വാഷിങ്ടൺ: ലോകത്തെ 7.8 ബില്യൺ ജനങ്ങൾക്ക് കോവിഡ് വാക്സിൻ എത്തിക്കാൻ 8,000 ബോയിങ് 747 കാർഗോ വിമാനങ്ങൾ വേണ്ടി വരുമെന്ന് വിലയിരുത്തൽ. ഇൻറർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ(അയാട്ട)യുടേതാണ് ഇതുസംബന്ധിച്ച വിശദീകരണം.
ഒരു ഡോസ് മരുന്ന് എല്ലാവർക്കും എത്തിക്കാനാണ് ഇത്രയും സൗകര്യം ആവശ്യമായി വരിക. കൂടുതൽ മരുന്ന് വേണമെങ്കിൽ ഇനിയും വിമാനങ്ങൾ ആവശ്യമായി വരുമെന്ന് അയാട്ടയുടെ കാർഗോ തലവൻ ഗ്ലെൻ ഗ്യൂഗ്സ് പറഞ്ഞു.
എയർലിഫ്റ്റിലൂടെ മരുന്നെത്തിക്കുകയാണ് എറ്റവും എളുപ്പമുള്ള മാർഗം. അതിനുള്ള വഴികൾ ഞങ്ങൾക്ക് അറിയാം. ഇതിനായി ആവശ്യമുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാനാകുമെന്നും ഗ്യൂഗ്സ് പറഞ്ഞു. ചില കാർഗോ വിമാനങ്ങൾ മരുന്ന് കൊണ്ടു പോകുന്നതിന് അനുയോജ്യമല്ല. രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനിലയിലാണ് മരുന്ന് കൊണ്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.