ലണ്ടൻ: മൈസൂർ രാജാവ് ടിപ്പു സുൽത്താന്റെ വാൾ 17.4 ദശലക്ഷം ഡോളറിന് (140 കോടി രൂപ) ലേലത്തിൽ വിറ്റു. നിർണയിച്ച വിലയേക്കാൾ ഏഴിരട്ടിക്കാണ് ചരിത്രത്തിലെ ശ്രദ്ധേയമായ വാൾ, ലേല സ്ഥാപനമായ ബോൺഹാംസ് വിറ്റത്. സ്വന്തമാക്കിയ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. നിർമാണത്തിലെ കരകൗശല വൈദഗ്ദ്ധ്യം അതുല്യമാണെന്ന് ബോൺഹാംസിലെ ഇസ്ലാമിക് ആൻഡ് ഇന്ത്യൻ ആർട്ട് തലവൻ ഒലിവർ വൈറ്റ് പറഞ്ഞു. ഒരു ഇന്ത്യൻ പുരാവസ്തുവിന് ബോൺഹോംസിൽ കിട്ടുന്ന ഏറ്റവും വലിയ വിലയാണിത്.
ടിപ്പുവിന്റെ കൊട്ടാരത്തിലെ മുറിയിൽ നിന്നാണ് വാൾ കണ്ടെടുത്തിരുന്നത്. ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷ് മേജർ ജനറൽ ഡേവിഡ് ബൈഡിന് ബ്രിട്ടൻ വാൾ സമ്മാനിക്കുകയായിരുന്നു. വാൾ സ്വന്തമാക്കാൻ കടുത്ത മത്സരമാണ് നടന്നതെന്നും രണ്ടു പേർ ഫോൺ വഴിയും ഒരാൾ നേരിട്ടും ലേലത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.