ​യോ എ​ന്ന അ​ർ​ഥ​ത്തി​ൽ കു​ഞ്ഞി​മോ​ൻ ഒ​ന്നും മ​ന​സ്സി​ലാ​വാ​തെ അ​യാ​ളെ നോ​ക്കി.

''ങ്ഹാ... ​അ​തെ. നി​ങ്ങ​ളെ​ത്ത​ന്നെ. ന​മു​ക്ക് കു​റ​ച്ച് മാ​റിനി​ന്ന് സം​സാ​രി​ക്കാം. അ​റി​യാ​മ​ല്ലോ, ഇ​വി​ടത്തു​കാ​ർ​ക്ക് ശ​ബ്​ദം അ​ത്ര ഇ​ഷ്​ട​മ​ല്ല.'' അ​യാ​ൾ ഇ​ട​ത് വ​ശ​ത്തേ​ക്ക് ചൂ​ണ്ടി​ക്കൊ​ണ്ട് പ​റ​ഞ്ഞു.

കു​ഞ്ഞി​മോ​ൻ അ​യ​ാളെ പി​ന്തു​ട​ർ​ന്നു. കു​റ​ച്ച് അ​ക​ലെ​യ​ല്ലാ​ത്ത ആ​ളൊ​ഴി​ഞ്ഞ ഒ​രു കെ​ട്ടി​ട​ത്തി​​െൻറ മു​ന്നി​ൽ നേ​ര​ത്തേ ഒ​രു​ക്കി​യി​രു​ന്ന ര​ണ്ട് ക​സേ​ര​ക​ളി​ൽ അ​വ​ർ മു​ഖാ​മു​ഖം ഇ​രു​ന്നു.

''ശ​രി​ക്കും ഇ​തി​​െൻറ ആ​വ​ശ്യ​മൊ​ന്നു​മി​ല്ല. '' അ​യാ​ൾ കു​ഞ്ഞി​മോ​നോ​ടാ​യി പ​റ​ഞ്ഞുതു​ട​ങ്ങി. ''പി​ന്നെ ഓ​രോ ആ​ൾ​ക്കാ​ർ​ക്കും ഓ​രോ രീ​തി​യാ​ണ​ല്ലോ. ഞാ​ൻ സ്ഥാ​ന​മേ​റ്റി​ട്ട് അ​ധി​ക കാ​ല​മാ​യി​ല്ല. എ​ന്തെ​ങ്കി​ലു​മൊ​ക്കെ ഒ​രു മാ​റ്റം ന​ല്ല​ത​ല്ലേ...''

കു​ഞ്ഞി​മോ​ന് ഒ​ന്നും മ​ന​സ്സി​ലാ​യി​ല്ല. അ​യാ​ളു​ടെ നീ​ണ്ട മു​ഖ​വും കൂ​ർ​ത്ത പു​രി​ക​വും ആ​ഴ​മു​ള്ള ക​ണ്ണു​ക​ളും നോ​ക്കി​ക്കൊ​ണ്ട് അ​യാ​ളെ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്നമ​ട്ടി​ൽ അ​വ​ൻ ഇ​രു​ന്നു.

''ഒ​ന്നും മ​ന​സ്സി​ലാ​കു​ന്നി​ല്ല അ​ല്ലേ'', കു​ഞ്ഞി​മോ​​െൻറ മ​ന​സ്സ് വാ​യി​ച്ചി​ട്ടെ​ന്നവ​ണ്ണം അ​യാ​ൾ സം​സാ​രം തു​ട​ർ​ന്നു. ''ശ​രി. നി​ങ്ങ​ൾ പ​ട്ട​ത്തി​​െൻറ നൂ​ല് പി​ന്തു​ട​ർ​ന്നാ​ണ​ല്ലോ ഇ​വി​ടേ​ക്ക് വ​ന്ന​ത്. നി​ങ്ങ​ൾ​ക്ക് പ​ട്ട​ത്തെ​ക്കു​റി​ച്ച് എ​ന്ത​റി​യാം?''

''ഒ​ന്നു​മ​റീ​ല'', ​കു​ഞ്ഞി​മോ​ൻ മ​റു​പ​ടിന​ൽ​കി.

''ങ്ഹാ... നി​ങ്ങ​ൾ​ക്കെ​ങ്ങ​നെ അ​റി​യാ​നാ​ണ്.'' അ​യാ​ളു​ടെ സ്വ​രം മാ​റി: ''അ​തീ മ​നു​ഷ്യ​കു​ല​ത്തി​ന് ത​ന്നെ അ​റി​യി​ല്ല. എ​ന്നാ​ലും എ​ന്തൊ​രു അ​ത്ഭു​ത​ക​ര​മാ​യ അ​നു​ക​ര​ണശേ​ഷി​യു​ള്ള ജീ​വി​യാ​ണ് മ​നു​ഷ്യ​ൻ എ​ന്നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. പ​ട്ട​ത്തെ അ​നു​ക​രി​ച്ച് വി​മാ​ന​ങ്ങ​ളെ വ​രെ പ​റ​ത്തി. ഏ​ക​ദേ​ശം പ​ത്താ​യി​രം വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ലാ​യി മ​നു​ഷ്യ​ർ പ​ട്ടം പ​റ​ത്താ​ൻ തു​ട​ങ്ങി​യി​ട്ട്. 4 അ​ന്നൊ​ന്നും ച​ക്ര​ങ്ങ​ൾപോ​ലും ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. 5 എ​ന്നി​ട്ടും അ​ക്കാ​ര്യ​ത്തി​ൽ മ​നു​ഷ്യ​ന് ഒ​രു അ​ത്ഭു​ത​വും തോ​ന്നു​ന്നി​ല്ല. ഒ​രു അ​ന്യ​ലോ​ക സ​ങ്ക​ൽപ​ത്തി​​െൻറ അ​നു​ക​ര​ണ​മാ​ണ് പ​ട്ട​ങ്ങ​ളെ​ന്ന് പോ​ലും മ​ന​സ്സി​ലാ​ക്കി​യി​ട്ടി​ല്ല. മ​ര​മ​ണ്ട​ന്മാ​ർ. അ​തെ​ന്താ​യാ​ലും ന​ന്നാ​യി. അ​ല്ലേ​ൽ കെ​ട്ടും ഭാ​ണ്ഡ​വും എ​ടു​ത്ത് ഇ​ങ്ങോ​ട്ട് പു​റ​പ്പെ​ട്ടേ​നെ.''

ങ്ഹാ... ​മ​നു​ഷ്യ​ർ പ​ട്ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​​െൻറ ദു​ഷി​പ്പൊ​ന്നു​മ​ല്ല ഇ​ത് കെ​ട്ടോ. മാ​ത്ര​മ​ല്ല അ​തൊ​രു ന​ല്ല ഏ​ർ​പ്പാ​ടു​മാ​ണ്. എ​ല്ലാ​വ​രും പ​ട്ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ട്ടെ​ന്നേ. പ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ മേ​ഘ​ങ്ങ​ൾ​ക്കു​ള്ളി​ലേ​ക്ക് ക​ട​ത്തി​യും വ​ലി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് പ​റ​ത്തി​യും മ​റ്റാ​രും കാ​ണാ​തെ ഞ​ങ്ങ​ളു​ടെ പ​ട്ട​ത്തെ ക്ര​മീ​ക​രി​ക്ക​ണ​മാ​യി​രു​ന്നു. ഇ​ന്നി​പ്പോ​ൾ അ​ങ്ങ​നെ​യൊ​ന്നും വേ​ണ്ട. പ​ട്ട​മൊ​രു സാ​ർ​വ​ത്രികവ​സ്തു​വാ​ണ​ല്ലോ. അ​തി​നി​ട​യി​ൽ ചെ​വി​യൂ​രി​ലെ പ​ട്ട​ങ്ങ​ൾ ക​ണ്ടാ​ലും ആ​രും അ​ങ്ങ​നെ അ​തി​ശ​യി​ക്കാ​നി​ട​യി​ല്ല. ഏ​തോ ഒ​രു വ​ലി​യ പ​ട്ടം ആ​രോ ഒ​രാ​ൾ പ​റ​ത്തു​ന്നു. അ​ത്ര ത​ന്നെ. പ​ക്ഷേ ഞ​ങ്ങ​ളു​ടെ പ​ട്ട​ങ്ങ​ൾ ചു​മ്മാ ഒ​രു കൗ​തു​ക​ത്തി​ന് വേ​ണ്ടി​യു​ള്ള​ത​ല്ല. അ​തീ ലോ​കം ഉ​ണ്ടാ​യ കാ​ലം മു​ത​ലു​ള്ള​താ​ണ്. ഇ​വി​ടെ​യു​ള്ള നി​ശ്ശ​ബ്​ദ​ത നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ പ​ട്ട​ങ്ങ​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്. എ​ത്ര ശ്ര​ദ്ധി​ച്ചാ​ലും ശി​ഷ്​ടശ​ബ്​ദ​ങ്ങ​ളെ ഞ​ങ്ങ​ൾ​ക്കൊ​ഴി​വാ​ക്കാ​ൻ ക​ഴി​യാ​റി​ല്ല. നി​ങ്ങ​ളു​ടേ​ത് പോ​ലെ​യ​ല്ല ഇ​വി​ടെ. പ​റ​ഞ്ഞു ക​ഴി​ഞ്ഞ വാ​ക്കു​ക​ൾ ഇ​വി​ടെ ത​ന്നെ കെ​ട്ടി​ക്കി​ട​ക്കും. ദാ... ​നോ​ക്കൂ, അ​തൊ​രു പ​ട്ട​മാ​ണ്.'' മു​ക​ളി​ലേ​ക്ക് നീ​ണ്ടുപോ​കു​ന്ന ഒ​രു നൂ​ലി​നെ ചൂ​ണ്ടി അ​യാ​ൾ പ​റ​ഞ്ഞു. ഒ​രു വ​ലി​യ തൂ​ണി​ൽ അ​തി​നെ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ത് വ​ള​ഞ്ഞു​പു​ള​ഞ്ഞ് ക​ട​ലി​നും മു​ക​ളി​ലേ​ക്ക് നീ​ണ്ടുപോ​കു​ന്നു​ണ്ടാ​യി​രു​ന്നു.

കു​ഞ്ഞി​മോ​ൻ ആ ​നൂ​ലി​ലേ​ക്ക് നോ​ക്കി. താ​ൻ ത​റ്റം പി​ടി​ച്ച് വ​ന്ന​ത് പോ​ലു​ള്ള ഒ​ന്നാ​ണ് അ​തെ​ന്ന് അ​വ​ന് മ​ന​സ്സി​ലാ​യി. അ​തി​​െൻറ കോ​ളാ​മ്പി വാ​യി​ലൂ​ടെ വാ​തി​ലി​​െൻറ ക​ര​ച്ചി​ൽ, വ​സ്ത്ര​ങ്ങ​ളു​ടെ ക​ശ​പി​ശ, പ​ല്ലു​ക​ളു​ടെ മു​റു​ക്കം, നെ​ടു​വീ​ർ​പ്പി​​െൻറ ഒ​ച്ച തു​ട​ങ്ങി രാ​ജാ​വ് പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന വാ​ക്കു​ക​ള​ട​ക്കം തി​രി​ച്ച​റി​യാ​വു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ അ​ന​വ​ധി സം​സ്ക​ര​ണംചെ​യ്ത ശ​ബ്​ദ​ങ്ങ​ൾ വ​രി​വ​രി​യാ​യി ത​ല​കു​നി​ച്ച് മു​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത് കു​ഞ്ഞി​മോ​ൻ ക​ണ്ടു. അ​തി​ലേ​റ്റ​വും കൂ​ടു​ത​ൽ ''ഷ്...'' ​എ​ന്ന ശ​ബ്​ദ​മാ​യി​രു​ന്നു.

''ങ്ഹാ... ​പ​റ​ഞ്ഞുവ​രു​ന്ന​ത്, നൂ​ലു​ക​ളു​ടെ കാ​ര്യ​മ​റി​യാ​മ​ല്ലോ. അ​ത് ശ​ബ്​ദ​ങ്ങ​ളെ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും പു​റ​ന്ത​ള്ളും, അ​ത് ത​ട​യാ​നാ​ണ് നി​ങ്ങ​ളെ​പ്പോ​ലു​ള്ള ഒ​രാ​ളു​ടെ ആ​വ​ശ്യ​മു​ണ്ടാ​കു​ന്ന​ത്. നി​ങ്ങ​ൾ വ​ന്ന അ​ന്ത​ർ​വാ​ഹി​നി​യു​ണ്ട​ല്ലോ ആ ​വാ​യുപേ​ട​കം, അ​ത് ഞ​ങ്ങ​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ക​ണ്ടു​പി​ടി​ത്ത​മാ​ണ്.​ ചെ​വി​യൂ​രി​​െൻറ വി​ക​സ​ന​ത്തി​ന് അ​ഹോ​രാ​ത്രം പ​രി​ശ്ര​മി​ക്കു​ന്ന ശാ​സ്ത്രലോ​ക​ത്തി​ന് ന​ന്ദി. മ​റി​ച്ചാ​യി​രു​ന്നെ​ങ്കി​ൽ പ​ട്ട​മു​ണ്ടാ​ക്കാ​നു​ള്ള അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ൾ തേ​ടി ഞ​ങ്ങ​ൾത​ന്നെ പു​റ​പ്പെ​ട​ണ​മാ​യി​രു​ന്നു. ഹൊ! ​മ​നു​ഷ്യ​രു​ടെ ക​ല​പി​ല അ​സ​ഹ്യംത​ന്നെ. ഇ​ന്നി​പ്പോ​ൾ അ​തൊ​രു പ്ര​ശ്ന​മേ അ​ല്ല. ദുഃ​ഖി​ത​രും നി​രാ​ശ​രു​മാ​യ മ​നു​ഷ്യ​രാ​ണ് ലോ​കം മു​ഴു​വ​ൻ. എ​ന്തെ​ങ്കി​ലും ഒ​രു അ​ത്ഭു​തം സം​ഭ​വി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്ന​വ​രാ​ണ് അ​തി​ൽ മി​ക്ക​വ​രും. അ​വ​ർ​ക്കി​ട​യി​ലേ​ക്ക് ഒ​രു കേ​ടാ​യ പ​ട്ട​ത്തെ വീ​ഴ്ത്തി​യാ​ൽ മാ​ത്രം മ​തി. നൂ​ലി​ൽ പി​ടി​ച്ച് അ​വ​ർ വ​ന്നു​കൊ​ള്ളും. അ​ന്ത​ർ​വാ​ഹി​നി​ക്ക​ക​ത്ത് വേ​വ് പാ​ക​മാ​യി ഇ​വി​ടെ​യെ​ത്തും. ദാ, ​ഇ​ത്ത​രം തൊ​ലി​ക​ളാ​ണ് ഞ​ങ്ങ​ൾ​ക്കാ​വ​ശ്യം.'' അ​യാ​ൾ മു​ക​ളി​ലേ​ക്ക് നോ​ക്കി​ക്കൊ​ണ്ട് പ​റ​ഞ്ഞു.

കു​ഞ്ഞി​മോ​ൻ മു​ക​ളി​ലേ​ക്ക് നോ​ക്കി. പ​ത നീ​ങ്ങി തെ​ളി​ഞ്ഞ ക​ട​ൽപ​ര​പ്പി​ൽ ത​​െൻറ പ്ര​തി​ബിം​ബം ക​ണ്ട് അ​വ​ന് ഞെ​ട്ട​ലു​ണ്ടാ​യി. ത​ന്നെ പ്ര​തി​ഫ​ലി​ച്ച് കാ​ണേ​ണ്ടി​ട​ത്ത് മ​റ്റൊ​രാ​ൾ, കു​ഞ്ഞി​രാ​മേ​ട്ട​​േന​ക്കാ​ളും ഉ​മ്മൂ​മ്മ​യെ​ക്കാ​ളും വ​യ​സ്സ​നാ​യ മ​റ്റൊ​രാ​ൾ, ത​ല കു​ത്ത​നെ​യി​രു​ന്ന് ത​ന്നെ നോ​ക്കു​ന്നു.

''ഇ​ത് അ​നു​ഭ​വ​ങ്ങ​ളി​ല്ലാ​തെ പാ​ക​മാ​യ ഒ​ന്നാ​ന്ത​രം തൊ​ലി​യാ​ണ്. നേ​രെ മ​റി​ച്ച് വ​ലി​യ അ​നു​ഭ​വങ്ങ​ളൊ​ക്കെ ഉ​ള്ള ആ​ളാ​ണ് വ​രു​ന്ന​തെ​ങ്കി​ൽ കു​ഴ​ഞ്ഞുപോ​യേ​നെ. അ​ത് ചി​ല​പ്പോ​ൾ ഭൂ​മി​യി​ലെ ശ​ബ്​ദ​ങ്ങ​ളെ തി​രി​ച്ചി​ങ്ങോ​ട്ട് ക​ട​ത്തി​യെ​ന്ന് വ​രും. അ​ത് മ​തി ഒ​രു മ​ഹാ ദു​ര​ന്ത​ത്തി​ന്. ഇ​തുപോ​ലെ പാ​ക​മാ​യ ഒ​ന്നി​നെ ഞാ​ൻ ഈ ​അ​ടു​ത്ത് ക​ണ്ടി​ട്ടേ ഇ​ല്ല.'' അ​യാ​ൾ പ​റ​ഞ്ഞു.

കു​ഞ്ഞി​മോ​ൻ സ്വ​യം തൊ​ട്ടുനോ​ക്കി. ത​ന്നെ​ത്ത​ന്നെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി. അ​ന്ത​ർ​വാ​ഹി​നി​ക്ക​ക​ത്ത് ​െവ​ച്ച് ത​നി​ക്കു​ണ്ടാ​യ തോ​ന്ന​ലു​ക​ൾ മി​ഥ്യ​യ​ല്ലെ​ന്ന് അ​വ​ന് ബോ​ധ്യ​മാ​യി. പെ​ട്ടെ​ന്ന് എ​ന്തോ ഓ​ർ​ത്തി​ട്ടെ​ന്ന​പോ​ലെ കു​ഞ്ഞി​മോ​ൻ കീ​ശ​യി​ലേ​ക്ക് ൈ​കയി​ട്ടു. അ​രി​പ്രാ​വ് എ​ല്ലും തൂ​വ​ലു​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത് ക​ണ്ട് അ​വ​ന് സ​ങ്ക​ടം വ​ന്നു. കൂ​ട്ടു​കാ​രാ... അ​വ​ൻ സ​ങ്ക​ട​ത്തോ​ടെ തൂ​വ​ലു​ക​ളി​ൽ ഉ​മ്മ വെ​ച്ചു.

''എ​നി​ക്കെ​​െൻറ ഉ​മ്മാ​നെ കാ​ണ​ണം.'' കു​ഞ്ഞി​മോ​ൻ ക​ര​ഞ്ഞു.

''ആ​ഹാ... കൊ​ള്ളാ​ലോ... പാ​ട്ട്പെ​ട്ടി​ക്ക് ഉ​പ​കാ​ര​പ്പെ​ടും.'' അ​യാ​ൾ തൂ​വ​ലു​ക​ൾ ത​ട്ടി​യെ​ടു​ത്തു. നെ​റ്റി​യി​ൽ ത​ട​വി മി​നു​സ​ത നോ​ക്കി.

''തി​രി​ച്ച് താ​ടാ അ​ത്...'' കു​ഞ്ഞി​മോ​ൻ ഒ​ച്ച വെ​ച്ചു. പ​തി​യെ കു​ഞ്ഞി​മോ​​െൻറ അ​ടു​ത്തേ​ക്ക് ക​സേ​ര വ​ലി​ച്ചി​ട്ട് ക​വി​ളി​ൽ കി​ള്ളി അ​യാ​ൾ പ​റ​ഞ്ഞു: ''ശ്ര​മി​ക്ക​ണ്ട, നി​ങ്ങ​ളു​ടേ​ത് ഒ​രു ര​ക്ഷ​പ്പെ​ട​ലി​​െൻറ ക​ഥ​യ​ല്ല.''

കു​ഞ്ഞി​മോ​ന് സ​ങ്ക​ട​വും ദേ​ഷ്യ​വും ഇ​ട​ക​ല​ർ​ന്ന് വ​ന്നു.

''എ​ല്ലാ​റ്റി​നെ​യും ഞാ​ൻ ഇ​പ്പൊ ശ​രി​യാ​ക്കി​ത്ത​രാം.'' അ​വ​ൻ ഊ​ക്കോ​ടെ ക​സേ​ര​യി​ൽനി​ന്നും ചാ​ടി എ​ഴു​ന്നേ​റ്റു.

അ​യാ​ളു​ടെ ത​ല വെ​ട്ടി​വീ​ഴ്ത്തു​വാ​നാ​യി അ​വ​ൻ അ​ര​യി​ലെ അ​ദൃ​ശ്യ​മാ​യ ഈ​ർ​ക്കി​ൾ ത​പ്പി..!

l

1. കി​യാ​മ​ത്ത് (ഖിയാമത്ത്​) നാ​ൾ -അ​ന്ത്യനാ​ൾ

2. ദ​ജ്ജാ​ൽ -അ​ന്ത്യ​നാ​ളി​നും മു​ന്നേ വ​രു​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന മൃ​ഗം

3. ശി​വാ​ലി​ക​ൾ- നാ​ദ​സ്വ​ര​ത്തി​ലെ ചെ​പ്പുകെ​ട്ടി​യ പീ​പ്പി​ളി

4 . Muna Island Sulawesi Indonesia Mesolithic Cave painting, kaghati kites made from kolope leaf, bamboo, pineapple fiber (Dated 9500- 9000 BC)

5. Initial wheel types like Tournettes or Slow wheel found in Iran Tepe Pardis 5200-4700 BC. 

Tags:    
News Summary - malayalam story -madhyamam weekly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2022-12-26 01:15 GMT
access_time 2022-12-19 01:00 GMT
access_time 2022-12-12 02:45 GMT
access_time 2022-11-21 01:15 GMT
access_time 2022-11-07 02:00 GMT
access_time 2022-10-31 03:15 GMT
access_time 2022-10-24 03:45 GMT
access_time 2022-10-17 03:15 GMT
access_time 2022-10-10 03:45 GMT
access_time 2022-10-03 02:45 GMT
access_time 2022-09-26 03:00 GMT