കാബൂൾ: അഫ്ഗാനിസ്താനിലെ നാൻഗർഹാർ പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ കാർബോംബ് സ്ഫോടനത്തിൽ എട്ട് സൈനികർ കൊല്ലപ്പെട്ടു.
ഷിർസാദ് ജില്ലയിലെ സൈനിക താവളത്തിന് സമീപത്താണ് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. പാകിസ്താൻ അതിർത്തിയോട് ചേർന്ന് നിൽക്കുന്ന ജില്ലയാണ് ഷിർസാദ്.
പ്രവിശ്യ തലസ്ഥാനമായ ജലാലാബാദിൽ സ്ഫോടനം നടത്താൻ നിശ്ചയിച്ച് ഭീകരർ തയാറാക്കി വെച്ച മറ്റൊരു വാഹനം സുരക്ഷാ സേന ജില്ലയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.