മുര്‍സിയുടെ മോചനത്തിന് യു.എന്‍ ഇടപെടണമെന്ന്

കൈറോ: അന്യായമായി തടങ്കലിലടക്കപ്പെട്ട ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയെ രക്ഷിക്കാന്‍ യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്രസംഘടനകള്‍ ഇടപെടണമെന്ന് മുന്‍ എം.പിമാര്‍ ആവശ്യപ്പെട്ടു.
ജനാധിപത്യപരമായി അധികാരത്തിലേറിയ മുര്‍സിയെ
സൈന്യം അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിലടച്ച മുര്‍സിയെ മരണംവരെ തടവിലിടാനാണ് സൈനികകോടതി പ്രഖ്യാപിച്ചത്. ജയിലില്‍ നല്‍കുന്ന ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുര്‍സിയെ വിദഗ്ധപരിശോധനക്ക് വിധേയമാക്കണം. അദ്ദേഹത്തിന്‍െറ ജീവന്‍ അപകടത്തിലാണ്. മുര്‍സിയെ അഭിഭാഷകനൊപ്പം മാധ്യമങ്ങള്‍ക്കുമുമ്പാകെ ഹാജരാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.