കാനഡയിൽ ചെറുവിമാനം തകർന്നു വീണ് ഖനി തൊഴിലാളികൾ മരിച്ചു

ഒട്ടാവ: കാനഡയിൽ സഞ്ചരിച്ച് ചെറുവിമാനം തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു. ഖനന കമ്പനിയിലെ തൊഴിലാളികളാണ് മരിച്ചത്. കാനഡയിലെ വടക്ക് പടിഞ്ഞാറ് പ്രദേശമായ ഫോർട്ട് സ്മിത്തിലാണ് വിമാനം തകർന്നുവീണത്.

ഖനന കമ്പനിയായ റിയോ ടിന്‍റോയുടെ ഡയവിക് ഡയമണ്ട് ഖനിയിലേക്ക് തൊഴിലാളികളുമായി പോകുകയായിരുന്നു വിമാനം. 19 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം നോർത്ത് വെസ്‌റ്റേൺ എയർ ലീസിന്‍റെ ഉടമസ്ഥതയിലുള്ളതാണ്.

അപകടത്തിൽ റിയോ ടിന്റോ ചീഫ് എക്‌സിക്യൂട്ടീവ് ജേക്കബ് സ്റ്റൗഷോം ദുഃഖം രേഖപ്പെടുത്തി. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണത്തിൽ അധികൃതരുമായി സഹകരിക്കുമെന്ന് സ്റ്റൗഷോം അറിയിച്ചു. 

Tags:    
News Summary - 6 dead after plane carrying mining workers crashes in Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.