റഷ്യൻ വിമാന ദുരന്തം: 100 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു; ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഐ.എസ്
text_fieldsകൈറോ: ഈജിപ്തിലെ മധ്യ സിനായിയിൽ റഷ്യൻ വിമാനം തകർന്ന് സ്ത്രീകളും കുട്ടികളും അടക്കം 224 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി അധികൃതർ അറിയിച്ചു. ഈജിപ്തിലെ വിനോദ സഞ്ചാര കേന്ദ്രമായ ഷറം അൽഷെയ്ക്കിൽനിന്ന് റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബെർഗിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ ഭൂരിഭാഗവും വിനോദ സഞ്ചാരികളായിരുന്നു. 217 യാത്രക്കാരും ഏഴ് ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരിൽ 214 റഷ്യക്കാരും മൂന്ന് യുക്രെയ്നികളുമായിരുന്നു. 138 സ്ത്രീകളും 17 കുട്ടികളും മരിച്ചവരിൽപെടുന്നു.
അതേസമയം, തങ്ങളാണ് വിമാനം വീഴ്ത്തിയതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ഈജിപ്തിലെ ഉപവിഭാഗം അവകാശപ്പെട്ടു. സിറിയയിൽ ഐ.എസിനെതിരെ റഷ്യ നടത്തുന്ന വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് വിമാനം വീഴ്ത്തിയതെന്ന് സംഘടന പറഞ്ഞു. എന്നാൽ, ഇവരുടെ അവകാശവാദം ശരിയാകാൻ സാധ്യതയില്ലെന്ന് റഷ്യൻ ഗതാഗത മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.