സ​പോ​റി​ഷി​യ ആ​ണ​വ​നി​ല​യ​ം

യുക്രെയ്ന് 72.5 കോടി ഡോളർ സൈനിക സഹായംകൂടി

വാഷിങ്ടൺ: യുക്രെയ്ന് 72.5 കോടി യു.എസ് ഡോളറിന്റെ പുതിയ ആയുധങ്ങളും മറ്റു സൈനിക സഹായങ്ങളും അയക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കിയവിലടക്കം റഷ്യ ആക്രമണം ശക്തമാക്കിയപ്പോൾ ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും വാഗ്ദാനം ചെയ്ത നാറ്റോ നടപടിക്കു പിന്നാലെയാണ് ഈ പ്രഖ്യാപനം.

പുതിയ പാക്കേജിൽ ഹിമർസ് റോക്കറ്റുകൾ ഉൾപ്പെടുന്നു. യു‌.എസ് ഇതിനകം 20 ഹിമറുകൾ യുക്രെയ്‌നിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ 18 എണ്ണംകൂടി വാഗ്ദാനം ചെയ്തിട്ടുണ്ട്. പെന്റഗൺ യുക്രെയ്‌നിലേക്ക് അയക്കാൻ ഉദ്ദേശിക്കുന്ന നൂതന നാസാം വിമാനവിരുദ്ധ സംവിധാനങ്ങൾക്കായി മിസൈലുകൾ നൽകുമെന്ന് ബ്രിട്ടീഷ് സർക്കാർ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

നൂറുകണക്കിന് ഡ്രോണുകളും 18 ഹോവിറ്റ്സർ പീരങ്കികളും ബ്രിട്ടനും അയക്കുന്നുണ്ട്. ജർമനി വാഗ്ദാനം ചെയ്ത നാല് ഐറിസ്-ടി വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ആദ്യത്തേത് അയച്ചു. ഫ്രാൻസ് കൂടുതൽ പീരങ്കികൾ, വിമാനവേധ സംവിധാനങ്ങൾ, മിസൈലുകൾ എന്നിവ വാഗ്ദാനം ചെയ്തു. നെതർലൻഡ്‌സ് മിസൈലുകൾ അയക്കും. കാനഡ ശൈത്യകാല ഉപകരണങ്ങൾ, ഡ്രോൺ കാമറകൾ, സാറ്റലൈറ്റ് ആശയവിനിമയങ്ങൾ എന്നിവ അയക്കാൻ പദ്ധതിയിടുന്നു.

അതിനിടെ, റഷ്യൻ മിസൈൽ ആക്രമണത്തിൽ കിയവിലെ പ്രധാന ഊർജ കേന്ദ്രത്തിന് സാരമായ കേടുപാടുണ്ടായി. എന്നാൽ, ആർക്കും പരിക്കില്ലെന്ന് കിയവ് മേഖല ഗവർണർ ഒലെക്‌സി കുലേബ പറഞ്ഞു. റഷ്യൻ ഷെല്ലാക്രമണത്തിൽ ഡിനിപ്രോപെട്രോവ്സ്ക് മേഖലയിൽ രണ്ടു സാധാരണക്കാർ കൊല്ലപ്പെട്ടതായി ഗവർണർ വാലന്റൈൻ റെസ്നിചെങ്കോ പറഞ്ഞു.റഷ്യയുടെ അധീനതയിലുള്ള സപോറിഷ്യ ആണവനിലയത്തിൽനിന്ന് നിപ്പർ നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന നിക്കോപോൾ നഗരത്തിനു നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ നിരവധി കെട്ടിടങ്ങളും സ്റ്റോറുകളും ഗതാഗത സൗകര്യവും തകർന്നതായി അദ്ദേഹം പറഞ്ഞു.

Tags:    
News Summary - 72.5 million dollars in military aid to Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.