കൊളറാഡോ കാട്ടൂതീ; ആയിരം വീടുകൾ കത്തിനശിച്ചു; മൂന്നുപേരെ കാണാതായി

ന്യൂയോർക്ക്: യു.എസ് സംസ്ഥാനമായ കൊളറാഡോയിലെ ബൗൾഡർ കൗണ്ടിയിൽ പടർന്നു പിടിച്ച കാട്ടു തീയിൽ 6000 ഏക്കർ മേഖല കത്തിനശിച്ചു. ആയിരം വീടുകളെയാണ് അഗ്നി വിഴുങ്ങിയത്. മൂന്നു പേരെ കാണാതായിട്ടുണ്ട്. അപകട സമയം ഇവർ വീടുകളിലായിരുന്നു.

ഏഴുപേർക്ക് പൊള്ളലേറ്റു. പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ് പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചത്. വടക്കൻ ഡെൻവറിന്‍റെ പ്രാന്തപ്രദേശത്ത് വ്യാഴാഴ്ച രാവിലെയാണ് തീ പടർന്ന് പിടിച്ചത്. ഏതാനും കൊല്ലമായി കനത്ത വരൾച്ചയിലൂടെ കടന്നുപോകുന്ന കൊളറാഡോയിൽ വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീ വേഗത്തിൽ പടരാൻ കാരണമായത്.

മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് കാറ്റു വിശീയത്. സൂപ്പീരിയർ, ലൂയിസ് വില്ലെ ടൗണുകളിലാണ് വ്യാപക നാശം. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ അപകടം ദുരന്തമായി പ്രഖ്യാപിച്ചു. കാലാവസ്ഥാ വ്യതിയാനവും നഗരവികസനവും നാശത്തിന്‍റെ തോത് വർധിക്കാൻ കാരണമായതായി വിദഗ്ധർ പറയുന്നു.

Tags:    
News Summary - 3 people missing, hundreds of homes destroyed in Colorado fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.