തോക്കുകൊണ്ട് കളിക്കുന്നതിനിടെ 14കാരനിൽനിന്ന് വെടിയേറ്റ് 12കാരന് ദാരുണാന്ത്യം

മിനസോട്ട: അമേരിക്കയിലെ മിനസോട്ട സ്റ്റേറ്റിൽ 14കാരനിൽനിന്ന് വെടിയേറ്റ് 12കാരന് ദാരുണാന്ത്യം. മാർകീ ജോൺസ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്.

മിനസോട്ടയിലെ സെന്‍റ് പോളിലാണ് ദാരുണ സംഭവം. ജന്മദിനാഘോഷത്തിനായി 14 കുട്ടികൾ വീട്ടിൽ ഒത്തുകൂടിയതിനായിരുന്നു. ആഘോഷത്തിനിടെ തോക്കുമായി കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

വെടിവെച്ച 14കാരനെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റിയതായും നരഹത്യ കുറ്റം ചുമത്തിയതായും സെന്‍റ് പോൾ പൊലീസ് അറിയിച്ചു. 

Tags:    
News Summary - 14-year-old shoots dead 12-year-old while playing with gun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.