കണ്ടാൽ പ്രായം തോന്നില്ല, ആരും ജോലി കൊടുക്കുന്നുമില്ല; ജീവിതം ദുരിതത്തിലെന്ന് ചൈനീസ് യുവാവ്

ഒരാളുടെ യഥാർഥ പ്രായത്തേക്കാള്‍ ചെറുപ്പമായി തോന്നുന്നത് അനുഗ്രഹമാണെന്നാണ് നമ്മൾ കരുതുന്നത്. 'ചർമം കണ്ടാൽ പ്രായം തോന്നുകേയില്ല' എന്നാണല്ലോ പ്രശസ്തമായ പരസ്യ വാചകം. ​ എന്നാല്‍ ഈ ചൈനീസ് യുവാവിനെ സംബന്ധിച്ചിടത്തോളം ഇതത്ര നല്ല കാര്യമല്ല. കണ്ടാൽ പ്രായം തോന്നാത്ത് കാരണം ജീവിതം ദുരിതത്തിലാണെന്നാണ് ഇയാൾ പറയുന്നത്.

ചൈനീസ് യുവാവായ മാവോ ഷെങ് (27) ആണ് ഈ ഹതഭാഗ്യൻ. ഇത്രയും വയസ്സുണ്ടെങ്കിലും കാണാന്‍ ഒരു കുട്ടിയെ പോലെയാണ് ഷെങ്. ഈ രൂപം കാരണം തനിക്ക് ജോലി നല്‍കാൻ പലരും മടിക്കുകയാണെന്ന് ഷെങ് പറയുന്നു. ചൈനീസ് മാധ്യമമായ ഓഡിറ്റി സെന്‍ട്രല്‍ ആണ് ഷെങിന്റെ ജീവിതത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ടിക് ടോക്കില്‍ ഷെങിന്റെ വീഡിയോ വൈറലായതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. കുട്ടിയെപ്പോലെയുള്ള മുഖവും ഉയരക്കുറവും കാരണം തനിക്ക് ജോലി ലഭിക്കുന്നില്ലെന്നാണ് ഷെങ് പറയുന്നത്.ചൈനയിലെ ഡോങ്ഗുവാന്‍ നഗരത്തില്‍ നിന്ന് ചിത്രീകരിച്ച ഈ വീഡിയോയിലൂടെ ഷെങ് തന്റെ പ്രായം വെളിപ്പെടുത്തിയതിന് പുറമെ തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും വ്യക്തമാക്കിയിരുന്നു.

തന്റെ പിതാവ് സ്‌ട്രോക്കില്‍ നിന്ന് സുഖം പ്രാപിച്ച് വരുന്നെ ഉള്ളൂവെന്നുംഅദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ തനിക്ക് ഒരു ജോലി വേണമെന്നും ഷെങ് പറഞ്ഞു. ഇതിനായി ഷെങ് തന്റെ സുഹൃത്തുക്കളോടൊപ്പംചിലഫാക്ടറികളില്‍ ജോലി അന്വേഷിച്ച് പോയിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ക്ക് ജോലി കിട്ടിയെന്നും തനിക്ക് ജോലി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോലി അന്വേഷിച്ച സമയത്ത് താന്‍ യഥാർഥ പ്രായം മറച്ചുവെച്ചതായി തൊഴിലുടമകള്‍ ആരോപിച്ചെന്ന് ഷെങ് പറഞ്ഞു. ചില തൊഴിലുടമകള്‍ക്ക് തന്നെ നിയമിച്ചാല്‍ ബാലവേലയുടെ പേരില്‍ പിടിക്കപ്പെടുമോയെന്ന ഭയമാണ്. ഇക്കാരണത്താലും ചില അവസരങ്ങള്‍ ഷെങിന് നഷ്ടപ്പെട്ടു. ഇതേതുടര്‍ന്ന് താന്‍ 1995 ലാണ് ജനിച്ചതെന്ന് വ്യക്തമാക്കുന്നതിനായി വീഡിയോയില്‍ ഷെങ് തന്റെ ഐഡി കാണിക്കുന്നുണ്ട്.

ഷെങിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെ പലരുംഅവന്റെ ദയനീയാവസ്ഥ കണ്ട് സങ്കടം രേഖപ്പെടുത്തി രംഗത്തെത്തി. വീഡിയോ കണ്ട പലരും ഷെങിന് നേരിടേണ്ടി വന്ന വിവേചനത്തെ അപലപിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ നിരവധി സംരംഭകരില്‍ നിന്ന് ഷെങിന് ജോലി വാഗ്ദാനങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. മറ്റ് പലരും സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തി.

പിന്നീട്, തനിക്ക് ജോലി ലഭിച്ചെന്നും സന്തോഷമായി ജോലി ചെയ്യുന്നുണ്ടെന്നും ഷെങ് ടിക്‌ടോക്കില്‍ പങ്കുവെച്ച മറ്റൊരു വീഡിയോയിൽ പറഞ്ഞു. തന്റെ പിതാവിനെ നോക്കുന്നതിന് ആവശ്യമായ തുക സമ്പാദിക്കുകയാണ് ഷെങിന്റെ ഇപ്പോഴത്തെ ലക്ഷ്യം. ഇതിന് പുറമെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ എല്ലാം ശരിയായാല്‍ ഒരു പങ്കാളിയെ കണ്ടെത്തി സന്തോഷകരമായ ഒരു കുടുംബ ജീവിതെ ആരംഭിക്കാനും ഷെങ് ആഗ്രഹിക്കുന്നുണ്ട്.


Tags:    
News Summary - 27-year-old Chinese Man Claims He Can't Find a Job as He Looks Like a Child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.