റഷ്യൻ വിമാന ദുരന്തം: 100 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു; ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഐ.എസ്

കൈറോ: ഈജിപ്തിലെ മധ്യ സിനായിയിൽ  റഷ്യൻ വിമാനം തകർന്ന് സ്ത്രീകളും കുട്ടികളും അടക്കം 224 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി അധികൃതർ അറിയിച്ചു. ഈജിപ്തിലെ വിനോദ സഞ്ചാര കേന്ദ്രമായ ഷറം അൽഷെയ്ക്കിൽനിന്ന് റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബെർഗിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ ഭൂരിഭാഗവും വിനോദ സഞ്ചാരികളായിരുന്നു. 217 യാത്രക്കാരും ഏഴ് ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരിൽ 214 റഷ്യക്കാരും മൂന്ന് യുക്രെയ്നികളുമായിരുന്നു. 138 സ്ത്രീകളും 17 കുട്ടികളും മരിച്ചവരിൽപെടുന്നു.

അപകടം സംബന്ധിച്ച വിവരങ്ങൾ തേടി സെൻറ് പീറ്റേഴ്സ് ബർഗ് പുൽകോവോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരുടെ ബന്ധുക്കൾ
 
പർവതപ്രദേശമായ സിനായിയിലെ അൽഅരിഷ് നഗരത്തിനടുത്താണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സാങ്കേതികത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.  യാത്ര തുടങ്ങി 23 മിനിറ്റുകൾക്കുള്ളിൽ എയർ ട്രാഫിക് കൺട്രോളുമായി വിമാനത്തിെൻറ ബന്ധം നഷ്ടപ്പെട്ടു. വിമാനത്തിെൻറ വയർലസ് സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും സമീപ വിമാനത്താവളത്തിൽ വിമാനം ഇറക്കേണ്ടി വരുമെന്നും പൈലറ്റ് പറഞ്ഞതായി എയർട്രാഫിക് കൺട്രേൾ  വൃത്തങ്ങൾ അറിയിച്ചു. വിമാനം കാണാതായെന്നായിരുന്നു ആദ്യം സംശയിച്ചത്. ബ്ലാക് ബോക്സ് കണ്ടെടുത്തിട്ടുണ്ട്. കൊഗലിമാവിയ എയർലൈനിേൻറതാണ് വിമാനം.
 
റഷ്യന്‍ വിമാനം തകര്‍ന്നു വീണ വാര്‍ത്ത അറിഞ്ഞ യാത്രക്കാരുടെ ബന്ധുക്കള്‍

അതേസമയം, തങ്ങളാണ് വിമാനം വീഴ്ത്തിയതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ഈജിപ്തിലെ ഉപവിഭാഗം അവകാശപ്പെട്ടു. സിറിയയിൽ ഐ.എസിനെതിരെ റഷ്യ നടത്തുന്ന വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് വിമാനം വീഴ്ത്തിയതെന്ന് സംഘടന പറഞ്ഞു. എന്നാൽ, ഇവരുടെ അവകാശവാദം ശരിയാകാൻ സാധ്യതയില്ലെന്ന് റഷ്യൻ ഗതാഗത മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.