വഗദൂഗ: ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോയുടെ വടക്കൻ മേഖലയിലുള്ള പ്രൊട്ടസ്റ്റൻ റ് വിഭാഗക്കാരുടെ ചർച്ചിൽ സായുധ സംഘം നടത്തിയ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. ഞായ റാഴ്ച കുർബാനക്കിടെയാണ് അക്രമികൾ െവടിവെപ്പ് നടത്തിയത്. യഗ്ഗ പ്രവിശ്യയിലെ പൻസി ഗ്രാമത്തിലാണ് ഭീകരാക്രമണമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
പ്രദേശവാസികളെ തിരഞ്ഞുപിടിച്ചാണ് കൊല നടത്തിയത്. പാസ്റ്റർ ഉൾപ്പെടെ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. ചിലയാളുകളെ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്. ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള ബുർകിനഫാസോ. ഇവിടെ, ക്രിസ്ത്യൻ ചർച്ചുകൾക്കു നേരെ നിരവധി തവണ ആക്രമണമുണ്ടായിട്ടുണ്ട്. രാജ്യത്തെ സൈന്യത്തിന് മതിയായ ആയുധങ്ങളില്ലാത്തതും പരിശീലനക്കുറവും അക്രമികൾക്ക് വളമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.