സുഡാനിലെ അൽജസീറ ഓഫിസിന്​ താഴ് വീണു

ഖർത്തൂം: സുഡാനിലെ അൽജസീറയുടെ ഓഫിസ്​ പൂട്ടാൻ സൈനിക ഭരണകൂടം ഉത്തരവിട്ടു. പ്രത്യേകിച്ച്​ കാരണമൊന്നും ചൂണ്ടിക് കാണിക്കാതെയാണ്​ ഭരണകൂടത്തി​​െൻറ നീക്കം. സൈനിക കൗൺസിലി​​െൻറ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിനു നേരായ കടന്നുകയറ്റമാണെന്ന്​ അൽജസീറ അധികൃതർ പ്രതികരിച്ചു.

ഖത്തർ ആസ്​ഥാനമായ മീഡിയ നെറ്റ്​വർക്കി​​െൻറ ജീവനക്കാരുടെ തൊഴിൽപെർമിറ്റ്​ പിൻവലിക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ്​ അധികൃതരുടെ തീരുമാനം. തലസ്​ഥാനനഗരിയിൽ പ്രതിഷേധകർ തമ്പടിച്ചത്​ രാജ്യസുരക്ഷക്ക്​ ഭീഷണി​യാണെന്നും ചൂണ്ടിക്കാട്ടിയ സൈന്യം അതു തുടരുകയാണെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്​ നൽകി. സുഡാനിലെ സംഘർഷങ്ങളെക്കുറിച്ച്​ തുടർച്ചയായി വാർത്ത നൽകി

Tags:    
News Summary - Aljazeera in Sudan closed- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.