മോസ്കോ: രണ്ടുവർഷത്തിലേറെയായി തുടരുന്ന യുക്രെയിനുമായുള്ള യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് പറയാനാകില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. എന്നാൽ, അന്തിമവിജയം തന്റെ രാജ്യത്തിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 22, 23 തീയതികളിൽ റഷ്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പുടിൻ.
സംഘർഷം പരിഹരിക്കാനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെയും അദ്ദേഹം ഉയർത്തുന്ന ആശങ്കളെയും പുടിൻ അഭിനന്ദിച്ചു. മോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചാകും അദ്ദേഹത്തിന്റെ സംസാരം. മോദിയുടെ പരിഗണനക്കും കരുതലിനും റഷ്യ നന്ദി അറിയിക്കുകയാണെന്നും പുടിൻ പറഞ്ഞു.
സംഘർഷം സമാധാനപരമായി അവസാനിപ്പിക്കാനാണ് റഷ്യക്ക് താൽപര്യമെന്നും യുക്രെയിനാണ് ചർച്ച ഏകപക്ഷീയമായി അവസാനിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.