കബൂളിൽ നിന്നും ഒഴിപ്പിക്കുന്നതിനിടെ കുട്ടിയെ ലാളിക്കുന്ന ഖത്തർ അമിരി എയർഫോഴ്​സ്​ ഉദ്യോഗസ്​ഥൻ

അഫ്​ഗാനിൽ നിന്ന്​ ഒഴിപ്പിച്ച 7000 പേർ ഖത്തറിലെത്തി

ദോഹ: ആദ്യം അഫ്​ഗാനിലെ സമാധാനചർച്ചകൾക്കും മധ്യസ്​ഥശ്രമങ്ങൾക്കും നേതൃത്വം നൽകി ശ്രദ്ധകേന്ദ്രമായ ഖത്തർ അഭയാർഥികളായി പലായനം ചെയ്യുന്ന അഫ്​ഗാനികൾക്ക്​ ഇടത്താവളമായി മാതൃകയാവുന്നു. കാബൂളിൽ നിന്നും അമേരിക്കൻ സേന, നാറ്റോ, ഖത്തറിൻെറ അമിരി എയർഫോഴ്​സ്​ എന്നിവർ ചേർന്ന്​ ഇതിനകം ഒഴിപ്പിച്ച്​ ഖത്തറിലെത്തിച്ചത്​ ഏഴായിരത്തോളം പേരെയാണ്​. അഭ​യം തേടി പലായനം ചെയ്യുന്ന അഫ്​ഗാനികളും കാബൂളിൽ കുടുങ്ങിയ വിവിധ രാജ്യങ്ങളുടെ പൗരന്മാരും ഉൾപ്പെടെയാണ്​ ഇത്​. ഇവരിൽ ഏറെ പേരും അമേരിക്കൻ-നാറ്റോ സേനകളുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചവരാണെന്ന്​ അന്താരാഷ്​ട്ര വാർത്താ ഏജൻസിയായ എ.എഫ്​.പി റിപ്പോർട്ട്​ ചെയ്​തു.

ഖത്തറിലെ അമേരിക്കൻ വ്യോമതാവളമായ അൽ ഉദൈദിലാണ്​ ഏറെ പേരെയും എത്തിച്ചത്​. 'വിവിധ എൻ.ജി.ഒകൾ, വിദ്യഭ്യാസ സ്​ഥാപനങ്ങൾ, രാജ്യാന്തര മാധ്യമ സ്​ഥാപനങ്ങൾ എന്നിവരുടെ അഭ്യർഥനയുടെ അടിസ്​ഥാനത്തിലും, വിവിധ വിദേശ ​സ്​ഥാപനങ്ങൾക്കും സേനകൾക്കും വേണ്ടി ജോലിചെയ്​ത അഫ്​ഗാൻ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെും ഉൾപ്പെടെയുള്ളവരാണ്​ ഒഴിപ്പിച്ചത്​. വിദ്യാർഥിനികൾ,അമേരിക്ക, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ പൗരന്മാർ എന്നിവരുമുണ്ട്​' -എ.എഫ്​.പി റിപ്പോർട്ട്​ ചെയ്​തു. മറ്റു രാജ്യങ്ങളിലേക്ക്​ പോകാനുള്ളവരാണ്​ ഇവർ, ട്രാൻസിറ്റ്​ പോയൻറ്​ എന്ന നിലയിലാണ്​ ഖത്തറിലെത്തിയത്​.

ഖത്തറിൻെറ നേതൃത്വത്തിൽ അഫ്​ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്ന്​ വിദേശകാര്യ സഹമന്ത്രിയും വക്​താവുമായ ലുലുവ ബിൻത്​ റാഷിദ്​ അൽകാതിർ കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ മൂന്നൂറിലധികം പേരെ അമിരി എയർഫോഴ്​സ്​ നേതൃത്വത്തിൽ ദോഹയിലെത്തിച്ചതായും 200ൽ അധികം മാധ്യമപ്രവർത്തകരും സംഘത്തിലുണ്ടെന്നും വീഡിയോ ദൃശ്യങ്ങൾ സഹിതം വെള്ളിയാഴ്​ച രാത്രി ഇവർ ട്വീറ്റ്​ ചെയ്​തിരുന്നു. ഇവർക്ക്​ ഖത്തർ സുരക്ഷിത താമസം ഒരുക്കിയതായും ഇവർ വിശദീകരിച്ചു. കാബൂളിലെ സി.എൻ.എൻ റിപ്പോർട്ടർ ക്ലാരിസ വാർഡിൻെറ ട്വീറ്റിനെ മറുപടിയായാണ്​ ഖത്തർ വിദേശകാര്യ സഹമന്ത്രി വീഡിയോ സഹിതം ട്വീറ്റ്​ ചെയ്​തത്​. അതേസമയം, തങ്ങളുടെ പൗരന്മാർക്ക്​ നാട്ടിലെത്താൻ വഴിയൊരുക്കിയതിനും, അഫ്​ഗാനിലെ ഖത്തറിൻെറ മധ്യസ്​ഥ ശ്രമങ്ങൾക്കും മധ്യേഷ്യ-ആഫ്രിക്കൻ മേഖലയുടെ ചുമതലയുള്ള ബ്രിട്ടിഷ്​ മ​ന്ത്രി ജെയിംസ്​ ​െക്ലവർലി ലൂലുവ അൽകാതിറിനോട്​ നന്ദി പറഞ്ഞു. 

Tags:    
News Summary - 7,000 evacuees from Afghanistan arrive in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.