റഷ്യന്‍ വിമാനാപകടം: ബ്ളാക്ബോക്സ് പരിശോധനക്കയക്കും

കൈറോ: ഈജിപ്തിലെ സിനായില്‍ തകര്‍ന്നുവീണ റഷ്യന്‍വിമാനത്തിന്‍െറ ബ്ളാക്ബോക്സ് കൂടുതല്‍ പരിശോധനക്കായി വിദേശത്തേക്കയക്കുമെന്ന് ഈജിപ്ത് അധികൃതര്‍ അറിയിച്ചു. ബ്ളാക്ബോക്സിലെ റെക്കോഡറില്‍ സ്ഫോടനത്തിന്‍െറ ശബ്ദം റെക്കോഡ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഈ ശബ്ദം വിശകലനം ചെയ്യുന്നതിനുള്ള സംവിധാനം എല്ലാ രാജ്യങ്ങളിലുമില്ല. ഏതു രാജ്യത്താണ് ആ സംവിധാനമുള്ളത് എന്ന് പരിശോധിച്ചുവരുകയാണെന്നും ഈജിപ്ഷ്യന്‍ വ്യോമയാനമന്ത്രി ഹോസം കമാല്‍ അറിയിച്ചു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അപകടത്തെക്കുറിച്ച് കെട്ടുകഥകള്‍ പടച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിമാനാപകടത്തിന് പിന്നില്‍ ഐ.എസ് ആണെന്ന വാദം റഷ്യയും ഈജിപ്തും തള്ളിയിരുന്നു. എന്നാല്‍, ബ്രിട്ടനടക്കമുള്ള രാജ്യങ്ങള്‍ വിമാനം സ്ഫോടനത്തില്‍ തകര്‍ന്നതാണെന്നാണ് വിലയിരുത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.