AP Photo

അമേരിക്കയിലെ സിന്‍സിനാറ്റി നഗരത്തില്‍ വെടിവെപ്പ്; നാലു മരണം, 18 പേര്‍ക്ക് പരിക്ക്

സിന്‍സിനാറ്റി: യു.എസിലെ ഒഹായോ സ്റ്റേറ്റിലെ  പ്രധാന നഗരമായ സിന്‍സിനാറ്റിയില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അര്‍ധരാത്രിയിലാണ് നഗരത്തില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. അവോന്‍ഡേലിലാണ് ആദ്യ വെടിവെപ്പ് ഉണ്ടായത്. സ്ഥലത്തെത്തിയ പൊലീസ് 21കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വെടിയേറ്റ മറ്റു മൂന്നു പേരെ ആശുപത്രിയിലേക്ക് മാറ്റി.

രണ്ടു മണിക്കൂറിനു ശേഷം ഒവര്‍ ദി റൈന്‍ മേഖലയില്‍ പത്ത് പേര്‍ക്ക് വെടിയേറ്റതായി പൊലീസ് പറയുന്നു. ഇവിടെ 34 കാരന്‍ സംഭവസ്ഥലത്തും 30കാരന്‍ ആശുപത്രിയിലും മരിച്ചു.

കൂടാതെ, വാള്‍നട്ട് ഹില്‍സിലും വെസ്റ്റ് എന്‍ഡിലും വെടിവെപ്പ് അരങ്ങേറി. വെസ്റ്റ് എന്‍ഡില്‍ ഒരാള്‍ മരിച്ചു. പക്ഷേ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സിന്‍സിനാറ്റി നഗരത്തില്‍ അങ്ങേയറ്റം അക്രമാസക്തമായ രാത്രിയായിരുന്നു ഇത്. വ്യത്യസ്ത സംഭവങ്ങളാണ് ഇതെന്നാണ് കരുതുന്നത്. പക്ഷേ ഭീകരവും ദാരുണവുമാണ് -അസിസ്റ്റന്റ് പൊലീസ് ചീഫ് പ്രതികരിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.