പാർലമെന്റ് ഭീകരാക്രമണത്തിന് 22 വർഷം; സൂത്രധാരൻ മസ്ഊദ് അസ്ഹർ പാകിസ്താന്റെ സംരക്ഷിത കസ്റ്റഡിയിൽ

ഇസ്‍ലാമാബാദ്: പാർലമെന്റ് ഭീകരാക്രമണത്തിന് 22 വർഷം തികയുമ്പോൾ, അതിന്റെ സൂത്രധാരനായിരുന്ന ജെയ്ഷെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹർ പാകിസ്താന്റെ പ്രൊട്ടക്റ്റീവ് കസ്റ്റഡിയിൽ കഴിയുന്നു. 2001 ഡിസംബർ 13ന് നടന്ന ഭീകരാക്രമണക്കേസിന്റെ കുറ്റപത്രം ഡൽഹി പൊലീസ് സമർപ്പിച്ചിരുന്നു. 2016ലെ പത്താൻകോട്ട് ആക്രമണം, 2005ലെ അയോധ്യ ആക്രമണം തുടങ്ങി ഇന്ത്യയിൽ നടന്ന വിവിധ ആക്രമണങ്ങളിൽ 55 കാരനായ അസ്ഹറിന് പങ്കുണ്ട്.

2016ൽ അഫ്ഗാനിസ്താനിലെ മസാരെ ശരീഫിലുള്ള ഇന്ത്യൻ കോൺസുലേറ്റിനു നേരെ ആക്രമണം നടത്താനും ഇയാൾ നിർദേശം നൽകി. ബാലാക്കോട്ടിലെ ജെയ്​ഷെ പരിശീലന ക്യാമ്പിനു നേരെ ആക്രമണം നടത്തി 2019ൽ ഇന്ത്യ തിരിച്ചടി നൽകിയിരുന്നു. ഇന്ത്യയുടെ യുദ്ധ ഭീഷണിക്കും അന്താരാഷ്ട്ര സമ്മർദത്തിനും കീഴിലാണ് 2002 ജനുവരി 14 ന് അസ്ഹറിനെ പാകിസ്താൻ ഭീകരനായും ജെയ്ഷിനെ മുൻ സൈനിക ഭരണാധികാരി ജനറൽ പർവേശ് മുഷർറഫും ഭീകര സംഘടനയായും പ്രഖ്യാപിച്ചത്.

അൽഖാഇദ നേതാവായിരുന്ന ഉസാമ ബിൻ ലാദിന്റെയും താലിബാൻ സ്ഥാപക നേതാവ് മുല്ല ഉമറിന്റെയും അടുത്ത സുഹൃത്താണിയാൾ. മസ്ഊദ് അസ്ഹർ മരിച്ചതായി നിരവധി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ജെയ്ഷെ ഭീകരന് സുരക്ഷിതത്വം തീർക്കുകയാണ് പാകിസ്‍താൻ.

Tags:    
News Summary - 2001 Parliament attack king pin Masood Azhar under Pak protective custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.