മാവോവാദി ബന്ധമാരോപിക്കപ്പെട്ട് യു.എ.പി.എ ചുമത്തി, ആറര വര്‍ഷക്കാലം ഭരണകൂടം തടവിലടച്ച എൻ.കെ. ഇബ്രാഹിം ആരോഗ്യകാരണങ്ങളാൽ ജാമ്യമനുവദിക്കപ്പെട്ട് പുറത്ത് എത്തിയിരിക്കുന്നു. എറണാകുളം ജില്ല വിട്ടുപോവരുതെന്ന നിബന്ധന ഉള്ളതിനാല്‍കവിയും സാമൂഹികപ്രവർത്തകനുമായ സുഹൃത്ത് എ.ബി. പ്രശാന്തിെൻറ വീട്ടില്‍ താമസിക്കുന്ന ഇബ്രാഹിം തെൻറ ജയിൽ-ജീവിത അനുഭവങ്ങൾ പറയുന്നു.
ജയിലിൽ എങ്ങനെ എത്തിയെന്ന് ചോദിച്ചാല്‍, 2015 ജൂലൈയിലാണ് ഞാൻ അറസ്റ്റ്ചെയ്യപ്പെടുന്നത്. എനിക്ക് ഒരു കൈക്ക് മുമ്പ് സ്റ്റീല്‍ ഇട്ടിട്ടുണ്ട്. കൈക്ക് വേദന വന്നാല്‍ എടുത്തുകളയണമെന്ന് അതിടുന്ന സമയത്ത് ഡോക്ടര്‍ പറഞ്ഞിരുന്നു, അങ്ങനെ കൈക്ക് വേദന വന്നപ്പോള്‍ ഡോക്ടറെ കാണാൻ നിശ്ചയിച്ചു. വാസ്തവത്തില്‍ അത് ഹൃദയാഘാതത്തിെൻറ വേദനയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണാന്‍വേണ്ടി വീട്ടിൽനിന്നിറങ്ങി. അതിനു മുമ്പ് മറ്റൊരാളെ കണ്ട് കുറച്ച് കാശ് കൊടുക്കാനുണ്ടായിരുന്നു. അതിന് കെ.
എസ്.ആര്‍.ടി.സി ബസ്സ്റ്റാൻഡിനടുത്തു നില്‍ക്കുന്ന നേരത്താണ് പൊലീസുകാര്‍ വളഞ്ഞത്. അവര്‍ യൂനിഫോമിലായിരുന്നില്ല. വന്ന് വായ പൊത്തി. അവരെന്നെ ബലമായി വണ്ടിയില്‍ കയറ്റി. പിന്നെ ചുറ്റിനും വണ്ടികള്‍ മാത്രമാണ് കാണുന്നത്. കോഴിക്കോട്ടുനിന്ന് കൊയിലാണ്ടിയിലേക്ക് കൊണ്ടുപോയി. അവിടെ എസ്.പിയെ കാണിച്ചശേഷം പയ്യോളിയിലേക്കാണ് കൊണ്ടുപോയത്. സി.ഐയുടെ ഓഫിസില്‍. കുറെ പൊലീസുകാര്‍ വന്നു ചോദ്യംചെയ്യാന്‍. നാലഞ്ചു ദിവസത്തെ ചോദ്യംചെയ്യൽ. അക്കൂട്ടത്തിൽ ഇസ്മയില്‍ എന്ന് പറയുന്ന ഒരു ഓഫിസര്‍ ഉണ്ടായിരുന്നു. മേപ്പാടി എസ്.ഐയായിരുന്ന ആള്‍. അയാളവിടെ ഒരു കൊലപാതകം ചെയ്തു എന്ന ആരോപണം നേരിട്ട ആളാണ്. പെറ്റിക്കേസായ ഒരു ശീട്ടുകളി കേസിലാണ് ആ കൊലപാതകസംഭവം നടന്നത്. അത് ഞാൻ ചോദിച്ചതോടെ ഇസ്മയിൽ നിശ്ശബ്ദനായി. ചോദ്യംചെയ്യലിൽ എെൻറ കൈയില്‍നിന്നും ഫോണോ നമ്പറോ ഒന്നുംതന്നെ കിട്ടിയില്ല. അപ്പോള്‍ അവര്‍ പറഞ്ഞു: ''നീ കള്ളനാണ്.'' എനിക്ക് കട്ട് നല്ല പരിചയമാണെന്ന് ഞാനും പറഞ്ഞു. എെൻറ കൈയിലുള്ള പണം ഞാന്‍ അധ്വാനിച്ചുണ്ടാക്കിയതാണ്. അത്
പൊലീസുകാര്‍ക്ക് പാര്‍ട്ടി ഫണ്ടാക്കണം. അങ്ങനെ ആക്കിയാല്‍ എനിക്കൊരിക്കലും മോചനമുണ്ടാകില്ല. ഞാന്‍ പറഞ്ഞു: ''എന്നാല്‍ അങ്ങനെ ആകട്ടെ.''
കൈയിലുള്ള പൈസയെക്കുറിച്ച് പൊലീസുകാർ എെൻറ വീട്ടില്‍ പോയി ചോദിച്ചു. അതെെൻറ പൈസ തന്നെയാണെന്ന് മനസ്സിലായി എന്ന് പറഞ്ഞു. അതില്‍നിന്നും ആയിരം രൂപ എടുത്തുകൊള്ളാൻ പറഞ്ഞു. ബാക്കി തുക വീട്ടിലേക്ക് കൊടുത്തയച്ചു. ആ സമയത്ത് അവരെന്നോട് മാന്യമായാണ് പെരുമാറിയത്. രാഷ്ട്രീയവൈരം തീര്‍ത്തു എന്നുമാത്രം. അതായത് നമ്മളെ അവര്‍ക്ക് കുടുക്കണമെന്നുണ്ടെങ്കില്‍ ഭീകരവാദിയാക്കുക എന്നതാണ് ഏറ്റവും എളുപ്പവഴി. മാവോവാദി അതിന് ഒരു വഴിയാണ്.
8-9 വയസ്സില്‍ തുടങ്ങിയ അധ്വാനമാണ്. മണ്ണില്‍ പണിയെടുക്കുക എന്നതിനോട് എന്നും കളങ്കരഹിതമായ ആത്മാർഥതയുണ്ടെനിക്ക്. അതുകൊണ്ടുതന്നെ ആര്‍ക്ക് പണിയില്ലെങ്കിലും എനിക്ക് പണിയുണ്ടാകും. കൂടെ കുറച്ചു ആളുകളുണ്ട്. അവരേയും തട്ടിപ്പില്ലാത്ത പണി ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. സി.പി.എമ്മിെൻറ ഒപ്പമായിരുന്നു ആദ്യം. 78ല്‍ ഇന്ദിര ഗാന്ധിയെ തോല്‍പ്പിച്ചത് സി.പി.എം ജനസംഘത്തിന് വോട്ട് ചെയ്തുകൊണ്ടാണ്. നമ്മള്‍ അന്നൊക്കെ സി.പി.എമ്മില്‍ ചേര്‍ന്നത് വര്‍ഗീയതക്കെതിരെയുള്ള പാര്‍ട്ടി എന്ന നിലക്കാണ്. എന്നാല്‍ രഹസ്യമായി അന്നവരതുതന്നെ സൂക്ഷിച്ചിരുന്നു. അത് മനസ്സിലായപ്പോള്‍ ഞാൻ പാർട്ടി വിട്ടു. ഇന്നാവട്ടെ പരസ്യമായിട്ടാണ് സി.പി.എം വർഗീയത പ്രാവര്‍ത്തികമാക്കുന്നത്. അപ്പോള്‍ അതിനെതിരെയുള്ള ഒരു പ്രസ്ഥാനമേതെന്നു ചിന്തിച്ചു തുടങ്ങും. അങ്ങനെയാണ് ബദല്‍ രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്. അതിെൻറ ഭാഗമായാണ് അറസ്റ്റ്ചെയ്യപ്പെട്ടതും ജയിലിലടയ്ക്കപ്പെട്ടതും.
യു.എ.പി.എ പോലെ ഇത്രയേറെ മനുഷ്യത്വവിരുദ്ധവും ജനവിരുദ്ധവുമായ നിയമം വേറെയുണ്ടോ? ശരിക്കും 90 ദിവസം കഴിഞ്ഞാല്‍ ജാമ്യം കൊടുക്കാന്‍ പറ്റുമെന്ന് പറയുന്നിടത്ത് അത് അനന്തമായി നീളും. ആറു പ്രാവശ്യം ജാമ്യം നിഷേധിച്ച ശേഷമാണ് ആരോഗ്യം തീരെ വഷളായപ്പോൾ അതിെൻറ അടിസ്ഥാനത്തിൽ ഇപ്പോൾ ജാമ്യം ലഭിക്കുന്നത്. ഇപ്പോൾ തടവിൽ കിടക്കുന്ന ഒട്ടുമിക്ക ആളുകളുടെ കേസിനും ഒരടിസ്ഥാനവുമില്ല. മറ്റേത് ഭരണകൂടം അത് ചെയ്താലും സി.പി.എം അത് ചെയ്തുകൂടാ. എ.ഡി.ബി വിഷയത്തിലൊക്കെ നമ്മളൊരുമിച്ച് സമരം ചെയ്തതാണ്. ഭരണത്തിലെത്തുമ്പോള്‍ ഉള്ള സാധ്യതകളെയെല്ലാം സി.പി.എം ഇല്ലായ്മ ചെയ്യുകയാണ്. അങ്ങനെയാണെങ്കില്‍ ഇവര്‍ക്കും കോൺഗ്രസിനും ബി.ജെ.പിക്കും എല്ലാവർക്കും ഒരുമിച്ച് നിന്നാല്‍ പോരെ.
കോഴിക്കോട് ജില്ല ജയിലില്‍ തുടക്കത്തില്‍ 6-7 മാസം കഴിഞ്ഞിരുന്നു. പിന്നീടുള്ള മൂന്നര വര്‍ഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ. ശേഷം തൃശൂര്‍ അതീവസുരക്ഷാ ജയിലിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുമായിരുന്നു. ഏറ്റവും മോശം ജയിലാണ് വിയ്യൂർ സെൻട്രൽ ജയിലും അതിസുരക്ഷാ ജയിലും. ബീഡിയുടെ പ്രശ്നമാണ് തടവുകാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ആറു ബീഡി കൊടുത്താല്‍ 60 രൂപ വിലയുള്ള ബിരിയാണി ലഭിക്കും. പിന്നെ കഞ്ചാവിെൻറ കാര്യം പറയേണ്ടല്ലോ. അതെങ്ങനെ അകത്തെത്തുന്നുവെന്ന് ഒരു പിടിയും കിട്ടുന്നില്ല. എല്ലാ ലഹരിവസ്തുക്കളും അകത്തും ലഭ്യമാണ്. എനിക്ക് തോന്നുന്നത് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അറിവോടുകൂടിതന്നെയായിരിക്കും ഇത് അകത്തു വരുന്നത്. മുമ്പ് ജയില്‍സൂപ്രണ്ട് ഇല്ലാതിരിക്കുന്ന സമയത്ത് സൂപ്രണ്ടിെൻറ പദവി വഹിക്കുന്ന ആൾ ആറ് ബോട്ടില്‍ മദ്യം കൊണ്ടുക്കൊടുത്ത് പിടിക്കപ്പെട്ടിട്ടുണ്ട്. റേഷന്‍ അരിയും മറ്റു സാധനങ്ങളും പുറത്ത് വില്‍ക്കുന്നതും പിടിക്കപ്പെട്ടിട്ടുണ്ടായിരുന്നു. അപ്പൊ അത്രയും മോശമായ സ്ഥലമാണ് ജയില്‍. വാര്‍ഡില്‍ വരുന്ന ഉദ്യോഗസ്ഥരെല്ലാം, വളരെ മാന്യമായാണ് പെരുമാറുന്നത്. പ്രത്യേക പദവി വഹിക്കുന്നവരാണ് മോശം ആള്‍ക്കാര്‍. എെൻറ അഭിപ്രായത്തില്‍ ജയിലില്‍ ബീഡി അനുവദിക്കുകയാണെങ്കില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും പ്രശ്നമുണ്ടാകില്ല. ശരിക്കും ഒരു പൊതുസ്ഥലമല്ലല്ലോ ജയില്‍. സ്വകാര്യസ്ഥാപനവുമല്ലല്ലോ. സര്‍ക്കാറിെൻറ സ്ഥാപനമല്ലേ. അങ്ങനെ അത് കൊടുക്കുകയായിരുന്നെങ്കില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഇല്ലാതാവുമായിരുന്നു. ഇപ്പൊ ബീഡിയുടെ പേരില്‍ കുറെ പ്രതികളെ ഇവര്‍ക്ക് മർദിക്കാന്‍ പറ്റുന്നുണ്ട്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ കഞ്ചാവും മറ്റും വന്നിരുന്നത്. കണ്ണൂർ പിന്നെ പാര്‍ട്ടിക്കാർ നേരിട്ട് കേറ്റിക്കൊണ്ട് പോകും. ആരും അവരെ തടയാനുണ്ടാകില്ല. അവിടെ ഷാഫി, രാഹുൽ എന്നീ രണ്ടു പ്രതികളുണ്ടായിരുന്നു. അവരുടെ നാവു വളരെ മോശമാണ്. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല. സി.പി.എമ്മിെൻറ ആള്‍ക്കാർ പത്താം ബ്ലോക്കില്‍ വന്നു ഇവരെ തല്ലി. തല്ലിയപ്പോ സൂപ്രണ്ട് ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. അവരെല്ലാവരും നോക്കിനില്‍ക്കുമ്പോഴാണ് ഇവരെ മുറിയില്‍ കയറിവന്നു തല്ലുന്നത്. ഞാന്‍ കുളിക്കുന്നിടത്തുനിന്ന്‍ ഓടിവന്നപ്പോ ഇതാണ് കാണുന്നത്. ഞാന്‍ ഉടനെ ഡെപ്യൂട്ടി സൂപ്രണ്ടിനെ വിളിച്ചു. ഈ മൂന്നു നക്ഷത്രം െവച്ച് ഈ പണി നിങ്ങള്‍ ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് പറഞ്ഞു. അത് അവര്‍ക്കൊക്കെ വല്യ ഷോക്കായിപ്പോയി. എനിക്ക് നല്ല തല്ലു കിട്ടുമെന്നറിയാം. തല്ലിയാല്‍ ഒരു തുപ്പെങ്കിലും തുപ്പുമെന്നും ഞാന്‍ വിളിച്ചു പറഞ്ഞു. അപ്പോഴാണ് അവര്‍ തല്ലു നിര്‍ത്തിയത്.
വളരെ മോശമായിരുന്നു നമുക്ക് കിട്ടുന്ന ഭക്ഷണം. അളവ് വളരെ കുറവ്. അപ്പൊ അത് നമ്മൾ തൂക്കിച്ചു. ഇതിെൻറപേരിലൊക്കെ ഈ ഉദ്യോഗസ്ഥന്മാര്‍ക്ക് വല്യ ശത്രുതയാണ്. ഞാന്‍ സൂപ്രണ്ടുമാരെ കാണുമ്പോൾ ആവശ്യമുണ്ടെങ്കില്‍ മാത്രം എഴുന്നേറ്റുനിന്ന് കാര്യം പറയും. അല്ലെങ്കില്‍ ഞാന്‍ എഴുന്നേൽക്കാനൊന്നും പോകില്ല. അപ്പൊ ഇവര്‍ക്ക് ഞാന്‍ എഴുന്നേൽക്കണം. ഞാന്‍ അവരോട് പറഞ്ഞു, ഞാന്‍ എഴുന്നേൽക്കില്ല. ഞാനും മനുഷ്യനാണ്, നിങ്ങളും മനുഷ്യനാണ്. ആന വരുമ്പോള്‍ പേടിച്ചിട്ടു എഴുന്നേൽക്കാം. മനുഷ്യനെ കാണുമ്പോള്‍ എഴുന്നേൽക്കേണ്ട കാര്യമില്ല. ഏറ്റവും മോശമായ ജയില്‍ അതിസുരക്ഷാ ജയിലാണ്. അത് ഉദ്ഘാടനംചെയ്തത് ജനാധിപത്യത്തെ അങ്ങേയറ്റം പ്രകീര്‍ത്തിക്കുന്ന സി.പി.എം ആണ്. സമരം ചെയ്യണമെന്ന് ഉദ്ഘോഷിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. അവരാണ് മുഴുവന്‍ സമയം അടച്ചിടുന്ന ജയില്‍ കേരളത്തില്‍ ഉദ്ഘാടനം ചെയ്തത്.
ഡാനിഷ് എന്ന സഖാവ് ചെരിപ്പിട്ടുകൊണ്ട് സൂപ്രണ്ടിെൻറ മുറിയില്‍ കയറിയപ്പോള്‍ അതഴിച്ചുെവച്ചിട്ട് കയറാന്‍ പറഞ്ഞു. നിങ്ങള്‍ ചെരിപ്പിടുന്നുണ്ടല്ലോ പിന്നെന്താണ് എനിക്കിട്ടാല്‍ എന്ന് ഡാനിഷ് ചോദിച്ചു. അതുകൊണ്ടാണ് പിന്നെ ഡാനിഷിനോട് അവര്‍ക്ക് പ്രശ്നമായതും മുറിയിൽ മുഴുവൻ സമയം പൂട്ടിയിട്ടതും. മറ്റൊരു കാതലായ പ്രശ്നം, കിടക്കുന്ന ജയില്‍മുറികളുടെ വൃത്തിയാണ്. ഞാന്‍ ശരിക്കും രണ്ടുനേരം മുറി കഴുകും. അതല്ലെങ്കില്‍ അവിടെ കിടക്കാന്‍ കഴിയില്ല.
ഞാന്‍ രണ്ടു വര്‍ഷക്കാലം അഞ്ചുപൈസ വേതനം കൈപ്പറ്റാതെ പണി ചെയ്തുകൊടുത്തിട്ടുണ്ട് അവിടെ. സിമൻറ് പണികളാണ് ഞാന്‍ എടുക്കുന്നത്. പുതിയ അതിസുരക്ഷാജയിലിലേക്ക് ഒരുപാട് പണികള്‍ ഉണ്ടായിരുന്നു. വെള്ളംപോകാന്‍ ചാലുകെട്ടല്‍, പിന്നെ ഒരു കുളം കുഴിച്ചു, ഉദ്ഘാടന ദിവസത്തേക്ക് പണി തീരില്ലെന്ന് പറഞ്ഞപ്പോ രാത്രിയുംകൂടി പണിയെടുത്തിട്ടുണ്ട്. ഞാന്‍ കോടതിയില്‍ പറഞ്ഞു. ഇതൊരു സര്‍ക്കാര്‍ ഏജന്‍സിയാണ്. പ്രൈവറ്റ് ആണെങ്കില്‍ പിന്നെ നമ്മള്‍ പണിയെടുക്കുന്നതിെൻറ കാല്‍ ഭാഗം കൂലിയേ നമുക്ക് കിട്ടൂ. പക്ഷേ ഇതങ്ങനെയല്ല. ഇവിടെ ഞങ്ങള്‍ പണിയെടുക്കുന്നതിനു ഞങ്ങള്‍ക്ക് മാന്യമായ കൂലി, ശാരീരികാധ്വാനം ചെയ്യുന്നതിന് വേണ്ടുന്ന വില തരേണ്ടതുണ്ട്. തരുന്നത് മാന്യമായ കൂലി അല്ലാത്തതുകൊണ്ട് ഞാനത് വാങ്ങിച്ചില്ല എന്ന് പറഞ്ഞു. കോടതി ഒന്നും മിണ്ടിയില്ല. രാവിലെ മുതല്‍ സന്ധ്യവരെ പണിയെടുത്താല്‍ കിട്ടുന്നത് 67 രൂപയാണ്. നക്കാപ്പിച്ചയല്ലേ അത്. അതെനിക്ക് വേണ്ടെന്നു ഞാന്‍ തീരുമാനിച്ചു, പറഞ്ഞു. അതവര്‍ക്ക് വലിയ പ്രശ്നമായി. അപ്പോള്‍ കൂലി വാങ്ങില്ലെന്ന് എഴുതി ഒപ്പിട്ടു തരണമെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, എന്താണെന്ന് െവച്ചാല്‍ നിങ്ങള്‍ എഴുതിക്കോളൂ, ഞാന്‍ ഒപ്പിട്ടു തരാമെന്ന്. എനിക്ക് അധ്വാനത്തിന് മാന്യമായ കൂലി കിട്ടണം. ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തിെൻറ പേരില്‍ ഇന്നുവരെ ഞാന്‍ ഒരു മിഠായിപോലും തിന്നിട്ടില്ല. അതില്‍ പറയുന്ന മൂന്നു കാര്യങ്ങള്‍ - സത്യം, സമത്വം, സ്വാതന്ത്ര്യം -ഭരണകൂടത്തിെൻറ പ്രവൃത്തിയില്‍ സത്യവും സമത്വവും തൊട്ടു തീണ്ടിയിട്ടില്ല. സ്വാതന്ത്ര്യത്തെ കുറിച്ചു പിന്നെ പറയാനില്ലല്ലോ. പിന്നെ ഈ കൊടിയേറ്റാന്‍ എന്തിനു നമ്മള്‍ പോകണം. എനിക്കതിനു വയ്യെന്ന് പറഞ്ഞു. അപ്പൊ സുനിൽകുമാർ സൂപ്രണ്ട് ഞങ്ങളെ 24 മണിക്കൂറും സെല്ലില്‍ പൂട്ടിയിട്ടു, ഞാന്‍ മുദ്രാവാക്യം വിളിച്ചു എന്ന് പറഞ്ഞിട്ട്. കോടതിയില്‍ ഞങ്ങള്‍ പരാതിപ്പെട്ടപ്പോള്‍ കോടതി എന്നെ വിളിപ്പിച്ചു, എന്നോട് മുദ്രാവാക്യം വിളിച്ചോ എന്ന് ചോദിച്ചു, കോടതി സൂപ്രണ്ടിനോട് സി.സി.ടി.വി ഫൂട്ടേജ് ഹാജരാക്കാന്‍ പറഞ്ഞു. അങ്ങനെ ഹാജരാക്കിയപ്പോ ഞാന്‍ വിളിച്ചിട്ടില്ല. കോടതി എനിക്കനുകൂലമായി വിധിച്ചു. ആ സി.സി.ടി.വി ഇല്ലെങ്കില്‍ ഞാന്‍ ഇപ്പോഴും ജയിലില്‍ കിടക്കേണ്ടിവരുമായിരുന്നു.
തുറന്ന ഓടകള്‍ നിരോധിച്ചിരിക്കുകയാണ് നമ്മുടെ നാട്ടില്‍. ജയിലില്‍ എല്ലാം തുറന്നുതന്നെയാണ് കിടക്കുന്നത്. തുറന്ന ഓടകള്‍ അടയ്ക്കണമെന്നും പൈപ്പ് ഇടണമെന്നുമൊക്കെ നിയമം നിലനില്‍ക്കുന്ന നാട്ടില്‍ തുറന്ന ഓടയില്‍നിന്നുള്ള നാറ്റമടിച്ചിട്ടാണ് ഭക്ഷണം കഴിക്കുന്നത്. കൊതുകാണെങ്കില്‍ ഒരു രക്ഷയുമില്ല. കൊതുകുവലക്കു വേണ്ടി ഞാൻ രണ്ടു മൂന്നു അപേക്ഷ െവച്ചു. അതിസുരക്ഷ ജയിലില്‍ കൊതുകുവല അനുവദിച്ചിട്ടുണ്ട്. കണ്ണൂരിലുണ്ട്, തിരുവനന്തപുരത്ത് ഉണ്ട് എന്നാണ് പറഞ്ഞത്. ഞാന്‍ കണ്ടിട്ടില്ല. ഈ സെന്‍ട്രല്‍ ജയിലില്‍ മാത്രം ഇല്ല. ഇതൊക്കെ ഇവിടത്തെ നിയമംതന്നല്ലേ, അങ്ങനെയെങ്കില്‍ ഒന്നും അനുവദിക്കാന്‍ പാടില്ലല്ലോ. അതിസുരക്ഷ ജയിലില്‍ എല്ലാറ്റിനും വിലകൂടുതലാണ്. കണ്ണൂരില്‍ ഒരു ചായക്ക് രൂപ 1.50 ആണ്. സെന്‍ട്രല്‍ പ്രിസണില്‍ അത് 3 രൂപയും അതിസുരക്ഷയില്‍ 4 രൂപയുമാണ്. ഒരു ജഡ്ജി വന്നപ്പോള്‍ ഞങ്ങള്‍ പറഞ്ഞിരുന്നു, ഇത്രയും വില കൂടുതലാണെന്ന്. അപ്പോള്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ കാര്യമുണ്ടായില്ല. സെന്‍ട്രല്‍ ജയിലില്‍ ചെറുപയര്‍ കറി വിളമ്പുമ്പോ ആദ്യം കുഴപ്പമൊന്നുമില്ല. അത് നന്നായി പാത്രത്തിൽ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ഓടും. കുറച്ചു സമയം കഴിഞ്ഞാല്‍ അപ്പംപോലെ ഒട്ടുന്ന ഒരു കട്ടയായി മാറും. എന്താണതില്‍ ചേര്‍ക്കുന്നതെന്ന് മനസ്സിലായിട്ടില്ല.
അവിടെ അജയകുമാര്‍ എന്ന ഒരു സൂപ്രണ്ട് ഉണ്ട്. എനിക്ക് തോന്നുന്നു ജയിലില്‍ ഉള്ളതില്‍ െവച്ച് ഏറ്റവും ക്രൂരനായ ഒരുദ്യോഗസ്ഥനായിരിക്കും അയാള്‍ എന്ന്. അനാവശ്യപദമേ നാവില്‍നിന്ന് വരുള്ളൂ. ഇപ്പോൾ തിരുവനന്തപുരത്തെ ഡി.ഐ.ജിയോ മറ്റോ ആണ്. അയാള്‍ ഒരു മനുഷ്യനെ തല്ലുമായിരുന്നു. അപ്പൊ ഞാന്‍ വിളിച്ചു പറഞ്ഞു, കേസ് കൊടുക്കുവാണെങ്കില്‍ സാക്ഷി ഞാന്‍ പറഞ്ഞോളാം എന്ന്‍. അയാള്‍ എന്നെ വിളിച്ചിട്ട് വളരെ മോശം രീതിയില്‍ സംസാരിച്ചു. അത്രക്കും മോശമായ വാക്കുകള്‍. ഇതാണ് ജയിലും നമ്മുടെ വ്യവസ്ഥിതിയും നമുക്ക് തരുന്നത്. കണ്ണൂരിലെ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വളരെ മോശമായിട്ടാണ് അവര്‍ പെരുമാറിയിരുന്നത്. ടി.പി വധക്കേസിലെ രാമചന്ദ്രന്‍ എന്നൊരാളുണ്ട്. നല്ല മനുഷ്യനാണ്. വേറെ എല്ലാ സി.പി.എമ്മുകാരും അവരെ സംബന്ധിച്ചിടത്തോളം ചായ വേണോ എന്നുപോലും ചോദിക്കാന്‍ തയാറാകാത്ത ടീം ആണ്.
മാധ്യമങ്ങളും സാമൂഹികപ്രവര്‍ത്തകരും ആണ് എന്നെ പുറത്തുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. അല്ലാതെ ഭരണകൂടത്തിെൻറ നയപരമായ യാതൊരു തീരുമാനവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഏഴാം വര്‍ഷത്തിലാണ് ഞാനിപ്പോ ഇറങ്ങുന്നത്. കൃത്യമായി പറഞ്ഞാൽ 6 വർഷവും 114 ദിവസവും. ഇറങ്ങുന്ന സമയം എന്നെ ഒരു മുക്കാല്‍ മണിക്കൂറോളം പൊലീസുകാര്‍ ജയിലിെൻറ ഉമ്മറത്ത് നിര്‍ത്തി. അങ്ങനൊരു നാടകം അവര്‍ കളിച്ചു. എന്നെ കൂട്ടാൻ വന്ന വക്കീലിനോടും സഖാക്കളോടും അനാവശ്യമായി വളരെ മോശം രീതിയിൽ പെരുമാറുകയും അവരെ ജയിൽ കവാടത്തിൽ നിൽക്കാൻ അനുവദിക്കാതെ അര കിലോമീറ്ററോളം ദൂരെയുള്ള പ്രവേശന കവാടത്തിലേക്ക് മാറ്റിനിർത്തുകയും ചെയ്തു. രോഗിയായ എനിക്ക് അത്ര ദൂരം നടക്കാൻ വയ്യാത്തതുകൊണ്ടാണ് അവർ വണ്ടിയുമായി വന്നത്. ഒടുവിൽ ഇക്കാര്യങ്ങളൊന്നുമറിയാതെ അത്രയും ദൂരം എനിക്ക് നടന്നുപോകേണ്ടി വന്നു.
i
ആരോഗ്യനില വളരെ മോശമാണ്. ഒന്ന്, എനിക്ക് വളരെ നന്നായി ഭക്ഷണം കഴിക്കണം. ഈ ആരോഗ്യസ്ഥിതി െവച്ച് ഇപ്പോള്‍ അതിനു കഴിയുന്നില്ല. ജയിലില്‍ വന്നതിനു ശേഷം ഇതാണവസ്ഥ. പിന്നെ ഒരു ദിവസം 22 ഗുളിക കഴിക്കണം. അത് പറഞ്ഞപ്പോള്‍ അന്ന് ഡോക്ടര്‍ പാലും പഴവും എഴുതി. അപ്പോള്‍ ക്ഷീണമുണ്ടായിരുന്നില്ല. പക്ഷേ ഷുഗര്‍ കൂടി. പിന്നെ ഡോക്ടര്‍ അത് വേണ്ടെന്നു പറഞ്ഞു. അപ്പോള്‍ വീണ്ടും ക്ഷീണമായി. പിന്നെ കൊളസ്ട്രോളും. ഏറ്റവും ഇഷ്ടഭക്ഷണം ബീഫാണ്. കാരണം ചെറുപ്പം മുതല്‍ ഏറ്റവും വിലക്കുറവില്‍ കിട്ടുന്ന ഭക്ഷണം അതാണ്. ആ ഒരു തീറ്റ ഇപ്പോഴും വേണമെന്ന ആഗ്രഹം മനസ്സിലുണ്ട്.
ഭാര്യ നല്ല അധ്വാനിയായിരുന്നു. മതത്തിെൻറ വിഷയത്തില്‍ അവര്‍ക്കെന്നോട് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ സ്ഥലം വാങ്ങിയതും വീട് െവച്ചതുമെല്ലാം ഭാര്യയുടെ അധ്വാനംകൊണ്ടാണ്. എനിക്ക് ചെറുപ്പം മുതല്‍ അറിയാവുന്ന ഒരാളുണ്ട്. അന്ന് മുതല്‍ തന്നെ അവര്‍ വാടകവീട്ടിലാണ് താമസം. ഒരു ലോണ്‍ എടുത്താല്‍ ഒരു വീട് വെക്കാന്‍ പറ്റുമെന്നൊക്കെ കരുതി വീടിെൻറ ആധാരം അവര്‍ക്ക് ലോണെടുക്കാന്‍ കൊടുത്തു. ഒരാൾക്കൊരു നല്ല കാര്യത്തിന് വേണ്ടിയല്ലേ എന്ന് കരുതി കൊടുത്തു. അതിന്നുവരെ അടച്ചിട്ടില്ല. ഈ ജനുവരിയിലാണ് അവസാന അവധി പറഞ്ഞിരിക്കുന്നത്. അതൊരു വേദനയായി മനസ്സില്‍ കിടക്കുന്നുണ്ട്. മക്കള്‍ മൂന്നു പേർ. അവരോടു ഞാന്‍ ഇഷ്ടമുള്ളതുപോലെ ജീവിച്ചോളാന്‍ പറഞ്ഞു. അവര്‍ ഇഷ്ടമുള്ള പങ്കാളികളെ കണ്ടെത്തി. അതാരാണെന്നു ചോദിച്ചിട്ടുകൂടിയില്ല. ഭാര്യ ഹാരിസൺ മലയാളത്തിൽ ആണ് ജോലി ചെയ്തിരുന്നത്. അന്നൊരു പ്രശ്നമുണ്ടായി. വേറൊരാളുടെ പറമ്പില്‍ പണിക്ക് പോയതാണ് ഞാന്‍. എസ്റ്റേറ്റില്‍ പണിയെടുക്കുന്ന എെൻറ ഭാര്യയെ പതിനൊന്നര മണി ആയപ്പോൾ അവർ ഡിസ്മിസ് ചെയ്തു. ഞാന്‍ ഈ പറമ്പിലേക്കു പണിക്കു പോയതിനുള്ള പ്രതികാരമാണ്. 12 വര്‍ഷത്തെ സർവിസ് ഉണ്ടവര്‍ക്ക്. പണിക്ക് പോയി പതിനൊന്നര വരെ പണിയെടുത്ത അവരെ ഡിസ്മിസ്ചെയ്യുകയാണുണ്ടായത്. സി.പി.എമ്മിലെ ഒരു അസ്സന്‍ എന്ന് പറയുന്ന ആളുണ്ടായിരുന്നു. വക്കീലും ലേബര്‍ യൂനിയെൻറ ആള്‍ക്കാരും ലേബര്‍ ഓഫിസറുടെ ആള്‍ക്കാരുമൊക്കെ വന്നിട്ട് തെളിവെടുപ്പ് നടത്തിയപ്പോ ഈ അസ്സൻ അയാളുടെ കൈയില്‍ എെൻറ ഭാര്യയുടെ നമ്പര്‍ പ്രത്യേകം എഴുതിെവച്ചിട്ടാണ് ആ നമ്പര്‍ പറഞ്ഞത്. അത് വല്യ പ്രശ്നമായി. ജനങ്ങളൊക്കെ ഇടപെട്ട് ഒടുവില്‍ സമാധാനമാക്കി. അത് നടക്കുന്നത് 2000ലോ മറ്റോ ആണ്. അവരെ പറഞ്ഞുവിട്ടതിനു ശേഷം എന്നെ വിളിപ്പിച്ചിട്ടു എനിക്ക് 5 ലക്ഷം രൂപയുടെ ഓഫര്‍ തന്നു. അവര്‍ക്കെതിരെ ഒന്നും പറയാതിരിക്കാന്‍. 5 ലക്ഷവും എനിക്ക് വാച്ചര്‍മാരെ നോക്കുകയെന്ന ഒരു പണിയും. അപ്പൊ ഞാന്‍ പറഞ്ഞു, ഇതുവരെ വേണ്ടാത്ത ഭക്ഷണം ഭക്ഷിച്ചിട്ടില്ല, അതുവേണ്ട എന്ന്. അത് മാത്രമല്ല, എന്നെ അവിടെ കൂട്ടിക്കൊണ്ടു ചെന്നവന് രണ്ടു ലക്ഷം രൂപയും അവർ ഓഫർ ചെയ്തിട്ടുണ്ടായിരുന്നു.
പിന്നെ ഒരു എൻജിനീയര്‍ ഉണ്ട്. ഈ നാട്ടുകാരനാണ്. പകുതിപോലും കൂലി തരില്ല. ഒരു ദിവസം അവരെന്നോട് ഇനി പണിക്ക് വരേണ്ട, പൊയ്ക്കോളൂ എന്ന് പറഞ്ഞു. എന്നിട്ടവര്‍ മുറി പൂട്ടി പോയി. ആറുമാസം കഴിഞ്ഞ് കാപ്പി പറിക്കാന്‍ കാലമായപ്പോള്‍ അവര്‍ വീണ്ടും വന്നു. അപ്പൊ എെൻറ പ്രശ്നം പരിഹരിച്ചിട്ടേ ഞാന്‍ പണിചെയ്യാന്‍ സമ്മതിച്ചുള്ളൂ. ഒരു പാര്‍ട്ടിക്കാരെയും കൂടെ വിളിച്ചില്ല. ഒറ്റക്കു തന്നെ പരിഹരിച്ചു. അതുകൊണ്ടാണ് എന്നെ ഇവരെല്ലാം മാവോയിസ്റ്റും നക്സലൈറ്റുമൊക്കെ ആക്കിയത്. വീട്ടില്‍ ഒരാഴ്ചയില്‍ ഒരു നാലഞ്ചു തൂമ്പയെങ്കിലും ഉറപ്പിക്കാനായി ആളുകള്‍ വരും. അതെനിക്കറിയാവുന്ന പണിയാണ്. 150 രൂപയാണ് കൂലി. പക്ഷേ ഞാനത് വാങ്ങില്ല. വരുന്നത് മുതലാളിയല്ല, ഒരു പണിക്കാരനായിരിക്കും. അവര്‍ക്ക് എങ്ങനെയാണ് കൂലി കിട്ടുന്നതെന്ന് നമുക്കറിയാം. എസ്റ്റേറ്റ് മേഖലയില്‍ ജീവിക്കുന്ന തൊഴിലാളിക്ക് കിട്ടുന്ന കൂലികൊണ്ട് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത്.
ഞാൻ മാവോവാദി ഒന്നുമല്ല. നമ്മള്‍ പ്രതികരിക്കുന്നു. ഭരണകൂടം നമ്മളെ മാവോവാദി എന്ന് വിളിക്കുന്നു. ഇനി അവര്‍ പറയുകയാണെങ്കില്‍ പറയട്ടെ. അല്ലാതെ നമുക്കൊന്നും ചെയ്യാനാവില്ലല്ലോ. മാവോവാദികളുടെ ഇപ്പോഴത്തെ അവസ്ഥ അത് അവരോടുതന്നെ ചോദിക്കണം. ഏതെങ്കിലും മാവോവാദികളെ കാണട്ടെ അപ്പോള്‍ ചോദിക്കാം (ചിരി).
ഇനി സമരത്തില്‍ തന്നെ. അത് ചെയ്യുന്ന ജനങ്ങളോടൊപ്പം. ജനങ്ങള്‍ സമരം ചെയ്യുമ്പോള്‍ നമ്മള്‍ മാറിനില്‍ക്കരുതല്ലോ. അതിെൻറ പേരില്‍ ജയിലില്‍ ആക്കുകയാണെങ്കില്‍ ആക്കട്ടെ. അത് തന്നെയാണ് തീരുമാനം. ഞാന്‍ പണി തുടങ്ങുന്ന സമയത്ത് ഒരു തൊഴിലാളി പറിക്കേണ്ട ചപ്പിെൻറ അളവ് 18 കിലോ ആണ്. അത് പറിച്ചാല്‍ മുഴുവന്‍ കൂലിയും കിട്ടും. ഇപ്പോള്‍ 50 കിലോ പറിച്ചില്ലെങ്കില്‍ കൂലിയില്ല. പണിയില്ല. നാട്ടില്‍ ഉബൈദ് എന്നൊരുത്തനുണ്ട്. അവന്‍ 29ഓ 39ഓ കിലോ ചപ്പ് പറിച്ചിട്ടു, റൈറ്റര്‍ പറഞ്ഞു നാളെ പണിക്ക് വരേണ്ട എന്ന്‍. അവന്‍ അന്ന് സി.പി.എമ്മിെൻറ യൂനിയനില്‍പെട്ടതാ. അങ്ങനെ അവന്‍ അവിടത്തെ തൊഴിലാളി യൂനിയെൻറ കരീം എന്ന് പറയുന്ന നേതാവിനോട് കാര്യം പറഞ്ഞു. കരീം ഉബൈദിനെയും കൂട്ടി വന്നു. ജോര്‍ജ് എന്ന് പറയുന്ന റൈറ്റര്‍ ആണ്. നാളെ പണി കൊടുക്കണം എന്ന് പറഞ്ഞു തര്‍ക്കിച്ച് ഒടുവില്‍ കരീം പറഞ്ഞു, സര്‍, ഇതിെൻറ ബാക്കി നാളെ പറിച്ചോളും എന്ന്. അപ്പോള്‍ ഉബൈദ് പറഞ്ഞു, ഇത് പറയാന്‍ എനിക്ക് നിന്നെ കൊണ്ടുവരേണ്ട കാര്യമില്ല. യൂനിയെൻറ നിയമങ്ങള്‍ സംസാരിക്കാനാണ് നിന്നെ വിളിപ്പിച്ചത്. ഇത് പറിച്ചോളാം എന്ന് പറയാന്‍ എനിക്കറിയാം. അന്നയാൾ സി.ഐ.ടി.യുവില്‍നിന്ന് മാറി. അപ്പൊ അങ്ങനത്തെ സമീപനത്തിലേക്ക് എത്തേണ്ട കാര്യമെന്താണ്? സി.പി.എമ്മിെൻറ ആള്‍ക്കാരാണ് അവിടെ എല്ലാറ്റിെൻറയും മുൻഗണനയില്‍ നില്‍ക്കുന്നത്. കാരണം, പണിക്കാരെ ഒറ്റിക്കൊടുത്തിട്ട് പലരും സൂപ്പര്‍വൈസർമാരായിട്ടുണ്ട്. അവരുടെ ആള്‍ക്കാരേം ഒറ്റിക്കൊടുത്തിട്ടുണ്ട് അവര്‍. യൂനിയനുകള്‍ ഇങ്ങനെയാകുമ്പോള്‍ ഏതു യൂനിയനിലെന്നു കരുതിയാണ് തൊഴിലാളികള്‍ നില്‍ക്കുന്നത്?
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.