കാബൂൾ: അഫ്ഗാൻ സർക്കാർ തടവിലുള്ള 400ഓളം താലിബാൻ തടവുകാരെ വിട്ടയച്ചുതുടങ്ങി. ഇത് ദീർഘനാളായി മുടങ്ങിയ സമാധാന ചർച്ച പുനരാരംഭിക്കാൻ വഴിയൊരുക്കും. വ്യാഴാഴ്ച 80 തടവുകാരെയാണ് വിട്ടയച്ചത്. അഫ്ഗാനികളെയും വിദേശികളെയും ആക്രമിച്ച സംഭവങ്ങളിലെ പ്രതികളും ജയിൽമോചിതരാകുന്നവരിൽ പെടും. എല്ലാവരെയും വിട്ടയക്കുന്നതിന് പിന്നാെല ഖത്തറിൽ സമാധാന ചർച്ച നടക്കുമെന്നാണ് കരുതുന്നത്.
താലിബാൻകാരെ വിട്ടയക്കുന്നത് ലോകത്തിനാകെ അപകടമാണെന്ന് പ്രസിഡൻറ് അശ്റഫ് ഗനി അഭിപ്രായപ്പെട്ടു. സമാധാനം സംബന്ധിച്ച് തടവുകാരെ വിട്ടയക്കുന്നതിൽ ഒഴികെയുള്ള കാര്യങ്ങളിൽ എല്ലാവരും തമ്മിൽ അഭിപ്രായ ഐക്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതിഭീകര സ്വഭാവമുള്ള ആക്രമണം നടത്തിയ 44 പേരെയും വിട്ടയക്കുന്നുണ്ടെന്നും ഇതിൽ യു.എസിന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുണ്ട്. അഫ്ഗാൻ ഗ്രാൻഡ് അസംബ്ലിയാണ് മോചനത്തിന് അനുമതി നൽകിയത്. പുതിയ തീരുമാനം അഫ്ഗാനിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാൻ സഹായകമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.