നൈറോബി: കെനിയൻ വനാന്തരങ്ങളിൽനിന്ന് നൂറ്റാണ്ടിനുശേഷം കരിമ്പുലിയെ കണ്ടെത്തി. വന ്യജീവി ഫോേട്ടാഗ്രാഫറും ജൈവ ശാസ്ത്രജ്ഞനുമായ വിൽ ബുറാർദ് ലൂകസ് ആണ് കരിമ്പുലിയുടെ ചിത്രം തെൻറ വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്. വനപ്രദേശത്തെ മൃഗങ്ങളുടെ ചിത്രം പകർത്താൻ ഇദ്ദേഹം സ്ഥാപിച്ച കാമറക്കു മുന്നിൽ അപ്രതീക്ഷിതമായി വന്നുപെടുകയായിരുന്നു ഇൗ കരിമ്പുലി.
ചിത്രങ്ങൾ പകർത്താൻ വില്ലും സുഹൃത്തുക്കളും പല സ്ഥലങ്ങളിലും കാമറ സ്ഥാപിച്ചിരുന്നു. വന്യജീവികളുടെ ചിത്രം പകർത്താനായി കെനിയയിലെ ലൈകിപിയ വൈൽഡർനസ് ക്യാമ്പിലാണ് വിൽ ഉള്ളത്. നൂറുകൊല്ലത്തിനിടെ ആഫ്രിക്കൻ വനാന്തർ മേഖലയിലോ സമീപ പ്രദേശങ്ങളിലോ കരിമ്പുലിയെ കണ്ടെത്തിയിട്ടില്ല എന്നത് കൗതുകകരമാണ്. 1909ലാണ് കെനിയയിൽ ഏറ്റവും ഒടുവിലായി കരിമ്പുലിയെ കണ്ടെത്തിയത്. ഏഷ്യൻ കാടുകളിലാണ് സാധാരണയായി കരിമ്പുലികൾ കാണപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.