കാബൂൾ: അഫ്ഗാനിസ്താനിലെ കാന്തഹാർ പ്രവിശ്യയിൽ ജനപ്രിയ ഹാസ്യതാരം ഖാഷാ സ്വാൻ എന്നറിയപ്പെടുന്ന നാസർ മുഹമ്മദിനെ കൊലപ്പെടുത്തിയതിെൻറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. രണ്ടുപേർ ചേർന്ന നാസറിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസംപുറത്തുവന്നിരുന്നു. ഇത് തങ്ങളുടെ സംഘത്തിൽ പെട്ടവരാണെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചു.
ഇവരെ അറസ്റ്റ് ചെയ്തതായും സബിഹുല്ല വ്യക്തമാക്കി. കൊല്ലപ്പെട്ട ഹാസ്യകലാകാരൻ അഫ്ഗാൻ പൊലീസിെൻറ ഭാഗമാണെന്നും സബിഹുല്ല ആരോപിച്ചു. ജൂലൈ 22നാണ് ഇദ്ദേഹത്തെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. താലിബാനാണ് മരണത്തിന് പിന്നിലെന്ന് നാസറിെൻറ കുടുംബം ആരോപിച്ചിരുന്നു. നാസറിനെ താലിബാൻ തട്ടിക്കൊണ്ടുപോകുന്നതിെൻറയും കാറിൽ വെച്ചും മരത്തിൽ കെട്ടിയിട്ടും ക്രൂരമായി അടിക്കുന്നതിെൻറയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.