കരാബക്കിൽ അസർബൈജാൻ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു

ബാകു: അസർബൈജാൻ കാരാബാക്കിൽ നടത്തിയ സൈനിക ആക്രമണത്തിൽ ചൊവ്വാഴ്ച 25 പേർ കൊല്ലപ്പെട്ടതായി അർമേനിയൻ മനുഷ്യാവകാശ ഉദ്യോഗസ്ഥൻ അറിയിച്ചു. മരിച്ചവരിൽ രണ്ട് പേർ സിവിലിയന്മാരാണ്. 29 സാധാരണ പൗരന്മാർ ഉൾപ്പെടെ 138 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗെഗാം സ്റ്റെപന്യൻ എന്ന ഉദ്യോഗസ്ഥൻ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. അർമേനിയൻ നിയന്ത്രണത്തിലുള്ള നാഗോർണോ-കാരാബാക്കിലേക്ക് പീരങ്കികളുടെ പിന്തുണയോടെ സൈന്യത്തെ അയക്കാനുള്ള അസർബൈജാൻ നീക്കത്തിനൊടുവിലാണ് ആൾനാശമുണ്ടായത്.

അസർബൈജാന്റെ നീക്കം അയൽരാജ്യമായ അർമേനിയയുമായി യുദ്ധത്തിന്റെ ഭീഷണിസൃഷ്ടിച്ചിട്ടുണ്ട്. കരാബാക്ക് അസർബൈജാന്റെ പ്രവിശ്യയായാണ് അന്തർദേശീയമായി കണക്കാക്കപ്പെടുന്നത്. എന്നാൽ അതിന്റെ ഒരു ഭാഗം നിയന്ത്രിക്കുന്നത് വിഘടനവാദികളായ അർമേനിയൻ വംശജരാണ്.

1991ലെ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം അസർബൈജാനി സൈന്യം ഇതുവരെ 60 ലധികം സൈനിക പോസ്റ്റുകൾ പിടിച്ചെടുക്കുകയും 20 സൈനിക വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി ബാക്കു പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - 25 people were killed in the attack by Azerbaijan in Karabakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.