യത്തീം -കവിത

എ​​ൻ​റു​​മ്മ വ​​രു​​ന്നു​​ണ്ട് പെ​​രു​​ങ്കാ​​ട്ടി​​ലൂ​​ടെ

മോ​​ന്തി മ​​യ​​ങ്ങു​​ന്നേ​​ര​​ത്ത്

തേ​​ങ്ങാ​​ച്ചോ​​റി​​ൻ പൂ​​ത്താ​​ല​​മേ​​ന്തി

ആ​​കാ​​ശ​​ച്ചെ​​രി​​വി​​ലെ നി​​ലാ​​ച്ചി​​രി​​യാ​​യ്!


പെ​​രു​​ങ്കാ​​ട്ടി​​ൽ പൂ ​​തേ​​ടി​​പ്പോ​​യ​​വ​​ർ

ഇ​​രു​​ട്ടി​​യാ​​ലും തി​​രി​​ച്ചു​​വ​​രാ​​റി​​ല്ല

അ​​വ​​ർ ഭം​​ഗി​​യു​​ള്ള പൂ​​മാ​​ല​​തീ​​ർ​​ത്ത്

ന​​രി​​ക്ക​​ണ്ണു​​ക​​ളോ​​ടൊ​​ത്ത് രാ​​പ്പാ​​ർ​​ക്കും

ന​​രി​​ക​​ൾ​​ക്ക് ഇ​​ഷ്​​ട​​മ​​ല്ലാ​​ത്ത​​തി​​നാ​​ൽ

ഇ​​ല്ലി​​ക്കൂ​​ട്ട​​ങ്ങ​​ൾ​​ക്ക​​പ്പു​​റ​​ത്തെ

ഇ​​ട​​വ​​ഴി​​യി​​റ​​ങ്ങി​​യാ​​രും

ക​​ര​​ഞ്ഞ് കൂ​​ടെ​ പോ​​ക​​രു​​ത്!

അ​​പ്പോ​​ൾ ക​​രി​​തേ​​ച്ച കോ​​ലാ​​യ​​ത്തു​​മ്പ്

ന​​ന​​വ് വ​​റ്റി വി​​ള​​ർ​​ത്തു​​നി​​ൽ​​ക്കും

കു​​പ്പാ​​യ​​മി​​ടാ​​തെ കൂ​​ടെ​​യോ​​ടി​​യ മു​​റ്റം

തി​​രി​​ച്ചു​​വ​​ന്ന് കി​​ത​​യ്ക്കും

''വെ​​ള്ള്യാ​​യ്ച്ച​​പ്പ​​ള്ളി​​ക്ക് ബാ​​വാ​​വ​​രും മോ​​നേ''

എ​​ന്നാ​​ശ്വ​​സി​​പ്പി​​ക്കും

വെ​​ള്ളി​​യാ​​ഴ്ച​​ക​​ൾ വെ​​ള്ള​​യ​​ണി​​ഞ്ഞ് വ​​രും

ജു​​മു​​അ ന​​മ​​സ്ക​​രി​​ച്ച് സ​​ലാം​​വീ​​ട്ടും

മു​​സ്വ​​ല്ല മ​​ട​​ക്കി​​വെ​​ച്ച് തി​​രി​​ച്ചു​​പോ​​കും!

ക​​രി​​പി​​ടി​​ച്ചെ​​ത്തു​​ന്ന മേ​​ഘ​​രാ​​ത്രി​​ക​​ൾ

കൊ​​ള്ളി​​യാ​​ൻ​ മി​​ന്നി ഒ​​ച്ച​​യു​​ണ്ടാ​​ക്കും

മേ​​ഘ​​ക്കീ​​റി​​ൽ പൂ​​ണ്ടു​​പോ​​യ

ഒ​​റ്റ​​ന​​ക്ഷ​​ത്ര​​ത്തെ ആ​​രും കാ​​ണി​​ല്ല

കെ​​ട്ടു​​പോ​​കു​​ന്ന ആ ​​മി​​ന്നാ​​മി​​ന്നി

പൊ​​ട്ടി​​വി​​ട​​രു​​ന്ന വെ​​ള്ളി​​വെ​​ളി​​ച്ച​​ത്തി​​ൽ

ചി​​റ​​കു ക​​രി​​ഞ്ഞ് വീ​​ഴും!

അ​​ന്ന് രാ​​ത്രി

ഖ​​ൽ​​ബി​​ലെ നേ​​ർ​​ച്ച​​പ്പ​​റ​​മ്പി​​ൽ നി​​ഴ​​ലു​​ക​​ൾ ദ​​ഫ്മു​​ട്ടും

നെ​​ഞ്ചി​​ടി​​പ്പി​​െ​ൻ​റ കു​​ത്ത്റാ​​ത്തീ​​ബ്

''യാ ​​ശൈ​​ഖ് മൊ​​ഹ്​​യു​​ദ്ദീ​​ൻ അ​​ബ്​​ദു​ൽ​​ഖാ​​ദി​​ർ ജീ​​ലാ​​നി''

എ​​ന്ന് ഉ​​റ​​ക്കം കു​​ത്തി​​ക്കീ​​റും!

രാ​​വേ​​റെ​​ച്ചെ​​ല്ലു​​മ്പോ​​ൾ

ഏ​​ഴാ​​നാ​​കാ​​ശ​​ത്തി​​ലെ കോ​​ട്ട​​വാ​​തി​​ലു​​ക​​ൾ

തു​​റ​​ക്ക​​പ്പെ​​ടും

മ​​ഞ്ഞു​​ചി​​റ​​കു​​ക​​ൾ വീ​​ശി

ഒ​​രു​ വെ​​ളു​​ത്ത പ​​ക്ഷി പ​​റ​​ന്നു​​വ​​രും

ന​​ക്ഷ​​ത്ര​​ത്തെ മ​​റ​​ച്ച

ക​​റു​​ത്ത മേ​​ഘ​​മേ​​ല​​ങ്കി​ കൊ​​ത്തി

ഉ​​യ​​ര​​ങ്ങ​​ളി​​ലേ​​ക്ക് പ​​റ​​ന്നുപോ​​കും!

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.