ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ തീപിടിത്തത്തിൽ 11 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി അൽ-ഹംറ സ്ട്രീറ്റിലെ ലാ മിറാഡ മാളിലാണ് തീപിടിത്തമുണ്ടായത്.
മരിച്ചവരിൽ ഭൂരിഭാഗം പേരും സെക്യൂരിറ്റി ജീവനക്കാരാണ്. രണ്ട് പേരെ രക്ഷപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തീപിടിത്തത്തിൽ ഡസൻ കണക്കിന് വ്യാപാര സ്ഥാപനങ്ങൾ നശിച്ചിട്ടുണ്ട്. തുണിത്തരങ്ങൾ, ചെരിപ്പുകൾ തുടങ്ങി വേഗത്തിൽ തീ പിടിക്കുന്ന വസ്തുക്കളാണ് തീപിടിത്തത്തിന്റെ തീവ്രത കൂട്ടിയതെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ പറഞ്ഞു.
ഇരുപതോളം ഫയർ എൻജിനുകൾ നാല് മണിക്കൂർ സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.