ലാസ്‌വെഗാസിൽ വെടിവെപ്പിൽ അഞ്ച് മരണം; അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു

ലോസ് ആഞ്ജലസ്: യു.എസിലെ ലാസ്‌വെഗാസിൽ തിങ്കളാഴ്ച രാത്രി രണ്ട് അപ്പാർട്ട്മെന്‍റുകളിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ മരിക്കുകയും 13കാരിക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. അക്രമി ചൊവ്വാഴ്ച രാവിലെ സ്വയം വെടിയുതിർത്ത് മരിച്ചെന്ന് പൊലീസ് അറിയിച്ചു.

57കാരനായ എറിക് ആഡംസ് ആണ് അപ്പാർട്ട്മെന്‍റുകളിൽ ആക്രമണം നടത്തിയത്. പൊലീസ് തിരഞ്ഞ് എത്തിയതിനു പിന്നാലെയാണ് സ്വയം നിറയൊഴിച്ചത്. കൊലപാതകത്തിന്‍റെ കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - 5 killed, 13-year-old injured in shooting in Las Vegas, suspect dies by suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.