കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാമ്പസിനകത്ത് ബുക്ക് ഫെസ്റ്റിവെൽ നടന്നുകൊണ്ടിരിക്കെയാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഒരു സംഘവും ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമണത്തിനു പിന്നിൽ തങ്ങളല്ലെന്ന് താലിബാൻ അറിയിച്ചതായി സർക്കാർ വൃത്തങ്ങൾ പറയുന്നു.
' രാജ്യത്തിെൻറ ശത്രുക്കൾ, വിദ്യാഭ്യാസത്തിെൻറ ശത്രുക്കൾ കാമ്പസിൽ പ്രവേശിച്ച് കുഴപ്പങ്ങളുണ്ടാക്കി'- ആഭ്യന്ത മന്ത്രാലയ വക്താവ് സംഭവത്തിൽ പ്രതികരിച്ചു.
ബുക്ക് ഫെസ്റ്റിവെല്ലിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു കൊണ്ടിരിക്കെയാണ് അക്രമം ഉയരുന്നത്. എന്നാൽ, ഉന്നത വൃത്തങ്ങൾ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചില്ല. ക്ലാസുകൾ നടന്നുകൊണ്ടിരിക്കെയാണ് വെടിവെപ്പുണ്ടാവുന്നത്. സുരക്ഷ ഉദ്യോഗസ്ഥർ നിരവധി വിദ്യാർഥികളെ രക്ഷപ്പെടുത്തി.
ഇതേ സർവകലാശാലയിൽ കഴിഞ്ഞ വർഷമുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.