യു.എസ് സൈനിക വിമാനം ജപ്പാൻ കടലിൽ തകർന്നുവീണു

ടോക്യോ: അമേരിക്കൻ സൈന്യത്തിന്റെ ഒസ്പ്രെ വിമാനം തെക്കൻ ജപ്പാനുസമീപം കടലിൽ തകർന്നുവീണു. ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ മൃതദേഹവും വിമാനത്തിന്റെ അവശിഷ്ടങ്ങളും ജപ്പാൻ തീരദേശ സേന കണ്ടെത്തി.

അപകടകാരണത്തെക്കുറിച്ചും മറ്റുള്ളവരുടെയും നിലവിലെ അവസ്ഥയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് തീരദേശസേന വക്താവ് കസുവോ ഒഗാവ പറഞ്ഞു.

യമാഗുച്ചിയിലെ യു.എസ് മറൈൻ കോർപ്സ് എയർസ്റ്റേഷനിൽനിന്ന് പറന്നുയർന്ന വിമാനമാണ് തകർന്നുവീണത്.

Tags:    
News Summary - A US military plane crashes in the Sea of ​​Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.