കാബൂൾ: യു.എസ് സേനയുടെ രക്ഷാദൗത്യത്തിനിടെ അഫ്ഗാൻ യുവതിക്ക് സുഖപ്രസവം. യു.എസ് സേനയുടെ അഫ്ഗാൻ രക്ഷാദൗത്യ വിമാനം ജർമനിയിലെ രാംസ്റ്റീൻ എയർബേസിൽ ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പാണ് യുവതി പെൺകുഞ്ഞിനു ജന്മം നൽകിയത്.
ഇതുമായി ബന്ധപ്പെ വിവരങ്ങൾ സേന ഔദ്യോഗിക ട്വിറ്ററിലിട്ടു. അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തതിനു പിന്നാലെ നടത്തിയ രക്ഷാദൗത്യ വിമാനത്തിലായിരുന്നു യുവതി. വിമാനം ഉയർന്ന് 8534 കി.മി മുകളിലായപ്പോഴേക്കും യുവതിയുടെ ആരോഗ്യനില മോശമായി.
തുടർന്ന് വായുമർദ്ദം കൂട്ടാനായി ഉയരത്തിൽ നിന്ന് വിമാനം താഴ്ത്തിപ്പറത്താൻ കമാൻഡർ തീരുമാനിക്കുകയായിരുന്നു. വിമാനം രാംസ്റ്റീൻ എയർബേസിൽ ഇറക്കിയതിനു പിന്നാലെ ആരോഗ്യപ്രവർത്തകരെത്തി യുവതിക്ക് ആവശ്യമായ ചികിത്സാസഹായം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.