കെയ്റോ: തടവിൽ കഴിയുന്ന ഇൗജിപ്തിലെ നിരോധിത മുസ്ലിം ബ്രദർഹുഡിെൻറ മുൻ പരമോന്നത നേതാവ് മുഹമ്മദ് മഹ്ദി ആകിഫ് (89) അന്തരിച്ചു. തലസ്ഥാനത്തെ ഖസ്റുൽ െഎൻ ആശുപത്രിയിൽ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് 10 മാസമായി ചികിത്സയിലായിരുന്നു.
1928ൽ ജനിച്ച മഹ്ദി ആകിഫ്, മുൻഗാമി മഅ്മൂനുൽ ഹുദൈബിയുടെ മരണത്തെ തുടർന്ന് ബ്രദർഹുഡിെൻറ ഏഴാമത് മുർശിദുൽ ആം (സുപ്രീം ഗൈഡ്) ആയി തെരഞ്ഞെടുക്കപ്പെട്ടു. 2010 വരെ തൽസ്ഥാനത്ത് തുടർന്നു. അദ്ദേഹത്തിെൻറ നേതൃത്വത്തിൽ 2005ൽ തെരഞ്ഞെടുപ്പിനെ നേരിട്ട പാർട്ടി 20 ശതമാനം പാർലമെൻറ് സീറ്റുകൾ നേടി ശ്രദ്ധേയമായ ജയം കൈവരിച്ചിരുന്നു. 2011ൽ ഹുസ്നി മുബാറക് ജനകീയപ്രക്ഷോഭത്തിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ബ്രദർഹുഡിനെ മികച്ച വിജയത്തിലൂടെ ഭരണത്തിലെത്തിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചു.
2013ൽ രാജ്യത്തെ ആദ്യ ജനാധിപത്യഗവൺമെൻറായിരുന്ന ബ്രദർഹുഡ് സർക്കാറിനെ മറിച്ചിട്ട് അബ്ദുൽ ഫത്താഹ് സീസി ഭരണം പിടിച്ചതിനെ തുടർന്ന് പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ ജയിലിലടക്കപ്പെട്ട നേതാക്കളിൽ ഇേദ്ദഹവും ഉൾപ്പെടുന്നു. വിവിധ കാലയളവുകളിലായി 26 വർഷം തടവിൽ കിടന്നിട്ടുണ്ട്. ഒടുവിൽ സീസി ഭരണകൂടം 25 വർഷത്തെ തടവിന് ശിക്ഷിച്ച അദ്ദേഹത്തിെൻറ കേസ് പുനർവിചാരണക്കെടുക്കുന്നതിനിടെയാണ് അന്ത്യം. ഖബറടക്കം വെള്ളിയാഴ്ച തന്നെ നടന്നതായി അഭിഭാഷകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.