ജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം കൗമാരക്കാരനായ ഫലസ്തീനിയെ വെടിവെച്ചുകൊന്നു.
സൈനിക റെയ്ഡിൽ തലക്ക് വെടിയേറ്റാണ് ഹംസ അൽ അഷ്കർ (17) മരിച്ചതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പിൽ അഞ്ച് ഫലസ്തീനികളെ വെടിവെച്ചുകൊന്നിരുന്നു.
മാസങ്ങളായി എല്ലാ ദിവസവും വെസ്റ്റ്ബാങ്ക് അടക്കം കേന്ദ്രങ്ങളിൽ ഇസ്രായേൽ സൈന്യം രാത്രി റെയ്ഡ് നടത്തുന്നുണ്ട്. ഈ വർഷം ഇതുവരെ 42 ഫലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.