മോസ്കോ: റഷ്യയിലെ പെട്രോൾ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ മരണം 30 ആയി. നിരവധി പേർക്ക് പരിക്കുണ്ട്. 6,450 ചതുരശ്ര അടി വിസ്തൃതിയിൽ തീ പടർന്നതായാണ് ദൃസാക്ഷികൾ പറയുന്നത്.
ദക്ഷിണ റഷ്യയിലെ ഡാഗെസ്താനിലാണ് സംഭവം. മേഖലയിലെ തലസ്ഥാനമായ മഖാച്കാലയിലാണ് സ്ഫോടനം ഉണ്ടായത്. കാർ പാർക്കിങ് ഏരിയയിൽനിന്നും തീഉയരുകയും ഇത് പെട്രോൾ സ്റ്റേഷനിലേക്ക് പടരുകയുമായിരുന്നു.
260 അഗ്നിശമന സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.